Latest Updates
-
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഫലസിദ്ധി കൂടുതല്‍ ഇന്ന് ഈ രാശിക്കാർക്ക്
ഓരോ രാശിക്കാർക്ക് രാശിഫലങ്ങളിൽ വ്യത്യാസം വളരെയധികം കാണാനാവും. എന്നാൽ ചില രാശിക്കാർക്കാവട്ടെ ഫലസിദ്ധി വളരെയധികം ആയിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങൾ ഇതിലൂടെ രാശിഫലത്തിലൂടെ നേടിയെടുക്കുന്നതിന് സാധിക്കുന്നുണ്ട്.

രാശിചക്രങ്ങളിൽ ഉയർച്ച താഴ്ചകള്‍ ഉണ്ടെങ്കിൽ അത് സാധാരണമായി സംഭവിക്കുന്നതാണ്. രാശികളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ സാധാരണ അവസ്ഥയിൽ രാശിഫലത്തിൽ മാറി വരാറുണ്ട്. ഇന്നത്തെ രാശിഫലത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മാനസിക സമ്മർദ്ദവും പിരിമുറുക്കവും ഇന്നത്തെ ദിവസം നിങ്ങളെ വേട്ടയാടും. എന്നാൽ സ്നേഹബന്ധങ്ങളിൽ അൽപം ശ്രദ്ധിക്കണം. വീട് മോടിപിടിപ്പിക്കുന്നതിന് സമയം കണ്ടെത്താൻ സാധിക്കുന്നുണ്ട്. വീട്ടിൽ അതിഥികൾ സന്ദർശിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നുണ്ട്. സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും. എങ്കിലും ആഗ്രഹിക്കുന്ന ഫലസിദ്ധി ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. ഏത് പ്രശ്നത്തിനും ജീവിത പങ്കാളി നിങ്ങളുടെ കൂടെ ഉണ്ടാവും. ജോലിക്കാര്യത്തില്‍ ആഗ്രഹിക്കുന്ന നേട്ടം ഉണ്ടാവുന്നുണ്ട്. കടം കൊടുക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. അല്ലെങ്കില്‍ തിരിച്ച് കിട്ടിയില്ല എന്ന് വരും.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും. വിദ്യാർത്ഥികൾക്ക് കാര്യവിജയം ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിനായി അൽപം പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിത പങ്കാളിയുമായുള്ള സമയം വളരെയധികം ശ്രദ്ധയോടെ സന്തോഷത്തോടെ ചിലവഴിക്കുന്നതിന് ശ്രദ്ധിക്കം. സ്ഥാനക്കയറ്റം ജോലിക്കാര്യത്തിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അംഗീകാരം പല വിധത്തിൽ നിങ്ങളെ തേടിയെത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നല്ല രീതിയിൽ പോവുന്നതിനുള്ള സാധ്യതയുണ്ട്,

മിഥുനം രാശി
ഔദ്യോഗിക മേഖലയിൽ അൽപം ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം. കായിക വിനോദങ്ങളില്‍ ഏർപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകൾ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജോലി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടിയാണ് യാത്ര ചെയ്യേണ്ടതായി വരുന്നത്. കൃഷിയിൽ നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. പുരോഗതി പല വിധത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. അംഗീകാരങ്ങൾ വളരെയധികം തേടിവരുന്നുണ്ട് ഇന്നത്തെ ദിവസം. സുഹൃത് ബന്ധത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് ഇന്നത്തെ ദിവസം. തൊഴിൽ രംഗത്ത് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.

കർക്കിടകം രാശി
കുടുംബത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം. നിങ്ങൾക്ക് ധാരാളം പോസിറ്റീവ് എനർജി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആത്മീയമായ കാര്യങ്ങളിൽ പലരും വളരെയധികം താൽപ്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്. വിവിധ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും ഇന്ന് പുനരാവിഷ്കരിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രമോഷനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ചിങ്ങം രാശി
പ്രവർത്തന മേഖലകൾ നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. വൈദ്യ ചികിത്സക്കുള്ള യോഗം കാണുന്നുണ്ട്. യോഗ ധ്യാനം എന്നിവ മുടങ്ങാതെ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജീവിത പങ്കാളിയുമായുള്ള പല കാര്യങ്ങളും നിങ്ങളെ അലോസരപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങളും നിങ്ങളെ ഇന്ന് ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. സായാഹ്നത്തോടെ കാര്യങ്ങളെല്ലാം നല്ല രീതിയിൽ ആവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്.

കന്നി രാശി
കന്നി രാശിക്കാർ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങൾ ഓരോന്നും ചെയ്യുന്നതിന്. അല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങൾ എത്തുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായി നേരിയ സ്വരച്ചേർച്ച ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കച്ചവടം, കൃഷി എന്നിവയില്‍ ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണം ചിലവഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തിൽ നേട്ടങ്ങൾ തന്നെയാണ് ഇന്നത്തെ ദിവസം നൽകുന്നത് എന്ന് ഉറപ്പിച്ച് പറയാവുന്നതാണ്. എങ്കിലും പല ദിക്കുകളിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
പുതിയ സുഹൃത് ബന്ധങ്ങള്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. സ്വയം തൊഴിലുകൾ വിജയത്തിൽ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. വിവാഹിതർക്ക് ജീവിതത്തിൽ പല വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹിതരല്ലാത്തവർക്ക് വിവാഹത്തിന്‍റെ കാര്യത്തിൽ തീരുമാനമാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. വ്യാപാരത്തിന്‍റെ കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം സഹപ്രവർത്തകരുടെ സഹായത്തില്‍ മുന്നോട്ട് പോവുന്ന ഒരുദിവസമായിരിക്കും ഇന്നത്തെ ദിവസം. ജീവിത പങ്കാളിയോടൊത്ത് സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. കുടുംബത്തിൽ വളരെയധികം സന്തോഷം നിലനിൽക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. വിവിധ സ്രോതസ്സുകളിൽ നിന്ന് ധനാഗമം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കിട്ടാത്ത കടങ്ങൾ തിരികെ കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. വിനോദങ്ങളിൽ ഏർപ്പെടുകയും സന്തോഷം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അവിവാഹിതർക്ക് വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
സഹപ്രവര്‍ത്തകരോട് സൂക്ഷിച്ച് സംസാരിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. സ്നേഹ ബന്ധങ്ങളിൽ അന്ധമായി വിശ്വസിക്കരുത്. ഇത് പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിത പങ്കാളിയുമായി വളരെ നല്ല രീതിയിൽ സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ കുടുംബത്തില്‍ പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. കലാകായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ നഷ്ടങ്ങൾക്കുള്ള സാധ്യതയുണ്ട്.

മകരം രാശി
തൊഴിൽ രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്കും തോൽവികളിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്. കൃഷി നഷ്ടത്തിൽ ആവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ആത്മീയ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധയോടെയും സന്തോഷത്തോടെയും പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്.

കുംഭം രാശി
മറ്റുള്ളവരോട് ഇടപെടുമ്പോൾ അൽപം ശ്രദ്ധിക്കണം. കാരണം സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഓരോ വാക്കും അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ കുടുംബ കലഹത്തിന് ഉള്ള സാധ്യതയുണ്ട്. ഫലസിദ്ധി ഇന്നത്തെ ദിവസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. കടം കൊടുത്ത പണം തിരികെ കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. സംസാരിക്കുമ്പോൾ ശ്രദ്ധിച്ചാൽ ചിലപ്പോൾ നിങ്ങളിൽ അത് വഴി നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ഒരിക്കലും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുത്. ഇത് കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ചാൽ മാനസിക സന്തോഷം ഉണ്ടാവുന്നുണ്ട്. പങ്കാളിയുമൊത്ത് പല കാര്യങ്ങളിലും മികച്ച തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. കലഹത്തിനും നീരസത്തിനും ഉള്ള സാധ്യതയുണ്ട്. ഇത് ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ജോലിഭാരം നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണം.



Click it and Unblock the Notifications