Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഇഷ്ടഭക്ഷണ സമൃദ്ധി സാമ്പത്തിക നേട്ടം ഇന്നത്തെഫലം
ഓരോ രാശിക്കാരും വളരെയധികം നേട്ടങ്ങള്‍ തന്നെയാണ് രാശിഫലത്തിൽ വേണമെന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഗ്രഹങ്ങളുടെ മാറ്റങ്ങൾ മൂലം പല വിധത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത് എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിഞ്ഞ് അതിനോടൊപ്പം സമരസപ്പെട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ഗ്രഹങ്ങളിൽ മാറ്റങ്ങൾ വരുമ്പോള്‍ അത് നിങ്ങളുടെ ദൈനം ദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസവും രാശിഫലം എന്താണ് എന്ന് അറിയുന്നതിനായി പലരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ഇന്നത്തെ ഫലം ആര്‍ക്കെല്ലാം നേട്ടങ്ങളും നഷ്ടങ്ങളും നൽകുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം തിരക്കുള്ള ഒരു ദിവസമായിരിക്കും. ആഗ്രഹിക്കുന്ന കാര്യം നടക്കുന്നതിന് അൽപം കഷ്ടപ്പെടേണ്ടി വരും. എങ്കിലും അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളും നിങ്ങളെ വേട്ടയാടില്ലെന്ന് ഉറപ്പിക്കാവുന്ന ഒരു ദിവസം കൂടിയാണ്. ഇഷ്ടഭക്ഷണ സമൃദ്ധിയും സാമ്പത്തിക നേട്ടവും ഇവരുടെ രാശിഫലത്തിന്റെ പ്രത്യേകതയാണ് ഇന്ന്. പങ്കാളിക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിനും അവരോടൊപ്പം പുറത്ത് പോവുന്നതിനും ഇന്നത്തെ ദിവസം സാധിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളോട് കടപ്പെട്ടിരിക്കും എന്നാണ് മേടം രാശിക്കാരുടെ പ്രത്യേകത.

ഇടവം രാശി
സാമ്പത്തികമായി പല വിധത്തിലുള്ള പ്ലാനിംങ്ങുകളും നടത്തുന്നതിനുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവാൻ സാധിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ ദിവസം. പിന്നിടുന്ന വഴികളിൽ വളരെയധികം ശ്രദ്ധ വേണം. നഷ്ടങ്ങളിലേക്ക് കൂപ്പു കുത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ ദിവസത്തേയും നേട്ടങ്ങൾക്ക് പിന്നിൽ പ്രതിസന്ധികൾ വളരെ കൂടുതലാണ് എന്നതും ഇന്നത്തെ ദിവസത്തിൽ നിന്ന് നിങ്ങൾ പഠിക്കും. ആരോഗ്യം അൽപം മോശമാവും. എങ്കിലും ആശുപത്രി വാസത്തിനുള്ള സാധ്യതയില്ല. പങ്കാളിയില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്തത് നിങ്ങളെ പ്രശ്നത്തിലാക്കും.

മിഥുനം രാശി
ആത്മീയമായ കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ എന്തും ദൈവത്തിൽ അർപ്പിക്കുക എന്നുള്ളതാണ് ഇന്ന് മിഥുനം രാശിക്കാർ തേടുന്ന വഴി. ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. കാലങ്ങളായി മാറ്റി വെച്ചിരുന്ന ചികിത്സ ഇന്ന് ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ തുടച്ച് മാറ്റുന്നതിനുള്ള ഒരു തുടക്കമായിരിക്കും. സാമ്പത്തിക നേട്ടം മിഥുനം രാശിക്കാർക്ക് ഇന്ന് സംഭവിക്കുന്നുണ്ട്. പങ്കാളിക്ക് പ്രാധാന്യം നൽകും. ജോലിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കും.

കർക്കിടകം രാശി
മറ്റുള്ളവരോട് അസൂയയോടെ പെരുമാറുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ മുന്നോട്ട് വെക്കുന്ന ഓരോ ചുവടും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് വെക്കുന്നതിന്. അല്ലെങ്കിൽ കാലിടറി വീഴുന്നതിനുള്ള സാധ്യതയുണ്ട്. വളരെയധികം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നുണ്ട്. അതെല്ലാം നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാവുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ട്. ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. പ്രമോഷന് സാധ്യതയുള്ളവരാണെങ്കിൽ അവർ അൽപം ശ്രദ്ധിച്ച് മാത്രമേ തീരുമാനങ്ങൾ എടുക്കാന്‍ ശ്രദ്ധിക്കാവൂ. പങ്കാളിയുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം ബന്ധങ്ങൾ വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധയോടെ ഇടപെടേണ്ടതിന് ശ്രദ്ധിക്കണം. ജോലിക്കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസത്തെ പ്രത്യേകത നോക്കി പല വിധത്തില്‍ പ്രതിസന്ധികൾക്കുള്ള സാധ്യതയെ തള്ളിക്കളയേണ്ടതാണ്. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് കൂടുതല്‍ അസ്വസ്ഥതകളിലേക്കും ആശുപത്രി വാസത്തിനും ഉള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നു. ഗണപതി ഭഗവാനെ പ്രസാദിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. വിഘ്നേശ്വരന് തേങ്ങ ഉടക്കുന്നത് നിങ്ങളിലെ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്ന് പൊതുവേ നല്ല ദിവസമാണ്. വാക്കുകൾ കൊടുത്തത് പാലിക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇഷ്ടഭക്ഷ സമൃദ്ധിയും ഇവരുടെ പ്രത്യേകതയാണ്. പല വിധത്തിലുള്ള ഐഡിയകള്‍ ഇവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നുണ്ട്. ഇന്ന് ആശുപത്രി വാസത്തിനുള്ള സാധ്യത ഇവരില്‍ കാണുന്നുണ്ട്. അൽപം തടസ്സങ്ങളും പല കാര്യങ്ങളിലും ഇവർക്ക് ഉണ്ടാവുന്നുണ്ട്. ഇതെല്ലാം വൈകുന്നേരത്തോടെ ശരിയാവും എന്ന് പ്രതീക്ഷിക്കാം. ഇന്നത്തെ ദിവസം വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരുന്നുണ്ട്. സാമ്പത്തികം പൊതുവേ നല്ല രീതിയിൽ മുന്നോട്ട് പോവും.

തുലാം രാശി
എടുത്ത തീരുമാനത്തിൽ ഉറച്ച് നില്‍ക്കുന്നവരായിരിക്കും തുലാം രാശിക്കാർ ഇന്ന്. അതിന് വേണ്ടി എത്രയൊക്കെ കഷ്ടപ്പെടുന്നതിനും കഠിനാധ്വാനം ചെയ്യുന്നതിനും ഇവർ ശ്രമിക്കും. സ്വയം വ്യക്തിത്വത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ മറ്റുള്ളവർക്കും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു രാശിയാണ് തുലാം രാശി. ഉത്തരവാദിത്വങ്ങൾ പൂർണതയോടെ ചെയ്ത് തീർക്കുന്നതിനും ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിനും ഇവർക്ക് സാധിക്കുന്നുണ്ട്. പണത്തിന്റെ കാര്യം അൽപം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നഷ്ടങ്ങൾ തുലാം രാശിക്കാർക്ക് ഇന്ന് തൊട്ടു പുറകേ ഉണ്ട് എന്ന കാര്യം ഓർമ്മയിൽ വെക്കണം.

വൃശ്ചികം രാശി
ബിസിനസ് ചെയ്യുന്നവർ അൽപം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വളരെയധികം നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മുൻകൂട്ടി ലാഭം നേരുന്നതിനുള്ള സാധ്യതയുണ്ട്. ബോസിൽ നിന്നും ചെറിയ രീതിയിൽ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ലാഭവും ഇഷ്ടഭക്ഷണ സമൃദ്ധിയും ഇവരെ കാത്തിരിക്കുന്നുണ്ട്. സ്വന്തം നേട്ടങ്ങൾ തന്നെയാണ് ഇവർക്ക് ഇന്ന് മുതൽക്കൂട്ടാവുന്നത്. പങ്കാളിക്ക് വളരെയധികം സന്തോഷം നിങ്ങള്‍ക്ക് കൊടുക്കാൻ സാധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

ധനു രാശി
എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നുള്ള കാര്യം തിരിച്ചറിഞ്ഞ് വേണം ഇന്നത്തെ ദിവസം ധനു രാശിക്കാർ ആരംഭിക്കുന്നതിന് തന്നെ. അല്ലെങ്കിൽ അബദ്ധങ്ങളുടെ പെരുമഴയാണ് ഇന്നത്തെ ദിവസം എന്നുള്ള കാര്യം നിങ്ങൾക്ക് മനസ്സിലാക്കാം. പല ഉത്തരവാദിത്വങ്ങളും ചെയ്ത് തീർത്ത ആശ്വാസം നിങ്ങളുടെ ഇന്നത്തെ ദിവസം നിങ്ങൾക്ക് തോന്നാം. ഓരോ അവസ്ഥയിലും നിങ്ങളുടെ നേട്ടങ്ങൾ ഇന്നത്തെ ദിവസം അംഗീകരിക്കപ്പെടുന്നുണ്ട്. സാമ്പത്തിക നേട്ടം നിങ്ങളുടെ ഇന്ന് അൽപം മുന്നിട്ട് നില്ക്കും. ഇന്ന് കുട്ടികളുടെ കാര്യത്തിൽ അഭിമാനിക്കുന്നതിനുള്ള വക നിങ്ങൾ മാതാപിതാക്കൾക്ക് ഉണ്ട്.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടേതാണ്. പങ്കാളിക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. മുൻധാരണയോടെ പലരും പെരുമാറുന്നതായി നിങ്ങൾക്ക് തോന്നുമെങ്കിലും അതെല്ലാം വളരെയധികം തെറ്റിദ്ധാരണകളാണ്. നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എന്നാല്‍ പഴയ പല കാര്യങ്ങളും മാറ്റി വാങ്ങിക്കുന്നതിന് ഇന്നത്തെ ദിവസം നിങ്ങൾക്ക് സാധിക്കുന്നുണ്ട്. ഓരോ ദിവസത്തേയും പ്രതിസന്ധികൾ നിങ്ങളെ വേട്ടയാടുമെങ്കിലും ശ്രദ്ധിക്കുന്നില്ലെങ്കില്‍ അത് നിങ്ങളെ ബാധിക്കാതെ പോവുന്നു. സാമ്പത്തികം അൽപം പ്രതിസന്ധിയിൽ ആയിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം ലഭിക്കുന്ന ഒരു ദിവസമാണ്. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് നിങ്ങൾക്ക് അപകടം വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നുണ്ട്. ബാക്കി വെച്ചിരിക്കുന്ന പല കാര്യങ്ങളും ഇന്ന് പൂർത്തീകരിക്കുന്നതിന് സാധിക്കുന്നുണ്ട്. വെല്ലുവിളിയായിരിക്കുന്ന പല കാര്യങ്ങളും വിജയകരമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്. പണം ചിലവാക്കുമ്പോൾ വരവിനേക്കാൾ കൂടുതൽ ചിലവാക്കുന്നതിന് സാധിക്കുന്നുണ്ട്.

മീനം രാശി
വീട്ടിൽ കുടുംബത്തോടൊപ്പം വളരെയധികം സമയം ചിലവഴിക്കുന്നതിനായിരിക്കും മീനം രാശിക്കാർക്ക് താല്‍പ്പര്യം. സ്വത്തിന്റെ കാര്യത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട് ഇന്നത്തെ ദിവസം. ജോലിക്കാര്യത്തില്‍ വളരെയധികം നേട്ടങ്ങളും ടാർഗറ്റ് നേടിയെടുക്കുന്നതിനും സാധിക്കുന്നുണ്ട്. ഇന്നത്തെ ദിവസം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് മീനം രാശിക്കാർ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളിയുടെ കാര്യത്തിൽ അൽപം പ്രാധാന്യം നൽകേണ്ടതാണ്. അല്ലെങ്കിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യം തൃപ്തികരമായിരിക്കും.



Click it and Unblock the Notifications
