Latest Updates
-
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ്
കഠിനാധ്വാനം ചെയ്തിട്ടും ഫലമില്ലാതാവും രാശിക്കാർ
ഇന്നത്തെ രാശിഫലം എന്താണ് ഓരോ രാശിക്കാർക്കും നല്‍കുന്നത് എന്ന് നോക്കാം. ഇന്നത്തെ രാശിഫലത്തിൽ വെട്ടിലാവുന്ന ചില രാശിക്കാരുണ്ട്. അതിലുപരി നേട്ടങ്ങൾ കൊയ്യുന്ന രാശിക്കാരും ഉണ്ട്.

നേട്ടത്തിൽ അഹങ്കരിക്കാതെ മുന്നോട്ട് പോയാൽ നല്ല രീതിയിൽ മുന്നോട്ട് പോവാൻ സാധിക്കുന്ന രാശിക്കാരാണ് ഇവയിൽ ചിലരെങ്കിലും. ഇന്നത്തെ രാശിഫലം അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മറ്റുള്ളവരുടെ വാക്കുകളിൽ ആകൃഷ്ടരാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങൾക്ക് എന്താണ് നല്ലത് എന്ന് തോന്നുന്നതെങ്കിൽ അത് ചെയ്യാൻ ശ്രദ്ധിക്കുക. നിങ്ങളെ വെറുതേ പ്രശ്നത്തിലേക്ക് എത്തിക്കുന്നതിന് പലരും ഇന്നത്തെ ദിവസം ശ്രമിച്ചു കൊണ്ടേ ഇരിക്കും. എന്നാൽ അതിൽ വീഴാതെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങളുടെ പങ്കാളിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട്. സാമ്പത്തികം പ്രശ്നമല്ലാത്ത അവസ്ഥയിലാണ് മുന്നോട്ട് പോവുന്നത്. ആരോഗ്യം തൃപ്തികരമായിരിക്കും.

ഇടവം രാശി
മറ്റുള്ള ദിവസങ്ങളെ വെച്ച് നോക്കുമ്പോൾ ഇന്നത്തെ ദിവസം അൽപം നല്ലതായിരിക്കും. നിങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും അതിന്‍റെ ഫലം പലപ്പോഴും നിങ്ങൾക്ക് ലഭിക്കാതെ പോവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളുടെ പങ്കാളിയിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും. സാമ്പത്തികം ചെറിയ രീതിയിൽ മുന്നോട്ട് പോവുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. എന്നാല്‍ അൽപം കൂടി ശ്രദ്ധിച്ചാൽ നഷ്ടങ്ങൾ ഇല്ലാതെ മുന്നോട്ട് പോവാം.

മിഥുനം രാശി
സാമ്പത്തിക കാര്യത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. വരുമാനം വര്‍ദ്ധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. ഹോബിക്ക് വേണ്ടി അൽപ സമയം നിങ്ങള്‍ മാറ്റി വെക്കുന്നുണ്ട്. എങ്കിലും ഒരു കാര്യത്തിനും ദേഷ്യപ്പെടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങള്‍ നിങ്ങളെ തന്നെ നിയന്ത്രിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവാൻ.

കർക്കിടകം രാശി
നിങ്ങളുടെ പല ശീലങ്ങളും തന്നെയാണ് പലപ്പോഴും നിങ്ങളെ ഇന്നത്തെ ദിവസം വെട്ടിലാക്കുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം. പലപ്പോഴും ജോലിയിലുള്ള സമ്മർദ്ദം നിങ്ങലെ മാനസിക സമ്മർദ്ദത്തിലേക്ക് എത്തിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവാതെ മുന്നോട്ട് പോവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. എങ്കിലും നിക്ഷേപങ്ങള്‍ക്ക് മുതിരാതിരിക്കുകയാണ് ശ്രദ്ധിക്കേണ്ടത്. ഇത് ചെറിയ തോതിലെങ്കിലും നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ചിങ്ങം രാശി
ജോലിയെക്കുറിച്ച് ചിന്തിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ജോലിക്കാര്യത്തിൽ പ്രതിസന്ധികൾക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഓരോ നേട്ടവും ആഘോഷിക്കപ്പെടുന്ന ദിവസം കൂടിയാണ്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ചെറിയ ശ്രദ്ധ വേണ്ടതാണ്. അല്ലെങ്കിൽ പ്രശ്നങ്ങള്‍ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസത്തേയും പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ഒരു പ്രധാന ദിവസമായിരിക്കും ഇന്ന്,

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വിവാഹ ജീവിതം അൽപം പ്രശ്നം നിറഞ്ഞതായിരിക്കും. ഇത് പലപ്പോഴും നിങ്ങൾക്കിടയിലെ ഐക്യം തകർക്കുന്നതിലേക്ക് വരെ എത്തുന്നുണ്ട്. മാനസിക സമ്മർദ്ദം വളരെയധികം വർദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഇന്നത്തെ ദിവസം വളരെയധികം മോശമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം രാശി
സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. നഷ്ടങ്ങൾ ഒന്നും സംഭവിക്കാതെ തീരുമാനങ്ങൾ എടുക്കുന്നതിന് പറ്റിയ ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അനുയോജ്യമായ ദിവസമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഓരോ അവസ്ഥയിലും ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ നോക്കണം.

വൃശ്ചികം രാശി
വളരെയധികം മാനസിക സമ്മർദ്ദവും ജോലി സമ്മര്‍ദ്ദവും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിരാശയോടെയാണ് പലപ്പോഴും ഇന്നത്തെ ദിവസം നിങ്ങൾ ആരംഭിക്കുന്നത് തന്നെ. ആലോചിക്കാതെ ഒരു കാര്യത്തിനും എടുത്ത് ചാടരുത്. നിങ്ങളുടെ സംസാരവും നിങ്ങളുടെ പ്രവൃത്തിയും തമ്മിൽ ബാലൻസ് ചെയ്ത് പോവുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം

ധനു രാശി
പെട്ടെന്നാണ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാവുന്നത്. ഇത് നിങ്ങൾക്ക് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ സാമ്പത്തിക മാറ്റങ്ങൾ വീക്ഷിക്കുക. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാതെ പോവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പങ്കാളിക്ക് അൽപം ശ്രദ്ധ കൂടുതൽ കൊടുക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും.

മകരം രാശി
മറ്റുള്ളവരിൽ നിന്ന് അഡ്വാന്‍റേജ് എടുക്കാൻ ശ്രമിക്കരുത്. ഇത് നിങ്ങൾക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹ ജീവിതത്തിൽ ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. ഓരോ ദിവസത്തേയും പ്രതിസന്ധികളെക്കുറിച്ച് ബോധ്യത്തോടെ മുന്നോട്ട് പോവണം. പങ്കാളിയുമായി കൂടുതൽ സമയം പങ്കിടുന്നതിന് ശ്രദ്ധിക്കണം. ജോലിക്കാര്യത്തിൽ പ്രമോഷനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
നിങ്ങൾ വിവാഹാതനാണെങ്കിൽ നിങ്ങളുടെ പങ്കാളിക്ക് ഇന്നത്തെ ദിവസം അൽപം കൂടുതൽ പ്രാധാന്യം നല്‍കണം. ജീവിതത്തിലെ പല അസ്വസ്ഥതകൾക്കും നിങ്ങൾ പരിഹാരം കാണേണ്ടതാണ്. ബഡ്ജറ്റ് മനസ്സിൽ വെച്ച് കൊണ്ട് വേണം നിങ്ങൾ മുന്നോട്ടുള്ളകാര്യങ്ങൾ തീരുമാനിക്കുന്നതിന്. അല്ലെങ്കിൽ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത ഇതിലൂടെ കൂടുതലായി ഉണ്ടാവുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. എങ്കിലും വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ് എന്ന കാര്യം ഓർമ്മയില്‍ ഉണ്ടായിരിക്കണം. ഓഫീസ് കാര്യത്തിൽ ഉഴപ്പില്ലാതെ പോവുന്നതിന് ശ്രദ്ധിക്കണം. ഓഫീസിൽ ഇരുന്ന് അനാവശ്യ ഗോസിപ്പുകൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചാരിറ്റി വർക്കിൽ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നുണ്ട്.



Click it and Unblock the Notifications











