Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമോഷൻ, സാമ്പത്തിക നേട്ടം ഇവയെല്ലാം ഈ രാശിഫലം
ഓരോ ദിവസവും ഓരോ തരത്തിലാണ് നിങ്ങളുടെ ജീവിതം മുന്നോട്ട് പോവുന്നത്. എങ്കിലും ചിലര്‍ക്കെങ്കിലും അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. കാരണം രാശിയുടെ മാറ്റം ഓരോ തരത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്.

നിങ്ങളുടെ ജീവിതത്തിൽ ഓരോ രാശിക്കാർക്കും ഉണ്ടാവുന്ന ഇത്തരത്തിലുള്ള മാറ്റം തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇന്നത്തെ ദിവസം ഗ്രഹങ്ങൾ നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. നിങ്ങൾ വളരെയധികം ഇമോഷണൽ ആയിട്ടായിരിക്കും ഓരോ കാര്യങ്ങളും ചെയ്യുന്നതും. അതിന്‍റെ പിന്നിൽ നിങ്ങൾക്ക്ക വിജയിക്കുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി നെട്ടോട്ടമോടി പ്രശ്നത്തിലാവുന്ന ചില കാര്യങ്ങള്‍ക്ക് കൃത്യമായ ഫലം ഇന്ന് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം അൽപം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.

ഇടവം രാശി
ഓഫീസിൽ അൽപം കൂടുതൽ ശ്രദ്ധ ഇന്നത്തെ ദിവസം നിങ്ങൾ നൽകേണ്ടതായുണ്ട്. അല്ലെങ്കിൽ ഒരു പക്ഷേ അത് നിങ്ങളുടെ ജീവിതം പ്രശ്നത്തിലേക്ക് എത്തിക്കുന്നു. സഹപ്രവർത്തകരിൽ നിന്ന് യാതൊരു വിധത്തിലുള്ള സഹായവും ലഭിക്കുകയില്ല. നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ളല ബിസിനസ്സ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട് പരിചയ സമ്പന്നനായ ഒരാളോട് വേണം അഭിപ്രായം ആരായുന്നതിന്. അല്ലെങ്കിൽ അത് നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

മിഥുനം രാശി
കൃത്യമായ നിലപാടുകള്‍ ഇല്ലാത്തത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ദേഷ്യം പരമാവധി ഒതുക്കി വെക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. മുതിർന്നവരോട് വളരെയധികം ബഹുമാനത്തോടെ തന്നെയാണ് പെരുമാറുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അനാവശ്യമായ വാഗ്വാദങ്ങളിൽ മുഴുകി സമയം കളയാൻ ശ്രമിക്കരുത്. ഇത് നിങ്ങൾക്ക് തന്നെയാണ് പ്രശ്നമായി മാറുന്നത്. ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല എന്നുള്ളത് നിങ്ങളുടെ അനുഭവങ്ങൾ നിങ്ങളെ പഠിപ്പിക്കുന്നുണ്ട്.

കർക്കിടകം രാശി
കുടുംബാന്തരീക്ഷം വളരെയധികം നല്ലതായിരിക്കും. മാത്രമല്ല നിങ്ങൾ ബന്ധുക്കളെ സന്ദർശിക്കുന്നതിന് ശ്രമിക്കുന്ന ഒരുദിവസം കൂടിയാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ പങ്കാളിക്ക് അൽപം കൂടുതൽ സമയം നൽകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഭാഗ്യം പരീക്ഷിക്കാൻ പറ്റിയ ഒരു ദിനം കൂടിയായിരിക്കും. പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ പ്രമോഷനുള്ള സാധ്യത വളരെ കൂടുതലാണ്. സമ്മർദ്ദങ്ങൾ ഒന്നുമില്ലാത്ത ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

ചിങ്ങം രാശി
കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ നിങ്ങളുടെ മാനസിക സമ്മർദ്ദം വർദ്ധിക്കുന്നതിനും നിങ്ങൾ ഡൗൺ ആവുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കിയാൽ നല്ല ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും ഇന്നത്തെ ദിവസം. കടം വാങ്ങിയതെല്ലാം പൂർണമായും വീട്ടുന്നതിന് സാധിക്കുന്നുണ്ട്. ജോലിക്കാര്യത്തിൽ തീരുമാനമാവുന്നതിനും ജോലിയിൽ പ്രമോഷൻ ലഭിക്കുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്.

കന്നി രാശി
കന്നി രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ഒരു ദിവസമായത് കൊണ്ട് തന്നെ അതിനനുസരിച്ച് ഫലം ലഭിക്കുന്നുണ്ട്. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ നിങ്ങളുടെ പരീക്ഷാഫലം പ്രതീക്ഷിച്ച അത്രയും വരും എന്നില്ല. പലപ്പോഴും പണം ധാരാളം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. വരവിനേക്കാള്‍ കൂടുതല്‍ പണം ചിലവാക്കേണ്ടതായി വരുന്നുണ്ട് പലപ്പോഴും ഇന്നത്തെ ദിവസം.

തുലാം രാശി
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം മാനസിക സമ്മർദ്ദം ചെറിയ രീതിയിൽ ഉള്ള നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. സമ്മർദ്ദവും വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക നില അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അതുകൊണ്ട് തന്നെ ചിലവുകൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഭാവിയിലേക്ക് വേണ്ടി അൽപം പണം മാറ്റി വെക്കേണ്ടതായി വരുന്നുണ്ട്. അല്ലെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ ഭാവിയിലേക്ക് അൽപം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രധാനപ്പെട്ട ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും അവസരങ്ങളെ മറക്കരുത്. നിങ്ങളുടെ പഴയ നിക്ഷേപങ്ങളിൽ പലതും നേട്ടങ്ങൾ ലഭിക്കുന്നത് ഇപ്പോഴാണ്. നല്ല ഫലം നിങ്ങൾക്ക് പലപ്പോഴും ലഭിക്കുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. അൽപം ശ്രദ്ധ കുടുംബത്തിലെ അംഗങ്ങളുടെ കാര്യത്തിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ജോലിക്കാര്യത്തിൽ നേട്ടങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ ദിവസം നിങ്ങൾക്കുണ്ടാവുന്ന പ്രതിസന്ധികളേക്കാൾ നല്ല സമയമായിരിക്കും ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത്. നിക്ഷേപങ്ങൾ വളരെയധികം നേട്ടങ്ങൾ നിങ്ങൾക്ക് ഉണ്ടാവുന്നുണ്ട്. കുടുംബത്തിന്‍റെ കാര്യത്തിൽ അൽപം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. പങ്കാളിക്ക് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മുന്നോട്ട് നോക്കുമ്പോൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം എന്താണ് മനസ്സിൽ തോന്നുന്നത് അത് അനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. എന്താണ് നല്ലതെന്ന് എന്താണ് മോശമെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയുന്നതിന് സാധിക്കുന്നുണ്ട്. എന്തിൽ നിന്നായാലും സമ്മർദ്ദം ഇല്ലാതെ ശാന്തമായി ഇടപെടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും മറ്റുള്ളവർ നിങ്ങളെ ഭരിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതിന് വകവെച്ച് കൊടുക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല സാമ്പത്തിക നേട്ടങ്ങൾ ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. നിങ്ങളുടെ ബന്ധങ്ങൾ അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പ്രണയ ജീവിതത്തെക്കുറിച്ച് വളരെയധികം സ്വപ്നം നിങ്ങൾക്ക് ഇന്നുണ്ടാവേണ്ടതാണ്. പണത്തിന്‍റെ കാര്യം വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. പിതാവിന്‍റെ ആരോഗ്യം അൽപം ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം പരമാവധി റെസ്റ്റ് എടുക്കുന്നതിന് ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഓഫീസിലും വീട്ടിലും എല്ലാം പ്രശ്നമാണ് ഉണ്ടാവുന്നത്. പലപ്പോഴും നിങ്ങളുടെ നെഗറ്റീവ് ചിന്തകൾ ജീവിതത്തെ വളരെയധികം ബാധിക്കുന്നുണ്ട്. മറ്റുള്ളവരിൽ നിന്ന് പ്രശംസകൾ ഏറ്റു വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങൾ വിവാഹിതരാണെങ്കിൽ നിങ്ങളുടെ ജീവിതം വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങൾ മാനസികമായി വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.



Click it and Unblock the Notifications
