Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സാമ്പത്തിക രംഗത്ത് ശോഭിക്കും രാശിക്കാർ ഇവരാണ്
ഇന്നത്തെ രാശിഫലം അറിയാൻ വേണ്ടി വായിക്കൂ
രാശിഫലപ്രകാരം നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് അറിയുന്നതിന് വേണ്ടി ഇന്നത്തെ രാശിഫലം വായിക്കൂ. ഓരോ ദിവസത്തേയും ഫലങ്ങൾ വ്യത്യസ്തമാണ്. ഇത് നിങ്ങളുടെ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് അറിയുന്നത് നല്ലതാണ്.

കാര്യങ്ങൾ അതനുസരിച്ച് പ്ലാൻ ചെയ്യുന്നത് അതുകൊണ്ട് തന്നെ നല്ലതാണ്. ഇന്നത്തെ ദിവസം എന്തൊക്കെയാണ് രാശിപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാർ ഇന്ന് നിങ്ങൾ ആവേശവും ഉത്സാഹവും നിറഞ്ഞവരായിരിക്കും. ഒരു തരത്തിലുള്ള സമ്മർദ്ദവും നിങ്ങളുടെ ജീവിതത്തെ ഇന്ന് ബാധിക്കുന്നില്ല. പെട്ടെന്ന് ഒരു തീരുമാനവും എടുക്കാതെ ശാന്തമായ മനസ്സോടെയും ചിന്തയോടെയും നിങ്ങളുടെ ജീവിതത്തിൽ തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക രംഗത്ത്, ദിവസം നിങ്ങൾക്ക് നല്ലതായിരിക്കും. ഇന്ന് നിങ്ങൾക്ക് ഒരു അടുത്ത അല്ലെങ്കിൽ ബന്ധുവിനെ സാമ്പത്തികമായി സഹായിക്കാനും കഴിയും. പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. അനാവശ്യമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടരുത്.

ഇടവം രാശി
ജോലി സമ്മർദ്ദം ഇന്ന് നിങ്ങളുടെ ഓഫീസ് ജീവിതം ദുസ്സഹമാക്കും. അതുപോലെ തന്നെ ഇന്ന് നിങ്ങളുടെ മുതിർന്നവരോട് അൽപം കർശനമായി പെരുമാറാൻ ശ്രമിക്കും. ഇതുമൂലം നിങ്ങളുടെ സമ്മർദ്ദം വർദ്ധിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ എന്തെങ്കിലും വിനിമയം നടത്തുകയാണെങ്കിൽ, ഇന്ന് നിങ്ങൾക്ക് കനത്ത നഷ്ടം നേരിടേണ്ടിവരാം. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ ധാരാളം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും, അവർക്ക് പൂർണ്ണ പിന്തുണയും നേട്ടവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
ആരോഗ്യം മെച്ചപ്പെടുന്നതോടെ, ഇന്ന് നിങ്ങളുടെ പ്രധാനപ്പെട്ട ജോലികൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയും.ഓഫീസിലെ നിങ്ങളുടെ മികച്ച പ്രകടനത്തിൽ നിങ്ങളുടെ സീനിയർ വളരെ സംതൃപ്തനും സന്തുഷ്ടനുമായിരിക്കും. കുടുംബത്തിലെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം കാരണം നിങ്ങൾക്ക് വളരെയധികം സമാധാനം ലഭിക്കും. കഴിഞ്ഞ വീട്ടിൽ ചെറിയ വഴക്കുകൾ തുടർച്ചയായി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാവും. എങ്കിലും ചിലവഴിക്കാന്‍ അൽപം ശ്രദ്ധിക്കണം.

കർക്കിടകം രാശി
ഒരു കോടതി കേസ് വളരെക്കാലമായി നടക്കുന്നുണ്ടെങ്കിൽ, ഇന്ന് തീരുമാനം നിങ്ങൾക്ക് അനുകൂലമായേക്കാം. നിങ്ങളുടെ തടസ്സപ്പെടുന്ന പണം തിരികെ ലഭിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇന്ന്, നിങ്ങൾക്ക് വിലയേറിയ എന്തെങ്കിലും ലഭിക്കാനുള്ള അവസരം ലഭിക്കുന്നു. കുടുംബ ജീവിതത്തിൽ സമാധാനമുണ്ടാകും. നിങ്ങൾക്ക് മനസമാധാനം അനുഭവപ്പെടും. സ്നേഹവും ഐക്യവും കുടുംബത്തിൽ നിലനിൽക്കും. നിങ്ങൾക്ക് സഹോദരങ്ങളുടെ പൂർണ്ണ പിന്തുണയും ലഭിക്കും. ഇന്ന് നിങ്ങളുടെ ധൈര്യവും ശക്തിയും വർദ്ധിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്ന് ആരോഗ്യം പൂർണ്ണമായും നല്ലാതായിരിക്കുകയില്ല. ഇന്നത്തെ ദിവസം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്. ആരോഗ്യത്തോടെയിരിക്കാൻ, നിങ്ങൾ എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും സമ്മർദ്ദം ഒഴിവാക്കുകയും വേണം. കുഞ്ഞിന്‍റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നതാണ് നല്ലത്. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണുന്നുണ്ട്. ഓരോ ദിവസവും നിങ്ങളിൽ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.

കന്നി രാശി
സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങൾക്ക് വളരെ ശുഭമായിരിക്കും. കൂടാതെ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് ചില പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതായുണ്ട്. ഇന്ന് ഓഫീസിലെ മേലുദ്യോഗസ്ഥരുമായി എന്തെങ്കിലും ചർച്ചയുണ്ടെങ്കിൽ, നിങ്ങളുടെ അഭിപ്രായം തുറന്ന് പറയുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് മേഖലയിലും വിജയിക്കാൻ നിങ്ങൾക്ക് ആ കഴിവുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിയ്‌ക്കൊപ്പം വളരെ നല്ല ഒരു ദിവസമായിരിക്കും. പരസ്പരം ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് നിങ്ങൾ രണ്ടുപേരും നിങ്ങളുടെ പൂർണ്ണ പിന്തുണ നൽകും

തുലാം രാശി
ഇന്ന് മാതാപിതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നതാണ്, അതിനാൽ വീടിന്റെ അന്തരീക്ഷം ഒരു പരിധിവരെ വഷളാകാം. നിങ്ങളുടെ വാക്കുകൾ അൽപം ശ്രദ്ധിച്ച് വേണം പറയുന്നതിന്. നിങ്ങൾക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടാം. എന്നിരുന്നാലും, ജീവിതപങ്കാളിയുടെ സ്നേഹവും പിന്തുണയും കാരണം, പല സാഹചര്യങ്ങളിൽ പോലും നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടാകും. സാമ്പത്തിക രംഗത്ത് ഇന്നത്തെ ദിവസം ശരിയല്ല. നിങ്ങളുടെ ചെലവുകളുടെ വർദ്ധനവ് കാരണം പെട്ടെന്ന് നിങ്ങളുടെ ബജറ്റ് താറുമാറാകും. നിങ്ങളുടെ ജോലിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഓഫീസ് അന്തരീക്ഷം ഇന്ന് അല്‍പം പ്രശ്നത്തിലാവും.

വൃശ്ചികം രാശി
ഇന്ന് നിങ്ങൾക്ക് പെട്ടെന്ന് യാത്ര ചെയ്യേണ്ടിവരാം, അതിനാൽ നിങ്ങൾ പ്ലാന്‍ ചെയ്ത പല കാര്യങ്ങളും മാറ്റി വെക്കേണ്ടി വരുന്നുണ്ട്. ഇന്ന്, നിങ്ങളുടെ ഗ്രഹങ്ങളുടെ ദിശയും അവസ്ഥയും ശുഭകരമായ സ്ഥാനത്താണ്, അതിനാൽ നിങ്ങളുടെ പ്രവൃത്തികൾ വളരെക്കാലം നടക്കാതിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ ചില ശ്രമങ്ങൾ ഫലപ്രദമാകാം. ഇന്ന് പ്രധാനപ്പെട്ടതും പരിചയസമ്പന്നരുമായ ചിലരെ കണ്ടുമുട്ടാൻ കഴിയും. ഈ മീറ്റിംഗ് നിങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തും. ഇന്ന് ഓഫീസിൽ നിങ്ങൾക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും.

ധനു രാശി
നിങ്ങൾ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒരു ദിവസമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്ന് പണത്തിന്റെ കാര്യത്തിൽ സമ്മിശ്ര ഫലമായിരിക്കും. വരുമാനത്തേക്കാൾ കൂടുതൽ ചിലവാകാമെങ്കിലും ചില സാമ്പത്തിക ആനുകൂല്യങ്ങളും സാധ്യമാണ്. നിങ്ങൾക്ക് ഇന്ന് പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്നുണ്ട്. പങ്കാളിക്ക് ദേഷ്യം വരുന്ന സാഹചര്യത്തിൽ, നിങ്ങൾ ശാന്തത പാലിക്കുകയും അവരുടെ ദേഷ്യം ശമിക്കുന്നതുവരെ കാത്തിരിക്കുകയും വേണം.

മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാർക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങൾ ഏതെങ്കിലും മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കിലോ വിദേശത്ത് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആവശ്യമെങ്കിൽ, നിങ്ങളുടെ അധ്യാപകരുടെയോ മുതിർന്നവരുടെയോ സഹായം സ്വീകരിക്കാം. നിങ്ങളുടെ ജോലിയെക്കുറിച്ച് നിങ്ങൾ ഗൗരവമായി ചിന്തിക്കണം. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകും കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ അഭിപ്രായവ്യത്യാസം കൂടുതതലായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആരോഗ്യം അല്പം പ്രശ്നത്തിലായിരിക്കും, അതിനാൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരാം, പ്രത്യേകിച്ചും ഇന്നത്തെ ജോലിയിൽ നിങ്ങൾ വളരെ പുറകിലാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്, നിങ്ങൾ എല്ലാ ദിവസവും വ്യായാമം ആരംഭിക്കണം, കൂടാതെ ഒരു ഡോക്ടറുടെ ശരിയായ ഉപദേശവും നേടേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് ഈ സമയം അനുകൂലമല്ല. ഇതുകൂടാതെ, നിങ്ങൾ ഇന്ന് പണമിടപാടുകളും ഒഴിവാക്കേണ്ടിവരും.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് വേണ്ടി ശ്രമിക്കണം. നിങ്ങൾ ബിസിനസ്സ് നടത്തുകയാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണൺ നഷ്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തിൽ പോലും ഇന്നത്തെ ദിവസം അൽപ്പം ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടിൽ നിങ്ങൾ കാണിക്കുന്ന അശ്രദ്ധ വലിയ നഷ്ടങ്ങൾക്ക് കാരണമാകും. ഇതുകൂടാതെ, പണത്തിന്റെ അഭാവം മൂലം ദൈനംദിന ജോലികൾ പൂർത്തിയാക്കുന്നതിലും നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം.



Click it and Unblock the Notifications
