Latest Updates
-
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍
ഇന്നത്തെ രാശിഫലത്തിൽ കഷ്ടപ്പാട് ഈ രാശിക്ക്
ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. അതിൽ ഉണ്ടാവുന്ന മാറ്റങ്ങൾ പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.
രാശിഫല പ്രകാരം നിങ്ങളിലുണ്ടാവുന്ന ഇന്നത്തെ മാറ്റങ്ങൾ നമുക്ക് നോക്കാം. ഓരോ ദിവസത്തേയും രാശിഫലം പല വിധത്തിലാണ് മാറി വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഓഫീസ് കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ വേണം. പലപ്പോഴും രാഷ്ട്രീയത്തിൽ ഉണ്ടാവുന്ന വിയോജിപ്പുകൾ അൽപം ശ്രദ്ധിക്കണം. ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ ചെറിയ രീതിയില്‍ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളുടെ സ്വസ്ഥത കളയുകയാണ് ചെയ്യുന്നത്. പണം സമ്പാദിക്കുന്നതിന് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ല ഫലങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല മാതാപിതാക്കളുമായുള്ള ബന്ധം വളരെയധികം നല്ല രീതിയിൽ സ്നേഹത്തോടെ തന്നെ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വികാരങ്ങളോടെ മാത്രം ചിന്തിക്കുന്നവരായിരിക്കും ഇവർ. എങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളെ നഷ്ടത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. സാമ്പത്തിക നില വളരെയധികം നോർമൽ ആയിരിക്കും. എന്നാൽ അൽപം ശ്രദ്ധിച്ചാൽ ആരോഗ്യ കാര്യങ്ങളിൽ അത്രയധികം പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല.

മിഥുനം രാശി
നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത് അത് ചെയ്യുന്നതിന് ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ഒരിക്കലും തോറ്റു പിൻമാറാൻ ശ്രമിക്കരുത്. ഇത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്ത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പണം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ പ്രതിസന്ധികളും നിങ്ങളെ വലക്കുന്നുണ്ട്. ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ലാഭം ആഗ്രഹിച്ച് കൊണ്ട് ഒരിക്കലും ഒരു കാര്യത്തിനും ഇറങ്ങിപ്പുറപ്പെടരുത്.

കർക്കിടകം രാശി
നിങ്ങൾ സ്വയം പര്യാപ്തരായി നില്‍ക്കുന്നതിന് എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഏത് തീരുമാനം എടുത്താലും നിങ്ങളുടെ നേട്ടങ്ങൾ മുന്നിൽ കണ്ട് തന്നെ ആയിരിക്കും. നിക്ഷേപങ്ങൾ അൽപം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. അല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. സാഹചര്യങ്ങൾ അനുസരിച്ച് പെരുമാറുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. ഓരോ കാര്യവും ചെയ്യുമ്പോഴും ശ്രദ്ധയോടെ നോക്കി ചെയ്യണം.

ചിങ്ങം രാശി
സഹപ്രവർത്തകരുടെ സഹായത്തോടെ നമുക്ക് പലപ്പോഴും പല കാര്യങ്ങളും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. കഠിനാധ്വാനം ചെയ്താൽ മാത്രമേ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. ജോലി സംബന്ധമായ യാത്രകള്‍ നിങ്ങൾക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സഹോദരൻമാർക്ക് വളരെയധികം നേട്ടങ്ങള്‍ നിങ്ങളെ കൊണ്ട് ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. ഒരു കാര്യത്തിനും മടി പിടിച്ച് ഇറങ്ങിപ്പോവരുത്. അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്ന് വളരെയധികം നല്ല ഒരു അവസരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണത്തെക്കുറിച്ചുള്ള സംസാരം വളരെയധികം ഉണ്ടാവുന്നുണ്ട്. നിങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ബഡ്ജറ്റ് വളരെയധികം ബാലൻസ്ഡ് ആയിട്ട് കൊണ്ട് പോവേണ്ടതാണ്. അല്ലെങ്കില്‍ പല വിധത്തിൽ നഷ്ടങ്ങൾ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം. എന്തെങ്കിലും പ്ലാൻ ചെയ്ത് വാങ്ങിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പങ്കാളിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധ വേണം. ഓഫീസ് അന്തരീക്ഷം വളരെയധികം നല്ലതായിരിക്കും. ആരോഗ്യം നിങ്ങൾക്ക് തൃപ്തികരമായിരിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ജോലിക്കായി അൽപം ശ്രമകരമായി ഇടപെടേണ്ടതായി വരുന്നുണ്ട്. നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ച് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നത് ഇന്നത്തെ ദിവസമാണ്. എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം.

ധനു രാശി
നിങ്ങൾക്ക് സാമ്പത്തികമായി വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എന്തൊക്കെ ചെയ്താലും വളരെയധികം സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്. നിങ്ങളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ധാരാളം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണം ചിലവാക്കുമ്പോൾ അത് നിങ്ങളിൽ സന്തോഷവും ലാഭവും നേട്ടവും ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
വളരെയധികം പ്രണയാതുരമായ ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങൾ വിവാഹിതനാണെങ്കിൽ ദേഷ്യം നിയന്ത്രിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളുടെ ദേഷ്യം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. വിജയത്തിനേക്കാൾ പരാജയം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ എനര്‍ജി ഉയര്‍ത്തുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

കുംഭം രാശി
പണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ബഡ്ജറ്റ് അനുസരിച്ചി ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങൾ അച്ഛന്‍റെ ബിസിനസുമായി ബന്ധപ്പെട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത് എന്നുണ്ടെങ്കിൽ അതിൽ ലാഭം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. എങ്കിലും നിങ്ങളുടെ കഠിനാധ്വാനത്തിന് വളരെയധികം ഫലം ലഭിക്കുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. കാരണം പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം അത് നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഓരോ ദിവസത്തേയും നേട്ടങ്ങൾ അനുസരിച്ച് വേണം ഇന്നത്തെ ദിവസത്തിന്‍റെ ആദ്യത്തെ തുക കണക്കാക്കുന്നതിന്. സാമ്പത്തിക നേട്ടം ശ്രമിച്ച് അത് പലപ്പോഴും പ്രതിസന്ധികളിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അൽപം ശ്രദ്ധിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും.



Click it and Unblock the Notifications











