Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചിലവ് ചുരുക്കി ജീവിക്കേണ്ട രാശിക്കാർ ഇന്ന് ഇവരാണ്
ഇന്നത്തെ രാശിഫലത്തിൽ നിങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ താൽപ്പര്യമില്ലേ? നിങ്ങളുടെ ഇന്ന് എന്നത് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്.

ഓരോ ദിവസത്തേയും രാശിഫലം ഗ്രഹങ്ങൾ മാറി വരുന്നതിന് അനുസരിച്ച് മാറു വരുന്നതാണ്. എന്തൊക്കെയാണ് ഇന്നത്തെ ദിവസം നിങ്ങൾക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം ടെൻഷൻ ഒന്നും ഇല്ലാതെ മുന്നോട്ട് പോവാൻ പറ്റിയ ഒരു ദിവസമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി എന്തും പങ്ക് വെക്കാവുന്ന ഒരു ദിവസം കൂടിയാണ്. ആവശ്യമില്ലാത്ത ടെൻഷൻ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് വളരെയധികം ശ്രടദ്ധിക്കണം. സാമ്പത്തിക സ്ഥിതി വളരെ പ്രശ്നമില്ലാതെ പോവുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. എങ്കിലും ചിലവ് അൽപം ചുരുക്കി ജീവിക്കാന്‍ ശ്രമിക്കേണ്ടതാണ്. വരവിനേക്കാൾ കൂടുതൽ ചിലവാണെങ്കിൽ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

ഇടവം രാശി
നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു അന്തരീക്ഷമായിരിക്കും ഇന്നത്തെ ദിവസം ജോലിസ്ഥലത്ത് ഉണ്ടാവുന്നത്. അത് നിങ്ങളുടെ ബുദ്ധിയും അറിവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങൾ ചെയ്യുന്ന ജോലിയിൽ സംതൃപ്തരായിരിക്കും. നല്ലതും ചീത്തയും ഇടകലർന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞവർക്ക്. ആവശ്യമില്ലാത്ത ചർച്ചകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. സാമ്പത്തികം തൃപ്തികരമായിരിക്കും. അതുകൊണ്ട് തന്നെ അനാവശ്യ ചിലവുകൾ ഒന്നും ഉണ്ടാവുന്നതിനുള്ള സാധ്യതയില്ല.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ നിറഞ്ഞതായിരിക്കും. എങ്കിലും നിങ്ങളുടെ വരുമാനം നല്ല രീതിയിൽ ഉള്ളതായിരിക്കും. എന്നാൽ വർദ്ധിക്കുന്ന ചിലവുകൾ പലപ്പോഴും നിങ്ങളുടെ ബഡ്ജറ്റ് താളം തെറ്റിക്കുന്നുണ്ട്. ജോലിക്കാര്യത്തിൽ അൽപം ബുദ്ധിപരമായി നീങ്ങേണ്ടതുണ്ട്. പലപ്പോഴും ആവശ്യമില്ലാത്ത സന്ദർഭം നിങ്ങളുടെ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്. വളരെയധികം ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യേണ്ട ഒരു ദിവസമാണ് ഇന്ന്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

കർക്കിടകം രാശി
ഭാഗ്യം പരീക്ഷിക്കുന്നതിന് വേണ്ടി ഒരിക്കലും ജോലിയിൽ പരീക്ഷണങ്ങൾ അരുത്. ഇത് കൂടുതൽ പ്രശ്നത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഏത് സാഹചര്യത്തേയും നേരിടുന്നതിന് വേണ്ടി തയ്യാറായിരിക്കണം. ചെറിയ രീതിയിൽ നിങ്ങൾ എപ്പോഴും സാമ്പത്തികമായി ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ മാനസിക നില നല്ലതായിരിക്കുന്നതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് പങ്കാളിയുമായി യാതൊരു വിധത്തിലുള്ള ചർച്ചക്കും പോവാതിരിക്കുക എന്നുള്ളതാണ്. ഇതാണ് നിങ്ങളുടെ ബന്ധത്തിന്‍റെ ആയുസ്സിനും നല്ലത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം കുടുംബപരമായി നല്ലതായിരിക്കും. ബന്ധങ്ങളിൽ നിലനിൽക്കുന്നത് ആരോഗ്യപരമായ ദിവസമായി മാറുന്നുണ്ട് ഇന്ന് ചിങ്ങം രാശിക്ക്. ഉത്തരവാദിത്വങ്ങൾ ചെയ്ത് തീർക്കുന്നതിന് ഏറ്റവും നല്ല ദിവസമായിരിക്കും ഇന്ന് എന്ന കാര്യത്തിൽ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളിൽ പ്രതിസന്ധികൾ ഇല്ലാത്ത ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ജോലിസ്ഥലത്ത് എല്ലാ ജോലികളും വളരെ പെട്ടെന്ന് ചെയ്ത് തീർക്കുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല ബിസിനസിൽ ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്.

കന്നി രാശി
വളരെയധികം ക്ഷമയോടെയും സ്വസ്ഥതയോടെയും കാര്യങ്ങള്‍ ചെയ്ത് തീർക്കേണ്ട ഒരു ദിവസമാണ് ഇന്നത്തേത്. പ്രത്യേകിച്ച് പങ്കാളിയോട് സംസാരിക്കുമ്പോൾ വളരെയധികം ക്ഷമ കാണിക്കുന്നതിന് ശ്രമിക്കണം. സാമ്പത്തിക സ്ഥിതി വളരെയധികം നല്ലതായിരിക്കും ഇന്നത്തെ ദിവസം. യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ജീവിതത്തില്‍ ഇല്ലാതിരിക്കുന്നതിന് വേണം എപ്പോഴും ശ്രദ്ധിക്കുന്നതിന്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ പ്രശ്നങ്ങൾ ഇല്ലെങ്കിലും അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാക്കും.

തുലാം രാശി
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് നിങ്ങളുടെ അമ്മ വളരെയധികം പ്രശ്നത്തിലാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഇത് പലപ്പോഴും നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങൾ ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത് എന്നുള്ളതാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് അത്ര നല്ലതായിരിക്കില്ല. വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. കാരണം പരീക്ഷഫലത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആത്മീയ കാര്യങ്ങളിലും അല്‍പം കൂടുതൽ പ്രാധാന്യം നല്‍കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം.

വൃശ്ചികം രാശി
സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമാണ്. നിങ്ങൾ പ്രതീക്ഷിക്കാത്ത അത്രയും പണം നിങ്ങളുടെ കൈകളിൽ വരുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കുറേ കാലത്തിന് ശേഷം നിങ്ങൾ കുടുംബത്തോടൊപ്പം ഒത്തു ചേരുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം തൃപ്തികരമായ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

ധനു രാശി
കുടുംബാംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളും ടെൻഷനും ഉണ്ടാക്കുന്ന ഒരു ദിവസമായിരിക്കും ധനു രാശിക്കാർക്ക് ഇന്ന്. ഇത് നിങ്ങളെ വളരെയധികം മാനസികമായി തളര്‍ത്തുന്നുണ്ട്. നിങ്ങൾ വളരെയധികം ചിന്തിച്ച് ഒരു തീരുമാനം എടുക്കേണ്ട ദിവസവും കൂടിയാണ് ഇന്ന്. പങ്കാളിയോടൊപ്പം അൽപം കൂടുതൽ സമയം ചിലവഴിക്കാൻ ശ്രദ്ധിക്കണം. അതിലുപരി പങ്കാളിക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നതിന് നിങ്ങൾ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ വളര നല്ല ദിവസമായിരിക്കും. എങ്കിലും ചിലവുകൾ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

മകരം രാശി
മകരം രാശിക്കാർക്ക് നല്ലൊരു തുടക്കം കുറിക്കാൻ പറ്റിയ ദിവസമാണ് ഇന്നത്തെ ദിവസം. എന്നാൽ ഒരു കാരണവശാലും ഇവർക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയില്ല. നിങ്ങൾ നിങ്ങളുടെ സഫലീകരിക്കാത്ത ആഗ്രഹങ്ങൾക്ക് വേണ്ടി സമയവും പണവും ചിലവാക്കാൻ നിർബന്ധിതരാവുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. ഒരിക്കലും മനസ്സിനെ അലയാൻ വിടരുത്. എപ്പോഴും ക്ഷമയോടെയും ധൈര്യത്തോടെയും ഇരിക്കാൻ ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം നിരാശ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്, പലപ്പോഴും നിങ്ങളുടെ മോശപ്പെട്ട പ്രകടനം തന്നെയായിരിക്കും ഇതിന്‍റെ പ്രധാന കാരണം. പലപ്പോഴും സീനിയേഴ്സില്‍ നിന്ന് നിരാശരാകേണ്ടി വരുന്ന അവസ്ഥ നിങ്ങൾക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. നിങ്ങൾക്ക് വിജയം നേടണം എന്നുണ്ടെങ്കിൽ അതിന് വേണ്ടി സത്യസന്ധതയോടെ നിങ്ങൾ പണിയെടുക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എന്നാൽ സാമ്പത്തികപരമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങളിൽ ഉണ്ടാവുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം കുടുംബത്തിന്‍റെ എല്ലാ വിധ പിന്തുണയും ലഭിക്കുന്ന ഒരു ദിവസമാണ്. ഓരോ ദിവസവും വളരെയധികം മാറ്റങ്ങൾ നിങ്ങൾക്ക് സംഭവിക്കുന്നുണ്ട്. എങ്കിലും അതിനെല്ലാം കുടുംബത്തിന്‍റെ എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ പ്രണയാര്‍ദ്രമായ ദിവസമായിരിക്കും എന്നതാണ് സത്യം.



Click it and Unblock the Notifications
