Just In
Don't Miss
- News
ഹൈക്കോടതി മുന് ജഡ്ജി, പോലീസ് മേധാവി... നിരവധി പ്രമുഖര് ബിജെപിയില് ചേര്ന്നു
- Sports
IND vs ENG: ഫിറ്റ്നസില്ല, ടി20 പരമ്പര വരുണ് ചക്രവര്ത്തിക്ക് നഷ്ടമായേക്കും
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്സി മുതലാക്കുമെന്ന് താരം
- Automobiles
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദിവസാവസാനം ഏത് പ്രശ്നത്തിനും പരിഹാരം ഈ രാശിക്ക്
ഇന്നത്തെ ദിവസം ആരൊക്കെയാണ് രാശി മാറ്റങ്ങളിലൂടെ ജീവിതത്തിൽ നേട്ടങ്ങള്‍ കൊയ്യുന്നത് എന്നും നഷ്ടങ്ങളിലേക്ക് എത്തുന്നത് എന്നും പലർക്കും അറിയാൻ താൽപ്പര്യമില്ലേ? എന്നാൽ ഇത്തരത്തിൽ സംഭവിക്കുന്നതിന് പിന്നിൽ ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ഇന്നത്തെ ദിവസം നേട്ടങ്ങൾ ഉണ്ടാവുന്നത് എന്ന് നോക്കാം.
Most read:മീനം രാശിക്കാരായ കുഞ്ഞിന് കൂർമ്മബുദ്ധി ഫലം
സൂര്യ രാശിപ്രകാരം ജീവിതത്തിൽ മാറ്റങ്ങൾ ഏതൊക്കെ തരത്തിലാണ് ഉണ്ടാവുക എന്നും ഏതൊക്കെ തരത്തിലാണ് നിങ്ങളിൽ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുക എന്നും നോക്കാം. ഇന്നത്തെ രാശിഫലം അറിയാൻ വായിക്കൂ.

മേടം രാശി
ജോലിക്കാര്യത്തിൽ മേടം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ ഉണ്ടായേക്കാം. നിങ്ങൾ പുതിയ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള നിങ്ങളുടെ ശ്രമം പലപ്പോഴും പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളെ നിരാശയിലേക്ക് എത്തിക്കുന്നുണ്ട്. നിങ്ങൾ എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്താൻ പോകുകയാണെങ്കിൽ ഇന്ന് നിങ്ങൾ ജാഗ്രത പാലിക്കണം അല്ലെങ്കിൽ നിങ്ങൾക്ക് നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ, നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ച് ഈ പ്രശ്‌നം മറികടക്കാൻ ശ്രമിക്കുക. മിണ്ടാതിരിക്കുന്നതിലൂടെ നിങ്ങൾ തെറ്റിദ്ധാരണകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര നല്ലതല്ല. എന്നാൽ വൈകുന്നേരത്തോടെ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ വരുന്നതിന് സാധിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാം. പരീക്ഷകളിൽ തോറ്റു പോവുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി കുറച്ച് സമയം ചെലവഴിക്കുക. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ച് വേണം ചിലവഴിക്കേണ്ടത്. വാഹനം ഉപയോഗിക്കുമ്പോള്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന അപകടങ്ങൾക്ക് ഇന്നത്തെ ദിവസം ഒരു നിർണായക ദിവസമായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആരോഗ്യം വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ വേണ്ടത്ര വിശ്രമം എടുക്കുന്നതാണ് നല്ലത്. കുടുംബജീവിതം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ഇന്ന് പരിഹരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക രംഗത്ത്, ദിവസം നല്ലതായിരിക്കും. നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയും. ഇന്ന് നിങ്ങൾക്ക് ഓഫീസിലെ അനാവശ്യമായി ഒരാളുമായി തർക്കമുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കാനും നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങൾ ശ്രമിക്കണം. കോടതി കേസുകൾക്ക് ദിവസം അനുകൂലമാണ്

കർക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‌ക്ക് ഇന്ന് പ്രണയത്തിന്‍റെ കാര്യത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിക്ക് ഒരു സമ്മാനം നൽകാനും കഴിയും. വിവാഹിതരായ ദമ്പതികൾ അവരുടെ ജീവിതത്തിന് വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതായുണ്ട്. പണത്തിന്റെ കാര്യത്തിൽ ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. സാമ്പത്തിക പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി നിങ്ങൾക്ക് തന്നെ തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ ജോലിസ്ഥലത്ത് വളരെ തിരക്കുള്ള ദിവസമായിരിക്കും. മാനസിക സമ്മര്‍ദ്ദം വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതമാണ് മുൻഗണന. നിങ്ങളുടെ പങ്കാളിക്കൊപ്പം ദീർഘനേരം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ, ഇന്ന് നിങ്ങൾ അവരെ കണ്ടുമുട്ടുകയും ഈ ദിവസം ആസ്വദിക്കുകയും ചെയ്യും. അതേസമയം, അവരുടെ എല്ലാ പരാതികളും ഇന്ന് പരിഹരിക്കപ്പെടുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്ന് തൊഴിൽ ചെയ്യുന്നവരെ അല്‌പം പ്രശ്നത്തിലാക്കുന്ന ഒരു ദിവസം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങൾ പ്രമോഷൻ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതിന് വേണ്ടി ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. വരുമാനം വർദ്ധിക്കുന്നതിനുള്ള സാധ്യതയുണഅട്.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്ന് സാമ്പത്തിക രംഗം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ചെലവുകളുടെ പെട്ടെന്നുള്ള വർദ്ധനവ് നിങ്ങളുടെ ബജറ്റിനെ താളം തെറ്റിപ്പിക്കും. പലപ്പോഴും ലോൺ ലഭിക്കാത്തതും നിങ്ങളെ നിരാശരാക്കും. ഇന്ന് വ്യാപാരികൾക്ക് സാധാരണമായിരിക്കും. നിങ്ങളുടെ അറിവ് ഉപയോഗിച്ച് ചില ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും. ദാമ്പത്യ ജീവിതത്തിലെ സ്ഥിതി അൽപ്പം പ്രശ്നത്തിലായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം ജോലിക്കാര്യത്തില്‍ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ പ്രധാനപ്പെട്ട ജോലികളും വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതുണ്ട്. ഇന്ന് ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ കാര്യങ്ങളെല്ലാം ലാഭത്തിൽ മുന്നോട്ട് പോവുന്നുണ്ട്. ഒപ്പം അവർക്ക് ആനുകൂല്യങ്ങളും ലഭിക്കും. നിങ്ങൾ നിങ്ങളുടെ സമ്പാദ്യം ഓഹരി വിപണിയിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആനുകൂല്യം ലഭിക്കും. സാമ്പത്തിക രംഗത്ത് നിങ്ങൾക്ക് നേട്ടം വളരെയധികം ആയിരിക്കും. പങ്കാളികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ അത് നിങ്ങളുടെ ജീവിതം സന്തോഷകരമാക്കും. പ്രതീക്ഷകൾ വൈകുന്നേരത്തോടെ നിങ്ങളിൽ സഫലമാവും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്ന് നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും. ജോലിക്കാർക്ക് ഒരു മികച്ച ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഒരിക്കലും അവരസരങ്ങൾ പാഴാക്കി കളയരുത്. ഇത് നിങ്ങളിൽ കൂടുതൽ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ഇന്നത്തോടെ തീരുന്നതിനുള്ള സാധ്യതയുണ്ട്. ഒരു ചെറിയ ജോലിയിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം നേടാൻ കഴിയും. ഇന്ന് വിദ്യാർത്ഥികൾക്ക് മികച്ച ദിവസമായിരിക്കും. വിദ്യാഭ്യാസ രംഗത്ത് നിങ്ങൾക്ക് മികച്ച വിജയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് വിദേശത്ത് പഠിക്കണമെങ്കിൽ, നിങ്ങളുടെ വിസ അല്ലെങ്കിൽ പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള തടസ്സം ഇന്ന് മറികടക്കുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. പ്രത്യേകിച്ച് ആരോഗ്യത്തിന്‍റെ കാര്യത്തിൽ. ഇന്ന് ഫാമിലി ഗ്രൗണ്ടിലെ ശുഭദിനമായിരിക്കും. പെട്ടെന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, അത് വീടിന്റെ അന്തരീക്ഷം കൂടുതൽ മികച്ചതാക്കും. നിങ്ങളുടെ പങ്കാളിയുടെ അവഗണനയും തിരക്കും നിങ്ങളിൽ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. . സാമ്പത്തിക സ്ഥിതിയിൽ ചില പുരോഗതി സാധ്യമാണ്. സാമ്പത്തിക ലാഭം കണ്ടെത്താൻ കഴിയും. വരുമാനം വർദ്ധിക്കുകയും ജീവിതത്തില്‍ നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം ജോലിയിൽ വളരെ തിരക്കായിരിക്കും. നിങ്ങൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ ബോസിന് നിങ്ങൾക്ക് ചില പുതിയ ഉത്തരവാദിത്തങ്ങൾ നൽകാൻ കഴിയും. അപ്രതീക്ഷിതമായ യാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. വീടിന്റെ ഗുരുതരവും സങ്കീർണ്ണവുമായ ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നിങ്ങൾ നിങ്ങളുടെ പങ്കാളിയോടൊപ്പം ശ്രമിക്കും. സാമ്പത്തിക സ്ഥിതി സാധാരണയേക്കാൾ മികച്ചതായിരിക്കും. പങ്കാളിയുമായി യാതൊരു വിധത്തിലുള്ള വാക്കു തർക്കത്തിലും ഏര്‍പ്പെടരുത്. ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധയോടെ ഇടപെടണം. വൈകുന്നേരത്തോടെ കാര്യങ്ങൾ നല്ല രീതിയിൽ ആവുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക രംഗത്ത് മികച്ചതായിരിക്കും. ലാഭം പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഇന്ന് പ്രത്യേക സ്ഥാനമുറപ്പിക്കുന്ന ദിവസമായിരിക്കും. പല കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യത്തിനും തീരുമാനം എടുക്കുന്നതിന്. അമിത ഉത്കണ്ഠ നിങ്ങളിൽ ശാരീരികമായും മാനസികമായും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കുടുംബ ജീവിതം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം തികഞ്ഞതായിരിക്കും. നിങ്ങൾക്ക് ഇന്ന് പെട്ടെന്ന് യാത്ര ചെയ്യേണ്ടി വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്ന് ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതയുണ്ടാകും. ജീവിതപങ്കാളിയുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. അവർക്ക് നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുകയില്ല. മേലുദ്യോഗസ്ഥർക്ക് വളരെയധികം ബഹുമാനം നിങ്ങളുടെ ജോലിയോട് തോന്നാവുന്നതാണ്. ടാര്‍ഗറ്റ് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ നേടിയെടുക്കുന്നതിന് സാധ്യതയുണ്ട്. ഇന്നത്തെ ദിവസത്തിന്‍റെ ഭൂരിഭാഗം സമയവും സുഹൃത്തുക്കളുമായി സന്തോഷത്തോടെ ഇരിക്കുന്നതിന് ചെലവഴിക്കും. ശത്രുക്കൾ ശക്തരാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.