Latest Updates
-
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
ഇന്ന് അൽപം ശ്രദ്ധിക്കാവുന്നതാണ് ഈ രാശിക്കാർ
എല്ലാ ദിവസവും ഒരുപോലെ തന്നെയാണ്. എന്നാൽ ഓരോ ദിവസവും സംഭവിക്കുന്ന കാര്യങ്ങൾ അൽപം വ്യത്യസ്തമാണ്. ഇന്ന് എന്താണ് സംഭവിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്നോ മനസ്സിലാക്കാൻ സാധിക്കുന്നില്ല.
നിങ്ങളുടെ ഗ്രഹങ്ങൾ മാറിവരുന്നതിന് അനുസരിച്ച് നിങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം ബുദ്ധിപരമായി കൈകാര്യം ചെയ്യുന്ന ഒരു ദിവസമായിരിക്കും. വീട്ടാവശ്യങ്ങൾക്കായി അൽപം കൂടുതൽ പണം ചിലവാക്കുന്നവരായിരിക്കും ഇവർ. സഹപ്രവർത്തകരുമായി അനാവശ്യ കാര്യങ്ങളിൽ ഒരു കാരണവശാലും തർക്കത്തിൽ ഏർപ്പെടുന്നതിന് ശ്രമിക്കരുത്. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങൾ എത്തുന്നുണ്ട്. ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിലേക്ക് പലപ്പോഴും പലരും ഏർപ്പെടുന്നുണ്ട്.

ഇടവം രാശി
പലപ്പോഴും അഭിപ്രായപ്രകടനത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ദിവസമായിരിക്കും ഇടവം രാശി. ഏത് കാര്യത്തിനും എല്ലാ വിധത്തിലും ശാന്തമായി ഇടപെടുന്നതിന് ശ്രദ്ധിക്കണം. സായാഹ്നത്തോടെ കാര്യങ്ങൾ ശരിയാവുന്നതിനുള്ള സാധ്യതയുണ്ട്. ചിലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

മിഥുനം രാശി
കടം വാങ്ങിച്ച പണം തിരിച്ച് കൊടുക്കുന്നതിന് കഴിയുന്നുണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. പ്രണയിക്കുന്നവർക്ക് അനുകൂല സമയമാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കുന്നുണ്ട്. ബന്ധുക്കളുമായി ഇടപെടുന്നതിനും അവരുടെ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനും ഇന്നത്തെ ദിവസം നല്ലതാണ്. പകുതിയിൽ നിർത്തിയ ജോലികൾ പുനരാരംഭിക്കുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ചെറിയ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ട്.

കർക്കിടകം രാശി
വിദേശത്ത് പഠനത്തിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിനും കഠിനാധ്വാനം ചെയ്യുന്നതിന് ഇവർക്ക് ഇന്നത്തെ ദിവസം കഴിയുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ തൃപ്തികരമായിരിക്കുന്നുണ്ട്. ജോലിയിൽ അനുകൂല സമയം ആയിരിക്കും കർക്കിടകം രാശിക്കാർക്ക്. കാര്യ വിജയത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടതായി വരുന്നുണ്ട്. കുടുംബങ്ങളുടെ കാര്യത്തിൽ അല്‍പം ശ്രദ്ധിച്ചാൽ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

ചിങ്ങം രാശി
പുതിയ പ്രണയം ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടെ വളരെയധികം കാര്യങ്ങൾ ചെയ്ത് തീർക്കുന്നുണ്ട്. ജോലിയിൽ ചില തടസ്സങ്ങൾക്കുള്ള സാധ്യതയുണ്ട്. വീട്ടില്‍ മംഗള കർമ്മങ്ങൾ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടെ ഏത് കാര്യത്തേയും നേരിടുന്നതിന് ഇന്നത്തെ ദിവസം മികച്ചതാണ്. അനുകൂല നിലപാടുകൾ പല കാര്യത്തിനും എടുക്കുന്നുണ്ട്.

കന്നി രാശി
സാമ്പത്തിക ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് നഷ്ടത്തിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. സുഹൃത്ബന്ധങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തർക്കങ്ങളിൽ നിന്ന് മാറി നിൽക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും സുഹൃത് സഹായം പല കാര്യങ്ങളിൽ നിന്നും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തിൽ അൽപം നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.

തുലാം രാശി
വ്യാപാര കാര്യങ്ങളിൽ അൽപം നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തിൽ ബുദ്ധിപരമായ കാര്യങ്ങൾ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇരു ചക്രവാഹനങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നഷ്ടങ്ങൾ ഒന്നും ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ സ്റ്റെപ്പും ഇന്നത്തെ ദിവസം അൽപം ശ്രദ്ധയോടെ മുന്നോട്ട് വെക്കേണ്ടതാണ്.

വൃശ്ചികം രാശി
ജോലിയിൽ മികച്ച പ്രകടനം നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അൽപം കൂടുതൽ താൽപ്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്. അനാവശ്യ കാര്യങ്ങളിൽ തർക്കത്തിൽ ഏർപ്പെടുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് സംസാരിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ചില ചെറിയ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് നിങ്ങളെ ഇന്നത്തെ ദിവസം.

ധനു രാശി
ദേഷ്യം കൂടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അൽപം ശ്രദ്ധിക്കണം. ഇന്ന് ദേവി ക്ഷേത്ര ദർശനം നടത്താൻ ശ്രദ്ധിക്കാവുന്നതാണ്. പങ്കാളിയുടെ സാമീപ്യം വളരെയധികം സമാധാനം നൽകുന്നുണ്ട്. ജോലിയിൽ ചെറിയ പ്രശ്നങ്ങൾ നേരിടുന്നതിനുള്ള സാധ്യത തള്ളിക്കളയരുത്. ചെറിയ രീതിയിൽ തന്നെ പല അസ്വാരസ്യങ്ങൾ കുടുംബത്തിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
പ്രതീക്ഷിക്കാത്ത തരത്തിൽ വളരെയധികം നേട്ടങ്ങൾ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി വളരെയധികം നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്. സ്ഥലം മാറ്റത്തിനുള്ള സാധ്യതയുണ്ട്. ഏറെ അനുകൂലമായ സമയമാണ് ഇന്നത്തെ ദിവസം. പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി തുടക്കം കുറിക്കാവുന്നതാണ്. പങ്കാളിയുമായി കൂടുതൽ സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കും.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം ബിസിനസിൽ പുതിയ ആശയങ്ങൾ വരുന്നുണ്ട്. പകൽ ചില ചെറിയ തടസ്സങ്ങൾ നിങ്ങൾ നേരിടാറുണ്ട്. എങ്കിലും അലച്ചിലും മറ്റും ഇല്ലാതാക്കുന്നതിന് കഠിനമായ ശ്രമം അത്യാവശ്യമായി വരുന്നുണ്ട്. ഗർഭിണികൾക്ക് ഇന്ന് പ്രത്യേക ശ്രദ്ധ അത്യാവശ്യമായി വേണ്ടി വരുന്നുണ്ട്. ആരോഗ്യം അനുകൂലമായിരിക്കും എന്നതാണ് സത്യം.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം പങ്കാളിയുടെ പെരുമാറ്റം കൊണ്ട് നല്ല ദിവസമായിരിക്കുന്നുണ്ട്. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ വൈകുന്നേരത്തോടെ നമുക്ക് പല കാര്യങ്ങളും ശരിയായ ദിശയിൽ വരുന്നുണ്ട്. നിങ്ങളുടെ പെരുമാറ്റത്തിലൂടെ അത് മറ്റുള്ളവർക്കും സന്തോഷം നൽകുന്നുണ്ട്. സാമ്പത്തികമായി അൽപം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.



Click it and Unblock the Notifications