Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മറ്റുള്ളവരെ സഹായിക്കുന്നതിന് ഇന്ന് ഈ രാശി
ഇന്നത്തെ രാശിഫലത്തിൽ ദോഷങ്ങളും ഗുണങ്ങളും ഭാഗ്യവും നിർഭാഗ്യവും എല്ലാം ഇടകലർന്ന് വരുന്നുണ്ട്. ഇതനുസരിച്ച് നമ്മൾ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.
ഓരോ ദിവസത്തേയും രാശിഫലം വ്യത്യസ്തമാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട് നോക്കാം. ഇന്നത്തെ രാശിഫലപ്രകാരം നിങ്ങൾക്കുണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേട രാശി
മേട രാശിക്കാർക്ക് ഇന്ന് ആരുടെയെങ്കിലും സഹായം സ്വീകരിക്കാതിരിക്കാൻ ആവില്ല. എങ്കിലും മറ്റുള്ളവരെ സഹായിക്കുന്നത് തന്നെയായിരിക്കും ഇവരുടെ ലക്ഷ്യം. ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ ഒന്നും തന്നെ ഉണ്ടാവില്ല എന്നതും പ്രത്യേകതയാണ്.

ഇടവ രാശി
ഇടവ രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവുണ്ട്. ഏത് മോശം, സാഹചര്യത്തേയും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനും അതിനെ മറികടക്കുന്നതിനും നിങ്ങൾക്ക് സാധിക്കുന്നുണ്ട്. ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു ദിവസമാണ്

മിഥുന രാശി
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അടിച്ച് കയറുന്ന ഒരു സ്വഭാവം ഇന്നത്തെ രാശിക്കാർക്കുണ്ട്. ജീവിത്തതിൽ വളരെയധികം പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഒരു കാരണവശാലും നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കരുത്.

കര്‍ക്കിടക രാശി
കർക്കിട രാശിക്കാര്‍ക്ക് ഇന്ന് ജോലിയിലെ കഴിവുകൾ അൽപം പ്രതിസന്ധിയിൽ ആവുന്ന ദിവസമാണ്. ഓരോ ദിവസവും മറ്റുള്ളവരോടെ സഹാനുഭൂതി ഉള്ളവരായി നിങ്ങൾ മാറുന്ന സമയമായിരിക്കും ഇന്നത്തെ ദിവസം. നേട്ടങ്ങൾ ധാരാളം ഉണ്ടാവുമെങ്കിലും അതില്‍ അഭിരമിക്കാതെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങരാശി
ജോലിയില്‍ നിങ്ങളുടെ കഴിന് അംഗീകരിക്കപ്പെടുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ പ്രതിസന്ധികളൊന്നും നിങ്ങളെ ബാധിക്കുകയേ ഇല്ല. ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതകളിൽ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഒരിക്കലും സഹായമനസ്ഥിതിയെ നിഷേധിക്കുന്നവരായിരിക്കില്ല ഇവർ.

കന്നി രാശി
കന്നി രാശിക്ക് സംസാരിക്കുന്നതിനുള്ള കഴിവ് അൽപം കൂടുതലാണ്. ഓരോ ദിവസത്തേയും നേട്ടങ്ങൾ സംസാരിച്ച് നേടിയെടുക്കുന്നവരായിരിക്കും ഇവർ. അതുകൊണ്ട് തന്നെ ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം ഇവർക്ക് നിഷ്പ്രയാസം ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

തുലാം രാശി
തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ കുടുംബത്തിലായിരിയ്ക്കുന്ന ദിവസമാണ് ഇന്ന്. ജോലിയേക്കാളേറെ കുടുംബത്തിനും ഇവരുടെ സന്തോഷങ്ങള്‍ക്കും മുന്‍ഗണന കൊടുക്കുന്ന ദിവസമാണ് ഇന്ന്. ജോലിയിലും ഏറെ നേട്ടങ്ങളുണ്ടാകുന്ന ദിവസം.

വൃശ്ചിക രാശി
കായികസംബന്ധമായ കാര്യങ്ങളിൽ പലപ്പോഴും നേട്ടങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഒരിക്കലും പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോവുന്ന ദിവസമായിരിക്കും. സഹായിക്കുന്നതിനുള്ളള സാഹചര്യം ഉണ്ടാവില്ലെങ്കിലും അതിനുള്ള മനസ്സ് നിങ്ങള്‍ക്കുണ്ടാവുന്നു.

ധനു രാശി
പല തരത്തിലുള്ള ചിന്തകൾ അസ്വസ്ഥതമായിരിക്കും നിങ്ങൾക്ക് ഇന്നത്തെ ദിവസം. ഒരിക്കലും നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ നിങ്ങള്‍ക്കുണ്ടാവുന്ന നഷ്ടങ്ങളിൽ സങ്കടപ്പെട്ട് കഴിയുന്നവരായിരിക്കും. ഒരു തരത്തിലും നിങ്ങളുടെ മനസ്സിനെ അലയാൻ വിടരുത്. ഇത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

മകര രാശി
ഇന്നത്തെ ദിവസത്തിൽ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് പോവുന്ന രാശിക്കാരിൽ മകരം രാശി തന്നെയാണ് മുന്നിൽ. സാമ്പത്തികം നല്ല രീതിയിലാകും. ഇതെക്കുറിച്ചു ചിന്തിയ്‌ക്കേണ്ട ആവശ്യമേ വരുന്നില്ല. പൊതുവേ നല്ല ദിവസമാണ്.

കുംഭ രാശി
വീടിന്‍റെ കാര്യത്തിൽ ഒരു തീരുമാനമാവുന്നുണ്ട്. ഒരു കാരണവശാലും ജീവിതത്തില്‍ ഇവർക്ക് നഷ്ടങ്ങളുടെ കണക്കിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. മറ്റുള്ളവർക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

മീന രാശി
മീന രാശിയ്ക്ക് ഇന്ന് ജീവിതത്തെ അങ്ങേ അറ്റം ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്ന ദിവസമാണ് ഇന്ന്. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ദിവസവും. പ്രണയിക്കുന്നതിന് ഏറ്റവും പറ്റിയ ദിവസം കൂടിയായിരിക്കും ഇന്ന്. എന്നാൽ അതിലൂടെ ചെറിയ ചില പ്രതിസന്ധികളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
