Just In
Don't Miss
- News
പിസി ചാക്കോയും ഇടത് സ്വതന്ത്രനായേക്കും, സിപിഎം ലക്ഷ്യം ഇങ്ങനെ, കോണ്ഗ്രസില് കൂറുമാറ്റം!!
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള് അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Automobiles
100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ട് ഹീറോ
- Finance
കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു, പവന് വില വീണ്ടും 37000ൽ തൊട്ടു
- Movies
ജൂനിയര് ഡോണിനെ വരവേറ്റ് ഡോണ് ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള് റോസും
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന് ഹീറോസ് മടങ്ങിയെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുവർഷത്തിൽ രാശിഫലത്തിലെ നേട്ടങ്ങൾ
പുതുവർഷം പിറന്നു, ഇന്ന് നിങ്ങൾക്ക് രാശിഫലം എങ്ങനെയെല്ലാം മാറി മറിഞ്ഞ് വരുന്നുണ്ട് എന്ന് അറിയുന്നതിന് താൽപ്പര്യമില്ലേ?
നിങ്ങളുടെ ഇന്ന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്നും നിങ്ങൾക്കുണ്ടാവുന്ന നേട്ടങ്ങളും നഷ്ടങ്ങളും മുൻവർഷത്തേത് പോലെ തന്നെയാണോ എന്ന് അറിയുന്നതിനും വേണ്ടി ശ്രദ്ധിക്കൂ. നിങ്ങൾക്ക് ഇന്നുണ്ടാവുന്ന രാശിമാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ

മേടം രാശി
പുതിയ തുടക്കം ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഒരു വര്‍ഷമായിരിക്കും. പലപ്പോഴും നിങ്ങളുടെ നേട്ടങ്ങൾ അനുസരിച്ച് നിങ്ങൾ വളരെ നല്ല രീതിയിൽ എത്തുന്ന ഒരു വർഷത്തിന് തുടക്കമായിരിക്കും ഇന്നത്തെ ദിവസം. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ആരോഗ്യം തൃപ്തികരമായിരിക്കും. ഓരോ ദിവസവും നിങ്ങളുടെ നേട്ടങ്ങൾക്ക് ഉള്ള ചവിട്ട് പടിയാണ് ഇന്നത്തെ ദിവസം

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അല്‍പം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. പലപ്പോഴും നിങ്ങളുടെ നേട്ടങ്ങൾ പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. പോസിറ്റീവ് മാറ്റങ്ങൾ നിങ്ങളിൽ ധാരാളം ഉണ്ടാവുന്നുണ്ട്. നെഗറ്റീവ് ഇതിൽ അലിഞ്ഞ് പോവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. ഓരോ ദിവസവും സാമ്പത്തികമായി നല്ല രീതിയിൽ മുന്നോട്ട് പോവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

കർക്കിടകം രാശി
കർക്കിടകം രാശിക്കാര്‍ക്ക് പുതുവര്‍ഷം നേട്ടങ്ങളുടേതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും നേട്ടങ്ങൾക്ക് പിന്നിൽ വളരെയധിം കഠിനാധ്വാനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു പ്രത്യേക ദിവസമായിരിക്കും ഇന്നത്തെ ദിവസം. ഒരിക്കലും നിങ്ങളുടെ നേട്ടങ്ങളെ വില കുറച്ച് കാണാതിരിക്കാൻ ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണാൻ ഇന്നത്തെ ദിവസം ഉപകരിക്കുന്നതാണ്.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രയാസം ഉണ്ടാവുമെങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ നേട്ടങ്ങൾ പല വിധത്തിലാണ് ബാധിക്കുന്നത്. കന്നി രാശിക്കാർക്ക് സാമ്പത്തികമായി ചെറിയ നഷ്ടങ്ങൾ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ മുന്നോട്ട് പോയാൽ പല അവസ്ഥകളിൽ നിന്നും പരിഹാരം കാണാവുന്നതാണ്

തുലാം രാശി
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. ഓരോ ദിവസവും പ്രതിസന്ധികൾക്കെല്ലാം ഇന്നത്തെ ദിവസം പരിഹാരം കാണാവുന്നതാണ്. നിങ്ങളുടെ അസ്വസ്ഥതകൾ പുറത്ത് കാണാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അതിനെ എത്ര മൂടി വെക്കുന്നതിന് ശ്രമിച്ചാലും പുറത്തേക്ക് വരുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്ക് ഇന്നത്തെ ദിവസം അൽപം പ്രയാസങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. എങ്കിലും ജീവിതത്തെ അത്ര കാര്യമായി അത് ബാധിക്കുന്നില്ല എന്നതാണ് സത്യം. ഇന്നത്തെ നേട്ടങ്ങൾ പലപ്പോഴും നിങ്ങളിൽ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ ചെറിയ രീതിയിൽ ഉള്ള സന്തോഷം നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രയോജനപ്പെടുത്തുന്ന ഒരു ദിവസമാണ്. അത് നിങ്ങളുടെ ജീവിതത്തിൽ ചെറിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തികം മെച്ചപ്പെടുന്നുണ്ട്. നിങ്ങളുടെ ഇന്ന് അൽപം കൂടുതൽ ശ്രദ്ധ വേണം.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാർക്ക് പല വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. നിക്ഷേപങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ദിവസങ്ങളിൽ നേട്ടങ്ങൾക്കുള്ള തുടക്കമാണ് ഇന്നത്തെ ദിവസം. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ പ്രതീക്ഷക്കനുസരിച്ച് ഉയരാൻ സാധിക്കുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്ന് വളരെയധികം നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. വളരെയധികം പ്രതീക്ഷകളോടെ ആരംഭിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എങ്കിലും ജോലിസ്ഥലത്ത് പ്രതിസന്ധികൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. നേട്ടങ്ങളെക്കാള്‍ നഷ്ടങ്ങൾക്ക് വില കൊടുക്കേണ്ടി വരുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം