Latest Updates
-
ഓഗസ്റ്റ് 15 ടാരറ്റ് ഫലം: 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം; ഭാഗ്യനിറങ്ങളും അക്കങ്ങളും അറിയാം -
സ്വാതന്ത്ര്യദിനത്തിലെ അപൂർവ്വ ഗ്രഹസ്ഥിതി: 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക മാറ്റങ്ങൾ, അറിയേണ്ടതെല്ലാം -
ചിങ്ങം 1: സാമ്പത്തിക ഉയർച്ചയ്ക്ക് ഈ ശുഭമുഹൂർത്തം; കരിയറിൽ വൻ മാറ്റങ്ങൾ ഉറപ്പ്! -
സ്വാതന്ത്ര്യദിനത്തിൽ അപൂർവ്വ രവിയോഗം: ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടങ്ങൾ കൊയ്യാം -
ചിങ്ങം 1-ന് തിളങ്ങുന്ന മുഖം വേണോ? ആഘോഷങ്ങൾക്കായി ഈ 3 ദിവസത്തെ സ്കിൻ കെയർ റൂട്ടീൻ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ മേക്കപ്പ് ഉരുകുമോ? വിയർപ്പിനെ തോൽപ്പിച്ച് തിളങ്ങാൻ ഈ വിദ്യകൾ മതി -
വർക്ക് ഫ്രം ഹോം: ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ജോലിയിൽ ഉന്മേഷവും പോസിറ്റീവ് എനർജിയും കൂടും -
ഊണുമേശ ഈ ദിശയിലാണോ? കുടുംബത്തിൽ ഐക്യവും സമാധാനവും നിറയ്ക്കാൻ വാസ്തു പറയുന്ന ലളിതമായ വഴികൾ -
അടുക്കളയിൽ സിങ്കും സ്റ്റൗവും അടുത്താണോ? പൊളിച്ചുപണിയാതെ വാസ്തു ദോഷം മാറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
നിലച്ചുപോയ ക്ലോക്ക് വീട്ടിലെ ഐശ്വര്യം കളയുമോ? വാസ്തു പ്രകാരം ക്ലോക്ക് വെക്കേണ്ട കൃത്യമായ സ്ഥലം ഇതാണ്
അൽപം കൂടുതൽ ശ്രദ്ധ വേണ്ട രാശിക്കാര്‍
ഇന്നത്തെ രാശിപ്രകാരം ആർക്കൊക്കെ അൽപം പ്രതിസന്ധികൾ നേരിടേണ്ടി വരുന്നുണ്ട് എന്ന് അറിഞ്ഞിരിക്കുന്നതിന് വേണ്ടി ഇന്നത്തെ രാശിഫലം മനസ്സിലാക്കാം.
ഇന്നത്തെ ഫലം എന്താണെന്ന് അറിയുന്നതിനും നേട്ടങ്ങൾ മനസ്സിലാക്കുന്നതിനും നോക്കാവുന്നതാണ്.
ഇന്നത്തെ രാശിഫലം വായിക്കുന്നതിന് ലേഖനം നോക്കൂ. ഇത് നിങ്ങളുടെ രാശിഫലത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വിവാഹക്കാര്യത്തിൽ അൽപം തീരുമാനങ്ങളും പ്രശ്നങ്ങളും ഉണ്ടാവുന്ന ദിവസമാണ്. നിങ്ങളുടെ പങ്കാളി നിങ്ങളെ അങ്ങേയറ്റം സ്നേഹിക്കുന്നുണ്ടാവും. എങ്കിലും പലപ്പോഴും നിങ്ങൾ അത് മനസ്സിലാക്കുന്നില്ല. വിദ്യാർത്ഥികള്‍ക്ക് നല്ല ദിവസമായിരിക്കും. ഓരോ ദിവസത്തേയും നേട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിജയം നൽകുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.

ഇടവം രാശി
നിങ്ങൾക്ക് വളരെയധികം റിലാക്സേഷൻ നല്‍കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓരോ കാര്യവും ചെയ്യുന്നതിന് സാധിക്കുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ പങ്കാളിക്കു മേൽ യാതൊരു വിധത്തിലുള്ള സമ്മർദ്ദവും ചെലുത്തുന്നതിന് ശ്രമിക്കരുത്. ഇത് ജീവിതം കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു.

മിഥുനം രാശി
ഇന്നത്തെ ദിവസം അൽപം പ്രയാസം നേരിടുന്ന ദിവസമാണ്. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ശാരീരികമായും അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം സാമ്പത്തികത്തിനുള്ള പ്രതിസന്ധി ദാരിദ്ര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ജോലിക്കാര്യത്തിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

കര്‍ക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. തിരക്കുകൾ വർദ്ധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിച്ച് കൊണ്ടിരിക്കണം. പങ്കാളിത്തത്തോടെ ബിസിനസിലേക്ക് എത്തരുത്. നഷ്ടങ്ങൾ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിൽ തിളങ്ങുന്ന ദിവസമായിരിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് വളരെയധികം പ്രണയാതുരമായ ഒരു ദിവസമായിരിക്കും എന്നുള്ളതാണ് സത്യം. നിങ്ങളുടെ പങ്കാളിക്ക് ഏറ്റവും മികച്ച ദിവസം നൽകാൻ സാധിക്കുന്നത് ഇന്നായിരിക്കും. സാമ്പത്തികം നല്ല രീതിയിൽ മുന്നോട്ട് പോവുന്ന ദിവസമായിരിക്കും. എന്നാൽ നഷ്ടങ്ങളോടെ അവസാനിക്കുന്ന ഒരു ദിവസമായിരിക്കും എന്നുള്ളതാണ് സത്യം.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം. സോഷ്യൽ ആക്റ്റിവിറ്റീസിൽ വളരെയധികം മുന്നോട്ട് പോവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതിന് ശ്രമിക്കരുത്. ഇത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എങ്കിലും അൽപം ശ്രദ്ധിക്കണം.

തുലാം രാശി
നെഗറ്റീവ് ഇമോഷൻസിനെ കൊണ്ട് നിറയുന്ന ഒരു ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. പലപ്പോഴും കടക്കെണി കൊണ്ട് കഷ്ടപ്പെടുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതായിട്ടുണ്ട്. നിങ്ങള്‍ക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങൾക്ക് പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവാൻ അങ്ങേയറ്റം പരിശ്രമിക്കുന്ന ഒരു ദിവസമാണ്.

വൃശ്ചികം രാശി
പ്രണയത്തിന് പ്രാധാന്യം നൽകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളുടെ പങ്കാളിയിൽ നിന്ന് പൂർണ പിന്തുണയും സപ്പോര്‍ട്ടും ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. കുടുംബത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധ വേണം. അല്ലെങ്കിൽ കുടുംബത്തിൽ തന്നെ പ്രതിസന്ധികൾ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.

ധനു രാശി
പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് പോവുന്ന ഒരു രാശിയാണ് ഇന്നത്തെ ദിവസം. കൂട്ടുകാരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. എങ്കിലും അതും പലപ്പോഴും അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുടുംബക്കാരിൽ പ്രശ്നങ്ങൾക്കുള്ള സാധ്യത അൽപം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇടപെടുമ്പോൾ അൽപം ശ്രദ്ധിക്കണം. സാമ്പത്തികം മോശമല്ലാത്ത അവസ്ഥയായിരിക്കും.

മകരം രാശി
ഏത് കാര്യവും വളരെയധികം ഉത്തരവാദിത്വത്തോടെ ചെയ്ത് തീർക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് നിങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ജോലിക്കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

കുംഭം രാശി
വിവാഹിതരായവർക്ക് വളരെ നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോണം എന്നുള്ളത് കുംഭം രാശിക്കാർക്ക് കൂടി ബാധകമായ കാര്യമാണ്. പലപ്പോഴും ബന്ധങ്ങൾക്കിടയിൽ കയ്പ്പ് ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും മുന്നിൽ നിൽക്കുന്ന രാശിക്കാരായിരിക്കും കുംഭം രാശിക്കാർ..

മീനം രാശി
നഷ്ടങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ആ നഷ്ടം അത് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതായിരിക്കും. സഹോദരങ്ങളുമായി പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ച് ഓരോ കാര്യത്തിനും ഇടപെടുന്നതിന് ശ്രദ്ധിക്കണം. ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിക്കാർ. ഭർത്താവുമായി പ്രശ്നങ്ങൾ രമ്യതയിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ അത് പലപ്പോഴും കൂടുതൽ വഷളാവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications