Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇന്നത്തെ രാശിഫലം കേമമാവുന്നത് ആർക്കൊക്കെ
നിങ്ങളുടെ ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകതകളെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഇന്നത്തെ രാശിഫലം വായിക്കൂ.
ഓരോ ദിവസത്തേയും രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് ഇന്നത്തെ നേട്ടവും കോട്ടവും എന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലത്തിൽ പെടാപാടിലാവുന്ന രാശിക്കാർ ഇവരൊക്കെയാണ്.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. ഏത് കാര്യം ചെയ്യുമ്പോഴും ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരെ ബാധിക്കുന്നില്ല. എന്നാൽ ചിലവാക്കുമ്പോൾ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തേയും ഫലത്തിൽ പ്രതിസന്ധികൾ തന്നെയാണ് വെല്ലുവിളി.

ഇടവം രാശി
അപ്രതീക്ഷിത ലാഭമാണ് ഇന്നത്തെ ദിവസം ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്. എങ്കിലും അൽപം ശ്രദ്ധിച്ചാല്‍ കടം കൊടുത്ത പണം വരെ തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. നേരത്തേ തന്നെ പ്ലാൻ ചെയ്ത കാര്യങ്ങൾ ചെയ്ത് തീർക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. ജോലിക്കാര്യത്തിൽ അല്‍പം ശ്രദ്ധയോടെ ഇടപെടേണ്ടതാണ്.

മിഥുനം രാശി
വളരെയധികം ഊർജ്ജത്തോടെ കാര്യങ്ങൾ ചെയ്യുന്നതിനായിരിക്കും ഇവർ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇന്നത്ത ദിവസത്തിൽ സമർത്ഥമായി കാര്യങ്ങൾ ചെയ്ത് തീർക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. ഓരോ ദിവസത്തേയും പ്രതിസന്ധി തന്നെയാണ് ഇന്നത്തെ ദിവസം മുന്നോട്ട് പോവുന്നതിനുള്ള ഊർജ്ജം ഇവര്‍ക്ക് നൽകുന്നത്.

കർക്കിടകം രാശി
മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ട് ജീവിക്കേണ്ടി വരുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. ജോലിക്കാര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. എങ്കിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ കാര്യങ്ങൾ കൈവിട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി
നിക്ഷേപങ്ങൾ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകളും സാമ്പത്തിക ബാധ്യതകളും നിങ്ങൾക്ക് നല്‍കുന്നുണ്ട്. എന്നാൽ പല വിധത്തിൽ പ്രതിസന്ധികൾക്കുള്ള സാധ്യതകളെ കൈകാര്യം ചെയ്യുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. ഓരോ ദിവസത്തേയും നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് പോലെ തന്നെ നഷ്ടങ്ങളെക്കുറിച്ചും നിങ്ങൾ ചിന്തിക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത്.

കന്നി രാശി
സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസത്തിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഭയക്കേണ്ടതില്ല. പൊതുവേ ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം.

തുലാം രാശി
ഇന്ന് പലപ്പോഴും നഷ്ടങ്ങള്‍ കൊണ്ട് ജീവിക്കേണ്ടി വരുന്നവരാണ് തുലാം രാശിക്കാർ. ഇന്നത്തെ ദിവസം അൽപം ശ്രദ്ധിച്ചാൽ ഒരു പക്ഷേ നഷ്ടങ്ങളെ നേട്ടങ്ങൾ ആക്കി മാറ്റുന്നതിനും നിങ്ങൾക്ക് സാധിക്കുന്നുണ്ട്. ഓരോ ദിവസത്തേയും പ്രതിസന്ധികൾ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അൽപം ശ്രദ്ധിക്കാവുന്നതും ആണ്. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത നിങ്ങളിലുണ്ട്.

വൃശ്ചികം രാശി
പലപ്പോഴും നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ജീവിതം പോയെന്ന് വരില്ല പ്രത്യേകിച്ച് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് ഇന്നത്തെ ദിവസം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും അത് നഷ്ടത്തിലേക്ക് എത്തുന്നതിന് നിങ്ങളുടെ അശ്രദ്ധ കാരണമാകുന്നുണ്ട്.

ധനു രാശി
പണം അനാവശ്യമായി ചിലവഴിക്കുന്നതിന് നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. മാത്രമല്ല ജോലിക്കാര്യത്തിൽ ഏറ്റവും അധികം നേട്ടങ്ങളും അഭിനന്ദനങ്ങളും നിങ്ങളെ തേടിയെത്തുന്നത് ഇന്നത്തെ ദിവസമാണ്. അതുകൊണ്ട് ശ്രദ്ധിച്ച് വേണം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്.

മകരം രാശി
തിരക്കുകൾ നിങ്ങളെ വളരെയധികം ബാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എന്നാൽ അത് പലപ്പോഴും നിങ്ങളുടെ അസാമാന്യമായ ധൈര്യത്തെ ചോദ്യം ചെയ്യുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. സാമ്പത്തികമായി അൽപം ശ്രദ്ധിക്കേണ്ടതാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ അൽപം പിടിച്ച് ചിലവാക്കാൻ ശ്രദ്ധിക്കണം.

കുംഭം രാശി
ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നുണ്ട്. ജീവിതത്തിൽ അൽപം ശ്രദ്ധിച്ചാൽ നല്ല രീതിയിൽ മുന്നോട്ട് പോകാവുന്ന രാശിക്കാരാണ് കുംഭം രാശിക്കാർ. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. വ്യവസായികൾക്ക് നല്ല ദിവസമാണ് ഇന്നത്തേത്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ ഇന്നത്തെ ദിവസം അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ബന്ധുക്കളുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
