Just In
Don't Miss
- Movies
മിഥുന് രമേഷിന്റെ ആ സ്വപ്നം യാഥര്‍ഥ്യമായി! ഹൗസ്ഫുള് ആയി ജിമ്മി ഈ വീടിന്റെ ഐശ്വര്യം
- News
വിവാദ പൗരത്വ ഭേദഗതി ബില്ല് തിങ്കളാഴ്ച ലോക്സഭയില്‍; ആറ് മതക്കാര്‍ക്ക് പൗരത്വം
- Sports
11ല്‍ 10 താരങ്ങളും ഡെക്ക്!! ടീം ആകെ നേടിയത് 8 റണ്‍സ്, ഇതില്‍ ഏഴും എക്സ്ട്രായിനത്തില്‍...
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Technology
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
അലസത ശ്രദ്ധിക്കാതെ വിട്ടാൽ കരയേണ്ടി വരും രാശി
ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന സൂര്യ രാശി മാറ്റത്തെക്കുറിച്ച് അറിയുന്നതിനായി വായിക്കൂ. ഇന്നത്തെ ദിവസം ജീവിതത്തിൽ ഓരോ രാശിക്കാർക്ക് എന്താണ് കരുതി വെക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഓരോ രാശിക്കാർക്കും ഉണ്ടാവുന്ന നേട്ടങ്ങൾ ഇതെല്ലാമാണ് എന്ന് തിരിച്ചറിയേണ്ടതാ്ണ്. ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാം. ഇന്നത്തെ ദിവസം എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും മനസ്സിലാക്കാൻ നോക്കാവുന്നതാണ്

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. ഓരോ കാര്യത്തിലും അതീവ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് നിങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇന്നത്തെ ദിവസം അതുണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അലസതയാണ് പലപ്പോഴും ഇവരെ വളരെയധികം ബാധിക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് ബോധമുണ്ടായിരിക്കണം.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം നഷ്ടങ്ങളുടേതായിരിക്കും. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള സമയം കണ്ടെത്തലാണ് പ്രധാന പ്രശ്നം. അലസമായി ഒരു കാര്യത്തിലും എത്തിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരമാവുകയില്ല. ഇതിനെത്തുടര്‍ന്നുള്ള സാമ്പത്തിക ചിലവുകൾ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ പ്രതിന്ധികൾക്കുള്ള സാധ്യത കാണിക്കുന്നുണ്ട്. ഓരോ ദിവസവും ഇന്നത്തെ പ്രതിസന്ധിയുടെ ബാക്കിയായാണ് ജീവിച്ച് പോവുന്നത്.

കർക്കിടകം രാശി
കര്‍ക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രയാസങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങൾ അനുസരിച്ച് കാര്യങ്ങൾ ചാർട്ട് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധി അത്രയധികം അലട്ടാത്ത ഒരു ദിവസമായിരിക്കും കർക്കിടകം രാശിക്കാർക്ക് ഇന്ന്.

ചിങ്ങം രാശി
അനാവശ്യമായ ആശങ്കയാണ് ഇന്ന് ചിങ്ങം രാശിക്കാർക്ക് ഉണ്ടാവുന്നത്. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളുടെ നേട്ടങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലെങ്കിൽ നേട്ടം നഷ്ടത്തിലേക്ക് നീങ്ങുന്നതിന് അധികം സമയം വേണ്ടി വരില്ല.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ബുദ്ധിമുട്ടുകൾ ധാരാളം ഉണ്ടാവുന്നുണ്ട്.അപ്രതീക്ഷിതമായ പെരുമാറ്റം നിങ്ങൾക്ക് ഉണ്ടാവുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. പ്രണയം വിവാഹത്തിൽ എത്തുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
പരമാവധി യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. അത് പല വിധത്തിലുള്ള അപകടങ്ങളും നിങ്ങളിൽ വരുത്തിതീര്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ കുഴപ്പമില്ലാതെ മുന്നോട്ട് പോവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്.

വൃശ്ചികം രാശി
കുടുംബത്തിൽ സമാധാനക്കേടിനുള്ള സാധ്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഒതുങ്ങിയിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ ജീവിതത്തിൽ ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾക്ക് മാറ്റങ്ങൾ അനിവാര്യമാണ് എന്ന് തോന്നുന്ന ദിവസമാണ് ഇന്നത്തേത്.

ധനു രാശി
സാമ്പത്തിക നേട്ടങ്ങൾ അപ്രതീക്ഷിത സ്രോതസുകളിൽ നിന്ന് ഉണ്ടാവുന്നുണ്ട്. പലപ്പോഴും നേട്ടങ്ങളിൽ അഹങ്കരിക്കാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധ വളരെയധികം അത്യാവശ്യമാണ്. ഓരോ കാൽവെപ്പും വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ഇന്ന് വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോവുന്ന ഒരു ദിവസമായിരിക്കും എന്നതാണ് സത്യം.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം സഹായങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. അനാവശ്യമായി വഴക്കു കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കുക. ആരോഗ്യത്തിൻറെ കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അമിത ശ്രദ്ധവേണം എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുംഭം രാശി
കുംഭം രാശിക്കാർ ഒരു രൂപയാണ് ചിലവാക്കുന്നത് എന്നുണ്ടെങ്കിൽ പോലും അതീവ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കിൽ അത് നിങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാവുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥ പലരിലും ഉണ്ടാവും. എങ്കിലും കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവുന്നുണ്ട്.

മീനം രാശി
മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുന്നതിന് ശ്രമിക്കുന്നവരായിരിക്കും ഇവർ. അതിന് സാധിക്കാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഓരോ ദിവസത്തേയും നേട്ടങ്ങൾ അൽപം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇന്ന് പൊതുവേ സന്തോഷമുണ്ടാക്കുന്ന ഒരു ദിവസമാണ് എന്നതാണ് സത്യം.