For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസ്സ് വളരും ഈ രാശിക്കാര്‍ക്ക്

|

ഇന്നത്തെ ദിവസം മിക്കവര്‍ക്കും നല്ല ഫലങ്ങള്‍ നല്‍കുന്നതായി കാണുന്നു. രാശിപരമായി മെച്ചമുള്ളവര്‍ക്ക് ബിസിനസ്സില്‍ വളര്‍ച്ച, മനസമാധാനം, കുടുംബപരമായി സ്‌നേഹബന്ധം എന്നിവയുണ്ടാവും. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിനം എന്താണ് കരുതിവച്ചിട്ടുള്ളതെന്ന് കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

Most read: ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇങ്ങനെയെങ്കില്‍ ഐശ്വര്യം

മേടം രാശി

മേടം രാശി

ബിസിനസ്സിലോ ജോലിയിലോ പ്രയോജനം ലഭിക്കാം. ഇന്ന് നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കാന്‍ കഴിയും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ഏത് വലിയ ഇടപാടും ചെയ്യാന്‍ കഴിയും. കുടുംബവുമായി ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കും. പ്രണയിതാക്കള്‍ക്ക് ദിവസം നന്നല്ല. നിങ്ങളുടെ തര്‍ക്കം വര്‍ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

ഇടവം രാശി

ഇടവം രാശി

സാമ്പത്തിക രംഗത്ത് അല്‍പ്പം ചെലവേറിയതായിരിക്കും. പണത്തെക്കുറിച്ച് ആരുമായും വൈരുദ്ധ്യമുണ്ടാകാം. ഓഫീസിലെ നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ അതൃപ്തി കാണിക്കും. നിങ്ങളുടെ മനസ്സില്‍ നിന്ന് നെഗറ്റീവ് ചിന്തകള്‍ നീക്കം ചെയ്യുകയും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കും, അത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നേടിത്തരും. നിസ്സാരകാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക. മനസ്സ് ഇന്ന് അസ്വസ്ഥമായിരിക്കും, നിങ്ങള്‍ക്ക് ശാരീരികമായി സുഖം തോന്നില്ല.

മിഥുനം രാശി

മിഥുനം രാശി

ഓഫീസില്‍ ജോലിഭാരമേറും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് നിങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടാകും. സാമ്പത്തിക രംഗത്ത് ദിവസം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ഷോപ്പിംഗ് നടത്താം. ഇന്ന് നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയുമായി നിങ്ങളുടെ മനസ്സ് പങ്കിടും. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തവും സംതൃപ്തിയും നിലനിര്‍ത്തും. ആരോഗ്യത്തെക്കുറിച്ച് ആശങ്ക വേണ്ട.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ ഭാഗ്യം ലഭിക്കും. സ്ഥാനക്കയറ്റവും വരുമാന വളര്‍ച്ചയും സാധ്യമാണ്. ബിസിനസ്സുകാര്‍ കഷ്ടപ്പെടേണ്ടി വരുമെങ്കിലും ശരിയായ ഫലങ്ങളും ലഭിക്കും. മുടങ്ങിയ ജോലികള്‍ ചെയ്തു തീര്‍ക്കാനാകും ചെയ്യാം. വീടിന്റെ അന്തരീക്ഷം സാധാരണമായിരിക്കും. മാതാപിതാക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. ആരോഗ്യത്തോടെയിരിക്കാന്‍, നിങ്ങളുടെ ദിനചര്യ കൃത്യമാക്കുക.

Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ചിങ്ങം രാശി

ചിങ്ങം രാശി

ഓഫീസില്‍ പൂര്‍ത്തിയാകാത്ത ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ജോലി സമ്മര്‍ദ്ദം നിങ്ങളെ ബുദ്ധിമുട്ടിലാക്കും. ഇന്ന് നിങ്ങള്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കും, അത് നിങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കും. ജീവിത പങ്കാളിയുമായുള്ള ബന്ധം ദുര്‍ബലപ്പെടാം. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. ഇന്ന് ചിന്താപൂര്‍വ്വം ചെലവഴിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കന്നി രാശി

കന്നി രാശി

ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല സമയമാണിത്. പണത്തിന്റെ കാര്യത്തില്‍ ദിവസം പ്രയോജനകരമാകും. ഇന്ന് നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ലാഭമുണ്ടാകാം. ഓഫീസിലെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാകും. ബിസിനസ്സുകാര്‍ ഇന്ന് വളരെ തിരക്കിലായിരിക്കും. ഒരു പ്രധാന മീറ്റിംഗിനായുള്ള തയ്യാറെടുപ്പുകളില്‍ നിങ്ങള്‍ ഏര്‍പ്പെടും. കുടുംബ പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. സമയം വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, ചില കാരണങ്ങളാല്‍ നിങ്ങള്‍ക്ക് പഠനങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. ആരോഗ്യം മികച്ചതായിരിക്കും.

Most read: വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടം

തുലാം രാശി

തുലാം രാശി

ഓഫീസ് ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥരുടെ പരാതികള്‍ പരിഹരിക്കും. വ്യക്തിജീവിതത്തില്‍ ഒരു പ്രശ്‌നമുണ്ടാകാം. പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പുതിയ വീട് അല്ലെങ്കില്‍ വാഹനം വാങ്ങാനുള്ള സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ മാറ്റങ്ങളുണ്ടാകാം. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഇന്ന് ഒരു നല്ല വിവാഹാലോചന വന്നേക്കാം.

വൃശ്ചികം രാശി

വൃശ്ചികം രാശി

ആരോഗ്യത്തെക്കുറിച്ച് ഇന്ന് ജാഗ്രത പാലിക്കേണ്ടതുണ്ട്. പെട്ടെന്ന് ഒരു വലിയ പ്രശ്‌നം ഉണ്ടായേക്കാം. നിങ്ങളുടെ പങ്കാളിയുടെ പിന്തുണയുണ്ടാകും. വീട്ടുത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് അവര്‍ നിങ്ങളെ സഹായിക്കും. ജോലിസ്ഥലത്ത് മികച്ച ഫലങ്ങള്‍ നേടാന്‍ കഴിയും. ജോലിക്കായി ഉടന്‍ തന്നെ വിദേശത്തേക്ക് പോകാം. ബിസിനസ്സുകാര്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പെട്ടെന്നുള്ള നഷ്ടം കാരണം നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. ഇന്ന് ചെലവുകളും വര്‍ദ്ധിക്കും. കുടുംബത്തില്‍ എന്തെങ്കിലും തരത്തിലുള്ള വേര്‍പിരിയലോ വഴക്കുകളോ നിങ്ങള്‍ ഒഴിവാക്കേണ്ടിവരും.

ധനു രാശി

ധനു രാശി

ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. ഇന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാം. ജോലിയില്‍ നിന്ന് വിട്ട് വീട്ടില്‍ വിശ്രമിക്കുന്നതാണ് നല്ലത്. നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റം വരാം. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തില്‍ ചില പ്രധാന നേട്ടങ്ങള്‍ ലഭിക്കുന്നതിന്റെ സൂചനകളുണ്ട്. ഇന്ന് വ്യാപാരികള്‍ക്ക് സാധാരണമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനമുണ്ടാകും. ഇന്ന്, നിങ്ങളുടെ ഇണയുടെ സ്‌നേഹം വര്‍ധിക്കും. നിങ്ങളുടെ സമ്മര്‍ദ്ദം വളരെയധികം കുറയ്ക്കും. വൈകുന്നേരം ഒരു പഴയ സുഹൃത്തിനെ കാണാന്‍ കഴിയും.

മകരം രാശി

മകരം രാശി

വീട്ടന്തരീക്ഷം നന്നായിരിക്കില്ല. ഒരു അംഗത്തിന്റെ ആരോഗ്യം വഷളാകും. ഇന്ന് നിങ്ങളുടെ പണത്തിനും കൂടുതല്‍ ചിലവ് വരാന്‍ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് ഇന്ന് ചില പ്രശ്‌നങ്ങള്‍ നേരിടാം. ഇന്ന്, നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയും ശ്രദ്ധിക്കമം. ഇന്ന് നിങ്ങള്‍ ഭയം, സംശയം തുടങ്ങിയ നെഗറ്റീവ് വികാരങ്ങളാല്‍ ബുദ്ധിമുട്ടും. ദീര്‍ഘദൂര യാത്രക്ക് സാധ്യതയുണ്ട്.

Most read: തിങ്കളിലെ ശിവാരാധന; ഫലം ജോലി

കുംഭം രാശി

കുംഭം രാശി

ഇന്ന് നിങ്ങള്‍ സമാധാനത്തോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ജോലിക്കാര്‍ ഓഫീസിലെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനാകും ഒരേസമയം നിരവധി ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ബിസിനസ്സുകാര്‍ക്ക് ഇന്ന് പുതിയ നിക്ഷേപത്തിനുള്ള നല്ല ദിവസമാണ്.

മീനം രാശി

മീനം രാശി

ഇന്ന് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. സാമ്പത്തികമായി, ഇന്ന് ചില പരിഷ്‌കാരങ്ങള്‍ സാധ്യമാണ്. മുടങ്ങിയ ബില്ലുകളും വായ്പകളും തിരിച്ചടയ്ക്കാന്‍ കഴിയും. പങ്കാളിയുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായി തുടരും. അവരുടെ കൂട്ടായ്മയും സ്‌നേഹവും നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിക്കൊപ്പം സന്തോഷകരമായ ഒരു ദിവസം ചെലവഴിക്കും. മാതാപിതാക്കളുടെ ആരോഗ്യം നല്ലതായിരിക്കും.

English summary

Daily Horoscope For 9th March 2020

Read your daily horoscope for 9th March 2020 in Malayalam.
Story first published: Monday, March 9, 2020, 9:52 [IST]
X