For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെച്ചപ്പെട്ട ഭാഗ്യം ഈ രാശിക്കാര്‍ക്ക്

|

ഇന്ന് സമ്മിശ്രമായൊരു ദിവസമാണ് എല്ലാവര്‍ക്കും. ദിവസത്തിന്റെ ആനുകൂല്യം ഒരാളില്‍ മാത്രം കേന്ദ്രീകരിക്കാതെ എല്ലാവരിലുമായി വീതിക്കപ്പെടുന്നു. നല്ല വശങ്ങള്‍ എല്ലാവരിലും ഇന്ന് സംഭവിക്കും. വലിയ കഷ്ടപ്പാടുകളില്ലാതെ ഇന്നത്തെ ദിവസം കടന്നുപോകും. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ അറിയാന്‍ നിങ്ങളുടെ ഇന്നത്തെ രാശിഫലം വായിക്കൂ.

Most Read: ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?

മേടം രാശി

മേടം രാശി

ചെറിയ കാര്യങ്ങളിലെ സമ്മര്‍ദ്ദം നിങ്ങളുടെ പ്രശ്നം കൂടുതല്‍ വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ആരോഗ്യം കുറയും. സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുക. തീരുമാനങ്ങളെടുക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ ഉറ്റവരോട് ആലോചിച്ച് എടുക്കുക. ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ശരിയായ സമയമാണിത്. പ്രണയജീവിതത്തില്‍ പങ്കാളിയോടുള്ള നിങ്ങളുടെ വിശ്വാസക്കുറവ് അകല്‍ച്ചയിലേക്ക് നയിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ഏതൊരു ശ്രമവും ഇന്ന് വിജയിക്കും. വലിയ ആനുകൂല്യങ്ങള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം രാശി

ഇടവം രാശി

ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും. സാമ്പത്തിക രംഗത്ത് ദിവസം ശരിയല്ല. ചെലവ് വര്‍ദ്ധിക്കും. സാമ്പത്തിക നഷ്ടവും സാധ്യമാണ്. ഓഫീസ് ജോലിയില്‍ ഒരു വലിയ തടസ്സം ഉണ്ടായേക്കാം. മേലുദ്യോഗസ്ഥരുടെ സഹായം തേടാവുന്നതാണ്. കുടുംബാംഗങ്ങള്‍ ഇന്ന് നിങ്ങളോട് ദേഷ്യപ്പെടും. മാതാപിതാക്കളില്‍ നിന്ന് വിരുദ്ധാഭിപ്രായം ഉണ്ടാകാം. ഉത്തരവാദിത്തങ്ങള്‍ ഇന്ന് വര്‍ദ്ധിച്ചേക്കാം. ചില മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം.

മിഥുനം രാശി

മിഥുനം രാശി

സാമ്പത്തിക രംഗത്ത് ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കുക. നിക്ഷേപം നടത്തുന്നത് സൂക്ഷിച്ചു മതി. ബിസിനസുകാര്‍ പ്രധാനപ്പെട്ട ജോലികള്‍ ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തിയാക്കുക. ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. ജോലികള്‍ സത്യസന്ധതയോടെ ചെയ്യും. ദാമ്പത്യ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടും. പങ്കാളിയുമായി വലിയ തര്‍ക്കത്തിന് ഇടയാകും. അടുത്ത ഒരാളുമായുള്ള അഭിപ്രായവ്യത്യാസം കാരണം സംവാദമുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കുടുംബത്തില്‍ സമാധാനമുണ്ടാവും. ഇന്ന് ഉറ്റവരുമായി നല്ല സമയം ചെലവഴിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ അകലും. ഇണയുടെ പെരുമാറ്റത്തില്‍ ഇന്ന് ഒരു വലിയ മാറ്റം കാണും. സാമ്പത്തിക രംഗത്ത് ദിവസം മികച്ചതാണ്. വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. സ്ഥലം അല്ലെങ്കില്‍ ഇറക്കുമതി-കയറ്റുമതി ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും.

ചിങ്ങം രാശി

ചിങ്ങം രാശി

സ്വകാര്യ ജീവിതത്തില്‍ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുക. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ നിങ്ങളുടെ പദ്ധതികളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങളുടെ പ്രണയം തുറന്നുപറയാന്‍ കഴിയും. ധനകാര്യത്തിലെ ആശങ്ക ഉടന്‍ ഇല്ലാതാകും. സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും. ആരോഗ്യത്തില്‍ കുറച്ച് പുരോഗതി ഉണ്ടാകും, പക്ഷേ വിശ്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

കന്നി രാശി

കന്നി രാശി

സാമ്പത്തിക രംഗത്ത് ചില മാറ്റങ്ങള്‍ ഇന്നുണ്ടാവും. ദിവസത്തിന്റെ രണ്ടാം പകുതി കുറച്ച് സാമ്പത്തിക നേട്ടം ലഭിക്കും. ചെലവും വരവും സന്തുലിതമാക്കുക. ദിവസം ബിസിനസുകാര്‍ക്ക് പ്രയോജനകരമാകും. ഓഫീസിലെ നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ മാനസികാവസ്ഥ മികച്ചതാവില്ല. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ന് ഏതെങ്കിലും പ്രധാനപ്പെട്ട ജോലി തടസ്സപ്പെടും. ഗാര്‍ഹിക കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. ചില നല്ല വാര്‍ത്തകള്‍ ഇന്ന് ലഭിക്കും.

തുലാം രാശി

തുലാം രാശി

ജോലിസ്ഥലത്ത് ദിവസം നന്നായിരിക്കും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ഇന്ന് നിങ്ങള്‍ പ്രണയാവസ്ഥയിലായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നല്ല പദ്ധതികള്‍ ആസൂത്രണം ചെയ്യും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വര്‍ദ്ധിക്കും. സാമ്പത്തികമായി ഇന്ന് ലാഭകരമായ ദിവസമായിരിക്കും. വരുമാന വര്‍ദ്ധനവ് ചെലവിനെ അലട്ടില്ല. ബിസിനസുകാര്‍ക്ക് മികച്ച ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിച്ചപോലെ ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

 വൃശ്ചികം രാശി

വൃശ്ചികം രാശി

ഓഫീസില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് പഴയ പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇപ്പോള്‍ വേണ്ട. പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ കൈവരിക്കാന്‍ കാത്തിരിക്കുക. ഇന്ന് പെട്ടെന്ന് ഒരു വിഷമകരമായ പ്രശ്‌നം ഉണ്ടായേക്കാം. നിങ്ങളുടെ ബുദ്ധിയാല്‍ ഈ പ്രശ്‌നം മറികടക്കാന്‍ കഴിയും. മറ്റുള്ളവരുടെ സ്വാധീനത്തില്‍ ഒരു തീരുമാനവും എടുക്കരുത്. പ്രണയം ശക്തമായി തുടരും.

ധനു രാശി

ധനു രാശി

ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിക്കുക. നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്. വ്യക്തിപരമായ കാര്യങ്ങളില്‍ നിന്ന് മറ്റുള്ളവരം പരമാവധി അകറ്റി നിര്‍ത്തുക. ജോലിസ്ഥലത്ത് ഉയര്‍ന്ന സ്ഥാനം നേടാന്‍ കഠിനാധ്വാനം ചെയ്യണം. പുതിയ എന്തെങ്കിലും ആരംഭിക്കുന്നതിന് ബിസിനസ്സുകാര്‍ ആലോചിച്ച് ചെയ്യുക. സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണമായിരിക്കും. വലിയ ചെലവുകള്‍ക്ക് സമയം അനുകൂലമല്ല. പ്രണ ജീവിതത്തില്‍ ചെറിയ നിരാശയുണ്ടാകാം. ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവും. വിവാഹിതര്‍ പങ്കാളിക്ക് കൂടുതല്‍ കരുതല്‍ നല്‍കുക.

മകരം രാശി

മകരം രാശി

ഇന്ന് ജോലിഭാരം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവാകുക. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്. നിങ്ങളുടെ പങ്കാളിയുടെ നല്ല മനസ്സ് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ കാണും. ദമ്പതികള്‍ക്ക് ദിവസം നല്ലതല്ല. നിങ്ങളുടെ ഇണയുടെ അശ്രദ്ധമൂലം ചില നഷ്ടങ്ങളുണ്ടാവും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ശാന്തരായിരിക്കുക. നിങ്ങളുടെ സാമ്പത്തികം ഇന്ന് നല്ല നിലയിലായിരിക്കും.

കുംഭം രാശി

കുംഭം രാശി

ഇന്ന് നിങ്ങള്‍ക്ക് തൃപ്തികരമായ ദിവസമായിരിക്കും. നിങ്ങളുടെ സ്ഥിരോത്സാഹവും ക്ഷമയും പ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള പിരിമുറുക്കം ഇന്ന് അവസാനിക്കും. ദമ്പതികള്‍ ഇന്ന് സന്തുഷ്ടരാകും. സാമ്പത്തികമായി സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാകും. ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനവും ഫലം ചെയ്യും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മീനം രാശി

മീനം രാശി

ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ചങ്ങാതിമാരുമായി സമയം ചെലവഴിക്കാം. ബന്ധുക്കളുടെ സന്ദര്‍ശനം പ്രതീക്ഷിക്കാം. വളരെക്കാലത്തിനുശേഷം പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കും. ജോലിക്കാര്‍ക്ക് ദിവസം സാധാരണമായിരിക്കും. ജോലിഭാരം കുറയും. ബിസിനസ്സുകാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കും. പങ്കാളിത്തത്തോടെ ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കാന്‍ ദിവസം നല്ലതാണ്. പ്രണയ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും. സാമ്പത്തികമായി ദിവസം നന്നായിരിക്കും. ആരോഗ്യവും ദിവസം അനുകൂലമാണ്.

English summary

Daily Horoscope For 9th February 2020

Read your daily horoscope for 9th February 2020 in Malayalam. നിങ്ങളുടെ ഇന്നത്തെ രാശിഫലം എന്താണെന്ന് അറിയുന്നതിന് ഈ ലേഖനം വായിക്കൂ
Story first published: Sunday, February 9, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X