Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്ന് പണം കൊയ്യുന്ന രാശിക്കാര്‍ ഇവരാണ്
ഈ ദിവസം സാമ്പത്തികമായി മികച്ചു നില്‍ക്കുന്ന രാശിക്കാരുണ്ട്. അവര്‍ ബിസിനസ്സില്‍ പണം നിക്ഷേപിച്ചാല്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ഫലം ലഭിക്കും.
മറ്റു ചിലര്‍ക്ക് സാമ്പത്തികമായി വളരെ അറിഞ്ഞുപെരുമാറേണ്ട ദിവസമാണിന്ന്. നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിഞ്ഞ് ഇവയൊക്കെ സമാധാനത്തോടെയും അനുചിതമായി തീരുമാനമെടുക്കാവുന്നതാണ്. തുടര്‍ന്നു വായിക്കൂ.

മേടം രാശി
ജോലിപരമായ നിങ്ങളുടെ മേലുദ്യോഗസ്ഥന്റെ പിന്തുണ ലഭിക്കും. നിങ്ങള്‍ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അല്‍പം ബുദ്ധിമുട്ടേണ്ടി വരുമെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ ഭാവിയില്‍ ദോഷം ചെയ്യും. ഇന്ന് മദ്യപാനം ഒഴിവാക്കുക. സാമ്പത്തികമായി ഇന്ന നല്ല ദിവസമല്ല. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്ന് അല്പം വെല്ലുവിളികള്‍ നിറഞ്ഞ ദിവസമാണെങ്കിലും നാളെ മികച്ചതായിരിക്കാം. കഠിനാധ്വാനം ചെയ്യുക, പോസിറ്റീവായി ചിന്തിക്കുക.

ഇടവം രാശി
നിങ്ങളുടെ ജോലികളെല്ലാം തടസ്സമില്ലാതെ പൂര്‍ത്തിയാകും. ജോലിയുമായി ബന്ധപ്പെട്ട ഒരു വലിയ പ്രശ്‌നം ഇന്ന് പരിഹരിക്കാനാകും. നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ ഇന്ന് ഒരു വിശേഷപ്പെട്ട ദിവസമായിരിക്കും. അവിവാഹിതനാണെങ്കില്‍ ഒരു പ്രണയാഭ്യര്‍ത്ഥന ലഭിക്കാന്‍ സാധ്യതയുണ്ട്. വിവാഹിതര്‍ക്കും ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും.

മിഥുനം രാശി
നിങ്ങളുടെ പ്രണയജീവിതം ഇന്ന് പൂവിടും. നിങ്ങളുടെ പ്രണയജീവിതം ദാമ്പത്യ ജീവിതത്തിലേക്ക് വഴിമാറ്റാനുള്ള മികച്ച ദിവസമാണിന്ന്. നിങ്ങളുടെ പങ്കാളിയുടെ വിവാഹാഭ്യര്‍ത്ഥന ശരിവയ്ക്കുക. വിവാഹിതര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് ആവശ്യമായ സ്‌നേഹവും പിന്തുണയും മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില ചെറിയ സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നത് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭമുണ്ടാക്കും. വ്യാപാരികള്‍ക്കും നല്ല ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ഏതെങ്കിലും നിര്‍ത്തിവച്ച പ്രവൃത്തി തടസ്സം മാറി ഇന്ന് പുനരാരംഭിക്കാനാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം നല്ലതാണ്.

കര്‍ക്കിടകം രാശി
അനാവശ്യ ചെലവുകള്‍ മൂലം നിങ്ങള്‍ക്ക് ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടായേക്കാം. ചിന്തിക്കാതെ എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങള്‍ നിങ്ങളുടെ ഭാവി പദ്ധതികള്‍ക്ക് തടസ്സമുണ്ടാക്കാം. കുടുംബ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. ഗൃഹാന്തരീക്ഷം നല്ലതായിരിക്കില്ല. സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ ആലോചിച്ച് ചെയ്യുക. ആരോഗ്യപരമായി ഇന്ന് മികച്ചതല്ല. ഭക്ഷണപാനീയങ്ങള്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

ചിങ്ങം രാശി
ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അസ്വസ്ഥമായിരിക്കും. നിങ്ങള്‍ക്ക് പ്രയാസമുള്ള സാഹചര്യത്തില്‍ സുഹൃത്തുക്കളോട് സംസാരിച്ച് ഉപദേശം തേടണം. ജോലിപരമായി എന്തെങ്കിലും സുപ്രധാന തീരുമാനമെടുക്കുന്നുണ്ടെങ്കില്‍ അനുഭവസ്ഥരോട് ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കും. ജോലി മാറുന്നത് ആലോചനയിലുണ്ടെങ്കില്‍ തിടുക്കപ്പെട്ടുവേണ്ട. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധവും മികച്ചതായിരിക്കും. പങ്കാളിയുമായുള്ള തര്‍ക്കം അവസാനിപ്പിച്ച് ബന്ധം ശക്തിപ്പെടും. നിങ്ങളുടെ കുട്ടിയുടെ ഭാഗത്തുനിന്ന് ഒരു സന്തോഷകരമായ വാര്‍ത്തയുണ്ടാകും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.

കന്നി രാശി
കുടുംബജീവിതം സന്തോഷകരമാകും. വീട്ടില്‍ ഒരു പൂജയ്ക്ക് സാദ്ധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളുടെയടുത്ത് വരാന്‍ തുടങ്ങും. വളരെക്കാലത്തിനുശേഷം നിങ്ങളുടെ കുടുംബത്തോടൊപ്പം മികച്ച സമയം ചെലവഴിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ഇന്ന് നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാനും കഴിയും. നിങ്ങളുടെ പങ്കാളിയുമായി മികച്ച ധാരണയുണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. പ്രണയിതാക്കള്‍ക്കും മികച്ച ദിവസമാണിന്ന്.

തുലാം രാശി
സാമ്പത്തികമായി മികച്ച ദിവസമാണിന്ന്. നിങ്ങളുടെ ശ്രമങ്ങള്‍ വിജയം കാണും. മികച്ച ഫലം ലഭിക്കും. നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട നടപടികള്‍ കൈക്കൊള്ളേണ്ടിവരും. ഓഫീസിലെ ചില പ്രധാനപ്പെട്ട ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ജീവിത പങ്കാളിയുമായി പരസ്പരധാരണ വര്‍ദ്ധിക്കും. പ്രണയിതാക്കള്‍ക്കും മികച്ച ദിനമാണ്. ആരോഗ്യവും ഇന്ന് മികച്ചതായിരിക്കും.

വൃശ്ചികം രാശി
വ്യക്തിപരമായ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിയുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇന്ന് കുട്ടികളോടൊപ്പം പുറത്തുപോകാന്‍ ശ്രമിക്കുക. സാമ്പത്തികമായി ഇന്ന് സമ്മിശ്ര ഫലങ്ങളാണ് കാണുന്നത്. സമ്പത്ത് വര്‍ദ്ധിക്കുമെങ്കിലും ചെലവുകളും അതിനനുസരിച്ച് വര്‍ദ്ധിക്കും. ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. മേലുദ്യോഗസ്ഥരോട് ക്ഷമയോടെ പെരുമാറുക. മാനസിക സമ്മര്‍ദ്ദം കാരണം ഇന്ന് നിങ്ങള്‍ക്ക് ചെറിയ ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം.

ധനു രാശി
ഇന്ന് നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും മികച്ച ദിവസമാണ്. ആരോഗ്യനില മെച്ചപ്പെടുന്നതിനാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒരു പുതിയ പ്രൊജക്ടില്‍ പണം നിക്ഷേപിക്കാനും നിങ്ങള്‍ക്ക് പദ്ധതിയിടാം. ഭാവിയില്‍ നിങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

മകരം രാശി
ഇന്ന് നിങ്ങളുടെ ജോലിസമ്മര്‍ദ്ദം കുറക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ സുഹൃത്തുക്കളുമായും കുടുംബവുമായും മികച്ച സമയം ചെലവഴിക്കും. ആവശ്യമില്ലാത്ത കുഴപ്പങ്ങളില്‍ ചാടി ദിവസം പാഴാക്കരുത്. നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ദമ്പതികള്‍ അനാവശ്യമായ സംവാദങ്ങള്‍ ഒഴിവാക്കണം. മാതാപിതാക്കളുടെ ആരോഗ്യം ഇന്ന് മികച്ചതായിരിക്കും. സമ്മര്‍ദ്ദങ്ങളില്ലാതെ നിങ്ങള്‍ ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ദിവസം നല്ലതാണ്.

കുംഭം രാശി
സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തരാകും. പ്രതീക്ഷിച്ച ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയജീവിതവും മികച്ചതാണ്. സാമ്പത്തികമായി നല്ലതായിരിക്കും. നിര്‍ത്തിവച്ച ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് കുറച്ച് പണം ചിലവഴിക്കാം. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കും.

മീനം രാശി
സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു നല്ല ദിവസമാണ്. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നു കാണിക്കാന്‍ അവസരം ലഭിക്കും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി മികച്ച സമയം ചെലവഴിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണമായിരിക്കും. ചെലവുകള്‍ കുറയ്ക്കും. വ്യാപാരികള്‍ക്ക് ഏതെങ്കിലും പ്രധാന നിക്ഷേപത്തിന് അവസരം ലഭിക്കും. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം ഓഫീസില്‍ ഉണ്ടായേക്കാം. എങ്കിലും നിങ്ങള്‍ എളുപ്പത്തില്‍ ജോലി പൂര്‍ത്തിയാക്കും. ആരോഗ്യം മികച്ചതായിരിക്കും.



Click it and Unblock the Notifications











