For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രാശിയിലെ വ്യാപാരികള്‍ക്ക് ഇന്ന് നേട്ടം

|

ബുധനാഴ്ച ദിവസം ബുധന്‍ ഗ്രഹം, ശ്രീകൃഷ്ണന്റെ അവതാരമായ വിത്തല്‍ എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ വിഷ്ണുവിനെ ആരാധിക്കുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഈ ദിവസം വളരെ ശുഭകരമാണ്. ഇന്ന് വ്രതം അനുഷ്ഠിക്കുന്നവര്‍ ഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. നല്ല ബുദ്ധി, വിദ്യാഭ്യാസം, ബിസിനസ്സ്, വാണിജ്യം എന്നിവയിലെ വിജയത്തിനായും ബുധനെ ആരാധിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നംMost read: സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

മേടം

മേടം

ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ഒരു നല്ല ദിവസമായിരിക്കും. കുറച്ചുകാലമായി നിലനില്‍ക്കുന്ന ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ആശ്വാസം ലഭിക്കും. പങ്കാളിത്തത്തില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ചെറിയ നേട്ടം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായി ഏകോപനം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ശ്രമിക്കണം. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. സാമ്പത്തികമായി നിങ്ങള്‍ ഒരു വായ്പ എടുത്തിട്ടുണ്ടെങ്കില്‍, അത് കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക. ഇന്ന് അനാവശ്യ സംവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

ഇടവം

ഇടവം

ജോലിയ്ക്കായി എന്തെങ്കിലും ശ്രമം നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. വ്യാപാരികള്‍ക്ക് അവരുടെ ബിസിനസ്സില്‍ ഒരു സുവര്‍ണ്ണാവസരവും കൈവരും. ഇ കൊമേഴ്‌സുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് മുക്തനാകും. കുടുംബജീവിതം സന്തോഷകരമാകും. വിവാഹിതര്‍ക്ക് ഇണയുടെ വൈകാരിക പിന്തുണയിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ സന്തോഷം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

മിഥുനം

മിഥുനം

നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ പിതാവിന്റെ ബിസിനസ്സുമായി നിങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍, അവരുടെ ഉപദേശത്തില്‍ നേട്ടം നേടാന്‍ കഴിയും. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഉയര്‍ച്ച താഴ്ചകള്‍ നിറയും. ഉദര സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാം.

കര്‍ക്കിടകം

കര്‍ക്കിടകം

ഈ ദിവസം നിങ്ങള്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ ഔദാര്യം മുതലെടുക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാം. അവന്‍ നിങ്ങളെ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചേക്കാം. അത്തരം ആളുകളെ കരുതിയിരിക്കുക. നിങ്ങള്‍ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. കുടുംബ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും. നിങ്ങള്‍ വീട്ടിലെ അംഗങ്ങളുമായി തര്‍ക്കമുണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഇന്ന് അനാവശ്യ കോപം ഒഴിവാക്കുക, പ്രത്യേകിച്ച് നിങ്ങള്‍ക്ക് ബിപി പ്രശ്‌നമുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

ചിങ്ങം

ചിങ്ങം

നിങ്ങള്‍ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍, ഇന്ന് ഗുണം ചെയ്യും. നിങ്ങളുടെ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കുകയും നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. കുടുംബജീവിതം ചാഞ്ചാട്ടത്തോടെ തുടരും. നിങ്ങളുടെ അമ്മയുമായോ പിതാവുമായോ നിങ്ങള്‍ക്ക് വൈരുദ്ധ്യമുണ്ടാകാം. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ ഇണയുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് ഇന്ന് മുക്തി നേടാം.

Most read:സമ്പന്നനാവാന്‍ വാസ്തു പറയും വഴിMost read:സമ്പന്നനാവാന്‍ വാസ്തു പറയും വഴി

കന്നി

കന്നി

പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ചെറിയ കടങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരും. ബിസിനസ്സുകാര്‍ക്ക് വളരെയധികം പരിശ്രമത്തിനുശേഷം പ്രതീക്ഷിച്ച നേട്ടങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് സ്‌നേഹവും പിന്തുണയും നേടുന്നതിലൂടെ ഇന്ന് നിങ്ങള്‍ക്ക് പോസിറ്റിവിറ്റി അനുഭവപ്പെടും. ആരോഗ്യം നന്നായിരിക്കും.

തുലാം

തുലാം

ദാമ്പത്യജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്തും വിജയകരമായും പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സഹപ്രവര്‍ത്തകരുമായുള്ള ഏകോപനം മികച്ചതായിരിക്കും. ഇന്ന് കുടുങ്ങിയ ഏതെങ്കിലും ബിസിനസ്സ് പ്രവൃത്തികള്‍ പരിഹരിക്കാനാകും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. ഇന്ന് ക്രമരഹിതമായ ദിനചര്യ കാരണം നിങ്ങളുടെ ആരോഗ്യം കുറയാനിടയുണ്ട്.

Most read:നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാMost read:നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാ

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങള്‍ പോസിറ്റീവ് എനര്‍ജിയാല്‍ വലയം ചെയ്യപ്പെടും, ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കും. ജോലി തേടുന്നവര്‍ക്ക് ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ സ്ഥലമിടപാട് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് വൈകാരിക പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യം നന്നായിരിക്കും.

ധനു

ധനു

ഒന്നിനെക്കുറിച്ചും നിങ്ങളുടെ മനസ്സില്‍ ഇന്ന് അനാവശ്യ സംശയം ജനിപ്പിക്കരുത്. നിങ്ങളുടെ തീരുമാനങ്ങളെ വിശ്വസിക്കുക. ജോലിക്കാര്‍ അവരുടെ എല്ലാ ജോലികളും ഇന്ന് ശ്രദ്ധാപൂര്‍വ്വം ചെയ്യാന്‍ ശ്രമിക്കണം. സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. പങ്കാളിയുടെ കടുത്ത മനോഭാവം ഇന്ന് നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിപ്പിക്കും. സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.

Most read:സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്Most read:സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

മകരം

മകരം

ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇന്ന് വലിയ സാമ്പത്തിക ഇടപാട് നടത്താന്‍ പോകുകയാണെങ്കില്‍, ആരെയും അന്ധമായി വിശ്വസിക്കരുത്. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ നിങ്ങള്‍ ബുദ്ധിമുട്ടുള്ള ജോലികള്‍ പൂര്‍ത്തിയാക്കും. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും.

കുംഭം

കുംഭം

ഇന്ന് നിങ്ങള്‍ ജോലിയെക്കുറിച്ച് കുറച്ച് സമ്മര്‍ദ്ദത്തിലാകും. നിങ്ങളുടെ ചിന്തയെ പോസിറ്റീവായി നിലനിര്‍ത്തുന്നതാണ് നല്ലത്. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ഇന്ന് വലിയ ചെലവുകളൊന്നും ഉണ്ടാകില്ല. ഇന്ന്, പിതാവിന്റെ ആരോഗ്യത്തില്‍ ചില ആശങ്കകള്‍ ഉണ്ടാകാം. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ വന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

Most read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെMost read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ

മീനം

മീനം

ഇന്ന് നിങ്ങളുടെ മനസ്സ് സന്തോഷിക്കുകയും നിങ്ങള്‍ സ്വയം സ്വതന്ത്രരാവുകയും ചെയ്യും. ജോലിക്കാര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഉയര്‍ന്ന സ്ഥാനം നേടാനുള്ള സാധ്യതയുണ്ട്. എങ്കിലും, ഉത്തരവാദിത്തങ്ങളും ഗണ്യമായി വര്‍ദ്ധിക്കും. ബിസിനസ്സ് നടത്തുകയാണെങ്കില്‍, കുറച്ച് കാലമായി മന്ദഗതിയിലായ ബിസിനസില്‍ ഇന്ന് നേട്ടം ലഭിക്കും. പങ്കാളിത്തത്തോടെ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ആശയം ലഭിക്കും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഏതെങ്കിലും വിട്ടുമാറാത്ത വേദനയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

English summary

Daily Horoscope For 8th July 2020

Read your daily horoscope for 8th July 2020 in Malayalam.
Story first published: Tuesday, July 7, 2020, 20:54 [IST]
X
Desktop Bottom Promotion