Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇന്ന് കഠിനാധ്വാനം ചെയ്യണം ഈ രാശിക്കാര്‍
നിങ്ങളുടെ പരാജയം വിജയമാക്കി മാറ്റണമെങ്കില്‍, നിങ്ങളുടെ രാശിഫലം വായിക്കുക. നിങ്ങളുടെ ഇന്നത്തെ ദിവസവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ഭാവി അറിയുന്നതിലൂടെ, വരാനിരിക്കുന്ന വെല്ലുവിളികളെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ നേരിടാന്‍ കഴിയും, അത് നിങ്ങളുടെ സന്തോഷവും ആത്മശക്തിയും വര്‍ദ്ധിപ്പിക്കും.
അതിനാല്‍ ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്താണ് കരുതിവച്ചതെന്നറിയാന് രാശിഫലം വായിക്കൂ.

മേടം
തൊഴില്‍രഹിതര്‍ക്ക് ഈ സമയം നിരാശ തോന്നാം. എന്നിരുന്നാലും, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുക. അതേസമയം, നിങ്ങള്‍ക്ക് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കണമെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നിങ്ങളുടെ പദ്ധതികള്‍ക്ക് തടസ്സമുണ്ടാകാം. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധം യോജിപ്പില്‍ തുടരും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം
ഇന്ന് വ്യാപാരികള്‍ക്ക് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ ഏത് ജോലിയും എളുപ്പത്തില്‍ പൂര്‍ത്തിയാകും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുക.

മിഥുനം
ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. പണത്തെക്കുറിച്ചുള്ള നിങ്ങളുടെ വേവലാതി വര്‍ദ്ധിച്ചേക്കാം, പ്രത്യേകിച്ചും നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ജീവിതപങ്കാളിയുമായുള്ള നിങ്ങളുടെ പെരുമാറ്റം ശരിയായി നിലനിര്‍ത്താന്‍ ശ്രമിക്കുക. അനാവശ്യ കാര്യങ്ങളെക്കുറിച്ച് തര്‍ക്കിക്കാതിരിക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ക്ഷീണവും ബുദ്ധിമുട്ടും അനുഭവപ്പെടും. മനസ്സ് ഒരുവിധം വിഷാദത്തിലാകും.

കര്‍ക്കിടകം
ആവശ്യമുള്ള ആരെങ്കിലും ഇന്ന് നിങ്ങളോട് സഹായം ചോദിച്ചേക്കാം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഈ സമയം അല്പം കഷ്ടപ്പെടേണ്ടിവരും. മറുവശത്ത്, ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം. എന്നിരുന്നാലും, മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. പണം നന്നായിരിക്കും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം
ഇന്നത്തെ സുപ്രധാന തീരുമാനങ്ങള്‍ സ്വയം ചിന്തിച്ച ശേഷം എടുക്കുന്നതാണ് നല്ലത്. മറ്റുള്ളവരുടെ വാക്കുകളില്‍ തിടുക്കപ്പെടരുത്. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

കന്നി
നിങ്ങളുടെ ജോലികളില്‍ നന്നായി പ്രവര്‍ത്തിക്കും. ബിസിനസ്സില്‍ നിങ്ങളുടെ തീരുമാനങ്ങളുടെ നല്ല നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക രംഗത്ത്, ദിവസം നല്ലതാണ്. പണം ലഭിക്കും. എന്നിരുന്നാലും, നിങ്ങള്‍ വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കണം. കുടുംബജീവിതത്തിലെ പിരിമുറുക്കങ്ങള്‍ ധാരണയോടെ കൈകാര്യം ചെയ്യാനാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം നിലനില്ക്കുകയും. ദാമ്പത്യ ജീവിതത്തിന്റെ സന്തോഷം വര്‍ദ്ധിക്കും. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതില്‍ ഇന്ന് നിങ്ങള്‍ വളരെ സന്തുഷ്ടരാകും. ആരോഗ്യം അനുകൂലമായിരിക്കും.

തുലാം
പണത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഇന്ന് ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ജോലിയില്‍ പുതിയ ആശയങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഫലം കാണാനാകും. ഇന്ന് പണവുമായി ബന്ധപ്പെട്ട വലിയ ജോലികളൊന്നും ചെയ്യുന്നില്ലെങ്കില്‍ നന്നായിരിക്കും. ഇന്ന് വളരെക്കാലത്തിനുശേഷം, നിങ്ങളുടെ പങ്കാളിയുമായി റൊമാന്റിക് സമയം ചെലവഴിക്കും.

വൃശ്ചികം
ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരുമായി ബന്ധം വര്‍ധിക്കും. വ്യാപാരികള്‍ക്ക് നേട്ടം ലഭിക്കും. ഏതെങ്കിലും ബിസിനസ്സ് കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, ഇന്ന് നിങ്ങളുടെ പ്രശ്നം നീക്കംചെയ്യപ്പെടും. കുടുംബജീവിതം സന്തോഷകരമാകും. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യം മെച്ചപ്പെടും.

ധനു
ഇന്ന് സാമ്പത്തിക രംഗത്ത് നല്ല ദിവസമല്ല. സമ്പാദ്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങളുടെ തീരുമാനം ചിന്താപൂര്‍വ്വം എടുക്കുക. മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടുള്ള അശ്രദ്ധ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യത്തെക്കുറിച്ച, രക്തസമ്മര്‍ദ്ദമുള്ളവര്‍ ഇന്ന് വിശ്രമത്തില്‍ ശ്രദ്ധിക്കുക.

മകരം
നിങ്ങള്‍ കലാ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. ബിസിനസ്സിലെ വ്യവസ്ഥകള്‍ സാധാരണമായിരിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഗാര്‍ഹിക ചെലവുകള്‍ ഇന്ന് വര്‍ദ്ധിച്ചേക്കാം. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. കുടുംബവുമായുള്ള ബന്ധത്തില്‍ സ്നേഹം നിലനില്ക്കും. മറുവശത്ത്, ഇന്ന്, പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. ഈ സമയം നിങ്ങളുടെ ആരോഗ്യത്തിനും മുന്‍ഗണന നല്‍കേണ്ടതുണ്ട്.

കുംഭം
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭമായിരിക്കും. കടത്തില്‍ നിന്ന് മുക്തി നേടാനാകും. നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യേണ്ടിവരും. ജോലിയായാലും ബിസിനസ്സായാലും തിരക്കിലായിരിക്കും. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും സഹോദരങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ കണ്ണ് സംബന്ധമായ അസ്വസ്ഥതകള്‍ കരുതിയിരിക്കുക.

മീനം
വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഇന്ന് പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ല. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ബിസിനസ്സില്‍ നേട്ടമുണ്ടാകും. ഇന്ന് നിങ്ങളുടെ സമ്മര്‍ദ്ദം കുറയുകയും നിങ്ങള്‍ക്ക് സുഖം തോന്നുകയും ചെയ്യും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില് ഇന്ന് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിലൊന്നായിരിക്കും. ഇന്ന് സാമ്പത്തിക രംഗത്ത് ചെലവേറിയതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് വൃക്ക പ്രശ്നമുണ്ടെങ്കില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുക.



Click it and Unblock the Notifications
