മാനസിക സന്തോഷം ഇന്ന് ഈ രാശിക്കാര്‍ക്ക്

ഇന്ന് മിക്ക രാശിക്കാര്‍ക്കും സമ്മിശ്ര ഫലങ്ങളാണ് രാശിഫലത്തില്‍ കാണുന്നത്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. കഷ്ടതകള്‍ നിറയുന്നവര്‍ വിഷമിക്കേണ്ടതില്ല. നിങ്ങള്‍ മനസ്സിലാക്കണം, എല്ലാ ദിവസവും ഒരുപോലെയല്ല. ഇന്ന് പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, നാളെ നിങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു പുതിയ കിരണം ലഭിക്കും. അതിനാല്‍ നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല.

ഇന്നത്തെ ദിവസം ഓരോ രാശിക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കാം.

മേടം

മേടം

ജോലി ചെയ്യുന്നവര്‍ ഇന്ന് അലസത ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്നത്തെ ദിവസം സാധാരണമായിരിക്കും. നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക. കുടുംബ ജീവിതത്തില്‍ ഇന്ന് സമ്മര്‍ദ്ദം ഉണ്ടാകാം. പിതാവുമായി അഭിപ്രായവ്യത്യാസങ്ങള്‍ സാധ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. അമിതമായ സമ്മര്‍ദ്ദം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ ബാധിച്ചേക്കാം.

ഇടവം

ഇടവം

സാമ്പത്തിക രംഗത്ത് നിങ്ങള്‍ക്ക് ഇന്ന് കുറച്ച് ആശ്വാസം ലഭിക്കും. പണം കാരണം മുടങ്ങിയ പ്രവൃത്തി ഒരു ഉറ്റ സുഹൃത്തിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ പരമാവധി ശ്രമിക്കും. കുടുംബജീവിതം സന്തോഷകരമാകും. സഹോദരങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നല്ല ദിവസമായിരിക്കും. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തില്‍ പുരോഗതി കാണും. വ്യാപാരികള്‍ക്ക് ചില സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്.

മിഥുനം

മിഥുനം

ഇന്ന് പെട്ടെന്ന് നിങ്ങളുടെ ജോലിഭാരം വര്‍ദ്ധിച്ചേക്കാം. ജോലിക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ജോലി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍ ഈ സമയം തിരക്കുകൂട്ടാതിരിക്കുക. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍, അത്തരം മാറ്റങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ഇന്ന്, നിങ്ങളുടെ വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ഒരു സുപ്രധാന തീരുമാനം എടുക്കാം. പ്രണയവിവാഹം ആഗ്രഹിക്കുന്ന മിഥുനം രാശിക്കാര്‍ക്ക് നിങ്ങളുടെ പാതയില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാം.

കര്‍ക്കിടകം

കര്‍ക്കിടകം

ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും, നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. ബിസിനസ്സുകാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പഴയ കടത്തില്‍ നിന്ന് മുക്തി നേടാനാകും. വ്യക്തിജീവിതത്തില്‍ വീട്ടിലെ തര്‍ക്കങ്ങള്‍ ഒഴിവായി അന്തരീക്ഷം മെച്ചപ്പെടും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് പ്രധാനപ്പെട്ട ഏതെങ്കിലും ഉപദേശം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ പ്രവൃത്തികളില്‍ വിജയം നേടാനാകും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളെ പലതരം ആശങ്കകള്‍ വലയം ചെയ്യും. നിങ്ങളുടെ മനസ്സില്‍ അതൃപ്തിയുടെ ഒരു തോന്നല്‍ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, ഒരു പ്രവൃത്തിയിലും നിങ്ങള്‍ക്ക് നല്ലതായി അനുഭവപ്പെടില്ല. ഇന്ന് ബിസിനസ്സുകാര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. വീടിന്റെ അന്തരീക്ഷം സാധാരണമായിരിക്കും. നിങ്ങളുടെ കുട്ടികള്‍ക്കായി ഈ സമയം നിങ്ങള്‍ മാറ്റിവയ്‌ക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങളുടെ ഭക്ഷണപാനീയങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വ്യക്തിജീവിതവും തൊഴില്‍പരമായ ജീവിതവും സന്തുലിതമാക്കേണ്ടതുണ്ട്.

കന്നി

കന്നി

ഇന്ന് നിങ്ങളുടെ പെരുമാറ്റം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ജോലിസ്ഥലത്ത് നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ സഹായത്തോടെ, ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ നിങ്ങള്‍ക്ക് സംതൃപ്തിയില്ലെങ്കില്‍, നിങ്ങളുടെ കരിയര്‍ മാറ്റുന്നതും പരിഗണിക്കാം. കുടുംബജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

തുലാം

തുലാം

മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ പ്രവര്‍ത്തിക്കരുത്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ജോലിയോട് നിങ്ങള്‍ ഒട്ടും അശ്രദ്ധരാകരുത്. ഇന്ന് ബിസിനസുകാര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാം. നിങ്ങള്‍ ഇരുമ്പ് വ്യാപാരം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് വളരെയധികം നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ഇന്ന് കുട്ടികളുമൊത്ത് ആനന്ദകരമായ ദിവസമായിരിക്കും. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെങ്കില്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വൃശ്ചികം

വൃശ്ചികം

ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമാകും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ സഹപ്രവര്‍ത്തകരുമായുള്ള ഏകോപനം മെച്ചപ്പെടും. നിങ്ങളുടേതായ ചെറിയ ബിസിനസ്സ് ആരംഭിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ നിങ്ങള്‍ക്ക് വിജയം നേടാനാകും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി ഇന്ന് പെട്ടെന്ന് ഒരു തര്‍ക്കം ഉടലെടുത്തേക്കാം. സാമ്പത്തികം നല്ല നിലയിലായിരിക്കും. ആരോഗ്യത്തെക്കുറിച്ച്, ഈ സമയം വ്യായാമത്തില്‍ ശ്രദ്ധിക്കുക.

ധനു

ധനു

വീട്ടിലെ അംഗങ്ങളുടെ പെരുമാറ്റം ശരിയായിരിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് വൈകാരികമായി ദുര്‍ബലരാവും. ഇത് ജോലിയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കും. ബിസിനസ്സുകാര്‍ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. കുട്ടികളുടെ ധാര്‍ഷ്ട്യ സ്വഭാവം നിങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഭക്ഷണം ശ്രദ്ധിക്കുക. ഇന്ന് തൊണ്ടയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമുണ്ടാകാം.

മകരം

മകരം

മാനസികമായി ഇന്ന് നിങ്ങള്‍ വളരെ ശക്തനാകും, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍പ്പോലും നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ സഹപ്രവര്‍ത്തകരുമായുള്ള മത്സരം വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ നിലനില്‍ക്കും. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഏതെങ്കിലും വലിയ സാമ്പത്തിക ഇടപാട് നടത്താം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ വാത്സല്യവും അനുഗ്രഹങ്ങളും ലഭിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

കുംഭം

കുംഭം

ചെലവുകളുടെ വര്‍ദ്ധനവ് കാരണം, നിങ്ങളുടെ ബജറ്റ് താറുമാറായേക്കാം. നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. ജോലി ചെയ്യുന്നവര്‍ക്ക് ദിവസം സാധാരണമായിരിക്കും. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും തടസ്സവുമില്ലാതെ പൂര്‍ത്തിയാകും. ബിസിനസ്സുകാര്‍ക്ക് വിജയം നേടാന്‍ കഴിയും. ബാങ്ക് വായ്പയ്ക്ക് പദ്ധതിയിടുന്നുവെങ്കില്‍, നിങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് പോകാം. ട്രാന്‍സ്‌പോര്‍ടേഷന്‍ മേഘലയിലുള്ളവര്‍ക്ക് ഇന്ന് നേട്ടമുണ്ടാകാം. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ആരോഗ്യത്തെക്കുറിച്ച്, ഇന്ന് നിങ്ങള്‍ക്ക് തലവേദന അനുഭവപ്പെടാം.

മീനം

മീനം

ഇന്ന് നിങ്ങളുടെ സംസാരവും പെരുമാറ്റവും ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. വീട്ടില്‍ പെട്ടെന്ന് ഒരു തര്‍ക്കമുണ്ടാകാം. എങ്കിലും, വൈകുന്നേരത്തോടെ എല്ലാം സാധാരണമാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലായിരിക്കും. പണം നല്ല നിലയിലായിരിക്കും. നിങ്ങളുടെ ബജറ്റ് സന്തുലിതമാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ക്ഷീണം വളരെയധികം വര്‍ദ്ധിക്കും.

Story first published: Monday, September 7, 2020, 6:00 [IST]
X
Desktop Bottom Promotion