For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യജീവിതത്തില്‍ അസ്വസ്ഥതകള്‍ നിറയും ഇവര്‍ക്ക്

|

ഇന്ന് വ്യാഴാഴ്ച, ഇന്നത്തെ ദിവസം ഭഗഗവാന്‍ വിഷ്ണുവിനും ദേവന്മാരുടെ ഗുരു ബ്രിഹസ്പതിക്കും സമര്‍പ്പിക്കുന്നു. ചില പ്രദേശങ്ങളില്‍ ആളുകള്‍ വ്യാഴാഴ്ച ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു. പാല്‍, നെയ്യ് മുതലായവ ഉപയോഗിച്ച് പൂജകളും നടത്തുന്നു. ജീവിതഭിവൃദ്ധിക്കായി ആളുകള്‍ ഈ ദിനത്തില്‍ ഉപവസിക്കുന്നു. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയെന്ന് അറിയാന്‍ രാശിഫലം വായിക്കു.

Most read: ഉത്രം നക്ഷത്രക്കാര്‍ക്ക് ക്ഷമാശീലം കൂടുതല്‍Most read: ഉത്രം നക്ഷത്രക്കാര്‍ക്ക് ക്ഷമാശീലം കൂടുതല്‍

മേടം

മേടം

നിങ്ങളുടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം. കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിനു സധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുറച്ച് സമ്മര്‍ദ്ദത്തിലാകും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളി നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. ഇന്നത്തെ ഏതെങ്കിലും നിക്ഷേപം ശ്രദ്ധാപൂര്‍വ്വം നടത്തുക, അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം.

ഇടവം

ഇടവം

ചെലവ് വര്‍ദ്ധിക്കുന്നത് കാരണം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഇന്ന്, സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കുടുംബവഴക്ക് നിങ്ങളുടെ ഏകാഗ്രതയെ ഇല്ലാതാക്കും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. വൈകിട്ട് പങ്കാളിയുമായി കുറച്ച് സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും, അത് നിങ്ങള്‍ക്ക് കുറച്ച് സമാധാനം നല്‍കും. ഇന്ന് യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു

Most read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവംMost read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവം

മിഥുനം

മിഥുനം

ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ ഒരു വലിയ പ്രശ്‌നം ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം. ജോലിക്കാര്‍ അധിക ജോലിഭാരം വഹിച്ച് സ്വയം തളരരുത്. ദാമ്പത്യ ജീവിതത്തിലെ അവസ്ഥകള്‍ സമ്മര്‍ദ്ദപൂരിതമായിരിക്കും. മരുമക്കളുടെ ഇടപെടല്‍ നിങ്ങള്‍ക്ക് ദോഷമായി ഭവിക്കാം. ആരെയും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക രംഗത്ത്, ഇന്ന് മികച്ച അവസരം നല്‍കുന്നു. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടാകും. ജോലിയില്‍ മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ തൊഴിലില്ലാത്തവരും ജോലി അന്വേഷിക്കുന്നവരുമാണെങ്കില്‍, ഭാഗ്യം ഇന്ന് നിങ്ങളെ പിന്തുണയ്ക്കും. ഇന്ന് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കുകയും പങ്കാളിയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഭാഷ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഇന്ന് ആരോഗ്യം നല്ലതായിരിക്കും.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങളെ പലതരം വേവലാതികളാല്‍ വലയം ചെയ്യും. നിങ്ങളുടെ ഓരോ ചുവടും ചിന്തിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്, കാരണം ഒരു തെറ്റായ തീരുമാനം നിങ്ങളെ ആകെ തളര്‍ത്തിയേക്കാം. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് കുട്ടികളുമായി സമയം ചെലവഴിക്കുന്നതിലൂടെ, നിങ്ങളുടെ സമ്മര്‍ദ്ദം വളരെയധികം കുറയും. പണം നല്ല നിലയിലായിരിക്കും. ഒരു പുതിയ ബിസിനസ്സ് പ്ലാനില്‍ പ്രവര്‍ത്തിക്കാന്‍ ദിവസം നല്ലതാണ്. പണത്തെക്കുറിച്ച് നിങ്ങളുടെ പദ്ധതിയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അവസാനിക്കും.

കന്നി

കന്നി

ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നിങ്ങളുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാക്കുകയും ചെയ്യും. വീടിന്റെ നല്ല അന്തരീക്ഷം നിങ്ങളുടെ മാനസിക അസ്വസ്ഥതകള്‍ നീക്കും. സാമ്പത്തിക രംഗത്ത്, ഇന്ന് നിങ്ങള്‍ക്ക് സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ പങ്കാളി നിങ്ങളോട് ദേഷ്യപ്പെടാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ ഇന്ന് അശ്രദ്ധരാകാതിരിക്കുക. നിങ്ങളുടെ വ്യക്തിത്വം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ന് നിങ്ങള്‍ക്ക് കഠിനമായി പരിശ്രമിക്കാന്‍ കഴിയും.

Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

തുലാം

തുലാം

കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും വാത്സല്യവും നിറയുന്നതിനാല്‍ നിങ്ങള്‍ക്ക് മാനസിക സന്തോഷം അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ക്ക് ദാമ്പത്യ ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാകും. സാമ്പത്തിക രംഗത്ത് ശുഭദിനമാണ്. പുതിയ നിക്ഷേപത്തിനും സമയം അനുകൂലമാണ്. ഇന്ന് നിക്ഷേപിക്കുന്നത് നിങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തും. നല്ല ആരോഗ്യത്തിനായി ഒരു ദിവസ ഷെഡ്യൂള്‍ തയാറാക്കുക.

വൃശ്ചികം

വൃശ്ചികം

ഇന്ന് പെട്ടെന്നുള്ള പണ നഷ്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുന്നതാണ് നല്ലത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. ഇന്ന് നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടും. മാനസിക സമ്മര്‍ദ്ദവും ആരോഗ്യത്തെ ബാധിക്കും. ജീവിത പങ്കാളിയുടെ സ്‌നേഹവും സഹകരണവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നേരിടാന്‍ നിങ്ങളെ സഹായിക്കും.

Most read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂMost read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂ

ധനു

ധനു

ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. സാമ്പത്തിക പരിമിതികള്‍ കാരണം, നിങ്ങളുടെ ജോലി അപൂര്‍ണ്ണമായിരിക്കും. നിങ്ങളുടെ തിരക്കേറിയ ദിനചര്യ കാരണം, നിങ്ങളുടെ പങ്കാളിക്ക് മതിയായ സമയം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങള്‍ രണ്ടുപേരും തമ്മില്‍ വിയോജിപ്പില്‍ തുടരാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ മേലുദ്യോഗസ്ഥരോട് നല്ല ഭാഷയില്‍ സംസാരിക്കുക. സമീപകാലത്തെ ഏത് ബിസിനസ്സ് തീരുമാനവും പ്രയോജനകരമാകും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

മകരം

മകരം

സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇതുകൂടാതെ, വ്യാപാരികള്‍ക്കും ദിവസം ശുഭദിനമാണ്. ബിസിനസ്സിലെ വര്‍ദ്ധനവ് കാണും. ദാമ്പത്യജീവിതം മനോഹരമായിരിക്കും ജീവിതപങ്കാളിക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. നിങ്ങളുടെ മാതാപിതാക്കളുടെ വികാരങ്ങളെയും മാനിക്കുക. ഇന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കും. നിങ്ങള്‍ അശ്രദ്ധമായിരിക്കരുത്.

Most read:മകരം രാശി: ആശങ്കയേറ്റും മുന്നോട്ടുള്ള ജീവിതംMost read:മകരം രാശി: ആശങ്കയേറ്റും മുന്നോട്ടുള്ള ജീവിതം

കുംഭം

കുംഭം

ഇന്ന് പ്രണയ ജീവിതത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കാം. വളരെക്കാലമായി തുടരുന്ന ചെറിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി പൊരുത്തക്കേട് വലിയ പോരാട്ടത്തിലേക്ക് മാറും. ഏകാന്തത നിങ്ങളുടെ മനസിനെ തളര്‍ത്താന്‍ വിടരുത്. കഴിയുമെങ്കില്‍, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക അല്ലെങ്കില്‍ നിങ്ങളുടെ താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്നത്തെ അധിക ജോലിഭാരം നിങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തും. ആരോഗ്യവും ശ്രദ്ധിക്കുന്നതാണ് നല്ലത്. ഇന്ന് സാമ്പത്തിക വശം ശക്തിപ്പെടും.

മീനം

മീനം

ഇന്ന് ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ സമയം ചെലവഴിക്കും. നിങ്ങള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയും സ്‌നേഹവും ലഭിക്കും. പിതാവിന്റെ സഹായത്തോടെ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സമാധാനമുണ്ടാകും. പ്രണയിതാക്കള്‍ ഇന്ന് നിങ്ങളുടെ പങ്കാളിയുമായി അനാവശ്യമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക. ഇന്ന്, ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഭക്ഷണം ശ്രദ്ധിക്കുക.

English summary

Daily Horoscope For 7th May 2020

Read your daily horoscope for 7th May 2020 in Malayalam.
Story first published: Wednesday, May 6, 2020, 19:57 [IST]
X
Desktop Bottom Promotion