Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
രാശിഫലം; സാമ്പത്തിക പ്രശ്നം രൂക്ഷമാകുന്നത് ഇവര്‍ക്ക്
ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന് വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
ഇന്ന് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയോടുള്ള അശ്രദ്ധ ഈ സമയത്ത് നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. വായ്പ നല്‍കുന്നത് ഒഴിവാക്കുക. നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കുക. ജീവിതപങ്കാളിയുടെ പെരുമാറ്റത്തില്‍ അതൃപ്തി തോന്നും. ഇന്ന് നിങ്ങള്‍ക്ക് ചില മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.

ഇടവം
ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിവസമായിരിക്കും. ചില പ്രധാന വെല്ലുവിളികള്‍ നേരിടാം. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുന്നതായി തോന്നുന്നു. ഏതെങ്കിലും പഴയ കടം തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. ഇന്ന് എല്ലാ ജോലികളും ശാന്തമായ മനസ്സോടെയും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം യോജിപ്പില്‍ തുടരും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, മൈഗ്രെയ്ന് രോഗികള്‍ ഈ സമയം അശ്രദ്ധമായിരിക്കരുത്.

മിഥുനം
ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക, അനാവശ്യ കാര്യങ്ങള്‍ അവഗണിക്കാന്‍ പഠിക്കുക. നിങ്ങളുടെ മാതാവിന്റെ ആരോഗ്യം കുറയാനിടയുണ്ട്. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങളുടെ സാമ്പത്തിക പ്രശ്നം രൂക്ഷമാകുന്നതായി തോന്നുന്നു. ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ്സുകാര്‍ യാത്ര ഒഴിവാക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ ഇന്ന് മാനസികമായി അസ്വസ്ഥരാകും.

കര്‍ക്കിടകം
ഇന്ന് നിങ്ങള്‍ നിങ്ങളുടെ കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ജീവിതപങ്കാളിയുടെ സ്നേഹനിര്‍ഭരമായ പെരുമാറ്റം നിങ്ങളുടെ എല്ലാ സമ്മര്‍ദ്ദങ്ങളെയും നീക്കംചെയ്യും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ദിനമായിരിക്കും. വരുമാനം നല്ലതാണെങ്കിലും ചെലവ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്കും ഇന്ന് പ്രയോജനം ലഭിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം
ജോലിയില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. മുന്നോട്ട് പോകാനുള്ള മികച്ച അവസരം നിങ്ങള്‍ക്ക് ലഭിക്കും. വ്യാപാരികള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്നത്തെ ദിവസം പണത്തിന്റെ കാര്യത്തില്‍ നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

കന്നി
കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ പിന്തുണയ്ക്കും. പിതാവിന്റെ ആരോഗ്യത്തില്‍ പുരോഗതി കാണാന്‍ കഴിയും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, നിങ്ങളുടെ വിവാഹത്തെക്കുറിച്ച് ഇന്ന് ചര്‍ച്ചചെയ്യാം. ഒരു വിവാഹാലോചനയും നിങ്ങള്‍ക്കായി വന്നേക്കാം. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ജോലിഭാരം അല്പം വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ പെട്ടെന്ന് ഒരു വലിയ പ്രശ്നം നിങ്ങളുടെ മുന്നില്‍ വന്നേക്കാം. ആരോഗ്യം അനുകൂലമായിരിക്കും.

തുലാം
ഇന്ന് അനാവശ്യമായി ചിന്തിച്ച് നിങ്ങളുടെ മാനസിക സമാധാനത്തെ തകര്‍ക്കരുത്. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളരുന്ന ഒരു മികച്ച അവസരം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് സ്നേഹവും പിന്തുണയും ലഭിക്കും. മൂത്ത സഹോദരനില്‍ നിന്ന് സാമ്പത്തിക നേട്ടം സാധ്യമാണ്. ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം
നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നെഗറ്റീവ് ചിന്തകളില്‍ നിന്ന് മാറിനില്‍ക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍, നിരാശപ്പെടരുത്. സ്ഥിതി ഉടന്‍ മെച്ചപ്പെടും. ജോലിയില്‍ സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിലും പ്രകടനത്തിലും കുറവുണ്ടാക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ചില തടസ്സങ്ങള്‍ കാരണം, നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ കുടുങ്ങിപ്പോയേക്കാം. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധവും മികച്ചതായിരിക്കും.

ധനു
ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചയുണ്ട്. പ്രശ്നങ്ങളെയും വെല്ലുവിളികളെയും ഭയപ്പെടുന്നതിനുപകരം, നിങ്ങള്‍ അവരെ ധൈര്യത്തോടെ അഭിമുഖീകരിക്കുകയാണെങ്കില്‍ വിജയം ലഭിക്കും. ജോലിയില്‍ നിങ്ങളുടെ പ്രകടനം മെച്ചപ്പെടു. മേലുദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. കുടുംബജീവിതത്തില്‍ സ്ഥിതി അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ വളരെ റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. ആരോഗ്യം സമ്മിശ്രമാകും.

മകരം
ഇന്ന്, ജോലി ഭാരം നിങ്ങളുടെ ആരോഗ്യത്തെയും ബാധിച്ചേക്കാം. നിങ്ങള്‍ മതിയായ വിശ്രമം എടുക്കുന്നതാണ് നല്ലത്. കുടുംബജീവിതം മികച്ചതായിരിക്കും. കുട്ടികളില്‍ നിന്ന് സന്തോഷം വരും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇന്ന് പരിഹരിക്കപ്പെടും. സാമ്പത്തിക രംഗത്ത്, ദിവസം നല്ലതായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നിയമപരമായ തടസങ്ങളില്‍ വിജയം കാണും. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രിക്കുക.

കുംഭം
ഇന്ന് സാമ്പത്തിക രംഗത്ത് നല്ല ദിവസമായിരിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചില പ്രധാനപ്പെട്ട ആളുകളെ ഇന്ന് കണ്ടുമുട്ടാനാകം. നിങ്ങളുടെ ബിസിനസ്സ് സ്വര്‍ണ്ണം, വെള്ളി എന്നിവയിലാണെങ്കില്‍ ഇന്ന് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കോപം ഇന്ന് നിയന്ത്രിക്കേണ്ടതുണ്ട്. ജോലിയില്‍ വളരെ തിരക്കിലായിരിക്കും. നിങ്ങളുടെ നല്ല സംസാരവും പോസിറ്റീവ് ചിന്തയും ഇന്ന് ആളുകളെ വളരെയധികം സ്വാധീനിക്കും.

മീനം
നിങ്ങളുടെ കരിയറില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്കായി വന്നേക്കാം. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് നന്നായി പ്രയോജനം ലഭിക്കും. നിങ്ങള്‍ ഇരുമ്പ് കച്ചവടം ചെയ്യുന്നവരാണെങ്കില്‍ ഇന്ന് വളരെ ഗുണം ചെയ്യും. കുടുംബജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, വീടിന്റെ അന്തരീക്ഷം ഇന്ന് മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉദര സംബന്ധ രോഗങ്ങളെ കരുതിയിരിക്കുക.



Click it and Unblock the Notifications
