രാശിഫലം: അസൂയാലുക്കളെ കരുതിയിരിക്കണം ഇവര്‍

ബുധനാഴ്ച ദിവസം ബുധന്‍ ഗ്രഹം, ശ്രീകൃഷ്ണന്റെ അവതാരമായ വിത്തല്‍ എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ വിഷ്ണുവിനെ ആരാധിക്കുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഈ ദിവസം വളരെ ശുഭകരമാണ്. ഇന്ന് വ്രതം അനുഷ്ഠിക്കുന്നവര്‍ ഭാഗ്യങ്ങളാല്‍ അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. നല്ല ബുദ്ധി, വിദ്യാഭ്യാസം, ബിസിനസ്സ്, വാണിജ്യം എന്നിവയിലെ വിജയത്തിനായും ബുധനെ ആരാധിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ നല്‍കുന്നു എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. കയ്യിലുള്ള പണം എളുപ്പത്തില്‍ ചെലവായേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം എടുക്കുന്നതാണ് നല്ലത്. ജോലിയില്‍ ഇന്ന് തിരക്കിലായിരിക്കും. ജോലിയോ ബിസിനസ്സോ ആകട്ടെ നിങ്ങള്‍ പരമാവധി നേട്ടങ്ങള്‍ക്ക് ശ്രമിക്കും. മറുവശത്ത്, ആഭ്യന്തര ഉത്തരവാദിത്തങ്ങളും അല്പം വര്‍ദ്ധിച്ചേക്കാം. ജീവിതപങ്കാളിയുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. നിങ്ങളുടെ ആരോഗ്യം പതിവിലും മികച്ചതായിരിക്കും.

ഇടവം

ഇടവം

ഇന്ന് ജോലിയില്‍ ശുഭമായിരിക്കും. നിങ്ങളുടെ പുരോഗതിക്ക് സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് ഇന്ന് വലിയ നേട്ടം നേടാന്‍ കഴിയും. കുടുംബജീവിതം സന്തോഷകരമാകും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. സഹോദരനോ സഹോദരിയോ മികച്ച വിജയം നേടും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഇന്ന് വളരെ ക്ഷീണം അനുഭവപ്പെടും.

മിഥുനം

മിഥുനം

ഇന്ന് ജോലിഭാരം ഉയര്‍ന്നേക്കാം. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ഉണ്ടാകും. നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കുക. പാലുല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് ഇന്ന് ഗുണം ചെയ്യും. പണത്തിന്റെ സാഹചര്യം മെച്ചപ്പെടും. ഇന്ന് നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട ചില വലിയ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ജോലിയില്‍ ഇന്ന് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ പെട്ടെന്ന് ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടി വരും. പണം നന്നായിരിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും പഴയ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം

ചിങ്ങം

പണത്തിന്റെ കാര്യത്തില്‍ ദിവസം ശുഭമാണ്. പെട്ടെന്നുള്ള പണ നേട്ടം നിങ്ങളുടെ സാമ്പത്തിക വശത്തെ ശക്തിപ്പെടുത്തും. കുടുംബജീവിതം സന്തോഷകരമാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനവും ആദരവും വര്‍ദ്ധിക്കും. എല്ലാ ജോലികളും നിങ്ങള്‍ ഉത്സാഹത്തോടെ ചെയ്യും. ചങ്ങാതിമാരുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഇന്നി നിങ്ങളുടെ അസൂയാലുക്കളെ കരുതിയിരിക്കുക.

കന്നി

കന്നി

നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന്, നിങ്ങള്‍ ഇന്ന് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും, നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

തുലാം

തുലാം

നിങ്ങളുടെ ജോലി വളരെ വിലമതിക്കപ്പെടും. മേലുദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും ഏകോപനം മികച്ചതായിരിക്കും. ബിസിനസ്സില്‍ വര്‍ദ്ധനവ് കാണും. നിങ്ങള്‍ മരം കച്ചവടം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി സമാധാനത്തിന്റെ ദിവസമായിരിക്കും. സുഹൃത്തുകളുമായി ചെലവഴിക്കാന്‍ അവസരമുണ്ടാകും. നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ മാനസികമായി ശക്തരാകും.

വൃശ്ചികം

വൃശ്ചികം

നിങ്ങള്‍ക്ക് ഇന്ന് മാനസികമായി സുഖം തോന്നില്ല. മനസ്സില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാകും. സാമ്പത്തിക രംഗത്ത് ഇന്ന് പതിവിലും മികച്ചതായിരിക്കും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചെലവഴിക്കുക. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക. ജീവിത പങ്കാളിയുമായി അത്ര സുഖത്തിലായിരിക്കില്ല. ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം.

ധനു

ധനു

ദാമ്പത്യജീവിതത്തില്‍ ഭിന്നതയ്ക്ക് കാരണമാകും. ജോലികളില്‍ ശ്രദ്ധ കുറയും. അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ജോലികള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടാം. പോരാട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക അല്ലെങ്കില്‍ നിങ്ങളുടെ മാനസിക സമാധാനം നഷ്ടപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണ നിലയിലാകും.

മകരം

മകരം

കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദം സാധ്യമാണ്. കുടുംബാംഗങ്ങളുമായി വ്യത്യാസങ്ങള്‍ ഉണ്ടാകാം. ദേഷ്യപ്പെടാതെ ശാന്തമായി സംസാരിക്കുന്നതാണ് നല്ലത്. ഇന്ന്, ജീവിതപങ്കാളിയുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളില്‍ നിന്ന് എന്തെങ്കിലും മറച്ചുവെക്കുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നും. സാമ്പത്തിക രംഗത്ത്, ദിവസം നല്ലതായിരിക്കും. തൊഴില്‍പരമായ സങ്കീര്‍ണതകള്‍ വര്‍ദ്ധിച്ചേക്കാം. ആരോഗ്യം ശരിയായിരിക്കില്ല. ശാരീരികമായി ദുര്‍ബലത അനുഭവപ്പെടും.

കുംഭം

കുംഭം

ആശയവിനിമയ കഴിവ് ഇന്ന് ശക്തമാകും. ഏതെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സാമ്പത്തികമായി ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. വ്യാപാരികള്‍ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ഒരു ചെറിയ പ്രശ്നമുണ്ടാകാം. അശ്രദ്ധമായിരിക്കരുത്.

മീനം

മീനം

ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുടെ സ്‌നേഹവും പിന്തുണയും ലഭിക്കും. അവരുടെ സഹായത്തോടെ, ഗുരുതരമായ ചില ഗാര്‍ഹിക പ്രശ്നം ഇന്ന് പരിഹരിക്കാനാകും. ജോലിസ്ഥലത്ത്, ഇന്ന് ചില പ്രശ്‌നങ്ങള്‍ നേരിടാം. നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടാം. കടുത്ത പോരാട്ടത്തിനുശേഷം ബിസിനസ്സുകാര്‍ക്ക് ആനുകൂല്യം ലഭിക്കും. തിരക്കുള്ള ദിനചര്യ ഇന്ന് നിങ്ങളുടെ ആരോഗ്യത്തെയും ബാധിച്ചേക്കാം.

Story first published: Wednesday, January 6, 2021, 5:00 [IST]
X
Desktop Bottom Promotion