Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
ഈ രാശിക്കാര്‍ക്ക് ഇന്ന് നേട്ടം
പുതിയ ആഴ്ചയുടെ തുടക്കത്തില്‍ ഇന്ന് നിങ്ങള്‍ക്ക് രാശിപരമായി പല നല്ല മാറ്റങ്ങളും കാണുന്നു. ചിലര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ചതാകുന്നു. അവരുടെ ജോലിയില്‍ അഭിവൃദ്ധിയും കുടുംബത്തില്‍ മനസ്സമാധാനവും സാമ്പത്തികം മെച്ചപ്പെട്ടതുമാകുന്നു. ബിസിനസ്സുകാര്‍ക്കും സാമ്പത്തികമായി നേട്ടമുണ്ടാകുന്നു. മറ്റു ചിലര്‍ക്ക് ഇന്ന് ഏറെ ശ്രദ്ധിക്കേണ്ട ദിവസമാണ്. അവരുടെ ജീവിതം ഇന്ന് ചില പ്രതിസന്ധികളെ നേരിടുന്നു നിങ്ങളുടെ ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

മേടം രാശി
പ്രണയ ജീവിതത്തില്‍ ശാന്തതയും ക്ഷമയും പാലിക്കേണ്ടതുണ്ട്. അമിതമായ കോപം നിങ്ങളും പങ്കാളിയും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കും. വിവാഹിതര്‍ക്ക് സാധാരണ ദിവസമാണ്. ഭാര്യാഭര്‍തൃ ബന്ധത്തില്‍ പൊരുത്തക്കേടുകളുണ്ടാകും. എങ്കിലും വൈകുന്നേരത്തോടെ എല്ലാം ശാന്തമാകും. ജോലിപരമായി നിങ്ങള്‍ ആശയക്കുഴപ്പത്തിലാകും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ അടുപ്പമുള്ളവരുമായി ആലോചിച്ച് എടുക്കുക. സാമ്പത്തികമായി ദിവസം മികച്ചതായിരിക്കും.

ഇടവം രാശി
സാമ്പത്തികമായി ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കാതിരിക്കുന്നതാണ് നല്ലത്. ലാഭം നേടാന്‍ തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം എടുക്കുക. ഇന്ന് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും. നിങ്ങളുടെ അനിയന്ത്രിതമായ കോപം തര്‍ക്കത്തിന് കാരണമാകും. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. സേവന മേഘലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലുതും മികച്ചതുമായ ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

മിഥുനം രാശി
നിങ്ങളുടെ പ്രണയ ജീവിതം മികച്ചതായിരിക്കും. പങ്കാളിയുമായുള്ള ബന്ധം വര്‍ദ്ധിക്കും. വിവാഹിതര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. ഇന്ന് നിങ്ങളുടെ ഇണയ്ക്കായി സമയം കണ്ടെത്താനാകും. ബിസിനസുകാര്‍ക്ക് ജോലി എളുപ്പത്തില്‍ പൂര്‍ത്തിയാകും. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മികച്ചതായിരിക്കും.

കര്‍ക്കിടകം രാശി
തെറ്റിദ്ധാരണകള്‍ നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കും. അത്തരം സാഹചര്യം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക. സാമ്പത്തികമായി ദിവസം സാധാരണമായിരിക്കും. ജോലിത്തിരക്കു കാരണം നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാം. ജോലിപരമായി ദിവസം നല്ലതാണ്. ബിസിനസ്സ് അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. എല്ലാ ജോലികളും കഠിനാധ്വാനത്തോടും സത്യസന്ധതയോടും കൂടി പൂര്‍ത്തിയാക്കും. ചില പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കാനാകും. ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങം രാശി
പങ്കാളിയുമായി നിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അവരോടൊപ്പം സമയം ചെലവഴിക്കുക. ഒരു വിനോദയാത്രയ്ക്ക് പോകാവുന്നതാണ്. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് സ്‌നേഹവും പിന്തുണയും ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനു നിങ്ങളുടെ പിതാവ് നിങ്ങളെ സഹായിച്ചേക്കാം. സേവന മേഘലയിലെ ആളുകള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ജോലിഭാരം കുറവായിരിക്കും. മതിയായ സമയം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

കന്നി രാശി
ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. വൈകാരികമായി വളരെ ശക്തനാകും. തീരുമാനങ്ങളള്‍ ചിന്തിച്ച് എടുക്കും. ജോലിസ്ഥലത്ത് ചില നല്ല മാറ്റങ്ങള്‍ ഉണ്ടായേക്കാം. സേവനമേഘലയിലെ ആളുകള്‍ക്ക് ഇന്ന് പ്രധാനപ്പെട്ട ദിവസമായിരിക്കും. ബുദ്ധിമുട്ടുള്ള ഏത് ജോലിയും എളുപ്പത്തില്‍ കൈകാര്യം ചെയ്യും. ബിസിനസ്സുകാര്‍ക്ക് ഇന്ന് മികച്ച വിജയം നേടാനാകും. പുതിയ ബിസിനസ്സിന് അടുത്തുള്ള ഒരാളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചേക്കാം. പ്രണയജെീവിതം മികച്ചതായിരിക്കും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങളുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക.

തുലാം രാശി
നിങ്ങളുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. കുട്ടികളുമായി നല്ല സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ പങ്കാളിയുമായി സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. സാമ്പത്തിക രംഗത്ത് ഇന്ന് സമ്മിശ്ര ഫലങ്ങളുണ്ടാകാം. നിങ്ങള്‍ക്ക് പണം ലഭിക്കും, പക്ഷേ ചെറിയ പ്രശ്നങ്ങള്‍ നേരിടാം. ചെലവ് അല്‍പ്പം കൂടുതലായിരിക്കും. സുഹൃത്തുക്കള്‍ ഇന്ന് വളരെ സഹായകരമാകും. പ്രയാസകരമായ സാഹചര്യത്തില്‍പ്പോലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം രാശി
ജോലിപരമായി ഇന്ന് തിരക്കായിരിക്കും. സഹപ്രവര്‍ത്തകരുള്ള പെരുമാറ്റം മേലുദ്യോഗസ്ഥനില്‍ മുഷിച്ചിലുളവാക്കും. പ്രധാന ചുമതലകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുക. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി ഉണ്ടാകും. ചെലവുകള്‍ നിയന്ത്രിക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. പങ്കാളിയുമായി സമയം ചെലവഴിക്കും. പ്രണയജീവിതവും ഇന്ന് നല്ലതാണ്.

ധനു രാശി
ഇന്ന് സാമ്പത്തിക സ്ഥിതി നന്നാകില്ല. ശ്രദ്ധാപൂര്‍വ്വം ചെലവഴിക്കുക. സാമ്പത്തികമായി ബന്ധപ്പെട്ട പുതിയ ജോലി ആരംഭിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ വിശ്വസ്തനായ ഒരാളുമായി ആലോചിച്ചതിനുശേഷം തീരുമാനമെടുക്കുക. നിങ്ങളുടെ ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ധൈര്യത്തോടും വിവേകത്തോടും കൂടി സാഹചര്യം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. പ്രണയിതാക്കള്‍ക്ക് ഇന്ന് നിരാശയായിരിക്കും ഫലം.

മകരം രാശി
നിങ്ങളുടെ ആരോഗ്യം അവഗണിക്കരുത്. ജോലിഭാരം വര്‍ധിപ്പിക്കരുത്. സിഗരറ്റ്, മദ്യം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഇന്ന് ഒരു നല്ല ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. പണം സമ്പാദിക്കാനും കഴിയും. പുതിയ ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ ദിവസം ശുഭമാണ്. സ്വകാര്യ ജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ പഴയ ചങ്ങാതിമാരെ കണ്ടുമുട്ടും. പ്രണയ ജീവിതത്തില്‍ പ്രശ്നമുണ്ടാകാം. രണ്ടുപേരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കുക.

കുംഭം രാശി
ദാമ്പത്യ ജീവിതത്തില്‍ കലഹമുണ്ടാകും. നിങ്ങളുടെ ഇണയുടെ പെരുമാറ്റം നിങ്ങളെ അസ്വസ്ഥരാക്കും. പ്രകോപിതരാകരുത്. നിങ്ങളുടെ ഓഫീസില്‍ പ്രശ്നങ്ങള്‍ നേരിടാം. ജോലിയില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുക. അല്ലാത്തപക്ഷം ഇത് നിങ്ങളുടെ ജോലിയെ മോശമായി ബാധിക്കും. കുടുംബാംഗങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുക. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

മീനം രാശി
ജോലിസ്ഥലത്ത് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ നേടും. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെമനോഭാവം നിങ്ങളെ പ്രിയപ്പെട്ടവരില്‍ നിന്ന് അകറ്റും. നിങ്ങളുടെ സംസാരം നിയന്ത്രിക്കാന്‍ ശ്രമിക്കണം. ജീവിതപങ്കാളിയുടെ അനാരോഗ്യം നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. അവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുക. പ്രധാനപ്പെട്ട എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക.



Click it and Unblock the Notifications











