ലാഭം കൊയ്യുന്ന രാശിക്കാര്‍

ഇന്നത്തെ ദിവസം മിക്കവര്‍ക്കും സമ്മിശ്ര ഫലങ്ങളാണ് നല്‍കുന്നത്. രാശിപരമായി മെച്ചമുള്ളവര്‍ക്ക് ബിസിനസ്സില്‍ വളര്‍ച്ച, മനസമാധാനം, കുടുംബപരമായി സ്‌നേഹബന്ധം എന്നിവയുണ്ടാവും. ഇടവം രാശിക്കാരായ അവിവാഹിതര്‍ക്ക് ഇന്ന് നിങ്ങളുടെ പങ്കാളിയെ കണ്ടെത്താന്‍ അവസരമുണ്ടാവും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാവുകയും പുതിയ വാഹനം വാങ്ങാനാവുന്നതുമാണ്. അതേസമയം എല്ലാവരിലും ഈ ആനുകൂല്യങ്ങള്‍ ഇന്ന് ഉണ്ടാവണമെന്നില്ല. ചില രാശിക്കാര്‍ ഇന്നല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിനം എന്താണ് കരുതിവച്ചിട്ടുള്ളതെന്ന് കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം രാശി

മേടം രാശി

നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടായാല്‍ സംയമനം പാലിക്കുക. സാമ്പത്തികം ഇന്ന് മെച്ചപ്പെടും. പണവുമായി ബന്ധപ്പെട്ട ഏത് സുപ്രധാന ജോലിയും പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. സ്വകാര്യ ജീവിതത്തില്‍ പെട്ടെന്ന് ഒരു പ്രശ്‌നം ഉണ്ടായേക്കാം. വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കില്ല. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം വഷളായേക്കാം. ജോലിസ്ഥലത്ത് ഇന്ന് ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരെ അമിതമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നന്നാകില്ല.

ഇടവം രാശി

ഇടവം രാശി

സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇന്ന് പ്രത്യേകതയുണ്ട്. അവിവാഹിതര്‍ നിങ്ങളെ സ്‌നേഹിക്കുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടും. വിവാഹിതര്‍ക്ക് ഇന്ന് പങ്കാളിയില്‍ നിന്ന് ഒരു സര്‍പ്രൈസ് ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ മികച്ച സമയമാണ്. ജോലിപരമായി ഇന്ന് ഓഫീസില്‍ ഒരു സഹപ്രവര്‍ത്തകനുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. ദിവസം മുഴുവന്‍ ശാന്തത അനുഭവപ്പെടും.

മിഥുനം രാശി

മിഥുനം രാശി

പണത്തിന്റെ കാര്യം ഇന്ന് അല്‍പം ശ്രദ്ധിച്ചു മതി. സാമ്പത്തിക സ്ഥിതി സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഓഫീസില്‍ മേലുദ്യോഗസ്ഥരുടെ ഉപദേശത്താല്‍ ഒരു വലിയ നേട്ടം നേടാന്‍ കഴിയും. ബുദ്ധിമുട്ടുള്ള ഏത് ജോലിയും എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ഒരു വലിയ പ്രവൃത്തി ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നേടാനാവും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഓഫീസില്‍ ഇന്ന് ജോലിഭാരം വര്‍ധിക്കും. നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിങ്ങള്‍ക്ക് സഹായം പ്രതീക്ഷിക്കാം. ബിസിനസുകാര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. പ്രധാന ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കാന്‍ നല്ല ദിവസമല്ല. പണത്തിന്റെ കാര്യം സമ്മിശ്രമായിരിക്കും. പണച്ചെലവ് വര്‍ധിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ഇന്ന് എന്തെങ്കിലും വാങ്ങാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് നല്ല ദിവസമാണ്. പണത്തെക്കുറിച്ച് വിഷമിക്കേണ്ടി വരില്ല. ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചതിനുശേഷം നിങ്ങള്‍ തീരുമാനമെടുക്കും. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ന് ഒരു പ്രധാന വ്യക്തിയെ കണ്ടെത്താനാവും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പിതാവിന്റെ മാനസിക നില മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

കന്നി രാശി

കന്നി രാശി

ബിസ്സിനസ്സുകാര്‍ക്ക് ഒരു ചെറിയ നഷ്ടം നേരിടാം. ഭാവിയില്‍ ബിസിനസ്സ് തീരുമാനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം വലിയ നഷ്ടത്തിന് കാരണമാകും. ജോലിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. ധനസ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് പണം ചിലവഴിക്കാന്‍ കഴിയും. നിങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം മികച്ച സമയം ചെലവഴിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നടുവേദന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാം.

തുലാം രാശി

തുലാം രാശി

ജോലിസ്ഥലത്ത് ദിവസം മികച്ചതായിരിക്കും. ജോലിയില്‍ കുറച്ചുനാളായി ഉണ്ടായ സമ്മര്‍ദ്ധം ഇന്ന് നീങ്ങും. മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. വളരെയധികം ചെലവഴിക്കരുത്. നല്ല സാമ്പത്തിക നേട്ടങ്ങള്‍ ഉടനെ ലഭിക്കും. വ്യക്തിജീവിതത്തില്‍ സമാധാനമുണ്ടാകും. ജീവിതപങ്കാളിയുമായുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടാകും. നിങ്ങളുടെ കോപം നിയന്ത്രിക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

ജോലിയും വ്യക്തിജീവിതവും തമ്മില്‍ സന്തുലിതമാക്കാന്‍ ശ്രമിക്കുക. പ്രകോപനപരമായ സാഹചര്യങ്ങളില്‍ സമ്യമനം പാലിക്കുക. വീട്ടംഗങ്ങളുമായുള്ള തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഓഫീസ് ജോലിയില്‍ ജാഗ്രത പാലിക്കുക, അശ്രദ്ധ അരുത്. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ മാനസികാവസ്ഥ ഇന്ന് നല്ലതായിരിക്കില്ല. ബിസിനസുകാര്‍ക്ക് നല്ലൊരു അവസരമുണ്ടാകാം. നല്ല നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതല്ല അതിനാല്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

ധനു രാശി

ധനു രാശി

ബിസിനസുകാര്‍ക്ക് ഇന്ന് പുതിയ എന്തെങ്കിലും ചെയ്യാനാവും. ജോലിക്കാര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. പണത്തെക്കുറിച്ച് ഇന്ന് അധികം വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ചെലവുകള്‍ കുറവായിരിക്കും. സ്വകാര്യ ജീവിതം ആനന്ദദായകമായിരിക്കും. വീട്ടിലെ അരുടെയെങ്കിലും കൈയില്‍ നിന്ന് സമ്മാനം ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. ആരോഗ്യപ്രശ്‌നത്തില്‍ നിന്ന് മുക്തി നേടും.

മകരം രാശി

മകരം രാശി

പ്രണയജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. അവിവാഹിതര്‍ക്ക് ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താനാവും. ദമ്പതികള്‍ അവരുടെ ബന്ധത്തില്‍ സ്‌നേഹം മനസ്സിലാക്കും. ജോലിപരമായി ഇന്ന് വളരെ തിരക്കിലായിരിക്കും. ജോലിയോ ബിസിനസ്സോ ആകട്ടെ, തിരക്കുള്ള ദിവസമായിരിക്കും, ജോലിയും വ്യക്തിജീവിതവും സന്തുലിതമാക്കാന്‍ ശ്രമിക്കുക. സാമ്പത്തിക രംഗത്ത് നല്ല ദിവസമായിരിക്കും.

കുംഭം രാശി

കുംഭം രാശി

ജോലിസ്ഥലത്ത് ഇന്ന് നല്ല ദിവസമായിരിക്കും. ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കുന്നതില്‍ നിങ്ങള്‍ സംതൃപ്തരാകും. ഓഫീസില്‍ കഠിനാധ്വാനം ചെയ്യും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങളുടെ വ്യക്തിജീവിതം ആനന്ദകരമാവും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കും. ശക്തമായ സാമ്പത്തിക സാഹചര്യമുണ്ടാവും. ഇന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും.

മീനം രാശി

മീനം രാശി

പണത്തിന്റെ കാര്യത്തില്‍ നല്ല ദിവസമായിരിക്കും. പെട്ടെന്നുള്ള പണ നേട്ടം നിങ്ങളുടെ സാമ്പത്തികം ശക്തിപ്പെടുത്തും. വ്യക്തിജീവിതത്തില്‍ സന്തോഷമുണ്ടാകും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാം. മാതാപിതാക്കളുടെ സഹായത്തോടെ കുടുംബ പ്രശ്‌നങ്ങല്‍ പരിഹരിക്കാനാവും. വീടിന്റെ അന്തരീക്ഷം മികച്ചതാവും. മേലുദ്യോഗസ്ഥരുടെ സഹകരണത്തോടെ ജോലികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കും. ബിസിനസുകാര്‍ക്ക് വളരെ പ്രയോജനകരമായ ദിവസമായിരിക്കും. ചില വലിയ സാമ്പത്തിക ലാഭം ലഭിക്കും. പുതിയ ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു സുപ്രധാന തീരുമാനം എടുക്കാനാവും.

Story first published: Thursday, February 6, 2020, 6:00 [IST]
X
Desktop Bottom Promotion