ജോലി പ്രശ്‌നങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഫലം

ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന്‍ വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ഇന്ന് മനസ്സ് സന്തുഷ്ടമാകും, സുഖം തോന്നും. ഓഫീസിലെ നിങ്ങളുടെ മികച്ച പ്രകടനം നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കും. ഇന്ന് ചില്ലറ വ്യാപാരികള്‍ക്ക് ഗുണം ചെയ്യും. പണം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ ഇണയെ മനസ്സിലാക്കാന്‍ ശ്രമിക്കണം. നിസ്സാരകാര്യങ്ങളിലുള്ള തര്‍ക്കം അവസാനിപ്പിക്കണം. നിങ്ങളുടെ ആരോഗ്യം ശരിയായി സൂക്ഷിക്കുക.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പിതാവിന്റെ ബിസിനസ്സുമായി നിങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ നേട്ടം ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ഈ സമയം കൂടുതല്‍ കരുതലെടുക്കുക.

മിഥുനം

മിഥുനം

ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഒഴിവാക്കാം. ജോലിയായാലും ബിസിനസ്സായാലും നിങ്ങള്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. പെട്ടെന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ സ്വയം എടുക്കുക. സാമ്പത്തിക കാര്യങ്ങളില്‍ അശ്രദ്ധരായിരിക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, ആദ്യം നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. സുഹൃത്തോ കുടുംബമോ ആകട്ടെ, നന്നായി പെരുമാറാന്‍ നിര്‍ദ്ദേശിക്കുന്നു. ബിസിനസില്‍ നിങ്ങളുടെ പദ്ധതികളില്‍ ആരംഭിക്കാന്‍ സമയം അനുകൂലമാണ്. എങ്കിലും, ജോലി ഉപേക്ഷിച്ച് ബിസിനസ്സ് ചെയ്യണമെങ്കില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കേണ്ടതുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അനാവശ്യമായ കോപം നിങ്ങളുടെ ആരോഗ്യത്തില്‍ കുറവുണ്ടാക്കും.

ചിങ്ങം

ചിങ്ങം

മാനസികമായി നിങ്ങള്‍ വളരെ ശക്തനാകും. പോസിറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ വരും. ജോലിയില്‍ ശ്രദ്ധ ചെലുത്തുക. നിങ്ങള്‍ ഒരു വിദേശ കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. നിങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയും കച്ചവടം ചെയ്യുകയാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് ഗുണം ചെയ്യും. വീട്ടിലെ അന്തരീക്ഷം മികച്ചതായിരിക്കില്ല. നിങ്ങളുടെ പിതാവുമായി നിങ്ങള്‍ക്ക് വൈരുദ്ധ്യമുണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

കന്നി

കന്നി

വിദ്യാര്‍ത്ഥികള്‍ക്ക് നിങ്ങളുടെ ഗുരുക്കന്മാരുടെ സഹായത്തോടെ തടസ്സങ്ങള്‍ നീങ്ങും. ഇന്ന് നിങ്ങള്‍ ജോലിയില്‍ വളരെ സജീവമായിരിക്കുകയും നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ബിസിനസ്സുകാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറയും. പണത്തിന്റെ അവസ്ഥ കുറയാനിടയുണ്ട്. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുക. ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

തുലാം

തുലാം

ജോലിഭാരം മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. ഇതുകൂടാതെ, ആരോഗ്യപരമായ അസ്വസ്ഥതകള്‍ കാരണം നിങ്ങളുടെ സ്വഭാവത്തില്‍ പ്രകോപനമുണ്ടാകും. ഇന്ന് അലസത തോന്നും, ഒപ്പം ഏകാന്തതയില്‍ ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. അത്തരമൊരു സാഹചര്യത്തില്‍, ജോലിയില്‍ നിന്ന് ഇടവേള എടുത്ത് വിശ്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ പ്രണയിനിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. പണം മികച്ചതായിരിക്കും.

വൃശ്ചികം

വൃശ്ചികം

കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാനാകും. നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. നിങ്ങള്‍ക്ക് ജോലിയില്‍ മാറ്റം വേണമെങ്കില്‍ സമയം ഇതിന് അനുയോജ്യമാണ്. പങ്കാളിത്തത്തില്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് ഇന്ന് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.

ധനു

ധനു

ചിന്തിക്കാതെ തീരുമാനമെടുക്കുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചേക്കാം. വ്യക്തിജീവിതത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാം. ജോലി ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടും. ഇന്ന് ഭക്ഷണപാനീയങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് പ്രയോജനകരമാകും. ആരോഗ്യത്തോടെയിരിക്കാന്‍, ഈ സമയം നിങ്ങള്‍ നിങ്ങളുടെ ഭക്ഷണപാനീയങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മകരം

മകരം

ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്. ജോലിയോടൊപ്പം നിങ്ങളുടെ കുടുംബവും നിങ്ങള്‍ക്ക് ഒരുപോലെ പ്രധാനമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ ചങ്ങാതിയുമായി പ്രശ്‌നമുണ്ടെങ്കില്‍, എല്ലാ തെറ്റിദ്ധാരണകളും മായ്ക്കുന്നതിനുള്ള നല്ല ദിവസമാണ് ഇന്ന്. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, മാധ്യമ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നവര്‍ അല്‍പം തിരക്കിലായിരിക്കും. ആരോഗ്യത്തെക്കുറിച്ച്, നിങ്ങളുടെ കണ്ണ് സംബന്ധമായ പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക.

കുംഭം

കുംഭം

കുഭം രാശിക്കാരുടെ പ്രണയ ബന്ധം ഇന്ന് മെച്ചപ്പെടും. ഇന്ന് ആരോടെങ്കിലും നിങ്ങളുടെ മനസ് തുറക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ നല്ല വാര്‍ത്ത ലഭിക്കും. ജോലി ചെയ്യുകയാണെങ്കില്‍, ഓഫീസില്‍ നിങ്ങളുടെ പെരുമാറ്റം മികച്ച രീതിയില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ന് നിങ്ങളുടെ കോപം നിങ്ങളെ വളരെയധികം കുഴപ്പത്തിലാക്കിയേക്കാം. ബിസിനസ്സുകാര്‍ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മീനം

മീനം

നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യം കുറയാന്‍ കാരണമാകും. പങ്കാളിത്തത്തോടെ പുതിയ പ്രവൃത്തി ആരംഭിക്കാന്‍ ഇന്ന് വിജയം നേടാനാകും. ജോലികളിലെ അശ്രദ്ധ ഒഴിവാക്കുക. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. അമ്മയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും.

Story first published: Thursday, August 6, 2020, 6:00 [IST]
X
Desktop Bottom Promotion