Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ജോലിഭാരം വര്‍ദ്ധിക്കും ഈ രാശിക്കാര്‍ക്ക്
നിങ്ങളുടെ പരാജയം വിജയമാക്കി മാറ്റണമെങ്കില്‍, നിങ്ങളുടെ രാശിഫലം വായിക്കുക. നിങ്ങളുടെ ഇന്നത്തെ ദിവസവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ഭാവി അറിയുന്നതിലൂടെ, വരാനിരിക്കുന്ന വെല്ലുവിളികളെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ നേരിടാന്‍ കഴിയും, അത് നിങ്ങളുടെ സന്തോഷവും ആത്മശക്തിയും വര്‍ദ്ധിപ്പിക്കും.
അതിനാല്‍ ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്താണ് കരുതിവച്ചതെന്നറിയാന് രാശിഫലം വായിക്കൂ.

മേടം
ഇന്ന് നിങ്ങളുടെ മാനസികാവസ്ഥയെ നശിപ്പിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ മനസ്സ് അസ്വസ്ഥമായിരിക്കും, ഒരു ജോലിയിലും നിങ്ങള്‍ക്ക് കൂടുതല്‍ അനുഭവപ്പെടില്ല. ജോലിയോടുള്ള നിങ്ങളുടെ അശ്രദ്ധ മേലുദ്യോഗസ്ഥരുടെ കോപം വര്‍ദ്ധിപ്പിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും. വീടിന്റെ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ വീട്ടിലെ അംഗങ്ങളുമായുള്ള പെരുമാറ്റം ശരിയായി സൂക്ഷിക്കുക.

ഇടവം
ജോലിഭാരം വര്‍ദ്ധിച്ചതായി തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഒരു ഇടവേള എടുക്കേണ്ടതുണ്ട്. സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെയും ജോലിയെയും പ്രതികൂലമായി ബാധിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിവസമായിരിക്കും. പെട്ടെന്ന് ഒരു വലിയ ചെലവ് ഉണ്ടായേക്കാം. കുടുംബജീവിതത്തില്‍, നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുമായി നല്ല ബന്ധം ഉണ്ടായിരിക്കും. മാതാപിതാക്കളുടെ വാത്സല്യവും അനുഗ്രഹങ്ങളും ലഭിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ അവരുടെ പ്രോത്സാഹനമുണ്ടാകും.

മിഥുനം
തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നിറയും. പുതിയ എന്തെങ്കിലും പഠിക്കാനുള്ള അവസരം ലഭിക്കും. ബിസിനസ്സില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിടുന്നുവെങ്കില്‍ സമയം നല്ലതാണ്. കുടുംബജീവിതം സന്തോഷകരമാകും. വീട്ടില്‍ സമാധാന അന്തരീക്ഷം പുലര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് മനസുഖം തോന്നും. ദിവസത്തിന്റെ രണ്ടാം പകുതി ചില സാമ്പത്തിക നേട്ടമുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ല ദിവസമായിരിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യമുണ്ടാകും. ആത്മവിശ്വാസത്തോടും കഠിനാധ്വാനത്തോടും കൂടി ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും. ബിസിനസ്സുകാര്‍ അവരുടെ എതിരാളികളുമായി ശ്രദ്ധാലുവായിരിക്കണം. ഇതുകൂടാതെ, ഇന്ന് നിങ്ങളുടെ ഏതെങ്കിലും ബിസിനസ്സ് കാര്യങ്ങളില്‍ ഒരു തടസ്സവുമുണ്ടാകാം. എന്നിരുന്നാലും, നിങ്ങളുടെ പ്രശ്നം താല്‍ക്കാലികമായിരിക്കും. കുടുംബജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും.

ചിങ്ങം
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കാര്യങ്ങള്‍ പഠുക്കുന്നതിന് സമയം അനുകൂലമാണ്. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാകും. നിങ്ങള്‍ സ്വര്‍ണം, വെള്ളി, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കച്ചവടം നടത്തുന്നവര്‍ക്ക് പ്രയോജനം നേടാം. പണത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഇന്ന് ഒരാളുമായി തര്‍ക്കമുണ്ടാകാം. ഇന്ന് ജീവിതപങ്കാളിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കാണാന്‍ കഴിയും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഒരു വിട്ടുമാറാത്ത രോഗം നിങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിച്ചേക്കാം.

കന്നി
നിങ്ങള്‍ ഒരു സോഫ്റ്റ്വെയര് കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ മേല്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം. വ്യാപാരികള്‍ക്ക് ഇന്ന് പെട്ടെന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സില്‍, നിങ്ങള്‍ക്ക് ലാഭമുണ്ടാക്കാനുള്ള മികച്ച അവസരം ലഭിക്കും. പണം നല്ല നിലയിലായിരിക്കും. കുടുംബജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ഇന്ന് പങ്കാളിയുമായി നല്ല ദിവസമായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ജോലിഭാരം നിങ്ങളെ ബുദ്ധിമുട്ടിലാക്കും.

തുലാം
നിങ്ങളുടെ അനിയന്ത്രിത കോപം ഇന്ന് നിങ്ങളെ വളരെയധികം കുഴപ്പത്തിലാക്കും. കോപത്തോടെ നിരുത്തരവാദപരമായ പ്രവൃത്തികളൊന്നും ചെയ്യരുത്. ബിസിനസ്സുകാര്‍ക്ക് പുതിയ എന്തെങ്കിലും ചെയ്യുന്നതിന് സമയം അനുകൂലമല്ല. നിങ്ങള്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, സമയം നന്നല്ല. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും.

വൃശ്ചികം
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടും. ഇന്ന് കൂടുതല്‍ ജോലികള്‍ ഉണ്ടെങ്കില്‍, അവ ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ എല്ലാ പ്രവൃത്തികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. ബിസിനസ്സില്‍ പങ്കാളിത്തത്തില്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് വിജയം നേടാനാകും. കുടുംബജീവിതത്തില്‍ ഭിന്നത വര്‍ദ്ധിച്ചേക്കാം. സ്വത്ത് തര്‍ക്കത്തിന് സാധ്യതയുണ്ട്. ആരോഗത്തെക്കുറിച്ച്, ഇന്ന് തൈറോയ്ഡ് പ്രശ്നമുള്ളവര്‍ മുന്‍കരുതലെടുക്കുക.

ധനു
ചെറിയ കാര്യങ്ങള്‍ അവഗണിക്കാന്‍ പഠിക്കുക. ഇന്ന്, നിങ്ങളുടെ സ്വഭാവത്തില്‍ കോപവും പ്രകോപനവും ഉണ്ടാവും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ചുറ്റുമുള്ളവരുമായി തര്‍ക്കമുണ്ടാകാം. ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ മികച്ച ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിന്റെ നല്ല വാര്‍ത്ത ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍, അവരോട് കള്ളം പറയുന്നത് ഒഴിവാക്കുക.

മകരം
നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കുറച്ചുകാലമായി നിങ്ങള്‍ നടത്തിയ പരിശ്രമങ്ങളില്‍ നിങ്ങള്‍ക്ക് ഇന്ന് വിജയം നേടാനാകും. നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനം നേടാം. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ജോലിയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍, മേലുദ്യോഗസ്ഥരുടെ സഹായമുണ്ടാകും. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. വീട്ടിലെ അംഗങ്ങളില്‍ നിന്ന് സ്നേഹവും സന്തോഷവും ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

കുംഭം
നിങ്ങളുടെ സുപ്രധാന തീരുമാനങ്ങളില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ചതിനുശേഷം മാത്രമേ നിങ്ങള്‍ അന്തിമ തീരുമാനം എടുക്കാവൂ. തൊഴിലന്വേഷകര്‍ക്ക് ഒരു നല്ല ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് പ്രധാനപ്പെട്ട ചില പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് ശാരീരികമായി ക്ഷീണം അനുഭവപ്പെടും.

മീനം
ഇന്ന് നിങ്ങള്‍ക്ക് ചില വലിയ വിഷമങ്ങളില്‍ നിന്ന് മുക്തി നേടാം. വളരെക്കാലത്തിനുശേഷം നിങ്ങള്‍ക്ക് ഇന്ന് മനസുഖം തോന്നും. ഓഫീസിലെ നിങ്ങളുടെ ഇമേജ് ശക്തിപ്പെടുത്തുന്നതിന് ഈ സമയം അനുകൂലമാണ്. വ്യാപാരികള്‍ക്ക് സാമ്പത്തികമായും നേട്ടമുണ്ടാക്കാം. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. ഇന്ന് കുടുംബവുമൊത്തുള്ള ഒരു രസകരമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനാകും.



Click it and Unblock the Notifications
