Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ഇന്ന് സാമ്പത്തികനേട്ടം ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ ദിവസം രാശിപരമായി മെച്ചമുള്ള ചിലരുണ്ട്. അത്തരക്കാര്‍ക്ക് ബിസിനസ്സില്‍ വളര്‍ച്ച, പഠനത്തില്‍ വിജയം, പുതിയ ജോലി, കുടുംബത്തില്‍ സമാധാനം എന്നീ ഗുണങ്ങള്‍ കണുന്നുണ്ട്. അതേസമയം മറ്റുചിലര്‍ക്ക് ഇന്ന് മോശം സമയമാണ്. ഇവരില്‍ ധനനഷ്ടം, ബിസിനസില്‍ കഷ്ടത, ജോലിപരമായ സമ്മര്‍ദ്ധങ്ങള്‍ എന്നിവ വന്നുചേരും. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിനം എന്താണ് കരുതിവച്ചിട്ടുള്ളതെന്ന് കൂടുതലറിയാം.

മേടം രാശി
ഇന്ന് നിങ്ങളുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. അവിവാഹിതര്‍ക്ക് ഇന്ന് വിവാഹാലോചന ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിപരമായി ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ നിങ്ങളെ വിജയത്തിലെത്തിക്കും. എതിരാളികളെ ജയിക്കാനാകും. സാമ്പത്തികമായി മികച്ച ദിനമാണിന്ന്. അടുത്തിടെ നടത്തിയ നിക്ഷേപത്തില്‍ നിന്ന് പ്രയോജനം നേടാനാകും. ആരോഗ്യം ശ്രദ്ധിക്കുക. ഗ്യാസ്, അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കാനിടയുണ്ട്.

ഇടവം രാശി
സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. ഇന്നത്തെ നിക്ഷേപം നിങ്ങള്‍ക്ക് ലാഭകരമാകും. പങ്കാളിയുമായി ഇന്ന് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക. പരസ്പരം മനസുതുറന്ന് സംസാരിച്ച് പ്രശ്നം പരിഹരിക്കുക. ജോലിത്തിരക്കു കാരണം നിങ്ങളുടെ കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനാവില്ല. ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന ചില അവസരങ്ങള്‍ ഇന്നുണ്ടാകും. നിങ്ങളുടെ രക്ഷിതാക്കളുടെ ആരോഗ്യം നല്ലതായിരിക്കും. അവരുടെ പൂര്‍ണ്ണ പിന്തുണയും സ്നേഹവും ലഭിക്കും.

മിഥുനം രാശി
സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് പ്രവര്‍ത്തിക്കരുത്. സാമ്പത്തിക ഇടപാടുകള്‍ക്കും സമയം അനുകൂലമല്ല. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ചില പൊരുത്തക്കേടുകളുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ ശ്രമിക്കുക. പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ കഴിവിനെ വിലമതിക്കും. ബിസിനസുകാര്‍ക്ക് ദിവസം നല്ലതായിരിക്കും. ചില പുതിയ ഉത്തരവാദിത്തം കൈകാര്യം ചെയ്യാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

കര്‍ക്കിടകം രാശി
നിങ്ങളുടെ ഉത്സാഹം പ്രശ്നങ്ങളില്‍ നിന്ന് മുക്തി നല്‍കും. നിങ്ങള്‍ക്ക് സമാധാനം അനുഭവപ്പെടും. ധാരാളം സമയം ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. ഓഫീസിലെ നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരാകും. കഠിനാധ്വാനത്തിനുള്ള അംഗീകാരം ലഭിക്കും. ബിസിനസുകാര്‍ക്ക് ഇന്ന് ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. എങ്കിലും നിങ്ങളുടെ പ്രതീക്ഷ അനുസരിച്ച് ലാഭമുണ്ടാക്കും.

ചിങ്ങം രാശി
ബിസിനസുകാര്‍ക്ക് ഇന്ന് വെല്ലുവിളികള്‍ നേരിടേണ്ടിവരും. എതിരാളികളുമായുള്ള മത്സരം കടുക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ വെല്ലുവിളികള്‍ നേരിടാന്‍ കഠിനമായി പരിശ്രമിക്കുക. സാമ്പത്തികമായി ഇന്ന് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. നിങ്ങളുടെ പ്രണയജീവിതം മികച്ചതായിരിക്കും, ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാം.

കന്നി രാശി
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. പരീക്ഷാ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് പെരുമാറുക. സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് ശുഭകരമാണ്. ചില വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ നിക്ഷേപങ്ങള്‍ക്ക് ഉത്തമമാണ് ദിവസം. ജോലിപരമായി ദിവസം സാധാരണമായിരിക്കും. സത്യസന്ധതയോടെ ജോലി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നടുവേദന നിങ്ങളെ അസ്വസ്ഥരാക്കാന്‍ സാധ്യതയുണ്ട്.

തുലാം രാശി
ഗൃഹാന്തരീക്ഷം ഇന്ന് മികച്ചതാകില്ല. ചില പ്രശ്നങ്ങള്‍ മനസ്സിനെ അലട്ടും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ജോലിപരമായി വെല്ലുവിളികള്‍ നേരിടേണ്ടി വരും. അത് നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാതെ വരും. ദിവസം ബിസിനസുകാര്‍ക്ക് അനുകൂലമല്ല. ഇന്ന് വലിയ തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. സാമ്പത്തികമായി ചില പുരോഗതിയുണ്ടാകും. പക്ഷേ ചിലവുകള്‍ ഉയര്‍ന്നുവരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല.

വൃശ്ചികം രാശി
ഇന്ന് നിങ്ങള്‍ തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കണം. വിവാഹിതര്‍ക്ക് ഇന്ന് അനുയോജ്യമായ ദിവസമാണ്. നിങ്ങളുടെ സ്നേഹവും ബന്ധവും വര്‍ദ്ധിക്കും. നിങ്ങളുടെ ഉത്സാഹം കാരണം പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കും. വീട്ടില്‍ മതപരമായ ചടങ്ങുകള്‍ നടക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. ആരോഗ്യം മികച്ചതായിരിക്കും.

ധനു രാശി
ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളുണ്ടാകും. അലസതയും അനുഭവപ്പെടും. ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമവും നല്ല ഭക്ഷണവും ശീലമാക്കുക. സേവന മേഘലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ശുഭദിനമായിരിക്കും ഇന്ന്. നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പുരോഗതി ഇന്ന് കൈവരും. ഒരു പ്രമോഷനും സാധ്യതയുണ്ട്. ബിസിനസുകാര്‍ക്കും ദിവസം മികച്ചതാണ്. കച്ചവടത്തില്‍ നിങ്ങള്‍ക്ക് ലാഭം നേടാനാകും. പാര്‍ട്നര്‍ഷിപ്പില്‍ ബിസിനസ് നടത്തുന്നവര്‍ തീരുമാനങ്ങള്‍ ഒന്നിച്ചെടുക്കുക. സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും.

മകരം രാശി
വിജയത്തിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ജോലിക്കാര്യത്തില്‍ അശ്രദ്ധ കാണിക്കാതിരിക്കുക. സാമ്പത്തികം ഇന്ന് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ ചെലവുകളും വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ദാമ്പത്യജീവിതം മികച്ചതായിരിക്കും. പങ്കാളിയുടെ സ്നേഹവും പിന്തുണയും നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. ബിസിനസുകാര്‍ക്ക് ഇന്ന് ദീര്‍ഘയാത്ര ചെയ്യേണ്ടി വന്നേക്കാം. ചില അതിഥികള്‍ വീട്ടിലെത്തിയേക്കാം.

കുംഭം രാശി
നിങ്ങളുടെ മാനസികാവസ്ഥ നിങ്ങളുടെ ഇണയെ അസ്വസ്ഥമാക്കും. ഇവരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ ചില സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓഫീസില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പെരുമാറ്റം കാരണം നിങ്ങള്‍ക്ക് ജോലി സമ്മര്‍ദ്ദം അനുഭവപ്പെടാം. സാമ്പത്തികമായി സാധാരണ ദിവസമായിരിക്കും. ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. പ്രണയിതാക്കള്‍ക്ക് മികച്ച ദിനമാണിന്ന്.

മീനം രാശി
നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ചില പ്രധാന പദ്ധതികള്‍ ആസൂത്രണം ചെയ്യാനാകും. ബിസിനസ്സില്‍ നിങ്ങളുടെ അടുപ്പക്കാരില്‍ നിന്ന് സഹായം ലഭിക്കും. പ്രണയിതാക്കള്‍ക്ക് ദിവസം നന്നല്ല. വിവാഹിതര്‍ക്ക് പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. പുതിയ ജോലിക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.



Click it and Unblock the Notifications











