Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്!
ഇന്ന് ധനയോഗമുള്ള രാശിക്കാര്‍ ഇവര്‍
പലരും ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. പല രാശിക്കാര്‍ക്കും ഇന്ന് ഏറ്റക്കുറച്ചിലുകള്‍ നിറഞ്ഞതാവുന്നു. ചിലര്‍ക്ക് അപ്രതീക്ഷിത നേട്ടം ഇന്നത്തെ ദിവസം നല്കുന്നു. അവരെയിന്ന് ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ എല്ലാ ദിവസവും ഒരുപോലെയാവില്ല എന്നു മനസ്സിലാക്കുക. നാളെ രാശിചക്രത്തിലെ മാറ്റം നേരെ തിരിച്ചടിച്ചേക്കാം. ഇന്ന് കഷ്ടതയനുഭവിക്കുന്നവര്‍ നിരാശരാവരുത്. നല്ല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. നിങ്ങളുടെ ഇന്ന് എന്താണു നല്കുന്നതെന്നറിയാന് രാശിഫലം വായിക്കൂ.

മേടം രാശി
സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഒരു വലിയ പ്രശ്നം പരിഹരിക്കാകും. നിങ്ങളുടെ തീരുമാനങ്ങള്‍ ശ്രദ്ധിച്ചെടുക്കുക. പ്രണയ ജീവിതത്തില്‍ ഒരു പ്രശ്നം ഉണ്ടാകാം. നിങ്ങളുടെ ബന്ധം ശക്തമായി നിലനിര്‍ത്താന്‍ പരസ്പരം മനസ്സു തുറന്നു സംസാരിക്കുക. വിവാഹിതര്‍ക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് മികച്ചതായിരിക്കും. ഓഫീസില്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ സഹകരണമുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

ഇടവം രാശി
സാമ്പത്തിക കാര്യത്തില്‍ ഇന്ന് വളരെ പ്രധാനമാണ്. ഇന്ന് ചില വലിയ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാം. ഭൂമി വില്ക്കാന് ആഗ്രഹിക്കുന്നവര്‍ നല്ല വിലയ്ക്ക് വാങ്ങുന്നയാളെ ഇന്ന് കണ്ടെത്താനാകും. പ്രണയ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. പങ്കാളിയുമായി അടുപ്പം വര്‍ധിക്കും. നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കും. ആരോഗ്യം നന്നായിരിക്കും.

മിഥുനം രാശി
ഇന്ന് അല്പം ജാഗ്രത കാണിച്ചില്ലെങ്കില്‍ വിവാദങ്ങളില്‍ പെട്ടേക്കാം. നിങ്ങളുടെ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുക. പ്രണയ ജീവിതം നന്നായിരിക്കും. പങ്കാളിയുടെ സ്നേഹവും പിന്തുണയും ലഭിക്കും. വിവാഹിതര്‍ക്ക് ഇന്ന് നിങ്ങളുടെ ഇണയില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. വീടിന്റെ അന്തരീക്ഷം ആനന്ദദായകമാകും. കുടുംബാംഗങ്ങളുമായി സമയം ആസ്വദിക്കും. സാമ്പത്തിക രംഗം മികച്ചതായിരിക്കും. സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും. ഇന്ന് നിങ്ങള്‍ക്ക് മാനസികമായി സമാധാനം ലഭിക്കും.

കര്‍ക്കിടകം രാശി
നിങ്ങളുടെ ആശങ്കകള്‍ അകന്ന് ആശ്വാസം ലഭിക്കും. വളരെ ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കും. സാമ്പത്തികം ഇന്ന് സാധാരണ നിലയിലായിരിക്കും. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാതിരിക്കുക. അടുത്തിടെ പ്രണയ നിര്‍ദ്ദേശം ലഭിച്ചവര്‍ക്ക് ധൈര്യപൂര്‍വ്വം മുന്നോട്ടുപോകാം. ജോലിസ്ഥലത്ത് ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ഉയര്‍ച്ചയുണ്ടാവും. നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും.

ചിങ്ങം രാശി
ഇന്ന് അല്പം ബുദ്ധിമുട്ടുള്ള ദിവസമാണ്. സാമ്പത്തികമായി കഷ്ടപ്പെടും. ബിസിനസ്സുകാര്‍ക്ക് ഇന്ന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ജോലിക്കാര്ക്ക ഓഫീസിലെ എല്ലാ ജോലികളും വളരെ ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തിയാക്കേണ്ടിവരും. ഇന്ന് നിങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ പരീക്ഷിക്കപ്പെടും. സഹപ്രവര്‍ത്തകരുമായി ഏകോപനം നിലനിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ സമ്മര്‍ദ്ദമുണ്ടാവും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ സ്വയം നിറവേറ്റുന്നതാണ് നല്ലത്.

കന്നി രാശി
ബിസ്സിനസ്സുകാര്‍ക്ക് പുതിയ പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നത് ചിന്തിച്ചു മതി. ജോലിക്കാര്‍ ഓഫീസില്‍ ജാഗ്രത പാലിക്കുക. നിങ്ങളുടെ ജോലികള്‍ സത്യസന്ധമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ജോലിയിലെ അശ്രദ്ധ പ്രശസ്തിക്ക് കളങ്കമുണ്ടാക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്വകാര്യ ജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. പ്രണയജീവിതം അല്പം വഷളാവും. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മികച്ചതായിരിക്കും.

തുലാം രാശി
ഇന്ന് നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കുക. വീടിന്റെ അന്തരീക്ഷം ശരിയായിരിക്കില്ല. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് അസ്വസ്ഥത തോന്നാം. ദാമ്പത്യ ജീവിതത്തില്‍ ഇന്ന് സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. ജീവിത പങ്കാളിയുടെ മാനസികാവസ്ഥ നല്ലതായിരിക്കില്ല. നിങ്ങളുടെ അകലം വര്‍ധിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. ജോലിപരമായി ദിവസം അനുകൂലമാണ്. സത്യസന്ധതയോടെ പ്രവര്‍ത്തിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നന്നായിരിക്കും.

വൃശ്ചികം രാശി
ഓഫീസ് അന്തരീക്ഷം വളരെ നന്നായിരിക്കും. ബുദ്ധിമുട്ടുള്ള ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. മേലുദ്യോഗസ്ഥരുമായി ചില പ്രധാന ചര്‍ച്ചകള്‍ നടത്താം. ബിസിനസുകാര്‍ക്ക് വളരെ ഗുണം ചെയ്യുന്ന ദിവസമാണിന്ന്. ഇന്ന് നിങ്ങള്‍ക്ക് ചില വലിയ തീരുമാനങ്ങള്‍ എടുക്കാം. ജോലിയുമായി ബന്ധപ്പെട്ട ഒരു നീണ്ട യാത്രക്ക് സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ നടത്തുന്നത് ചിന്തിച്ചു മതി. നിങ്ങളുടെ മാതാപിതാക്കളുമായുള്ള ബന്ധം മികച്ചതായിരിക്കും. വീട്ടില്‍ നല്ല അന്തരീക്ഷം ഉണ്ടാകും. പെട്ടെന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകളും ലഭിക്കും.

ധനു രാശി
ജോലിപരമായി ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. പൂര്‍ണ്ണ ഉത്സാഹത്തോടും ആത്മവിശ്വാസത്തോടും കൂടി പ്രവര്‍ത്തിക്കും. സാമ്പത്തികമായി ദിവസം ലാഭകരമാണ്. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. കുടുംബാംഗങ്ങളുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായി തുടരും. നിങ്ങളുടെ ഇണയോടൊപ്പം ഇന്ന് സമയം ചെലവഴിക്കുക. പ്രണയിതാക്കള്‍ക്ക് ദിവസം പ്രത്യേകമായിരിക്കും. അവിവാഹിതര്‍ക്ക് ഒരു പ്രണയ നിര്‍ദ്ദേശം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മകരം രാശി
വീട്ടില്‍ ഭിന്നതയുണ്ടാകാം. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. ജോലിപരമായി ഒരു സമ്മിശ്ര ദിവസമായിരിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാവും. ബിസിനസ്സുമായി ബന്ധപ്പെട്ട സുപ്രധാന കാര്യം കൈകാര്യം ചെയ്യാനുണ്ടാവും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അധിക പണം സമ്പാദിക്കാനും കഴിയും. ആരോഗ്യം ശ്രദ്ധിക്കുക.

കുംഭം രാശി
നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ചങ്ങാതിമാരുമായും കുടുംബാംഗങ്ങളുമായും മികച്ച സമയം ചെലവഴിക്കും. ചില പഴയ ചങ്ങാതിമാരെ കണ്ടുമുട്ടും. സാമൂഹ്യ ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. ദാമ്പത്യ ജീവിതം ആസ്വദിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം നല്ലതല്ല. ഓഫീസില്‍ ഏതെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. ആരോഗ്യവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.

മീനം രാശി
സാമ്പത്തിക രംഗത്ത് നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. ബിസിനസുകാര്‍ക്ക് ഇന്ന് ബുദ്ധിമുട്ടുള്ള ദിവസമാണ്. അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ സ്തംഭിച്ചേക്കാം. നിങ്ങളുടെ ജോലിഭാരം ഇന്ന് അകലും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ സ്വഭാവം മയപ്പെടുത്തി പ്രശ്നം പരിഹരിച്ച് മുന്നോട്ടു പോവുക. നിങ്ങളുടെ ആരോഗ്യം ഇന്ന് മികച്ചതായിരിക്കും.



Click it and Unblock the Notifications