Just In
Don't Miss
- News
ഉന്നാവോ പീഡനക്കേസ്: പൊള്ളലേറ്റ യുവതി മരിച്ചു, അന്ത്യം സഫ്ദർജംങ് ആശുപത്രിയിൽ!!
- Sports
ലോക ഹോക്കിയിലെ കിങാവുമോ മന്പ്രീത്? പ്ലെയര് ഓഫ് ഇയറിന് നാമനിര്ദേശം... കാരണം ഈ പ്രകടനം
- Technology
ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
- Automobiles
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- Movies
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
അവസരം നഷ്ടപ്പെടുത്തരുത് ഈ രാശിക്കാർ
ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള രാശിഫലമാണ് വരുന്നത്. ഇതിൽ നഷ്ടങ്ങളും നേട്ടങ്ങളും ഉണ്ടാവാം. ഇതിനെ തിരിച്ചറിഞ്ഞ് വേണം കാര്യങ്ങൾ മുന്നോട്ട് പോവുന്നതിന്. ആരോഗ്യം സാമ്പത്തികം, ജോലി എന്നിവയെല്ലാം നമുക്ക് രാശിപ്രകാരമറിയാവുന്നതാണ്.
ഓരോ ദിവസത്തേയും രാശിഫലം അനുസരിച്ച് എന്തൊക്കെ നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട്. വെല്ലുവിളികൾ നിറഞ്ഞ ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. എന്നാൽ പ്രതിസന്ധികൾ അധികമില്ലാതെ മുന്നോട്ട് പോകാവുന്നതാണ്. സാമ്പത്തികം നല്ല രീതിയിൽ ആയിരിക്കും. അതുകൊണ്ട് തന്നെ ചിലവുകളിൽ നിയന്ത്രണം വരുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്ന് ആരോഗ്യം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പങ്കാളിക്ക് വേണ്ടി അൽപ സമയം കാത്തിരിക്കുന്നതിന് ശ്രദ്ധിക്കണം. ഓരോ ദിവസവും വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ടെങ്കിലും നേട്ടങ്ങളും ഇതിലൂടെ ഉണ്ടാവുന്നുണ്ട്. ശ്രദ്ധയോടെ ഇന്നത്തെ ദിവസം മുന്നോട്ട് പോവുന്നുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ ആവുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് വെല്ലുവിളികൾ നേരിടുന്ന ദിവസമാണ്. പലപ്പോഴും അപകടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഓരോ ചിന്തയിലും വരെ അപകടം നിറഞ്ഞ് നിൽക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പണം കടം കൊടുക്കുന്നവർ.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് പൊതുവെ നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. നേട്ടങ്ങൾ പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത്. ഇതിൽ നിന്നെല്ലാം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. കർക്കിടകം രാശിക്കാരിൽ വളരെയധികം നേട്ടങ്ങൾക്ക് വകയുള്ള ദിവസങ്ങളിൽ ഒന്നാണ് ഇന്ന്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് സാമ്പത്തികം വളരെയധികം നല്ല രീതിയിൽ ആയിരിക്കും മുന്നോട്ട് പോവുന്നത്. കടം കൊടുത്ത പണം ചോദിക്കാതെ തന്നെ തിരിച്ച് കിട്ടുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ഒരിക്കലും പ്രശ്നങ്ങളിൽ ചെന്ന് ചാടുന്ന രാശിക്കാരല്ല ഇവർ. നേട്ടങ്ങളിൽ മുന്നോട്ട് നിന്ന് പ്രവർത്തിക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. ശ്രദ്ധയാണ് വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ഉണ്ടാവേണ്ടത്.

കന്നി രാശി
കന്നി രാശിക്കാർക്ക് പങ്കാളിയുമായി സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നുണ്ട്. അവർക്ക് വേണ്ടി പ്രത്യേക സമയം കണ്ടെത്തേണ്ടതാണ്. അതുകൊണ്ട് തന്നെ ജീവിതം സുഖകരമായി മുന്നോട്ട് പോവുന്നു. നേട്ടങ്ങള്‍ ഇവർക്ക് ധാരാളം ഉണ്ടാവുന്നു. അവസരങ്ങൾ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഇന്നത്തെ ദിവസം മുന്നോട്ട് പോവുന്നതിന് ചെറിയ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്.

തുലാം രാശി
തുലാം രാശിക്കാർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അല്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങളിലേക്ക് ആണ് നയിക്കുന്നത്. ഓരോ അവസ്ഥയിലും സാമ്പത്തികം മുന്നിൽ നിൽക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത്. ഒരിക്കലും നഷ്ടത്തെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോണം. ആരോഗ്യം തൃപ്തികരമായിരിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. കടം കൊടുത്ത പണം തിരിച്ച് കിട്ടും. ബിസിനസിൽ സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. ഒരിക്കലും പിന്തിരിഞ്ഞ് നോക്കേണ്ടി വരില്ല എന്നതാണ് സത്യം. ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവുന്ന ദിവസമാണ് ഇന്നത്തെ ദിവസം.

ധനു രാശി
ധനു രാശിക്കാർക്ക് പ്രണയത്തിന്‍റെ കാര്യത്തിൽ നല്ല ദിവസമായിരിക്കും. ഒരിക്കലും പ്രണയത്തിൽ പിശുക്ക് കാണിക്കരുത്. കൊടുക്കുന്നതിന്‍റെ രണ്ടിരട്ടി തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയം വിവാഹത്തിൽ എത്തുന്നതിനും സാധ്യതയുണ്ട്. നുണ പറയാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടേതാണ്. എങ്കിലും അവസരങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഇത് കൂടുതൽ പ്രതിസന്ധികളും വിഷമങ്ങളും ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട്. ഒരിക്കലും സാമ്പത്തികമായി പ്രതിസന്ധികൾ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നിക്ഷേപങ്ങൾക്ക് മുതിരരുത്. ഇത് നഷ്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആശുപത്രി യോഗത്തിന് സാധ്യതയുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. സാമ്പത്തികം നല്ല രീതിയിൽ ആവുന്നുണ്ട്. എങ്കിലും കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും അൽപം ശ്രദ്ധിക്കണം. ഇന്നത്തെ ദിവസത്തിൽ പ്രണയത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇവർ. രോഗങ്ങൾ പല വിധത്തിൽ കീഴ്പ്പെടുത്തുന്നതിന് സാധ്യതയുണ്ട്. ജീവിതത്തിലെ നേട്ടങ്ങളിൽ അഹങ്കരിക്കാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാർക്ക് പ്രതിസന്ധികൾ ഉണ്ടാവും. അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. വലിയ നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അൽപം ശ്രദ്ധ വേണം. ഓരോ അവസ്ഥയിലും ഇന്നത്തെ ദിവസം പ്രധാനപ്പെട്ടത് തന്നെയാണ്. സാമ്പത്തികം അല്‍പം ശ്രദ്ധിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും.