Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പതിവ് മാറും, ഗുണം വരും; ഇന്നത്തെ രാശിഫലം

ഗണപതി, ദുര്‍ഗ, കാളി, ഹനുമാന് എന്നിവരെ ആരാധിക്കുന്ന നല്ല ദിവസമായി ചൊവ്വാഴ്ച ദിവസം കണക്കാക്കുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ ഉപവസിക്കുന്നു. ഇന്നത്തെ ഉപവാസം ചൊവ്വയുടെ ദോഷകരമായ ഫലങ്ങള്‍ ഒഴിവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പുത്രന് ജനിക്കാനും, കുടുംബത്തില്‍ സന്തോഷം കൈവരാനും ഇന്നത്തെ ആരാധനകള്‍ സഹായിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ ലഭിക്കുന്നുവെന്നറിയാന് രാശിഫലം വായിക്കൂ.

മേടം
ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബാംഗങ്ങളില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നത് പ്രയോജനകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ഇന്ന് ബിസിനസുകാര്‍ക്ക് പ്രയോജനകരമായ ദിവസമായിരിക്കും.

ഇടവം
ഭാഗ്യം ഇന്ന് നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജീവിതം പുരോഗമിക്കും. ഭൗതിക സുഖം വര്‍ദ്ധിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ആവശ്യമില്ലാതെ യാത്ര ചെയ്യരുത്. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യം മോശമായേക്കാം. ആവശ്യമില്ലാത്ത ഏതെങ്കിലും തര്‍ക്കത്തിന്റെ ഭാഗമാകരുത്.

മിഥുനം
ബിസിനസുകാര്‍ക്ക് ഇന്ന് പ്രയോജനം ലഭിക്കും. എതിരാളികളെ സൂക്ഷിക്കുക. സാമ്പത്തിക പുരോഗതിക്കായി പുതിയ പദ്ധതികള്‍ തയ്യാറാക്കാനാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടാകും. നിങ്ങളുടെ പെരുമാറ്റം എല്ലാവരേയും ആകര്ഷിത്തും. ഇന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസം നിറയും. ആരോഗ്യം നന്നായിരിക്കും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. കരിയറുമായി ബന്ധപ്പെട്ട ഒരു പുതിയ ദിശ കണ്ടെത്താനാകും.

കര്‍ക്കിടകം
വായ്പ തുക തിരികെ നല്‍കാനാകും. ജോലിയില്‍ മുന്നേറ്റത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. ചില ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാം. നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. നിങ്ങളുടെ കുടുംബത്തിലെ ആളുകളുമായി സമയം ചെലവഴിക്കാനാകും. സാമ്പത്തികമായി ദിവസം പ്രയോജനം ചെയ്യും.

ചിങ്ങം
ഇന്ന്, നിങ്ങള്‍ എന്തിനെക്കുറിച്ചെങ്കിലും വേവലാതിപ്പെടും. ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട, എല്ലാം സമയത്തിനനുസരിച്ച് ശരിയാകും. നിങ്ങളും പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യമുണ്ടാകും. ആരോഗ്യം നല്ലതായി തുടരും. നിരവധി തരത്തിലുള്ള കുടുംബ ഉത്തരവാദിത്തങ്ങള്‍ ഇന്നുണ്ടാകും, അത് നിറവേറ്റാന്‍ നിങ്ങള്‍ പ്രയത്നിക്കും. പുതിയ ആളുകളെ കാണാനാകും.

കന്നി
നിങ്ങളുടെ ഉപദേശത്തില്‍ നിന്ന് ധാരാളം ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. ദിനചര്യ മാറ്റുന്നതിനുള്ള നല്ല ദിവസമായിരിക്കും ഇന്ന്. ജോലിയില്‍ പുതിയ വിവരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. ദമ്പതികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. ആരോഗ്യം സാധാരണമായിരിക്കും. മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

തുലാം
ഒരു പുതിയ ജോലി ആരംഭിക്കുന്നതിനുള്ള നല്ല ദിവസമാണ് ഇന്ന്. കുടുംബ പിന്തുണ നല്‍കും. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ആരോഗ്യം നന്നായിരിക്കും. ഭാഗ്യമുണ്ടാകും. ഓഫീസ് അന്തരീക്ഷം അനുകൂലമായിരിക്കും. ഒരു പഴയ സുഹൃത്തിനെ കണ്ടേക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ല ദിവസമാണ്.

വൃശ്ചികം
ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. നിങ്ങളുടെ അഭിപ്രായം മറ്റുള്ളവര്‍ക്ക് മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ ലഭിക്കും. ആരോഗ്യം നന്നായിരിക്കും. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യണം. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്.

ധനു
നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ഏതെങ്കിലും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്ക് ലഭിക്കും. ചില നല്ല വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിയും. വളരെയധികം സമ്മര്‍ദ്ദം ചെലുത്തരുത്, ആരോഗ്യം വഷളാകും. അവിവാഹിതര്‍ക്കായി പുതിയ ബന്ധം വന്നേക്കാം. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് ആസ്വാദ്യകരമായ ദിവസമായിരിക്കും.

മകരം
ഇന്ന് നിങ്ങളുടെ ചില പഴയ പ്രശ്നം നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. ബിസിനസ്സ് വിപുലീകരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കും. ഒരു പുതിയ വ്യക്തിയുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. റിസ്ക് എടുക്കരുത്

കുംഭം
ആരോഗ്യം മെച്ചപ്പെടും. ഇന്ന് നിക്ഷേപം നടത്താന്‍ നല്ല സമയമല്ല. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ്സ് വളര്‍ത്തുന്നതിന് പുതിയ പദ്ധതികള്‍ സൃഷ്ടിക്കാന്‍ കഴിയും. ജീവിത പങ്കാളിയുമായി മാധുര്യം ഉണ്ടാകും. ഇന്ന് എതിരാളികളെ സൂക്ഷിക്കുക. ഭക്ഷണം ശ്രദ്ധിക്കുക. ശരീര വേദന പ്രശ്നം ഉണ്ടാകാം.

മീനം
ഇന്ന് ഒരു റൊമാന്റിക് ദിനമാണ്. ജോലി വളരെ സമ്മര്‍ദ്ദകരമായിരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ദിനചര്യയില്‍ മാറ്റം ഉണ്ടാകാം. ആത്മീയ മാറ്റത്തിനുള്ള നല്ല ദിവസമായിരിക്കും ഇന്ന്. ചില ജോലികള്‍ക്കായി യാത്ര ചെയ്യേണ്ടിവരാം. ആരുടെയും ഉപദേശമില്ലാതെ വലിയ തീരുമാനങ്ങള്‍ എടുക്കരുത്. അജ്ഞാതരായ ആളുകളോട് ജാഗ്രത പാലിക്കുക.



Click it and Unblock the Notifications
