For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ പരിശ്രമവിജയം ഈ രാശിക്കാര്‍ക്ക്

|

തിങ്കളാഴ്ച ദിവസം പരമേശ്വരനായി സമര്‍പ്പിച്ചിരിക്കുന്നു. പരമേശ്വരന്‍ എളുപ്പത്തില്‍ പ്രസാദിക്കുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍ പലരും തിങ്കളാഴ്ച ഉപവാസങ്ങള്‍ ആചരിക്കുന്നു. ആളുകള്‍ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു, പ്രത്യേകിച്ച് അര്‍ദ്ധനാരീശ്വര പൂജ. അവിവാഹിതരായ സ്ത്രീകള്‍ തിങ്കളാഴ്ച വ്രതം നല്ല ഭര്‍ത്താക്കന്മാരെ നേടിത്തരുമെന്ന് കരുതപ്പെടുന്നു. ഒരാള്‍ക്ക് സന്തുഷ്ടവും സമൃദ്ധവുമായ കുടുംബജീവിതത്തിനായി തിങ്കളിലെ ശിവാരാധന ഗുണം ചെയ്യുന്നു. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയെന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?Most read: ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

മേടം

മേടം

ഇന്ന് നിങ്ങളുടെ നിരന്തരമായ ശ്രമങ്ങള്‍ വിജയമാക്കും. തൊഴില്‍രഹിതര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് അവരുടെ ജോലി തുടരാനുള്ള മികച്ച അവസരം ലഭിക്കും. ദമ്പതികള്‍ ഇന്ന് അനാവശ്യമായ വാദങ്ങള്‍ ഒഴിവാക്കേണ്ടിവരും, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം അസ്വസ്ഥമാകാം. സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അനുകൂലമായിരിക്കും. മാനസികമായി നിങ്ങള്‍ക്ക് സുഖം തോന്നും.

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് ചിലരെ സഹായിക്കാനാകും. നിങ്ങളുടെ ചെറിയ ശ്രമങ്ങള്‍ ഇന്ന് വിജയിക്കും. വീട്ടിലായാലും ജോലിയിലായാലും നിങ്ങളുടെ എല്ലാ ജോലികളും സത്യസന്ധമായി കൈകാര്യം ചെയ്യും. ജോലിക്കാര്‍ക്ക് ഇന്ന് പ്രധാനപ്പെട്ടതായിരിക്കും. വൈവാഹിക ജീവിതത്തില്‍ എന്തെങ്കിലും നല്ലത് സംഭവിക്കാന്‍ സാധ്യതയുണ്ട്. പ്രണയിതാക്കള്‍ക്ക് ഒരു സാധാരണ ദിവസം ഉണ്ടാകും.

Most read:ബുധന്റെ മേടരാശീ സംക്രമണം; നിങ്ങളുടെ നേട്ടമിതാMost read:ബുധന്റെ മേടരാശീ സംക്രമണം; നിങ്ങളുടെ നേട്ടമിതാ

മിഥുനം

മിഥുനം

ഒരു പുതിയ ജോലിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ സന്തോഷകരമാകും. ദമ്പതികള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും നിലനില്‍ക്കും. കുട്ടികളില്‍ നിന്നും സന്തോഷം ലഭിക്കും. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ വളരെയധികം ചെലവഴിക്കും. ഇന്ന് ആരോഗ്യത്തിന്റെ കാര്യം തികഞ്ഞതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങളുടെ ജോലിയെക്കുറിച്ച് ശരിയായ തീരുമാനമെടുക്കാന്‍ ഇപ്പോള്‍ കഴിയാതെ വരാം. നിങ്ങളുടെ തീരുമാനം ഇപ്പോള്‍ മാറ്റിവയ്ക്കുക. ഇന്ന് നിങ്ങള്‍ വളരെയധികം വിശ്വസിക്കുന്ന ഒരാള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍, ഇന്ന് മിശ്രിതമായിരിക്കും. പണം ലഭിക്കാനുള്ള സാധ്യതയുണ്ട്, എന്നാല്‍ ഏതെങ്കിലും പഴയ കടം നിങ്ങളെ അലട്ടും. പ്രണയ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ വരാം. പങ്കാളിയോടുള്ള അവിശ്വാസം നിങ്ങളുടെ ബന്ധത്തെ ദോഷകരമായി ബാധിക്കും. ഇന്ന് വിവാഹിതര്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് അല്‍പ്പം ഗൗരവമായി കാണേണ്ടതുണ്ട്, അശ്രദ്ധ നല്ലതല്ല.

ചിങ്ങം

ചിങ്ങം

ഇന്ന് നിങ്ങള്‍ കോപപ്പെടുകയോ മറ്റുള്ളവരെ വിമര്‍ശിക്കുകയോ ചെയ്യരുത്. പ്രണയത്തില്‍ നിങ്ങളുടെ പങ്കാളിയുമായി ബന്ധം വേര്‍പെടുത്താന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കണം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് മികച്ച ദിവസമായിരിക്കും. എന്തെങ്കിലും ലാഭത്തിനായി നിങ്ങള്‍ കാത്തിരിക്കുകയാണെങ്കില്‍ നല്ല വാര്‍ത്ത ലഭിക്കും. നടുവേദന ഇന്ന് നിങ്ങളെ അലട്ടിയേക്കാം.

Most read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂMost read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂ

കന്നി

കന്നി

ഇന്ന് നിങ്ങള്‍ സംവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. അല്ലാത്തപക്ഷം അനാവശ്യമായ സമ്മര്‍ദ്ദം ഉണ്ടാകാം. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. ജോലിക്കാര്‍ക്ക് ഇന്ന് ശുഭകരമാകും. സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നല്ല ഫലങ്ങള്‍ നേടാനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനത്തിനും പരിശ്രമത്തിനും ശേഷം ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നേടാന്‍ കഴിയും. ഒരു ചെറിയ നിക്ഷേപവും നടത്താന്‍ ദിവസം നല്ലതാണ്. പ്രണയ ജീവിതത്തില്‍ എല്ലാം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

തുലാം

തുലാം

പ്രണയത്തിന്റെ കാര്യത്തില്‍ രണ്ടുപേരും തമ്മിലുള്ള തര്‍ക്കം കാരണം സ്ഥിതിഗതികള്‍ പിരിമുറുക്കമായിരിക്കും. നിങ്ങളുടെ ബന്ധം ദുര്‍ബലമാക്കുന്ന ഒരു ജോലിയും ചെയ്യരുത്. അതേസമയം, വിവാഹിതരായവും ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിയെ അവഗണിക്കരുത്. ജോലിക്കാര്‍ക്ക് സാധാരണ ദിവസമായിരിക്കും. നിങ്ങള്‍ ഒരു പുതിയ പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പര്യപ്പെടുകയാണെങ്കില്‍ സമയം അനുകൂലമല്ല. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഇന്ന് വളരെ ക്ഷീണം അനുഭവപ്പെടും.

വൃശ്ചികം

വൃശ്ചികം

ജോലിക്കാര്‍ നിങ്ങളുടെ എതിരാളികളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് ഒരു പുതിയ ഇടപാടില്‍ വളരെ തിരക്കിലായിരിക്കും. തീരുമാനം എടുക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം, എന്നാല്‍ ഇന്ന് നിങ്ങള്‍ എടുക്കുന്ന ഏത് തീരുമാനവും നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലം ലഭിക്കും. സാമ്പത്തിക രംഗത്ത് നല്ല ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ജീവിത പങ്കാളിയുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്. എന്നിരുന്നാലും, ഭക്ഷണം ശ്രദ്ധിക്കുക.

ധനു

ധനു

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് ശാരീരികമായി മെച്ചപ്പെടും. ജോലിക്കാര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുമെങ്കിലും പ്രതീക്ഷിച്ചപോലെ ഫലം ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. പണത്തിന്റെ കാര്യത്തില്‍, ഇന്ന് നിങ്ങള്‍ ഇടപാടുകളും ഒഴിവാക്കണം. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും.

Most read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂMost read:ചൊവ്വാഴ്ച ജനിച്ചവരാണോ? ഇവ അറിഞ്ഞിരിക്കൂ

മകരം

മകരം

റോഡില്‍ നടക്കുമ്പോഴോ വാഹനം ഉപയോഗിക്കുമ്പോഴോ നിങ്ങള്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമാകില്ല. ഇന്ന്, വീട്ടിലെ ഒരു അംഗത്തിന്റെ പെരുമാറ്റം നിങ്ങള്‍ക്ക് നല്ലതായിരിക്കില്ല. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. പ്രതീക്ഷിച്ച ഇടത്തുനിന്ന് സാമ്പത്തിക സഹായം നേടാന്‍ കഴിയില്ല, അതിനാല്‍ നിങ്ങള്‍ വളരെ നിരാശരാകും. പ്രണയ ജീവിതത്തില്‍ ഇന്ന് നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് ഒരു സുപ്രധാന തീരുമാനം എടുക്കാം.

കുംഭം

കുംഭം

വിദ്യാര്‍ത്ഥികള്‍ക്ക് ഈ രംഗത്ത് ഇന്ന് അല്‍പ്പം നിരാശ തോന്നാം, നിങ്ങളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. പ്രണയ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഇന്ന് പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടാന്‍ കഴിയും. മറുവശത്ത്, വിവാഹിതര്‍ അവരുടെ ജോലിയില്‍ കൂടുതല്‍ തിരക്കിലായിരിക്കും. ഇന്ന് പണത്തിന്റെ കാര്യത്തില്‍ സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കില്‍, ഇന്ന് ശാന്തത പാലിക്കാന്‍ ശ്രമിക്കണം.

Most read: ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണംMost read: ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണം

മീനം

മീനം

ജോലിക്കാര്‍ക്ക് തിരക്കുള്ള ദിവസമായിരിക്കും. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധത്തില്‍ തുടരുക. ഇന്ന് ബിസിനസ്സുകാര്‍ക്ക് പ്രതീക്ഷിച്ചപോലെ ആനുകൂല്യങ്ങള്‍ ലഭിക്കും, അത് നിങ്ങളെ തികച്ചും സംതൃപ്തരാക്കും. വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങള്‍ ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് ഇന്ന് സാമ്പത്തികമായി കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടും. ഗ്രഹങ്ങളുടെ ശുഭകരമായ സ്ഥാനം ചില വലിയ സാമ്പത്തിക നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം.

English summary

Daily Horoscope For 4th May 2020

Read your daily horoscope for 4th May 2020 in Malayalam.
Story first published: Sunday, May 3, 2020, 20:12 [IST]
X
Desktop Bottom Promotion