For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുന്ന രാശിക്കാര്‍ ഇവര്‍

|

ക്ഷമ, നീതി, കഠിനാധ്വാനം, പ്രയാസങ്ങള്‍, ഏകാഗ്രത, നിയന്ത്രണങ്ങള്‍, ശിക്ഷ, സേവനം, അശുഭാപ്തി വിശ്വാസം, കാലതാമസം, ഭയം, ജാഗ്രത, തടസ്സങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയവയാണ് ശനിയുടെ ഗ്രഹവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍. ശനിയാഴ്ച ദിവസം വ്രതം എടുക്കുന്നതിലൂടെ ശനി ദേവനെ പ്രീതിപ്പെടുത്തി ശനിയുടെ അനുഗ്രഹം നേടാനും ശനിയുടെ ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയുമെന്ന് കരുതപ്പെടുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: 2020ല്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും സംഖ്യകള്‍ ഇതാMost read: 2020ല്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും സംഖ്യകള്‍ ഇതാ

മേടം

മേടം

ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. ജോലിയില്‍, ഇന്ന് നിങ്ങളുടെ പദ്ധതികള്‍ക്കനുസരിച്ച് എല്ലാ ജോലികളും ചെയ്യേണ്ടതുണ്ട്. മറുവശത്ത്, നിങ്ങള്‍ സ്റ്റേഷനറി, ജനറല്‍ സ്റ്റോര്‍, പലചരക്ക് എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഗുണം ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ എടുക്കുന്ന ശരിയായ തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് നേട്ടം നല്‍കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ക്ക് ക്ഷീണം, തലവേദന അല്ലെങ്കില്‍ ഉറക്കമില്ലായ്മ എന്നിവയുടെ പ്രശ്‌നം നേരിടേണ്ടിവരാം.

ഇടവം

ഇടവം

ദിവസത്തിന്റെ ആരംഭം നല്ലതായിരിക്കും. രാവിലെ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും, മനസ്സ് സന്തോഷിക്കും. ഇന്ന് ജോലിയില്‍ സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് നിങ്ങള്‍ ഗൗരവമുള്ളവരായിരിക്കും. ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. ആരോഗ്യം നന്നായിരിക്കും.

Most read:വ്യാഴമാറ്റം: ഓരോ നക്ഷത്രക്കാര്‍ക്കും ഫലം ഇങ്ങനെMost read:വ്യാഴമാറ്റം: ഓരോ നക്ഷത്രക്കാര്‍ക്കും ഫലം ഇങ്ങനെ

മിഥുനം

മിഥുനം

സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. പണത്തിന്റെ അഭാവം മൂലം നിരവധി പ്രശ്‌നങ്ങള്‍ നേരിടാം. നിങ്ങള്‍ ഒരു ജോലി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍ സമയം ഇതിന് അനുയോജ്യമല്ല. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്രമായിരിക്കും. ദിവസം സമ്മര്‍ദ്ദപൂരിതമാകും.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ഒരു നല്ല ദിവസമായിരിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ പ്രകടനത്തില്‍ സംതൃപ്തരാകും. ബിസിനസ്സുകാര്‍ക്ക് അവരുടെ പദ്ധതികള്‍ പിന്തുടരാനുള്ള മികച്ച ദിവസമാണ് ഇന്ന്. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായി ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ന് നിങ്ങള്‍ക്ക് ഏതെങ്കിലും ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും, ഒപ്പം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം പുറം വേദന പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ചിങ്ങം

ചിങ്ങം

നിങ്ങളുടെ മനസ്സില്‍ നിന്ന് ഇന്ന് നെഗറ്റീവ് ചിന്തകള്‍ നീക്കംചെയ്യണം. ശാന്തതയോടും ക്ഷമയോടും കൂടി നിങ്ങളുടെ ജോലി ചെയ്യാന്‍ ശ്രമിക്കുക. ജോലിയില്‍ ഇന്ന് സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും. മറുവശത്ത്, ബിസിനസ്സുകാര്‍ക്ക് ചെറിയ സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്. കുടുംബ ജീവിതത്തിലെ അവസ്ഥ പ്രതികൂലമായിരിക്കും. വീട്ടംഗങ്ങളുമായി വഴക്കുകള്‍ നേരിടേണ്ടിവരും. ജീവിതപങ്കാളിയുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം സാധാരണമായിരിക്കും.

Most read:ഇടതു മൂക്കില്‍ ഒരു മൂക്കുത്തി; നേട്ടം പലത്‌Most read:ഇടതു മൂക്കില്‍ ഒരു മൂക്കുത്തി; നേട്ടം പലത്‌

കന്നി

കന്നി

മാനസികമായി നിങ്ങള്‍ ഇന്ന് ശക്തരാകും. നിങ്ങളുടെ എല്ലാ തീരുമാനങ്ങളും ശ്രദ്ധാപൂര്‍വ്വം എടുക്കും. ജോലികളില്‍ ജാഗ്രത പുലര്‍ത്തും. സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും നിങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടായിരിക്കും. പണം നന്നായിരിക്കും. കുടുംബജീവിതത്തെക്കുറിച്ച് പറഞ്ഞാല്‍, ഇന്ന് പിതാവില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിയും. വിവാഹിതര്‍ക്ക് ഇണയോടൊപ്പം സന്തോഷകരമായ ദിവസമായിരിക്കും.

തുലാം

തുലാം

പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ നിങ്ങള്‍ക്ക് ഇന്ന് കുറച്ച് പിരിമുറുക്കം അനുഭവപ്പെടും. വ്യക്തിജീവിതത്തില്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്നതായി തോന്നും. എന്നിരുന്നാലും, നിങ്ങളുടെ കുടുംബാംഗങ്ങളുടെ പിന്തുണയാല്‍ വളരെയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ല. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയതായിരിക്കും. ഇന്ന് ആരോഗ്യവും ശ്രദ്ധിക്കുക.

Most read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെMost read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ

വൃശ്ചികം

വൃശ്ചികം

മേലുദ്യോഗസ്ഥരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിന് ജോലിക്കാര്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ ഗുണം ചെയ്യും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ഇതുകൂടാതെ, ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കും ദിവസം നല്ലതാണ്. പങ്കാളിയ്‌ക്കൊപ്പം ചെറിയ തര്‍ക്കങ്ങള്‍ സാധ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും.

ധനു

ധനു

നിങ്ങളുടെ വികാരങ്ങളെ കൂടുതല്‍ നിയന്ത്രിക്കേണ്ടതുണ്ട്. ആവേശഭരിതരാകുകയോ ദേഷ്യപ്പെടുകയോ ചെയ്യാതിരിക്കുക. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ജോലികളെക്കുറിച്ച് കൂടുതല്‍ ഗൗരവമായിരിക്കുക. ബിസിനസ്സുകാര്‍ക്ക് വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും ചെലവ്. വീടിന്റെ അന്തരീക്ഷം ഇന്ന് ശരിയായിരിക്കില്ല. നിങ്ങളുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ അവഗണിക്കാതിരിക്കുക. ജോലിയോടൊപ്പം നിങ്ങളുടെ കുടുംബവും ഒരുപോലെ പ്രധാനമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ദാമ്പത്യജീവിതത്തില്‍ ഇണയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകും.

മകരം

മകരം

കുടുംബജീവിതം സന്തോഷകരമാകും. കുടുംബവുമായുള്ള ബന്ധം നല്ലതായിരിക്കും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളുടെ കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. ജോലി ചെയ്യുകയാണെങ്കില്‍ ജോലികളില്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു, പ്രത്യേകിച്ച് നിങ്ങളുടെ സഹപ്രവര്‍ത്തകരെ അമിതമായി വിശ്വസിക്കരുത്. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. ഒരു പുതിയ പ്ലാനില്‍ പ്രവര്‍ത്തിക്കാനോ ഇന്ന് നിക്ഷേപങ്ങള്‍ക്കോ സമയം നന്നല്ല. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനും ഉന്മേഷദായകനുമാകും.

Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?Most read:ദാരിദ്ര്യം വെറുതേയല്ല, അലമാര ഇങ്ങനെയാണോ?

കുംഭം

കുംഭം

നിങ്ങളുടെ പങ്കാളിയുമായി വര്‍ദ്ധിച്ചുവരുന്ന തെറ്റിദ്ധാരണകള്‍ കാരണം, നിങ്ങള്‍ ഇന്ന് വളരെ അസ്വസ്ഥനാകും. ജീവിതത്തില്‍ ഒന്നിനുപുറകെ ഒന്നായി ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍, ധൈര്യം നഷ്ടപ്പെടുന്നതിനുപകരം അവയെ പ്രതിരോധിക്കുക. നിങ്ങളുടെ ഹൃദയം അടുത്ത സുഹൃത്തുമായി പങ്കിടുക. ബിസിനസ്സിലെ പങ്കാളികളുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. ഇന്ന്, ഏതെങ്കിലും വിട്ടുമാറാത്ത രോഗം അസ്വസ്ഥതയ്ക്ക് കാരണമാകും.

മീനം

മീനം

ദാമ്പത്യജീവിതം സന്തോഷകരമാകും. ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക രംഗത്ത് മികച്ച ദിവസമായിരിക്കും. വളരെക്കാലത്തിനുശേഷം, നിങ്ങള്‍ വിനോദത്തിനായുള്ള മാനസികാവസ്ഥയിലായിരിക്കും. ഇന്ന് ഓഫീസില്‍ ചില പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും ഉടന്‍ എല്ലാം സാധാരണമാകും. നിങ്ങളുടെ ജോലികള്‍ ഉത്സാഹത്തോടെയും സത്യസന്ധമായും ചെയ്യും. ഇന്ന് നിങ്ങളില്‍ ഊര്‍ജ്ജസ്വലത നിറയും. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക.

English summary

Daily Horoscope For 4th July 2020

Read your daily horoscope for 4th July 2020 in Malayalam.
Story first published: Friday, July 3, 2020, 20:10 [IST]
X
Desktop Bottom Promotion