Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇവരാണിന്ന് കഷ്ടപ്പെടുന്ന രാശിക്കാര്‍
രാശിഫലങ്ങള്‍ ദിവസത്തിനനുസരിച്ച് വ്യത്യസ്ഥമായിരിക്കും. ഇന്നത്തെ പരാജയങ്ങളില്‍ തളരാതെ നാളത്തെ നല്ലതിലേക്ക് മിഴിനീട്ടുക. ഇന്നത്തെ രാശിഫലത്തില്‍ പലര്‍ക്കും കഠിനതകളാണ് കാണിക്കുന്നത്. എങ്കിലും ചില രാശിക്കാര്‍ക്ക് ഇന്ന് വളരെ നല്ല ഫലങ്ങള്‍ ലഭിക്കുമെന്നു പറയുന്നു. സാമ്പത്തികമായി ഇന്ന് ചില രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. അവര്‍ ചില അബദ്ധങ്ങളില്‍ ചെന്നുചാടിയേക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ഇന്നത്തെ രാശിഫലമറിയാന് വായിക്കൂ.

മേടം രാശി
ഇന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസവും ഉത്സാഹവുമുണ്ടാകും. പങ്കാളിയുടെ സഹകരണമുണ്ടാകും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കാം. സഹപ്രവര്‍ത്തകരുമായി നിങ്ങളുടെ സ്വകാര്യങ്ങള്‍ പങ്കിടുന്നത് നിങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കും. വ്യക്തിബന്ധങ്ങള്‍ മികച്ച നിലയിലായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ഇടവം രാശി
കുടുംബത്തില്‍ ചില പിരിമുറുക്കങ്ങളുണ്ടാകും. പൂര്‍വ്വിക സ്വത്തും പണവും സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ദിവസം നന്നല്ല. നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസിനെ തളര്‍ത്തും. ഓഫീസിലെ ജോലിക്കാര്യത്തിലെ അശ്രദ്ധ ഒഴിവാക്കുക. സാമ്പത്തികമായി ദിവസം നല്ലതാണ്. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി ഉണ്ടാകും. സ്ഥലക്കച്ചവടം അല്ലെങ്കില്‍ ഇറക്കുമതി-കയറ്റുമതി ബിസിനസ്സ് നടത്തുന്നവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യും. ആരോഗ്യം മികച്ചതായിരിക്കില്ല.

മിഥുനം രാശി
നിങ്ങളുടെ പഴയ ചങ്ങാതിമാരെ കാണുകയും സമയം ചെലവഴിക്കുകുയും ചെയ്യും. ജോലിപരമായി ബന്ധപ്പെട്ട് ഇന്ന് ചില പ്രധാനപ്പെട്ട ആളുകളെ കണ്ടുമുട്ടും. നിങ്ങളുടെ സംവാദങ്ങളില്‍ ശ്രദ്ധിച്ചുമാത്രം വാക്കുകള്‍ ഉപയോഗിക്കുക. സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണമായിരിക്കും. വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. മതപരവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനിടയാകും. ഇതോടെ നിങ്ങള്‍ക്ക് സമാധാനം അനുഭവപ്പെടും.

കര്‍ക്കിടകം രാശി
ജോലിയില്‍ നിങ്ങള്‍ ഇന്ന് അലസരായിരിക്കും. നെഗറ്റീവ് ചിന്തകള്‍ മനസില്‍ കുന്നുകൂടും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തുന്ന ലാഭകരമായ കരാര്‍ ഉണ്ടാക്കാനാകും. ഒരു പ്രധാന ബിസിനസ്സ് തീരുമാനമെടുക്കാനാകും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുക. നിങ്ങളുടെ വിഷമങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും.

ചിങ്ങം രാശി
ദാമ്പത്യജീവിതം ഇന്ന് ആനന്ദദായകമായിരിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ഓഫീസില്‍ മേലുദ്യോഗസ്ഥരുടെ ശാന്തഭാവം നിങ്ങളുടെ ജോലിക്ക് ഊര്‍ജ്ജം നല്‍കും. സാമ്പത്തിക കാര്യങ്ങള്‍ സാധാരണമായിരിക്കും. പാഴ്ചെലവ് പരമാവധി ഒഴിവാക്കുക. പ്രണയബന്ധത്തില്‍ സന്തോഷം നല്കുന്ന ദിവസമാണിന്ന്. കാമുകന്റെയോ പങ്കാളിയുടെയോ സ്നേഹം തിരിച്ചറിയും.

കന്നി രാശി
പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. സാമ്പത്തികം മികച്ചതല്ല. ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അനാവശ്യ ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ താറുമാറാകും. ഭാവി പദ്ധതികള്‍ക്ക് മുടക്കം വരാതിരിക്കാന്‍ അല്പം ശ്രദ്ധിക്കുക. ജോലിപരമായി നല്ല ദിവസമാണ്. ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ആരോഗ്യം മികച്ചതായിരിക്കും.

തുലാം രാശി
മികച്ച ദിവസമായിരിക്കും ഇന്ന്. മാനസിക സമാധാനം അനുഭവപ്പെടും. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കുടുംബാംഗങ്ങളുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാകും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ പഴയ സുഹൃത്തിനെ കാണാനും സമയം ചെലവഴിക്കാനുമാകും. സാമ്പത്തികം മികച്ചതായി തുടരും. കുറച്ച് കാലമായി ശ്രമിച്ചുവരുന്ന കാര്യങ്ങള്‍ വിജയം കാണും. ഒരു പുതിയ പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നത് പ്രയോജനകരമാകും. ആരോഗ്യവും മെച്ചപ്പെട്ടതായിരിക്കും.

വൃശ്ചികം രാശി
അനാവശ്യമായി വിഷമിച്ച് സമയം പാഴാക്കരുത്. വീട്ടില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. ശാന്തത അനുഭവപ്പെടും. നിങ്ങളുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. ഇന്ന് നിങ്ങളുടെ പ്രണയിനിക്കൊപ്പം മികച്ച സമയം ചെലവഴിക്കും. സാമ്പത്തികം മികച്ചതായിരിക്കും. നിങ്ങളുടെ പിതാവിന്റെ പിന്തുണയോടെ ഒരു വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാം. തര്‍ക്കവിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. ജോലിസ്ഥലത്തും നിങ്ങള്‍ക്ക് തടസങ്ങളുണ്ടാവില്ല. ഇന്ന് ചില വലിയ അവസരങ്ങള്‍ ലഭിച്ചേക്കാം.

ധനു രാശി
ഇന്ന് കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണ്. വളരെ ശാന്തത അനുഭവപ്പെടും. ജോലിസ്ഥലത്ത് കഠിനാധ്വാനവും പരിശ്രമവും ഫലം ചെയ്യും. ബിസിനസുകാര്‍ക്ക് വളരെക്കാലമായി കാത്തിരുന്ന വിജയം കൈവരും. ഇത് ബിസിനസ്സിന് ഒരു പുതിയ ദിശ നല്‍കും. ജോലിക്കാര്‍ക്ക് വിദേശത്തേക്ക് പോകാനുള്ള വഴി തെളിയാന്‍ സാധ്യതയുണ്ട്. ജോലിപരമായ യാത്രകള്‍ സാമ്പത്തിക നേട്ടങ്ങള്‍ വരുത്തും. പ്രമോഷനും വരുമാന വര്‍ധനവിനും സാധ്യതയുണ്ട്. വ്യക്തിബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

മകരം രാശി
കുടുംബത്തോടുള്ള ഉത്തരവാദിത്തം വര്‍ദ്ധിക്കും. ആരോഗ്യപ്രശ്നങ്ങള്‍ വന്നുചേരും. നിങ്ങളുടെ ജോലിയില്‍ നിന്ന് അല്‍പ്പം വിശ്രമമെടുക്കുക. സാമ്പത്തികമായി ദിവസം നന്നല്ല. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. വിവാഹിതര്‍ക്ക് മികച്ച ദിവസമായിരിക്കും. നിങ്ങള്‍ തമ്മില്‍ പരസ്പരം സഹകരണം ഉണ്ടാകും. നിങ്ങളുടെ ഓഫീസ് ജോലകിളില് കഠിനാധ്വാനം കാണിക്കും.

കുംഭം രാശി
നിങ്ങളുടെ പങ്കാളിയുമായി ചെറിയ പൊരുത്തക്കേടുണ്ടാകും. അമിതമായ സമ്മര്‍ദ്ദം പോസിറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ക്ഷമയോടെ എടുക്കുക. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. സാമ്പത്തികമായി നല്ല ഫലങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പഴയ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ കഴിയും. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്തുന്നതായിരിക്കും.

മീനം രാശി
ചെറിയ പ്രശ്നങ്ങള്‍ നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. വീട്ടില്‍ സംസാരം ശ്രദ്ധിച്ചുമതി. ഒരു കുടുംബാംഗവുമായി അഭിപ്രായവ്യത്യാസമുണ്ടായേക്കാം. ഇത് നിങ്ങളുടെ വീടിന്റെ സമാധാനത്തെ ബാധിക്കും. ജോലിപരമായി ഇന്ന് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടും. നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ ജോലിയെ ബാധിക്കാതെ ശ്രദ്ധിക്കുക. ബിസിനസുകാര്‍ക്ക് നഷ്ടം നേരിടേണ്ടിവരാം. പ്രതീക്ഷിച്ച വിജയങ്ങള്‍ വിപരീതമായി വരുന്നത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും.



Click it and Unblock the Notifications
