For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്ത് ശക്തിപ്പെടുന്ന രാശിക്കാര്‍ ഇവര്‍

|

ഇന്നത്തെ ദിവസം നിങ്ങളില്‍ ചിലര്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കുന്നു. ചില രാശിക്കാര്‍ക്ക് പ്രത്യേകമായി കാണുന്നുണ്ട്. തുലാം രാശിക്കാര്‍ക്ക് ഇന്ന് പല മേഘലയിലും മികച്ച ദിവസമായിരിക്കും. പണവുമായി ബന്ധപ്പെട്ട വലിയ ആശങ്കകളില്‍ നിന്ന് മുക്തി നേടാം. കുടുംബത്തോടൊപ്പം സമാധാനപരമായി സമയം ചെലവഴിക്കാന്‍ കഴിയും. മറ്റു രാശിക്കാരില്‍ ചിലര്‍ക്ക് ഇന്ന് അല്‍പം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൂടിയുണ്ട്. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

Most read: ന്യൂമറോളജി: ഈവര്‍ഷം ഭാഗ്യം ആര്‍ക്കൊപ്പം ?Most read: ന്യൂമറോളജി: ഈവര്‍ഷം ഭാഗ്യം ആര്‍ക്കൊപ്പം ?

മേടം രാശി

മേടം രാശി

പ്രണയ ജീവിതത്തില്‍ ഇന്ന് പ്രതികൂല സാഹചര്യങ്ങളുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി വഴക്കുണ്ടാകും. വിവാഹിതര്‍ക്ക് ഇന്ന് ഇണയോടൊപ്പം മനോഹരമായ സമയം ചെലവഴിക്കാം. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ പെട്ടെന്ന് എന്തെങ്കിലും കുഴപ്പങ്ങളില്‍ അകപ്പെടാം. എന്നാല്‍ ശരിയായ സമയത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ പ്രശ്‌നം പരിഹരിക്കപ്പെടും. ജോലിക്കാര്‍ക്ക് ഇന്ന് ഒരു പുതിയ ദിശ ലഭിക്കും. ഒരു വ്യക്തിയില്‍ നിന്ന് കരിയറിനെ സഹായിക്കുന്ന ഉപദേശം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ഇന്ന് ആരോഗ്യവും നന്നായിരിക്കും.

ഇടവം രാശി

ഇടവം രാശി

ജോലിപരമായി ദിവസം വളരെ നല്ലതാണ്. ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കാം. ജോലിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. എല്ലാ ജോലികളും ശരിയായ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. സാമ്പത്തികമായി ഇന്നല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. വലിയ ചിലവുകള്‍ വന്നേക്കാം. പ്രണയ ജീവിതം ഇന്ന് മികച്ചതായിരിക്കും. പങ്കാളിയുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. ദാമ്പത്യ ബന്ധത്തില്‍ മാധുര്യമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക.

മിഥുനം രാശി

മിഥുനം രാശി

വീട്ടില്‍ പിരിമുറുക്കം ഉണ്ടാകും. സംസാരത്തില്‍ കൂടുതല്‍ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. ഓഫീസിലെ നിങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തണം. ജോലിയില്‍ ശ്രദ്ധിക്കുക. വ്യാപാരികള്‍ക്ക് ഇന്ന് സാധാരണ ദിവസമായിരിക്കും. പ്രധാന ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നതിന് ദിവസം നല്ലതല്ല. പണത്തെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. ചെലവുകള്‍ വര്‍ദ്ധിക്കും. മാനസിക സമ്മര്‍ദ്ദം ഇന്ന് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ആശങ്കകള്‍ ഇന്ന് മനസ്സിനെ കീഴടക്കും. മത്സരാര്‍ത്ഥികള്‍ കടുത്ത മത്സരം നേരിടേണ്ടിവരും. അമിതമായ സമ്മര്‍ദ്ദവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. മോശം ആരോഗ്യം നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചില ആളുകള്‍ക്ക് അവരുടെ പ്രണയ ജീവിതം ആരംഭിക്കാന്‍ കഴിയും. വിവാഹിതര്‍ക്ക് ഇന്ന് പ്രത്യേക ദിവസമായിരിക്കും. പങ്കാളിക്കൊപ്പം നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

വൈദ്യുതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ ഇന്ന് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുക. ശാരീരികമായി ബലഹീനത തോന്നുന്നുണ്ടെങ്കില്‍ വിശ്രമിക്കുക. ഭക്ഷണപാനീയങ്ങള്‍ ശ്രദ്ധിക്കുക. സാമ്പത്തികം ഇന്ന് സാധാരണ നിലയിലായിരിക്കും. പണവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങളുണ്ടാവില്ല. കുടുംബാംഗങ്ങളുമായുള്ള അകല്‍ച്ച ഇന്ന് അവസാനിക്കും. അവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് തിരക്കുപിടിച്ച ദിവസമായിരിക്കും. ജോലിക്കാര്‍ അവരുടെ മേലുദ്യോഗസ്ഥരോട് മാന്യമായി പെരുമാറുക.

കന്നി രാശി

കന്നി രാശി

ജോലിക്കാര്‍ക്ക് ഇന്ന് ശരിയായ ഫലങ്ങള്‍ നേടാന്‍ കഴിയും. ചില പുതിയ ആളുകളെ നിങ്ങള്‍ക്ക് ഇന്ന് കണ്ടുമുട്ടാനാകും. വളരെ പ്രധാനപ്പെട്ട ഒരു ചര്‍ച്ച നടത്താവുന്നതാണ്. വ്യാപാരികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഒരു മികച്ച അവസരം കൈവരും. ഇത് പ്രയോജനപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ ഒരു പ്രശ്‌നമുണ്ടാകാം. പങ്കാളിയുമായി നിസ്സാരകാര്യങ്ങളില്‍ തര്‍ക്കിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ മാനസിക സമാധാനവും നഷ്ടപ്പെടും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

തുലാം രാശി

തുലാം രാശി

ഇന്ന് പല മേഘലയിലും മികച്ച ദിവസമായിരിക്കും. പണവുമായി ബന്ധപ്പെട്ട വലിയ ആശങ്കകളില്‍ നിന്ന് മുക്തി നേടാം. പഴയ കടം തിരിച്ചടയ്ക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം സമാധാനപരമായി സമയം ചെലവഴിക്കാന്‍ കഴിയും. അമ്മയില്‍ നിന്ന് നേട്ടമുണ്ടാകാം. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ നിങ്ങളെ സഹായിക്കും. പ്രണയ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

ബിസിനസ്സുകാര്‍ക്ക് ചില പുതിയ പദ്ധതികള്‍ തയ്യാറാക്കാം. ജോലിക്കാര്‍ അവരുടെ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. ജോലിമാറ്റത്തിന് ശ്രമിക്കുന്നുണ്ടെങ്കില്‍ അടുത്തവരുടെ ഉപദേശത്തോടെ മാത്രമേ മുന്നോട്ട് പോകാവൂ. സാമ്പത്തികം നല്ല നിലയിലായിരിക്കും. കുടുംബജീവിതം സന്തോഷകരമാകും. ബന്ധുക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സംസാരിച്ച് പരിഹാരം തേടുക.

ധനു രാശി

ധനു രാശി

ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും നിലനില്‍ക്കും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കും. അവരോട് മനസ്സുതുറന്ന് സംസാരിക്കും. ജോലിപരമായി ദിവസം അനുകൂലമായിരിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകത വെളിപ്പെടുത്താനാകും. മേലുദ്യോഗസ്ഥരുടെ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പണം ചിലവഴിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

മകരം രാശി

മകരം രാശി

സാമ്പത്തികമായി നല്ല ദിവസമായിരിക്കും. പണത്തെക്കുറിച്ച് വിഷമിക്കേണ്ട. ഒരു പുതിയ വീടോ വാഹനമോ വാങ്ങാന്‍ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. സമ്മര്‍ദ്ദങ്ങളില്‍ നിന്നു വിട്ട് ഇന്ന് സമാധാനം അനുഭവിക്കും. മാനസികമായി ശക്തരായി തുടരും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹവുമുണ്ടാകും. ഇന്ന് ജോലിസംബന്ധിച്ച് ഒരു ഹ്രസ്വ യാത്ര ഉണ്ടായേക്കാം.

കുംഭം രാശി

കുംഭം രാശി

അവിവാഹിതര്‍ക്ക് ഇന്ന് പ്രത്യേക ദിവസമായിരിക്കും. പെട്ടെന്ന് ഒരു വിവാഹാലോചന വന്നേക്കാം. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം ദിവസം ചെലവഴിക്കും. സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരാകും. ജോലിസ്ഥലത്തും ഇന്ന് ശുഭദിനമായിരിക്കും. തൊഴിലില്ലാത്തവര്‍ക്ക് ഇന്ന് ഒരു പുതിയ ജോലി ആരംഭിക്കാന്‍ കഴിയും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു വലിയ തീരുമാനം എടുക്കാം. സാമ്പത്തികം ശക്തമായിരിക്കും.

മീനം രാശി

മീനം രാശി

ഇന്ന് എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ബിസിനസ്സുകാര്‍ക്ക് സ്തംഭിച്ച ഏതെങ്കിലും പ്രവൃത്തി ഇന്ന് വീണ്ടും ആരംഭിക്കാന്‍ കഴിയും. ഇത് പൂര്‍ത്തിയാക്കാന്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടി വരാം. ജോലിക്കാര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന സമയം ശരിയായി ഉപയോഗിക്കുക. സാമ്പത്തികാവസ്ഥ നന്നായിരിക്കും. ഇന്ന് നിങ്ങള്‍ ചെലവുകള്‍ നിയന്ത്രിക്കുക.

English summary

Daily Horoscope For 4th February 2020

Read your daily horoscope for 4th February 2020 in Malayalam.
Story first published: Monday, February 3, 2020, 18:01 [IST]
X
Desktop Bottom Promotion