For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ രാശിഫലത്തില്‍ നേട്ടം ഇവര്‍ക്കാണ്

|

ജോലി സംബന്ധമായി ആര്‍ക്കൊക്കെ ഗുണമുണ്ട്, കുടുംബത്തില്‍ സമാധാനമുണ്ടാകുമോ, അസുഖങ്ങള്‍ ആര്‍ക്കൊക്കെ.

Daily Horoscope for 4th December 2019 in malayalam

നിങ്ങളുടെ ഇന്നത്തെ രാശിഫലത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഉള്ളവര്‍ ആരൊക്കെയെന്ന് അറിയാം. വിഘ്‌നങ്ങള്‍ ഒഴിവാക്കി മുന്നേറിയാല്‍ വിജയം ഉറപ്പ്. ഇന്നത്തെ രാശിഫലം അറിയാന്‍ വായിക്കൂ.

മേടം രാശി

മേടം രാശി

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ തെരുവ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ഓഫീസ് ജോലി തടസ്സപ്പെടുകയാണെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ചുറ്റുമുള്ളവരോട് ശരിയായി പെരുമാറിയില്ലെങ്കില്‍ വിവാദത്തില്‍ അകപ്പെട്ടേക്കാം. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശങ്ക വര്‍ദ്ധിച്ചേക്കാം. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും.

ഇടവം രാശി

ഇടവം രാശി

ജോലിസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. ജോലി കൂടുതലാണെങ്കിലും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും. ബിസിനസുകാര്‍ക്ക് ഇന്ന് ബിസിനസ് വിപുലമാക്കാന്‍ മികച്ച അവസരം ലഭിച്ചേക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഏത് വലിയ പ്രശ്നവും മാതാപിതാക്കളുടെ സഹായത്തോടെ പരിഹരിക്കും. നിങ്ങളുടെ പങ്കാളിയുമായി ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. കോപപ്പെടേണ്ടുന്ന സാഹചര്യങ്ങളില്‍ ക്ഷമ കൈവിടാതിരിക്കുക. സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യം അത്ര നല്ലതായിരിക്കില്ല. ചില ശൈത്യകാല രോഗങ്ങള്‍ പിടിപെട്ടേക്കാം.

മിഥുനം രാശി

മിഥുനം രാശി

സമ്മിശ്ര ഫലങ്ങള്‍ ഇന്ന് വന്നുചേരും. ചില ഗാര്‍ഹിക പ്രശ്നങ്ങള്‍ നേരിടാം. നിങ്ങളുടെ കുടുംബാംഗങ്ങള്‍ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. അത്തരം സാഹചര്യത്തില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക. ജോലിയില്‍ ഫലം ലഭിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കുറച്ച് സമയം ലഭിച്ചേക്കാം. ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാവുന്ന അവസരങ്ങള്‍ ലഭിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് വളരെ പ്രധാനമാണ്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഒരു വലിയ മാറ്റം ഇന്ന് കണ്ടേക്കാം. തെറ്റിദ്ധാരണ വിവേകപൂര്‍വ്വം പരിഹരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ മനസ്സിലാക്കും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ഒരു പ്രശ്‌നമുണ്ടാകാം. ശാന്തമായ മനസ്സോടെ ചിന്തിക്കുക, വിവേകത്തോടെ പ്രവര്‍ത്തിക്കുക. ഇന്ന് നിങ്ങളുടെ പ്രണയ പങ്കാളിക്കൊപ്പം ചില നല്ല നിമിഷങ്ങള്‍ ലഭിക്കും. അവര്‍ക്കൊരു മികച്ച സമ്മാനം നല്‍കാന്‍ നല്ല ദിവസമാണിന്ന്. ജോലിസ്ഥലത്ത് നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. വൈകിട്ട് ഗൃഹാന്തരീക്ഷം മെച്ചപ്പെടുത്തുന്ന ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ഇന്ന് നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഓഫീസില്‍ ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് നിങ്ങളെ അലോസരപ്പെടുത്തും. നെഗറ്റീവ് ചിന്തകളെ അകറ്റുക, അല്ലെങ്കില്‍ അവ ശാരീരികമായും മാനസികമായും നിങ്ങളെ ബാധിക്കും. സാമ്പത്തിക രംഗത്ത് ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. പ്രണയിതാക്കള്‍ക്ക് മികച്ച ദിവസമാണ്. എങ്കിലും ഇന്ന് യാത്രയ്ക്ക് നല്ലതല്ല.

കന്നി രാശി

കന്നി രാശി

ഇന്ന് നിങ്ങള്‍ക്ക് മാനസികോല്ലാസം ലഭിക്കും. സുഹൃത്തുക്കളുമായും കുടുംബവുമായും നിങ്ങള്‍ക്ക് മികച്ച സമയം ലഭിക്കും. നിങ്ങളുടെ സാമൂഹിക ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വളരെക്കാലത്തിനുശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. ദാമ്പത്യ ജീവിതം പരമാവധി ആസ്വദിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെങ്കിലും സാമ്പത്തിക ഇടപാടുകള്‍ക്ക് ദിവസം നല്ലതല്ല. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. ആരോഗ്യവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

തുലാം രാശി

തുലാം രാശി

സാമ്പത്തികമായി ദിവസം ശുഭമാണ്. നിങ്ങള്‍ സ്വതന്ത്രമായി ചെലവഴിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും. കുടുംബം സന്തുഷ്ടരായി തുടരും. നിങ്ങളുടെ ഇണയില്‍ നിന്ന് പൂര്‍ണ്ണ സ്‌നേഹവും പിന്തുണയും ലഭിക്കും. ബന്ധം ശക്തമാകും. പ്രണയിതാക്കള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിച്ചേക്കാമെന്നതിനാല്‍ അത്തരക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം തെളിയിക്കാന്‍ വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. മാനസികമായി നിങ്ങള്‍ വളരെ ശക്തമായിരിക്കും. ഇന്ന് ചില നിര്‍ണായക തീരുമാനങ്ങള്‍ എടുത്തേക്കാം.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഇന്ന് വിശ്രമിക്കുകയും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. നിങ്ങള്‍ ബിസിനസുകാരനാണെങ്കില്‍ ഇന്ന് ഏതെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ കഴിയും. പങ്കാളിയുമായുള്ള ബന്ധം ശക്തമായി തുടരും. നിങ്ങള്‍ ഒരുമിച്ച് ചില ഗാര്‍ഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. വീട്ടില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരെങ്കിലും നിങ്ങളെ മുതലെടുക്കുമെന്നതിനാല്‍ സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന എന്തെങ്കിലുമൊന്ന് ചെയ്യാന്‍ ശ്രമിക്കാന്‍ കഴിയും.

ധനു രാശി

ധനു രാശി

ഇന്ന് നിങ്ങള്‍ക്ക് ജോലിക്കാര്യത്തില്‍ നല്ല ദിവസമാണ്. നിങ്ങളുടെ കഴിവും കഠിനാധ്വാനവും കാരണം ചില ഉത്തരവാദപ്പെട്ട ജോലികള്‍ ചെയ്യേണ്ടിവരും. ദമ്പതികള്‍ക്ക് ദിവസം മികച്ചതാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള നല്ല ബന്ധം ഗാര്‍ഹിക പ്രശ്നങ്ങള്‍ ലളിതമാക്കും. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ കൂടിക്കാഴ്ച സാധ്യമാണ്. സാമ്പത്തിക സാഹചര്യങ്ങള്‍ മികച്ചതായിരിക്കും. വിനോദത്തിനും ഷോപ്പിംഗിനുമായും ഇന്ന് നിങ്ങള്‍ക്ക് ധാരാളം പണം ചിലവഴിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

മകരം രാശി

മകരം രാശി

കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ കുട്ടികളുടെ പുരോഗതിക്കൊപ്പം നിങ്ങളുടെ സന്തോഷവും വര്‍ദ്ധിക്കും. അവര്‍ക്ക് വിദ്യാഭ്യാസത്തില്‍ പൂര്‍ണ ശ്രദ്ധയും വലിയ നേട്ടങ്ങളും കൈവരിക്കാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ം വളരെ അനുകൂലമായിരിക്കും. ജോലിപരമായി ശമ്പള വര്‍ദ്ധനവ് പോലെ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നു.

കുംഭം രാശി

കുംഭം രാശി

സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടും. സഹോദരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ജോലിപരമായി ഇന്ന് കഠിനാധ്വാനം ചെയ്യുമെങ്കിലും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കില്ല. പ്രണയിതാക്കള്‍ക്ക് ചില പ്രശ്നങ്ങളുണ്ടാകാം. തെറ്റിദ്ധാരണകള്‍ നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകും. ആരോഗ്യം ഇന്ന് അനുകൂലമല്ല. നിങ്ങളുടെ മനസ്സില്‍ അതൃപ്തി തോന്നുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും.

മീനം രാശി

മീനം രാശി

ജോലിസ്ഥലത്ത് സ്ഥിതി അനുകൂലമായിരിക്കും. കുറഞ്ഞ പരിശ്രമത്തിലൂടെ മികച്ച നേട്ടങ്ങള്‍ ലഭിക്കാം. പ്രധാനപ്പെട്ട ഏതെങ്കിലും ജോലി തടസ്സവുമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വ്യാപാരികള്‍ അവരുടെ എതിരാളികളുമായി ജാഗ്രത പാലിക്കുക. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകാം. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം കുറയാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് നിങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കും. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തികപരമായി ദിവസം നല്ലതാണ്. ധാരാളമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക പദ്ധതികളില്‍ പണം നിക്ഷേപിക്കുമ്പോള്‍ ജാഗ്രത പാലിക്കുക.

Read more about: horoscope inspiration
English summary

Daily Horoscope for 4th December 2019 in malayalam

Here is the daily horoscope for December 4th 2019. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more