For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് നേട്ടം

|

ഇന്നത്തെ ദിവസം പല രാശിക്കാര്‍ക്കും നല്ല നേട്ടങ്ങള്‍ കൈവരുന്നു. ചിങ്ങം രാശിക്കാര്‍ക്ക് പ്രത്യേകിച്ച് ജോലിയില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാണ്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. സാമ്പത്തികമായും ദിവസം നന്നായിരിക്കും. ഇത്തരം നല്ല നേട്ടങ്ങള്‍ മറ്റു രാശിക്കാര്‍ക്കും ലഭ്യമാകുന്നോ എന്നറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കുക.

Most read: ജീവിതകാലം നിലനില്‍ക്കും പിതൃദോഷം; പരിഹാരങ്ങള്‍Most read: ജീവിതകാലം നിലനില്‍ക്കും പിതൃദോഷം; പരിഹാരങ്ങള്‍

മേടം

മേടം

ഇന്ന് അലസത ഉപേക്ഷിച്ച് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഭക്ഷണപാനീയങ്ങള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് അല്‍പ്പം നേട്ടം ലഭിക്കാം. ജീവിതപങ്കാളിയുമായുള്ള വ്യത്യാസങ്ങള്‍ ആഴമുള്ളതാകാം. നിങ്ങളുടെ അത്തരം പെരുമാറ്റം ദാമ്പത്യ ജീവിതത്തില്‍ വിയോജിപ്പുണ്ടാക്കും. പണം നല്ല നിലയിലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മിശ്രമായിരിക്കും. സന്ധി വേദന പ്രശ്‌നമുള്ളവര്‍ കരുതലെടുക്കുക.

ഇടവം

ഇടവം

ഇന്ന്, ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ്സുകാരുടെ ജോലി അതിവേഗം നീങ്ങുകയും നിങ്ങളുടെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കുകയും ചെയ്യും. ജോലിക്കാര്‍ക്ക് ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. ആരോഗ്യം ഇന്ന് സാധാരണമായിരിക്കും.

Most read:ബിസിനസില്‍ തളര്‍ച്ചയോ? പരിഹാരങ്ങള്‍ ഇതുചെയ്യൂMost read:ബിസിനസില്‍ തളര്‍ച്ചയോ? പരിഹാരങ്ങള്‍ ഇതുചെയ്യൂ

മിഥുനം

മിഥുനം

ഇന്ന് സഹോദരങ്ങളുമൊത്തുള്ള ബന്ധത്തില്‍ യോജിപ്പ് കൈവരും. മാതാപിതാക്കളുടെ ആരോഗ്യം നല്ലതായിരിക്കും. ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഏതെങ്കിലും പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകും. വ്യാപാരികള്‍ക്ക് അവരുടെ ബന്ധങ്ങളിലൂടെ ആനുകൂല്യമുണ്ടാകും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ഭക്ഷണം ശ്രദ്ധിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന്, നിങ്ങളുടെ മാനസിക ഉത്കണ്ഠ കുറയാനിടയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളുണ്ടാകാം. മറുവശത്ത്, മൊത്തക്കച്ചവടക്കാര്‍ക്ക് ഇന്ന് പ്രയോജനം ലഭിക്കും. നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ ഇപ്പോള്‍ വലിയ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. കുടുംബജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ കയ്പ് നിറയും.

ചിങ്ങം

ചിങ്ങം

ജോലിയില്‍ വലിയ മാറ്റങ്ങള്‍ ഇന്ന് സാധ്യമാണ്. ദിവസം വ്യാപാരികള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. മറുവശത്ത്, നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. ഇന്ന് നിങ്ങള്‍ സുഹൃത്തുക്കളുമായി ആസ്വദിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം. സാമ്പത്തിക രംഗത്ത്, ദിവസം നല്ലതായിരിക്കും. വരുമാനം വര്‍ദ്ധിച്ചേക്കാം. ആരോഗ്യത്തെക്കുറിച്ച് ഈ സമയം അശ്രദ്ധരാകരുത്. മൈഗ്രെയ്ന്‍ പ്രശ്‌നമുള്ളവര്‍ ശ്രദ്ധിക്കുക.

Most read:നല്ല ആരോഗ്യത്തിന് വാസ്തു പറയും വഴിMost read:നല്ല ആരോഗ്യത്തിന് വാസ്തു പറയും വഴി

കന്നി

കന്നി

ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും മികച്ച സമയം ചെലവഴിക്കും. ജോലിയില്‍ വലിയ ഏതെങ്കിലും പ്രോജക്റ്റിന് നിങ്ങള്‍ക്ക് കഠിനാധ്വാനത്തോടെ പ്രവര്‍ത്തിക്കേണ്ടി വരും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. ശാരീരികമായും മാനസികമായും നിങ്ങള്‍ക്ക് സുഖം തോന്നും.

തുലാം

തുലാം

നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റുള്ളവരെ അനുവദിക്കരുത്, അല്ലാത്തപക്ഷം കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കാം. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജോലിയുടെ ഗുണനിലവാരം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് വ്യാപാരികള്‍ക്ക് ശുഭമാണ്. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ നീങ്ങും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അനുകൂലമായിരിക്കും.

Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നിരാശ തോന്നും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. കുടുംബ ജീവിതത്തില്‍ സ്ഥിതി സാധാരണമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണയോടെ, പ്രയാസകരമായ സമയങ്ങളില്‍ പോലും നിങ്ങള്‍ ധൈര്യത്തോടെ തുടരും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഉറക്കം ശ്രദ്ധിക്കുക.

ധനു

ധനു

വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ദിവസം സഹോദരങ്ങളുമൊത്ത് ആസ്വദിക്കും. നിങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന തീരുമാനം നിങ്ങളുടെ പിതാവ് എടുക്കും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം യോജിപ്പില്‍ തുടരും. ജോലിയുടെ കാര്യത്തില്‍ ദിവസം ഇടകലര്‍ന്നിരിക്കും. ഒരു പുതിയ ബിസിനസ്സില്‍ വലിയ നിക്ഷേപം നടത്താന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, സമയം അനുകൂലമല്ല. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മകരം

മകരം

ഇന്ന് ചില ആളുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചേക്കാം. അത്തരം ആളുകളുമായി ശ്രദ്ധാലുവായിരിക്കുക. ബിസിനസ്സുകാര്‍ക്ക് ലാഭമുണ്ടാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. ജോലി ചെയ്യുന്നവരുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സമ്മര്‍ദ്ദപൂരിതമാകും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം. ഈ സമയം ദീര്‍ഘദൂര യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

കുംഭം

കുംഭം

ഈ സമയത്ത് നിങ്ങള്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. ദൈനംദിന തിരക്കില്‍ നിങ്ങളെത്തന്നെ സ്വയം മറക്കുകയാണ്. ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നത് നല്ലതായിരിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് ഒരു വലിയ തീരുമാനം എടുക്കാം. നിങ്ങളുടെ ജോലി ഒരു പുതിയ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

Most read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നംMost read:സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

മീനം

മീനം

പെട്ടെന്ന് നിങ്ങള്‍ക്ക് ഒരു പഴയ സുഹൃത്തിനെ കാണാന്‍ കഴിയും. ജോലിയുമായി ബന്ധപ്പെട്ട ഉത്കണ്ഠ അകലും. വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ചപോലെ ലാഭമുണ്ടാക്കാനാകും. ജോലി അന്വേഷകര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍, നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ ഇതിനകം രോഗിയാണെങ്കില്‍, വിശ്രമത്തിനായി നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

English summary

Daily Horoscope For 4th August 2020

Read your daily horoscope for 4th August 2020 in Malayalam.
Story first published: Monday, August 3, 2020, 20:37 [IST]
X
Desktop Bottom Promotion