For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ജാഗ്രത കാണിക്കേണ്ട രാശിക്കാര്‍

|

ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ഇന്ന് മിക്ക രാശിക്കാര്‍ക്കും വേണ്ടത്. മിക്കവര്‍ക്കും മന്ദത അനുഭവപ്പെടുന്നൊരു ദിവസമാണെന്നു തോന്നുന്നു ഇന്നത്തെ ദിവസം. നിങ്ങള്‍ക്ക് പ്രായോഗികമായി നേടാന്‍ കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സുകാര്‍ അല്‍പം ഒന്ന് പിന്‍വാങ്ങുക. പഠനത്തിന്റെ കാര്യത്തില്‍ അശ്രദ്ധരാകാതിരിക്കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കുന്നു. ആഗ്രഹിച്ച ഫലത്തിനായി ആസൂത്രിതമായി സ്വയം തയ്യാറാകുക. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ തുടര്‍ന്ന് വായിക്കൂ..

Most read: വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍

മേടം

മേടം

ഇന്ന് സാമ്പത്തിക രംഗത്തെ് ശുഭദിനമാണ്. ജോലിസ്ഥലത്ത്, ദിവസം നല്ലതാണ്. ജോലിക്കാര്‍ക്ക് പ്രമോഷനോ ശമ്പളവര്‍ധനവിനോ സാധ്യതയുണ്ട്. നിങ്ങളുടെ മികച്ച പ്രവര്‍ത്തനത്തില്‍ മേലുദ്യോഗസ്ഥര്‍ സന്തുഷ്ടരാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. നിങ്ങളുടെ മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാകും. കുടുംബജീവിതം സന്തോഷകരമാകും. ദാമ്പത്യ ജീവിതത്തില്‍ സമാധാനമുണ്ടാകും.

ഇടവം

ഇടവം

ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഒരു വലിയ ലാഭം കാത്തിരിക്കുന്നു. ജോലിക്കാരുടെ ദിവസം സാധാരണമായിരിക്കും. നിങ്ങളുടെ ബുദ്ധിയാല്‍ പണം സമ്പാദിക്കാന്‍ കഴിയും. ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. പ്രണയിതാക്കുളുടെ ബന്ധം നന്നായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമായി തുടരും. ആരോഗ്യം നന്നായിരിക്കും.

മിഥുനം

മിഥുനം

ഇന്ന് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ നീങ്ങും. പണത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് ഇന്ന് ശുഭമാണ്. ബിസിനസ്സില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ്സില്‍ പുരോഗതതിയുണ്ടാകും. ഇന്ന് മോശം ആരോഗ്യം നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ മുടക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പങ്കാളിയുമായി ധാരാളം സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

ചില സ്വത്ത് സംബന്ധമായ തര്‍ക്കത്താല്‍ കുടുംബത്തില്‍ പിരിമുറുക്കമുണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പരസ്പരം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. പരസ്പര ധാരണ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ഇന്ന് അശ്രദ്ധയോടെ ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇന്ന് ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്.

Most read: ഇടവം രാശി: ഈ വര്‍ഷം ശ്രദ്ധിക്കാന്‍ ഏറെ

ചിങ്ങം

ചിങ്ങം

ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. സ്വയം ഊര്‍ജ്ജത്താല്‍ ചുറ്റപ്പെടും. നിങ്ങളുടെ സന്തോഷം നിങ്ങളുടെ കുടുംബവുമായി പങ്കിടും. ജോലിക്കാര്‍ക്ക് ദിവസം മികച്ചതാണ്. നിങ്ങള്‍ എല്ലാ ചുമതലകളും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ പൂര്‍ത്തിയാക്കും. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. മാതാപിതാക്കളുടെ സഹായമുണ്ടാകും. ഇന്ന് നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും, നിങ്ങള്‍ മാനസികമായി ശക്തരാകും.

കന്നി

കന്നി

പങ്കാളിയുമായി ഇന്ന് വഴക്കുണ്ടാകാം. നിങ്ങളുടെ വാക്കുകള്‍ സൂക്ഷിക്കുക. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. വരുമാനം മികച്ചതായിരിക്കും, എന്നാല്‍ ഇന്ന് ചില വലിയ ചെലവുകള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ അശ്രദ്ധ ഇന്ന് നിങ്ങളുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കും. വിദ്യാര്‍ത്ഥികള്‍ അവരുടെ സമയം പരമാവധി പ്രയോജനപ്പെടുത്തണം. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

തുലാം

തുലാം

സാമ്പത്തിക രംഗത്ത് നല്ല ദിവസമല്ല. ഇന്ന് നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. നിങ്ങളുടെ ചെലവുകളും നിയന്ത്രിക്കേണ്ടതുണ്ട്. വ്യാപാരികള്‍ക്ക് ഒരു വലിയ ഇടപാട് നടത്തേണ്ടിവരാം. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. പങ്കാളിയുമായുള്ള നിങ്ങളുടെ വിശ്വാസം കൂടുതല്‍ ശക്തമാകും. ഇന്ന് നിങ്ങളുടെ ജോലിയില്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തുക. കുടുംബജീവിതത്തില്‍ സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസം സാധ്യമാണ്. ഇന്ന് ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.

Most read: വ്യാഴമാറ്റം: ഗുണം ഈ രാശിക്കാര്‍ക്ക്

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. മാതാപിതാക്കളുടെ വാത്സല്യം ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധവും സൗഹാര്‍ദ്ദപരമായി തുടരും. സാമ്പത്തിക രംഗത്ത്, ദിവസം തികഞ്ഞതാണ്. പണം ഇന്ന് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി മനോഹരമായ നിമിഷങ്ങള്‍ ചെലവഴിക്കും. പ്രണയത്തിന്റെ കാര്യത്തില്‍, സമയം പ്രതികൂലമായിരിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ധനു

ധനു

നിങ്ങളുടെ അമിതഭാരം പല രോഗങ്ങള്‍ക്കും കാരണമാകും. അത്തരമൊരു സാഹചര്യത്തില്‍, നീന്തല്‍, യോഗ തുടങ്ങിയവയെ ആശ്രയിക്കുന്നത് നല്ലതാണ്. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ഒരു വശത്ത്, പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ മറുവശത്ത്, പഴയ കടങ്ങളും നിങ്ങളെ അലട്ടും. ദാമ്പത്യജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയ ജീവിതം സാധാരണമായിരിക്കും. ഇന്ന് നിങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കും.

മകരം

മകരം

ഇന്ന് നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കണം. ജോലിക്കാര്‍ക്ക് ദിവസം വളരെ തിരക്കിലായിരിക്കും. അവരുടെ മാനസികാവസ്ഥയും ഇന്ന് മോശമായിരിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക രംഗത്ത്, ദിവസം ലാഭകരമായിരിക്കും, പ്രത്യേകിച്ച് വ്യാപാരികള്‍ക്ക് ചില വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാം. ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. പങ്കാളിയുടെ സഹായത്തോടെ, ഏത് പ്രശ്‌നങ്ങളും ഇന്ന് മറികടക്കും. ആരോഗ്യകാര്യങ്ങള്‍ നന്നായിരിക്കും.

Most read: മേടം രാശിക്കാരുടെ 2020 എങ്ങനെ?

കുംഭം

കുംഭം

ഇന്ന് നിങ്ങള്‍ പണത്തെക്കുറിച്ച് വേവലാതിപ്പെടും. ചെലവ് വര്‍ദ്ധിക്കും, പണം സമ്പാദിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. പങ്കാളിയുമായി തര്‍ക്കമുണ്ടെങ്കില്‍, നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ജോലിപരമായി ദിവസം സാധാരണമായിരിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് അല്‍പം കാത്തിരിക്കേണ്ടിവരും. ഇന്ന് നിങ്ങള്‍ നടുവേദന കാരണം അസ്വസ്ഥരാകാം.

മീനം

മീനം

സാമ്പത്തിക രംഗത്ത്, ദിവസം നല്ലതാണ്. മുടങ്ങിയ ലാഭം ഇന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. വീട്ടുകാര്യങ്ങള്‍ക്കായി കുറച്ച് പണം ചിലവഴിക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇണയുടെ മാനസികാവസ്ഥയും ഇന്ന് നല്ലതായിരിക്കും. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും, നിങ്ങള്‍ക്ക് അവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സഹോദരങ്ങളുമായി എന്തെങ്കിലും പ്രശ്‌നം നേരിടേണ്ടി വന്നേക്കാം.

English summary

Daily Horoscope For 4th April 2020

Read your daily horoscope for 4th April 2020 in Malayalam.
Story first published: Saturday, April 4, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X