രാശിഫലം: ഇന്ന് കഠിനാധ്വാനം വേണ്ട രാശിക്കാര്‍

നിങ്ങളുടെ പരാജയം വിജയമാക്കി മാറ്റണമെങ്കില്‍, നിങ്ങളുടെ രാശിഫലം വായിക്കുക. നിങ്ങളുടെ ഇന്നത്തെ ദിവസവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ഭാവി അറിയുന്നതിലൂടെ, വരാനിരിക്കുന്ന വെല്ലുവിളികളെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ നേരിടാന്‍ കഴിയും, അത് നിങ്ങളുടെ സന്തോഷവും ആത്മശക്തിയും വര്‍ദ്ധിപ്പിക്കും.

ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്താണ് കരുതിവച്ചതെന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങളുടെ പഠനത്തെക്കുറിച്ച് അശ്രദ്ധരാകരുത്. ഈ സമയം ജോലിചെയ്യുന്ന ആളുകള്‍ക്ക് ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞതായിരിക്കും. നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ പങ്കാളി എടുക്കുന്ന തീരുമാനങ്ങളെ കണക്കിലെടുക്കുക. അഹംഭാവവും കോപവും നിങ്ങളുടെ ബിസിനസ്സിന് ദോഷകരമാണെന്ന് തെളിയിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. ഇന്ന് നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കണം. ആരോഗ്യത്തെക്കുറിച്ച്, ഇന്ന് ഏതെങ്കിലും വിട്ടുമാറാത്ത രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കും.

ഇടവം

ഇടവം

ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, അലസത ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും മികച്ച ഫലം നിങ്ങള്‍ക്ക് ലഭിക്കും. സ്ഥലമിടപാടുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ കൈയില്‍ ഒരു വലിയ അവസരം വന്നേക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മൂത്ത സഹോദരനില്‍ നിന്ന് പ്രധാനപ്പെട്ട ഉപദേശം ലഭിക്കും. സാമ്പത്തികം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം

മിഥുനം

ബിസിനസില്‍ പ്രതീക്ഷിക്കുന്ന ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. മരം കച്ചവടം നടത്തുന്നവര്‍ക്ക് ഇന്ന് ലാഭമുണ്ടാക്കാന്‍ അവസരം ലഭിക്കും. മറുവശത്ത്, ജോലിക്കാര്‍ക്ക് ഇന്ന് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. എന്തിനെക്കുറിച്ചും നിങ്ങളുടെ കോപം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പണത്തെക്കുറിച്ച്, നിങ്ങളുടെ വരുമാനവും ചെലവും തമ്മില്‍ സന്തുലനം സൂക്ഷിക്കുക. വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരും. വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് പിന്തുണ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

കര്‍ക്കിടകം

കര്‍ക്കിടകം

ദാമ്പത്യജീവിതത്തില്‍ അഭിപ്രായവ്യത്യാസം വര്‍ദ്ധിക്കുന്നതായി കണ്ടേക്കാം. നിങ്ങളുടെ ഇണയെ അനാവശ്യമായി സംശയിക്കുന്നത് ഒഴിവാക്കുക. ജോലിക്കായി ഇന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാം. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ഈ സമയത്ത് നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇന്ന്, കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചില ചിലവുകള്‍ ഉണ്ടാകാം.ആരോഗത്തിന്റെ കാര്യത്തില്‍, അശ്രദ്ധ ഒഴിവാക്കുക.

ചിങ്ങം

ചിങ്ങം

കുടുംബ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. വീട്ടിലെ അംഗങ്ങളുമായി തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പരമാവധി ശ്രമിക്കും, നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. വീട്ടിലെ ആരെങ്കിലും ഇന്നൊരു സന്തോഷ വാര്‍ത്ത നല്‍കിയേക്കാം. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, ജീവിതപങ്കാളിയുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. വ്യാപാരികള്‍ക്ക് ഇന്ന് ഒരു പ്രധാന വ്യക്തിയിലൂടെ നേട്ടമുണ്ടാക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് വളരെ തിരക്കിലായിരിക്കും. ഇന്ന് നിങ്ങള്‍ വിശ്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി

കന്നി

ഇന്ന് നിങ്ങള്‍ അമിതമായ കോപവും ധാര്‍ഷ്ട്യവും ഒഴിവാക്കേണ്ടതുണ്ട്. അനാവശ്യമായ കുഴപ്പങ്ങളിലൂടെ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ഓഫീസില്‍, നിങ്ങള്‍ വളരെ സജീവമായിരിക്കണം. ഉയര്‍ന്ന ജോലിഭാരം കാരണം, നിങ്ങള്‍ ഇന്ന് വളരെ കഠിനാധ്വാനം ചെയ്യേണ്ടി വരും. പുതിയ ബിസിനസ്സ് തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഒരു അലര്‍ജിയോ അണുബാധയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അതിനാല്‍ ശ്രദ്ധിക്കുക.

തുലാം

തുലാം

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് സമ്മര്‍ദ്ദകരമായ ദൈനംദിന ദിനചര്യയില്‍ നിന്ന് ആശ്വാസം ലഭിക്കും. ഇന്ന് ജോലിഭാരം ഭാരം കുറഞ്ഞതാകാനും നിങ്ങള്‍ക്ക് ആവശ്യമായ പണം ലഭിക്കാനും സാധ്യതയുണ്ട്. സ്വയം പുതുക്കാനുള്ള ഒരു നല്ല ദിവസമാണ് ഇന്ന്. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ഈ ദിവസം വ്യാപാരികള്‍ക്ക് വളരെ തിരക്കിലായിരിക്കും, നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഠിനമായി പരിശ്രമിക്കും. സാമ്പത്തികസ്ഥിതി സാധാരണമായിരിക്കും.

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കാം. പുതിയ പദ്ധതികള്‍ പിന്തുടരുന്നതിന് സമയം അനുകൂലമാണ്. ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് നിങ്ങളുടെ ജോലി ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം പ്രയോജനകരമാകും. അധിക പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ക്ക് നല്ല മാനസികവും ശാരീരികവുമായ ആരോഗ്യം ഉണ്ടാകും, അത് നിങ്ങള്‍ക്ക് പൂര്‍ണ്ണ നേട്ടങ്ങള്‍ നല്‍കും. വ്യാപാരികള്‍ക്ക് ചെറുതാണെങ്കിലും സാമ്പത്തിക നേട്ടം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ ഇണയോടൊപ്പം ഇന്നത്തെ ദിവസം നിങ്ങള്‍ ആസ്വദിക്കും.

ധനു

ധനു

കുടുംബ ജീവിതത്തില്‍ ചില സമ്മര്‍ദ്ദങ്ങള്‍ സാധ്യമാണ്. കുടുംബാംഗങ്ങള്‍ നിങ്ങളെ ശരിയായി മനസ്സിലാക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നാം. മറുവശത്ത്, ഇണയുടെ ആരോഗ്യനിലയില്‍ നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. അവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്നതാണ് നല്ലത്. കുട്ടികളില്‍ നിന്ന് സന്തോഷം വരും. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം നടത്തും. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്രമായിരിക്കും. ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഇന്ന്, ജോലിഭാരം നിങ്ങള്‍ക്ക് കുറവായിരിക്കും.

മകരം

മകരം

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭമായിരിക്കും. നിങ്ങളുടെ ശമ്പളം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ, ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്കും ഒരു നല്ല ജോലി ഓഫര്‍ ലഭിക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ നിക്ഷേപങ്ങള്‍ക്ക് തിരക്കുകൂട്ടരുത്. വ്യക്തിജീവിതത്തെക്കുറിച്ച് പറയുമ്പോള്‍, ഇന്ന് പെട്ടെന്ന് ഒരു പ്രശ്‌നം ഉണ്ടാകാം. നിങ്ങള്‍ക്ക് ഒരു സുഹൃത്ത് അല്ലെങ്കില്‍ കുടുംബാംഗവുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. സാമ്പത്തികം നല്ല നിലയിലായിരിക്കും. ഇന്ന് ചെലവ് കുറവായിരിക്കും.

കുംഭം

കുംഭം

ജോലിക്കാര്‍ ഇന്ന് മേലുദ്യോഗസ്ഥരോട് സമീപനം മയപ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ ജോലിയെ അപകടപ്പെടുത്തുന്ന ഒരു തരത്തിലുള്ള പ്രവര്‍ത്തികളും എടുക്കരുത്. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ഇന്ന്, ഫാഷന്‍ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് ദിവസം അനുകൂലമാണ്. കുടുംബജീവിതം സന്തോഷകരമാകും. കുടുംബവുമായുള്ള ബന്ധത്തില്‍ സ്‌നേഹം കാണും.

മീനം

മീനം

നിങ്ങള്‍ക്ക് ജോലിഭാരം അനുഭവപ്പെടുന്നുവെങ്കില്‍ നിങ്ങളുടെ എല്ലാ ജോലികളും പ്ലാന്‍ അനുസരിച്ച് ചെയ്യണം. സ്വയം വളരെയധികം സമ്മര്‍ദ്ദം ചെലുത്തരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍, ഇന്നത് പരിഹരിക്കാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണമായിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് തലവേദന പ്രശ്‌നം സൃഷ്ടിച്ചേക്കാം.

Story first published: Saturday, October 3, 2020, 6:00 [IST]
X
Desktop Bottom Promotion