Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
രാശിഫലം: ഈ രാശിക്കാര്‍ക്ക് സമാധാനപരമായ ദിവസം
ഗണപതി, ദുര്‍ഗ, കാളി, ഹനുമാന് എന്നിവരെ ആരാധിക്കുന്ന നല്ല ദിവസമായി ചൊവ്വാഴ്ച ദിവസം കണക്കാക്കുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ ഉപവസിക്കുന്നു. ഇന്നത്തെ ഉപവാസം ചൊവ്വയുടെ ദോഷകരമായ ഫലങ്ങള്‍ ഒഴിവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പുത്രന് ജനിക്കാനും, കുടുംബത്തില്‍ സന്തോഷം കൈവരാനും ഇന്നത്തെ ആരാധനകള്‍ സഹായിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങള്‍ ലഭിക്കുന്നുവെന്നറിയാന് രാശിഫലം വായിക്കൂ.

മേടം
സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും, ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. മാനസികമായി നിങ്ങള്‍ സ്വയം ശക്തനാകുകയും നിങ്ങളുടെ തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കുകയും ചെയ്യും. ചില്ലറ വ്യാപാരികള്‍ക്ക് ഇന്ന് വളരെ പ്രയോജനകരമായ ദിവസമായിരിക്കും. പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. കുടുംബത്തോടൊപ്പം മതിയായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ഇടവം
നിങ്ങള്‍ക്ക് ഇന്ന് വലിയ ആശ്വാസം ലഭിക്കും. ഏതെങ്കിലും സ്വത്ത് തര്‍ക്കം പരിഹരിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. സാമ്പത്തികമായി നിങ്ങള്‍ക്ക് പ്രയോജനകരമാവുകയും ചെയ്യും. സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള കൈമാറ്റവും ലഭിക്കും. സ്വര്‍ണ്ണവും വെള്ളിയും വ്യാപാരം ചെയ്യുന്നവര്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. വീടിന്റെ അന്തരീക്ഷം സന്തോഷപൂര്‍വ്വം തുടരും. ഇന്ന് കുടുംബത്തോടൊപ്പം സന്തോഷകരമായ ദിവസമായിരിക്കും. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ സമയത്ത് ചെറിയ അശ്രദ്ധപോലും പാടില്ല.

മിഥുനം
ഇതിനകം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും. കൂടാതെ നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. വിഷമ സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രണയിനിയുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. മറുവശത്ത്, ഇന്ന് പിതാവില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിയും. സാമ്പത്തകമായി നിങ്ങളുടെ സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങള്‍ തീവ്രമാക്കണം.

കര്‍ക്കിടകം
ഇന്ന് നിങ്ങളുടെ മനസ്സ് ഒരുവിധം അസ്വസ്ഥമാകും. നിങ്ങള്‍ക്ക് പലതരം നെഗറ്റീവ് ചിന്തകളാല്‍ ചുറ്റപ്പെടും. അനാവശ്യമായ കാര്യങ്ങളെല്ലാം മറന്ന് നിങ്ങളുടെ പ്രധാനപ്പെട്ട ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് നല്ലതല്ല. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവാകും. ഓഫീസിലെ ജോലിഭാരം പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, അസ്വസ്ഥരാകുന്നതിനുപകരം, നിങ്ങള്‍ ധൈര്യത്തോടും കഠിനാധ്വാനത്തോടും കൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടത്താന്‍ ബിസിനസ്സുകാരോട് നിര്‍ദ്ദേശിക്കുന്നു.

ചിങ്ങം
ഇന്ന് ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ചുമ, ജലദോഷം അല്ലെങ്കില്‍ വയറുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വസ്ഥതകള്‍ അവഗണിക്കാതിരിക്കുക. വീട്ടിലെ സ്ഥിതി പിരിമുറുക്കം നിറഞ്ഞതായിരിക്കും. വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സംസാരവും പെരുമാറ്റവും സന്തുലിതമായി സൂക്ഷിക്കേണ്ടതുണ്ട്. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. മറുവശത്ത്, തടി വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ന് പ്രതീക്ഷിച്ചപോലെ ഫലങ്ങള്‍ ലഭിച്ചേക്കാം.

കന്നി
കന്നി രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ശുഭമാണ്. ഏതെങ്കിലും മത്സര പരീക്ഷളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. ഓഫീസ് അന്തരീക്ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ കഴിയും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. ആരോഗ്യം അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും സുഖം ലഭിക്കും.

തുലാം
ഇന്ന് നിങ്ങളുടെ പങ്കാളിയുമായി റൊമാന്റിക് നിറഞ്ഞ ദിവസമായിരിക്കും. അവര്‍ക്കായി പണം ചിലവഴിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഇന്ന് സുരക്ഷിതമായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. സ്വയം ജോലിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം. ബിസിനസ്സുകാര്‍ക്ക് ധൈര്യത്തിന്റെയും ശക്തിയുടെയും ബലത്തില്‍ മികച്ച വിജയം നേടാന്‍ കഴിയും. ഇന്ന് നിങ്ങളുടെ എതിരാളികളെ ജയിക്കാനാകും. പണം നല്ലതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും.

വൃശ്ചികം
നിങ്ങളുടെ ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കും. നിങ്ങളുടെ നല്ല ഗുണങ്ങളെ ആളുകള്‍ പ്രശംസിക്കും. ഇന്ന്, നിങ്ങളുടെ സംസാരത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ ചില പ്രശ്നം മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ജോലി വില്‍പ്പനയുമായോ ധനകാര്യവുമായോ ബന്ധപ്പെട്ടതാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടാം. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. ജീവിത പങ്കാളിയുമായി മികച്ച ധാരണ പുലര്‍ത്തും. സാമ്പത്തിക രംഗത്ത്, ദിവസം ചെലവേറിയതായിരിക്കും. ആരോഗ്യത്തെക്കുറിച്ച്, കാലാവസ്ഥയിലെ മാറ്റം കാരണം ഇന്ന് ഒരു പ്രശ്നമുണ്ടാകാം.

ധനു
ജോലിയില്‍ പെട്ടെന്ന് ഒരു വലിയ പ്രശ്നമുണ്ടായേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. അനാവശ്യമായ സംസാരത്തില്‍ നിന്ന് മാറി നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസുകാരെ സാമ്പത്തിക പ്രശ്നങ്ങള്‍ ചുറ്റിപ്പറ്റിയേക്കാം. ഇന്ന് പണത്തിന്റെ അഭാവം കാരണം, നിങ്ങളുടെ പ്രധാനപ്പെട്ട ജോലി കുടുങ്ങിയേക്കാം. വീടിന്റെ അന്തരീക്ഷം നന്നായിരിക്കും. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ആരോഗ്യപരമായി, നിങ്ങളുടെ ക്ഷീണം വര്‍ദ്ധിക്കുകയും അലസത അനുഭവപ്പെടുകയും ചെയ്യും.

മകരം
നിങ്ങള്‍ പ്രതികൂല സാഹചര്യങ്ങള്‍ ധൈര്യത്തോടെ നേരിടും. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, ഓഫീസിലെ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. മേലുദ്യോഗസ്ഥര്‍ വളരെ സന്തുഷ്ടരാകും. ചില പ്രധാന ഉത്തരവാദിത്തങ്ങളും നിങ്ങളെ ഏല്‍പ്പിച്ചേക്കാം. ചെറുകിട വ്യാപാരികള്‍ക്ക് ഇന്ന് നല്ല ദിവസമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ അനുകൂലമായിരിക്കും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ആരോഗ്യം നന്നായിരിക്കും.

കുംഭം
ഇന്ന് നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തില്‍ നിന്ന് അകന്ന് ശാന്തമായ ഒരു ദിവസമായിരിക്കും. ജോലിസ്ഥലത്ത്, ദിവസം ശുഭമാണ്. ജോലിക്കാര്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം വിജയിക്കുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നും. അതേസമയം, വ്യാപാരികള്‍ക്കും ദിവസം പ്രയോജനം ലഭിക്കും. വ്യക്തിപരമായ ജീവിതത്തില്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ദാമ്പത്യജീവിതത്തില്‍ സന്തോഷം നിറയും. ദിവസം നിങ്ങള്‍ വളരെ ആസ്വദിക്കും.

മീനം
ഇന്ന് നിങ്ങള്‍ക്ക് പോരാട്ടങ്ങളും വെല്ലുവിളികളും നിറഞ്ഞ ദിവസമായിരിക്കും. നിരാശപ്പെടേണ്ട ആവശ്യമില്ല, താമസിയാതെ സാഹചര്യങ്ങള്‍ മാറും. നിങ്ങളുടെ ജോലിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഇപ്പോള്‍ വലിയ തീരുമാനമൊന്നും എടുക്കുന്നില്ലെങ്കില്‍ നന്നായിരിക്കും. ഈ സമയത്ത് നിങ്ങള്‍ വളരെ വിവേകത്തോടെ നീങ്ങണം. വിവാഹിതര്‍ക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. പണത്തെ സംബന്ധിച്ചിടത്തോളം, ഇന്നത്തെ ദിവസം ചെലവേറിയതായിരിക്കും.



Click it and Unblock the Notifications