For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്ന രാശിക്കാര്‍

|

ബുധനാഴ്ച ദിവസം ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു ദിവസം വളരെ ശുഭകരമാണ്. ഇന്ന് വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഭാഗ്യം കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ബുധനാഴ്ച നോമ്പനുഷ്ഠിക്കുന്നത് സമാധാനപരമായ കുടുംബജീവിതം നയിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും നല്‍കുന്നുവെന്ന് അറിയാന്‍ രാശിഫലം വായിക്കൂ.

Most read: സ്വപ്‌നത്തില്‍ ജലം കാണുന്നതിന് അര്‍ത്ഥമെന്ത്‌ ?Most read: സ്വപ്‌നത്തില്‍ ജലം കാണുന്നതിന് അര്‍ത്ഥമെന്ത്‌ ?

മേടം

മേടം

വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത്, പഠനങ്ങളോടുള്ള ചെറിയ അശ്രദ്ധ പോലും നല്ലതല്ല. ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് മികച്ച ദിവസമായിരിക്കും. ഒരു സുവര്‍ണ്ണാവസരം ലഭിക്കും. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് വഴിതുറക്കാന്‍ സാധ്യതയുണ്ട്. ഇന്ന് വ്യാപാരികള്‍ക്ക് ചെറിയ സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്. വ്യക്തിപരമായ ജീവിതത്തില്‍, ഇന്ന് ഏതെങ്കിലും ബന്ധുക്കള്‍ നിങ്ങളുടെ കാര്യങ്ങളില്‍ കൂടുതലായി ഇടപെടാന്‍ സാധ്യതയുണ്ട്. എങ്കിലും, തര്‍ക്കം പടില്ല.

ഇടവം

ഇടവം

ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയുമായുണ്ടായിരുന്ന അകല്‍ച്ചകള്‍ നീങ്ങും. അത് നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും. ഇന്ന് ജോലി ചെയ്യുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും. കുറച്ച് കാലമായുള്ള നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ഇന്ന് വ്യാപാരികള്‍ക്കും ഗുണം ചെയ്യും. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. കുടുങ്ങിയ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും. ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനാകും.

Most read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവംMost read:ഇടവം രാശിയിലെ പുരുഷന്‍മാരുടെ പൊതുസ്വഭാവം

മിഥുനം

മിഥുനം

ഇന്ന്, നിങ്ങള്‍ ചിന്തിക്കാതെ ഒരു ജോലിയും ചെയ്യരുത്, വലിയ കുഴപ്പത്തിലായേക്കാം. ജോലിക്കാര്‍ അവരുടെ തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാപാരികള്‍ അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനപ്പെട്ടതും ദൃഢവുമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് അലസത അനുഭവപ്പെടും.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങള്‍ക്ക് ക്ഷീണവും ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിശ്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ബിസിനസ്സുകാര്‍ ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇന്ന് നിങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കാം. കുടുംബജീവിതത്തില്‍ സമാധാനം നിലനിര്‍ത്താന്‍, നിസ്സാരകാര്യങ്ങളില്‍ ദേഷ്യപ്പെടുന്ന ശീലം ഒഴിവാക്കുക. ഇന്ന് സാമ്പത്തികം സമ്മിശ്ര ഫലമായിരിക്കും. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം.

 ചിങ്ങം

ചിങ്ങം

ഈ ദിവസം നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കുക. ചില ആളുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചേക്കാം. ഇന്ന് വ്യാപാരികള്‍ക്ക് സമ്മര്‍ദ്ദകരമായ ദിവസമായിരിക്കും. ജോലിക്കാര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കുന്നതിനാല്‍ ഇന്ന് വളരെ ബുദ്ധിമുട്ടായിരിക്കും. ജോലിയിലും ആരോഗ്യത്തിലും നിങ്ങള്‍ തുല്യ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

Most read:ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍Most read:ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

കന്നി

കന്നി

ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഒരു പുതിയ പ്രോജക്റ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നതിന് ദിവസം നല്ലതാണ്. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഏതെങ്കിലും വിവാഹാലോചന നിങ്ങള്‍ക്കായി വന്നേക്കാം. ആരോഗ്യം നന്നായിരിക്കും.

തുലാം

തുലാം

ഇന്ന് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സന്തോഷമുള്ള ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും ഒപ്പം നിങ്ങളുടെ സന്തോഷം കുടുംബവുമായി പങ്കിടുകയും ചെയ്യും. ജോലിക്കാര്‍ മികച്ച പ്രകടനം നടത്തും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാകും. ബിസിനസ്സുകാര്‍ ഇപ്പോള്‍ അപകടകരമായ ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുക. ഇന്ന് സാമ്പത്തിക രംഗത്ത് മികച്ചതായിരിക്കും. ആരോഗ്യം നല്ലതായിരിക്കും.

വൃശ്ചികം

വൃശ്ചികം

ഇന്ന് ആരോഗ്യത്തിന്റെ കാര്യം ശരിയായിരിക്കില്ല, നിങ്ങള്‍ പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നിങ്ങളുടെ മാതാപിതാക്കളെ ദു:ഖിപ്പിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ പങ്കാളിക്കൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുക. ഇന്ന് നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് ഒരു ചെറിയ യാത്ര ചെയ്യേണ്ടിവരാം.

Most read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണംMost read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണം

ധനു

ധനു

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഇന്ന് നിങ്ങള്‍ക്ക് സുഖപ്രദമായ കാര്യങ്ങള്‍ക്കായി കുറച്ച് പണം ചിലവഴിക്കാം. നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ചില പ്രധാന ഉത്തരവാദിത്തങ്ങള്‍ വന്നേക്കാം. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവര്‍ പങ്കാളിയുമായി നല്ല ബന്ധം നിലനിര്‍ത്തേണ്ടതുണ്ട്. നിങ്ങള്‍ക്കിടയിലെ വിള്ളല്‍ ബിസിനസിനെ ബാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഇന്ന് നിങ്ങള്‍ രണ്ടുപേരും പരസ്പരം കൂടുതല്‍ സമയം ചെലവഴിക്കും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നന്നായിരിക്കും.

 മകരം

മകരം

നിങ്ങള്‍ക്ക് പുരോഗതിക്കായി ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ന് പ്രതീക്ഷിച്ചയിടത്തുനിന്ന് ചില സഹായങ്ങള്‍ ലഭ്യമാകില്ല. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് വീട്ടിലെ ഇളയ അംഗങ്ങളില്‍ നിന്ന് വളരെയധികം സ്‌നേഹവും പിന്തുണയും ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ തടസങ്ങളില്‍ നിന്ന് മുക്തി നേടാനാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് അശ്രദ്ധരാകരുത്.

Most read:ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെMost read:ലക്ഷ്മീ വിഗ്രഹം ഇങ്ങനെ വയ്ക്കൂ; ഐശ്വര്യം കൂടെ

കുംഭം

കുംഭം

ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. എന്നാല്‍, നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ പിന്തുണയുണ്ടാകും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ നിക്ഷേപം ഒഴിവാക്കണം. ഇന്ന് നിങ്ങള്‍ ഒരു സുപ്രധാന തീരുമാനം എടുക്കുകയാണെങ്കില്‍, അതില്‍ ഉറച്ചുനില്‍ക്കുക. ആരോഗ്യം സംബന്ധിച്ച് ഇന്ന് നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും.

 മീനം

മീനം

ഇന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വിജയം നേടാനുള്ള അവസരമുണ്ട്. മറുവശത്ത്, ഇന്ന് നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാളുമായി നിങ്ങള്‍ക്ക് ഇന്ന് തര്‍ക്കമുണ്ടാകാം. കോപത്തോടെ ഒരു പ്രവൃത്തിയും ചെയ്യരുത്, അത് നിങ്ങള്‍ക്ക് സ്വയം ദോഷം ചെയ്യും. ഇന്ന് പെട്ടെന്ന് പണം ലാഭിക്കാനുള്ള സാധ്യതയുണ്ട്, അതുവഴി ചില സാമ്പത്തിക പ്രശ്‌നത്തില്‍ നിന്ന് മുക്തി നേടാനാകും. കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും, ഒപ്പം വീട്ടില്‍ സന്തോഷവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായി തുടരും.

English summary

Daily Horoscope For 3rd June 2020

Read your daily horoscope for 3rd June 2020 in Malayalam.
Story first published: Tuesday, June 2, 2020, 18:51 [IST]
X
Desktop Bottom Promotion