പുതിയ തുടക്കം ഈ രാശിക്കാര്‍ക്ക്

നിങ്ങളുടെ രാശിചക്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഇന്ന് കാണാവുന്നതാണ്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇന്ന് നിങ്ങള്‍ക്കുണ്ടായേക്കാം. ചില രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ വന്നുചേരും. 2020 ജനുവരി 24ലെ ശനിമാറ്റം പലരിലും നല്ലതായി ഭവിച്ചിട്ടുണ്ട്. പലര്‍ക്കും ഇന്നൊരു പുതിയ ദിവസത്തിനുള്ള സമയമാണ്. നിങ്ങളുടെ ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

മേടം രാശി

മേടം രാശി

സാമൂഹ്യ ജീവിതത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രധാനപ്പെട്ട ബന്ധങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സമൂഹത്തിലെ ചില പ്രമുഖരെ കണ്ടുമുട്ടും. പ്രണയിതാക്കള്‍ക്ക് പ്രത്യേക ദിവസമായിരിക്കും. ഇന്ന് പ്രധാനപ്പെട്ട ഏതെങ്കിലും തീരുമാനമെടുക്കാം. ഇണയുടെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പ്രണയിനിയുമായി നല്ല സമയം ചെലവഴിക്കും. പ്രിയപ്പെട്ടവരില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ചെലവേറിയ ദിവസമായിരിക്കും ഇന്ന്. ജോലിയില്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം.

ഇടവം രാശി

ഇടവം രാശി

ജോലിക്കാര്‍ക്ക് അഭിനന്ദനങ്ങളും ബഹുമതികളും ലഭിക്കും. ബിസിനസുകാര്‍ ഇന്ന് സുപ്രധാന തീരുമാനങ്ങള്‍ എടുക്കും. ദാമ്പത്യ ജീവിതത്തില്‍ ഇണയോട് ശരിയായി പെരുമാറുക. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങള്‍ അലട്ടും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ചെറിയ ചെലവുകളുണ്ടാവും. നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.

മിഥുനം രാശി

മിഥുനം രാശി

ചില വിചിത്രമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. ഇണയുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. വീട്ടില്‍ സന്തോഷവും സമാധാനവും വേണമെങ്കില്‍ നിങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കും. വായ്പ എടുത്തത് തിരിച്ചടക്കാന്‍ ബുദ്ധിമുട്ടും. ഓഫീസിലെ നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കും. ജോലിയും കുടുംബാംഗങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥയില്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. ഓഫീസിലെ നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പെരുമാറ്റം ശരിയായിരിക്കില്ല. ഇന്ന് ജോലിഭാരമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. സാമ്പത്തിക രംഗത്ത് ദിവസം നന്നായിരിക്കും. പ്രണയിതാക്കള്‍ക്ക് ഇന്ന് കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ദാമ്പത്യ ജീവിതം ആനന്ദദായകമായിരിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും. രണ്ടുപേര്‍ക്കും യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. സാമ്പത്തിക രംഗത്ത് ഒരു മികച്ച ദിവസമായിരിക്കും. ചില സാമ്പത്തിക പദ്ധതികളും തയ്യാറാക്കാം. ബിസിനസുകാര്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കുകയും നിങ്ങളുടെ ബിസിനസ്സും വളരുകയും ചെയ്യും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് പിതാവിന്റെ ഉപദേശത്തില്‍ വലിയ നേട്ടം ലഭിക്കും.

കന്നി രാശി

കന്നി രാശി

പണത്തിന്റെ കാര്യത്തില്‍ ദിവസം ശുഭമാണ്. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദാമ്പത്യജീവിതത്തില്‍ സമ്മര്‍ദ്ദം നിറയും. ചെറിയ വിഷയങ്ങളില്‍ സംവാദങ്ങള്‍ നടക്കും. നിങ്ങള്‍ വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കുക. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ മേലുദ്യോഗസ്ഥരുമായി സംസാരിച്ചു തീര്‍ക്കുക. പ്രണയിതാക്കള്‍ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ഒരു പ്രത്യേക വ്യക്തിയെ കാണാന്‍ കഴിയും. ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്.

തുലാം രാശി

തുലാം രാശി

സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി ഉണ്ടായേക്കാം. ദാമ്പത്യ ജീവിതം ആനന്ദദായകമായിരിക്കും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് ഒരു തര്‍ക്കമുണ്ടാകാം. ഇന്ന് ഓഫീസില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കഠിനാധ്വാനത്തോടും സത്യസന്ധതയോടും കൂടി നിങ്ങളുടെ ജോലികള്‍ തീര്‍ക്കുക. ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്. അധ്യാപകരുടെ പിന്തുണയും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

ചില മാനസിക സമ്മര്‍ദ്ദം കാരണം നിങ്ങള്‍ അസ്വസ്ഥരാകും. ജോലിസ്ഥലത്ത് ഇന്ന് വളരെ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ഇന്ന് ബിസിനസുകാര്‍ക്ക് മികച്ച ദിവസമാണ്. നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ കലഹമുണ്ടാകും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര ഏകോപനം മോശമാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് യോജിപ്പുണ്ടാകും.

ധനു രാശി

ധനു രാശി

ഓഫീസില്‍ കെട്ടിക്കിടക്കുന്ന ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. ഇന്ന് നിങ്ങള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കും. ഇന്ന് കുടുംബാംഗങ്ങളുമായി സാമൂഹിക പരിപാടിയിലും പങ്കെടുക്കാം. സാമ്പത്തിക കാര്യങ്ങള്‍ ഇന്ന് മികച്ചതായിരിക്കും. വിലയേറിയ എന്തെങ്കിലും നേടാം. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ജീവിത പങ്കാളിയുമായി യോജിപ്പുണ്ടാകും. പ്രണയിതാക്കള്‍ അല്‍പം ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മകരം രാശി

മകരം രാശി

ജോലിസ്ഥലത്ത് ഇന്ന് അല്‍പ്പം ക്ഷീണം അനുഭവപ്പെടാം. പണവുമായി ബന്ധപ്പെട്ട് പാര്‍ട്‌നര്‍മാരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. കുടുംബാംഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ മാറി വീടിന്റെ അന്തരീക്ഷം ഇന്ന് ശാന്തമായിരിക്കും. മാതാപിതാക്കളുടെ സഹായത്തോടെ വലിയ ദൗത്യം പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ മനസ്സ് ഇന്ന് അസ്വസ്ഥമാകും. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക.

കുംഭം രാശി

കുംഭം രാശി

സ്വകാര്യ ജീവിതം ആനന്ദദായകമായിരിക്കും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം മികച്ചതായിരിക്കും. ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. പങ്കാളിയുമായുള്ള സ്‌നേഹവും ബന്ധവും വര്‍ദ്ധിക്കും. വെല്ലുവിളികളില്‍ പ്രിയപ്പെട്ടവര്‍ നിങ്ങളെ സഹായിക്കും. കുട്ടികള്‍ നല്ല വാര്‍ത്തകള്‍ സമ്മാനിക്കും. ജോലിപരമായി മികച്ച പ്രകടനം നടത്തും. മേലുദ്യോഗസ്ഥര്‍ സന്തുഷ്ടരാകും. ബിസിനസുകാര്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികം നന്നായിരിക്കും. ആരോഗ്യവും നന്നായിരിക്കും.

മീനം രാശി

മീനം രാശി

സ്വകാര്യ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. വളരെക്കാലമായി അകന്ന ബന്ധങ്ങള്‍ ഇന്ന് അടുക്കും. കുടുംബാംഗങ്ങളുമായി സന്തോഷകരമായദിവസം ചെലവഴിക്കും. ജോലിപരമായി നല്ല നിലയിലായിരിക്കും. വ്യാപാരികള്‍ക്ക് എതിരാളികളെ നേരിടാനാവും. നിങ്ങള്‍ വിജയം കാണും. സാമ്പത്തിക രംഗത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ ആനുകൂല്യം ലഭിക്കും. പ്രണയ ജീവിതത്തില്‍ തീരുമാനങ്ങള്‍ ചിന്തിച്ച് എടുക്കുക.

X
Desktop Bottom Promotion