For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ ദിവസം മികച്ചതാകുന്ന രാശിക്കാര്‍

|

ഇന്നത്തെ രാശിഫലത്തില്‍ പല രാശിക്കാരും നല്ല നേട്ടങ്ങള്‍ക്ക് ഉടമകളാകുന്നു. സാമ്പത്തിക നേട്ടം, ദാമ്പത്യ വിജയം എന്നിവ കൈവരിക്കുന്നു. എങ്കിലും ചില രാശിക്കാര്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. ചില രാശിക്കാര്‍ക്ക് ഇന്ന് നിങ്ങള്‍ക്ക് നിരാശ തോന്നാനുള്ള സാധ്യതയുണ്ടെങ്കിലും ഉടന്‍ തന്നെ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടും. കഷ്ടടതകളില്‍ വിഷമിക്കാതെ മനസ്സ് ശാന്തമാക്കിയിരിക്കണം. വിചിത്രമായ സാഹചര്യങ്ങളില്‍, നിങ്ങള്‍ വിവേകപൂര്‍ണ്ണമായ തീരുമാനം കൈക്കൊള്ളുക. നാളത്തെ നല്ല ദിനങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ഓര്‍ക്കുക. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

Most read: വ്യാഴമാറ്റം: ഗുണം ഈ രാശിക്കാര്‍ക്ക്Most read: വ്യാഴമാറ്റം: ഗുണം ഈ രാശിക്കാര്‍ക്ക്

മേടം

മേടം

ഇന്ന് ബിസിനസ്സ് നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയിക്കും. മുടങ്ങിയ പ്രവര്‍ത്തികള്‍ പുനരാംരംഭിക്കാനാകും. ജോലിക്കാര്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. കുടുംബത്തില്‍ ചില പിരിമുറുക്കങ്ങള്‍ സാധ്യമാണ്. വീട്ടിലെ അംഗങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് എതിരായിരിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. പ്രണയ ജീവിതം സാധാരണമായിരിക്കും. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള സ്‌നേഹം നിലനില്‍ക്കും. ആരോഗ്യം മികച്ചതായിരിക്കും.

ഇടവം

ഇടവം

ബിസിനസ്സുകാര്‍ ജോലി പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കും. ജോലി്ക്കാര്‍ക്ക് സഹപ്രവര്‍ത്തകരുടെ എതിര്‍പ്പ് നേരിടേണ്ടിവരും. സാമ്പത്തികമായി വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. പങ്കാളിയുടെ നല്ല മാനസികാവസ്ഥ നിങ്ങളുടെ ദിവസത്തെ കൂടുതല്‍ മനോഹരമാക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് പ്രത്യേകതകളുണ്ടാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

Most read:ഇടവം രാശി: ഈ വര്‍ഷം ശ്രദ്ധിക്കാന്‍ ഏറെMost read:ഇടവം രാശി: ഈ വര്‍ഷം ശ്രദ്ധിക്കാന്‍ ഏറെ

മിഥുനം

മിഥുനം

ജോലിപരമായി എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. സാമ്പത്തികമായുള്ള ആശങ്കകള്‍ അകലും. ഇന്ന് നിങ്ങള്‍ക്കായി എന്തെങ്കിലും നല്ലത് ചെയ്യാന്‍ ശ്രമിക്കുക. നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ ഇന്ന് അനുകൂലമല്ല. ദാമ്പത്യ ജീവിതം മികച്ചതാവും. ഇണയില്‍ നിന്ന് വൈകാരിക പിന്തുണ നേടുന്നതിലൂടെ നിങ്ങള്‍ മാനസികമായി ശക്തനാകും. ആരോഗ്യത്തോടെയിരിക്കാന്‍, നിങ്ങളുടെ ഭക്ഷണത്തിനു പ്രത്യേക ശ്രദ്ധ നല്‍കണം.

കര്‍ക്കിടകം

കര്‍ക്കിടകം

ദാമ്പത്യ ജീവിതത്തില്‍ ഇന്ന് അനുയോജ്യത ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പ്രണയപരമായ സമയം ചെലവഴിക്കും. ജോലിക്കാര്‍ ജോലിയില്‍ അര്‍പ്പണബോധവും ഉത്സാഹവും കാണിക്കും, അതുവഴി നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഇന്ന് തെറ്റായ സമയത്ത് തെറ്റായ കാര്യങ്ങള്‍ പറയുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും. പണത്തിന്റെ അവസ്ഥ നന്നായിരിക്കും. ബിസിനസ്സുകാര്‍ക്ക് ദിവസം സാധാരണമായിരിക്കും. പ്രണയ ജീവിതത്തില്‍ അല്‍പം കരുതല്‍ കാണിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം തകരാറിലായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുക, ഇന്ന് വിശ്രമിക്കുക.

ചിങ്ങം

ചിങ്ങം

പഴയ കടങ്ങള്‍ നിങ്ങളെ അലട്ടാം. ഇന്ന് സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കണം. വ്യക്തിപരമായ ജീവിതത്തിലെ പ്രശ്‌നങ്ങളുടെ മൂലം നിങ്ങളുടെ കോപം വര്‍ധിക്കും. ജോലിക്കാര്‍ കഠിനാധ്വാനം ചെയ്യുകയും അവരുടെ പരമാവധി പുറത്തെടുക്കുകയും ചെയ്യും. ഇത് മേലുദ്യോഗസ്ഥരെ സന്തോഷിപ്പിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ഇന്ന് കുടുംബത്തോടൊപ്പം ഒരു നല്ല ദിവസമായിരിക്കും. ആരോഗ്യകാര്യങ്ങള്‍ നന്നായിരിക്കും.

Most read:മേടം രാശിക്കാരുടെ 2020 എങ്ങനെ?Most read:മേടം രാശിക്കാരുടെ 2020 എങ്ങനെ?

കന്നി

കന്നി

ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ വൈകാരികത അനുഭവപ്പെടും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനായി നിങ്ങളുടെ വഴിയില്‍ വന്ന തടസ്സങ്ങള്‍ ഇന്ന് മറികടക്കാന്‍ സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിക്കും. ജോലിക്കാര്‍ക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ഒരു വലിയ വിജയം നേടും. വ്യാപാരികള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ബന്ധത്തിന്റെ മാധുര്യം വര്‍ദ്ധിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധമായിരിക്കരുത്.

തുലാം

തുലാം

ജോലിയുടെ കാര്യത്തില്‍ ദിവസം നല്ലതാണ്. ദിവസം വ്യാപാരികള്‍ക്കും നല്ലതാണ്. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ ഗുണം ലഭിക്കും. ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാനാകും. ജോലിക്കാര്‍ എല്ലാ ജോലികളും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ പൂര്‍ത്തിയാക്കും. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും, ഒപ്പം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സുഖം തോന്നും. നിങ്ങളുടെ പങ്കാളിയുമായും മറ്റുള്ളവരുമായും സംവദിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ നിയന്ത്രിക്കുക. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. ആരോഗ്യം നല്ലതായിരിക്കും.

വൃശ്ചികം

വൃശ്ചികം

ഇന്ന് സമ്മര്‍ദ്ദം കുറയും, നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായി അനുഭവപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് ദിവസം വളരെ നല്ലതായിരിക്കും. ഇന്ന് നിങ്ങളുടെ കരിയറിന് ഒരു ദിശ നേടാനാകും. വ്യാപാരികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. ഇന്ന് പണത്തെക്കുറിച്ച് ആശ്വാസം ലഭിക്കും. ചില സാമ്പത്തിക ഉപദേശം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതയുണ്ടാകും. നിങ്ങളുടെ ബന്ധത്തില്‍ സുതാര്യത നിലനിര്‍ത്തുക. ആരോഗ്യം നല്ലതായിരിക്കും.

Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍

ധനു

ധനു

ഇന്ന് പണത്തെക്കുറിച്ച് കൂടുതല്‍ ആശങ്കാകുലരാകും. സാമ്പത്തിക വശം ശക്തിപ്പെടുത്തുന്നതിന് ചില പുതിയ പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് ദിവസം അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ബിസിനസ്സില്‍ കൂടുതല്‍ നേട്ടം നേടാന്‍ കഴിയില്ല. ബിസിനസ്സ് തീരുമാനങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചതിനുശേഷം നിങ്ങളുടെ ചുവടുവെക്കുക. കുടുംബജീവിതം സാധാരണമായിരിക്കും. എങ്കിലും, ഇന്ന് നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കില്ല. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ഇന്ന് ആരോഗ്യം ശ്രദ്ധിക്കുക.

മകരം

മകരം

ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. കുട്ടികളുമായി ബന്ധപ്പെട്ട ചില മികച്ച വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഭാഗ്യമുണ്ടാകും, പണം സമ്പാദിക്കാനുള്ള ഒരു വലിയ അവസരം ലഭിക്കും. ജോലിഭാരം മാറ്റിവച്ച് ഇന്ന് നിങ്ങള്‍ വിനോദത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണയോടെ നിങ്ങളുടെ സന്തോഷം ഇരട്ടിയാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കുംഭം

കുംഭം

ഇന്ന് എല്ലാ ജോലികളും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ മനസ്സ് ശാന്തമാക്കി വയ്ക്കുക. വലിയ സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ വഞ്ചിക്കപ്പെടാം. പണം സമ്പാദിക്കാന്‍ എന്തെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍, ഉടനടി തീരുമാനമെടുക്കരുത്. ഇന്ന് നിങ്ങള്‍ ജോലിയില്‍ വളരെ തിരക്കിലായിരിക്കും. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട ചില വിഷമകരമായ കാര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

മീനം

മീനം

നിങ്ങളുടെ മനസ്സ് ശാന്തമാക്കിയിരിക്കുക. വാക്കുകള്‍ സൂക്ഷിക്കുക. ബിസിനസ്സുകാര്‍ക്ക് ഇന്ന് ശരിയായ ഫലങ്ങള്‍ ലഭിക്കും. എന്നിരുന്നാലും തിടുക്കത്തില്‍ ഒരു ജോലിയും ചെയ്യരുത്. സാമ്പത്തികം നല്ലതല്ല. നിങ്ങള്‍ പണത്തെക്കുറിച്ച് വിഷമിക്കുന്നത് തുടരും. ഇന്ന് നിങ്ങള്‍ പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭ്യമായേക്കില്ല. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം ഒരു മികച്ച ദിവസമായിരിക്കും. ആരോഗ്യം നല്ലതായിരിക്കും, പക്ഷേ വളരെയധികം സമ്മര്‍ദ്ദം ഒഴിവാക്കുക.

Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

English summary

Daily Horoscope For 3rd April 2020

Read your daily horoscope for 3rd April 2020 in Malayalam.
Story first published: Thursday, April 2, 2020, 20:26 [IST]
X
Desktop Bottom Promotion