For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് സാമ്പത്തികം ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവര്‍

|

രാശിപരമായി ഇന്ന് പലര്‍ക്കും ഒരു സമ്മിശ്ര ദിനമായിരിക്കും. അത്തരക്കാര്‍ ക്ഷമയോടെ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജീവിതത്തിന്റെ ഗുണപരമായ ഒരു വശമുണ്ട്. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയ കാര്യങ്ങള്‍ അവഗണിക്കാന്‍ പഠിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയൂ. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: മേടം രാശിക്കാരുടെ 2020 എങ്ങനെ?Most read: മേടം രാശിക്കാരുടെ 2020 എങ്ങനെ?

മേടം

മേടം

ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും ആയിരിക്കും. രണ്ടുപേരും ഒന്നിച്ച് ധാരാളം സമയം ചെലവഴിക്കും. പ്രണയത്തിന്റെ കാര്യത്തില്‍, ദിവസം സാധാരണമായിരിക്കും. സാമ്പത്തികം നന്നായിരിക്കും. അധിക പണം സമ്പാദിക്കാന്‍ കഴിയും. വ്യാപാരികള്‍ക്ക് ചില ആനുകൂല്യങ്ങളുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം വിജയിക്കും. തടസ്സപ്പെട്ട ഏതെങ്കിലും ബിസിനസ്സ് കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

ഇടവം

ഇടവം

പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ന് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുക. ദാമ്പത്യ ജീവിതത്തില്‍ സമ്മിശ്ര ദിനമായിരിക്കും. ഇന്ന് അധിക ജോലിഭാരത്താല്‍ സ്വയം തളരരുത്. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കുക, അല്ലാത്തപക്ഷം ഇത് നിങ്ങളുടെ പ്രവര്‍ത്തനത്തെയും മോശമായി ബാധിക്കും. പ്രണയ ജീവിതത്തില്‍ ഇന്ന് ഒരു വലിയ പ്രശ്‌നം ഉണ്ടാകാം. നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക.

മിഥുനം

മിഥുനം

ഇന്ന് തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. ബിസിനസ്സുകാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ലഭിക്കാനിടയില്ല. ബിസിനസ്സിലെ ഏറ്റക്കുറച്ചിലുകള്‍ തുടരും. ഇന്ന് ജോലിക്കാര്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. സാമ്പത്തിക പരിമിതികള്‍ കാരണം, നിങ്ങളുടെ ചില ജോലികള്‍ അപൂര്‍ണ്ണമാകും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകരുത്. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടും.

കര്‍ക്കിടകം

കര്‍ക്കിടകം

ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. സാമ്പത്തിക രംഗത്ത്, നല്ല അവസരവും കൊണ്ടുവരാന്‍ കഴിയും. മാതാപിതാക്കളുമായുള്ള ബന്ധം തകരാറിലാകും. ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക. ഇന്ന് നിങ്ങള്‍ക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടും. ഈ സമയം നിങ്ങള്‍ വിശ്രമത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.

Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

ചിങ്ങം

ചിങ്ങം

ജോലിപരമായി ഇന്ന് ചില പിരിമുറുക്കങ്ങള്‍ സാധ്യമാണ്. ബിസിനസ്സോ ഓഫീസോ ആകട്ടെ, ഇന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് ജോലിഭാരം വര്‍ദ്ധിക്കും. ക്ഷമയോടും ശാന്തതയോടും കൂടി പ്രവര്‍ത്തിക്കണം. ദിവസത്തിന്റെ രണ്ടാം പകുതി വീടിന്റെ അന്തരീക്ഷം പെട്ടെന്ന് വഷളാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രണയജീവിതം നന്നായിരിക്കും. സാമ്പത്തികമായി നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

കന്നി

കന്നി

ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക രംഗത്ത് ഏതെങ്കിലും പുതിയ വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയും. ജോലിയില്‍ ഒരു വലിയ ഉത്തരവാദിത്തം വരാം. നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ പണവുമായി ബന്ധപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്യാതിരിക്കുക. കുടുംബജീവിതം സന്തോഷകരമാകും. ജോലിയും വ്യക്തിജീവിതവും സന്തുലിതമാകും. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ദാമ്പത്യം നന്നായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും.

തുലാം

തുലാം

ഇന്ന് നിങ്ങളുടെ പരിശ്രമം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ബുദ്ധിമുട്ടുള്ള ഏത് ജോലിയും എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യമായി ചില പൊരുത്തക്കേടുണ്ടാകും. നിങ്ങള്‍ തമ്മിലുള്ള ദൂരം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. നിയമപരമായ കാര്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

Most read:സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാംMost read:സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാം

വൃശ്ചികം

വൃശ്ചികം

വാക്കുതര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, അല്ലെങ്കില്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. സാമ്പത്തിക രംഗത്ത് ഇന്ന് സാധാരണ നിലയിലായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട ചില പ്രശ്‌നമുണ്ടാകാം. പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. സുഹൃത്തുക്കളില്‍ നിന്ന് ചില ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അവരുടെ സഹകരണത്തോടെ നിങ്ങളുടെ പ്രധാനപ്പെട്ട ജോലി പരിഹരിക്കാനാകും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് ശരിയായിരിക്കില്ല.

ധനു

ധനു

സാമ്പത്തിക രംഗത്ത് ദിവസം ലാഭകരമല്ല. ബിസിനസ്സുകാര്‍ക്ക് ചില നഷ്ടമുണ്ടാകും. നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ആരോഗ്യ സംബന്ധമായ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവക്കൊപ്പം സമയം ചെലവഴിക്കും. ജോലികളില്‍ തിരക്ക് വര്‍ധിക്കും. പ്രണയ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും.

മകരം

മകരം

സാമ്പത്തിക രംഗത്ത്, ദിവസം ചെലവേറിയതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ചില വലിയ ചിലവുകള്‍ ഉണ്ടായേക്കാം. ദിവസത്തിന്റെ രണ്ടാം ഭാഗത്ത്, നിങ്ങള്‍ക്ക് ഒരു സുപ്രധാന തീരുമാനമെടുക്കാന്‍ കഴിയും. ജോലിക്കാര്‍ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുക. ബിസിനസ്സുകാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

Most read:സമ്പത്ത് താനേ വരും മറുക് ഇവിടെയെങ്കില്‍Most read:സമ്പത്ത് താനേ വരും മറുക് ഇവിടെയെങ്കില്‍

കുംഭം

കുംഭം

സാമ്പത്തിക രംഗത്ത്, ദിവസം നല്ലതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ നീങ്ങും. ബിസിനസ്സുകാര്‍ക്ക് തടസപ്പെട്ട ജോലികള്‍ മറികടക്കാന്‍ കഴിയും. ഇന്നത്തെ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കും. സഹോദരങ്ങളുമായി ചില അഭിപ്രായ വ്യത്യാസമുണ്ടാകാം. വിവാഹജീവിതത്തില്‍ സന്തോഷമുണ്ടാകും, നിങ്ങള്‍ പരസ്പരം പൂര്‍ണ്ണ പിന്തുണ നല്‍കും.

മീനം

മീനം

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം നന്നായിരിക്കില്ല, അതുകാരണം നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ മുടങ്ങും. കുട്ടികളുടെ ഭാഗത്തുനിന്ന് ചില പ്രശ്‌നമുണ്ടാകാം. നിങ്ങളുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകും. പ്രണയ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ കാണും. പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം.

English summary

Daily Horoscope For 31st March 2020

Read your daily horoscope for 31st March 2020 in Malayalam.
Story first published: Tuesday, March 31, 2020, 8:17 [IST]
X
Desktop Bottom Promotion