For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് നേട്ടം കൊയ്യുന്ന രാശിക്കാര്‍

|

ഇന്നത്തെ ദിവസം പലര്‍ക്കും ഏറ്റക്കുറച്ചിലുകള്‍ നിറഞ്ഞതാണ്. ചില രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യം, സാമ്പത്തികം, കുടുംബ ജീവിതം എന്നിവ മികച്ചതായി കാണുന്നു. അവരില്‍ ആരോഗ്യവും മികച്ചതായിരിക്കും. മറ്റു പലര്‍ക്കും ഇന്ന് രാശിപരമായി അത്ര മികച്ചതല്ല. സാമ്പത്തികമായി അവര്‍ ബുദ്ധിമുട്ടിലായിരിക്കും. മറ്റു ചിലര്‍ക്ക് ബിസിനസ്സില്‍ നഷ്ടം വരും. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് കൃത്യമായി അറിയാന്‍ ഇന്നത്തെ രാശിഫലം അറിയാന്‍ വായിക്കൂ.

Most read: ശനിമാറ്റം ഭാഗ്യം നല്‍കുന്നതാര്‍ക്ക്Most read: ശനിമാറ്റം ഭാഗ്യം നല്‍കുന്നതാര്‍ക്ക്

മേടം രാശി

മേടം രാശി

നിങ്ങള്‍ക്കിന്ന് വിശ്രമിക്കാന്‍ സമയം ലഭിക്കും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലിയില്‍ കഴിവു തെളിയിക്കും. ഇന്ന് വ്യാപാരികള്‍ക്ക് നല്ല ദിവസമാണ്. ഇന്ന് നിങ്ങള്‍ക്ക് ബിസിനസ്സിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങള്‍ക്കിന്ന് പണം നേടാനാവും. ആരോഗ്യവും ഇന്ന് നന്നായിരിക്കും.

ഇടവം രാശി

ഇടവം രാശി

നിങ്ങളുടെ വ്യക്തിജീവിതത്തില്‍ ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടി വന്നേക്കാം. ആശയക്കുഴപ്പം നേരിടുന്ന സാഹചര്യത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അഭിപ്രായം തേടാവുന്നതാണ്. തിരക്കിട്ട് തെറ്റായ തീരുമാനങ്ങള്‍ എടുക്കരുത്. കരിയര്‍ കാര്യങ്ങള്‍ ഇന്ന് മികച്ചതായിരിക്കും. നിങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഇന്ന് വിജയിക്കും. തൊഴില്‍രഹിതര്‍ക്ക് ഇന്ന് നല്ല വാര്‍ത്ത ലഭിക്കും. ബിസിനസ്സില്‍ നല്ല ഫലങ്ങള്‍ നേടാനാവും. പുതിയ പദ്ധതികള്‍ തയാറാക്കാന്‍ പറ്റിയ ദിവസമാണിന്ന്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം രാശി

മിഥുനം രാശി

സാമ്പത്തികമായി ഇന്ന് പ്രശ്‌നമുണ്ടാകില്ല. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങള്‍ക്ക് മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ജോലി ചെയ്യുന്നവര്‍ അവരുടെ മേലുദ്യോഗസ്ഥരുടെ സഹായത്തോടെ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടും. നിങ്ങളുടെ ജോലിയിലെ തടസ്സങ്ങള്‍ നീങ്ങഉം. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. പഠനത്തിലെ തടസങ്ങള്‍ മാറിക്കിട്ടും. ഇന്ന് ആരോഗ്യം ശ്രദ്ധിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ദിവസം നന്നായിരിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ദാമ്പത്യ ജീവിതത്തില്‍ അനുയോജ്യത ഉണ്ടാകും. ജീവിത പങ്കാളിയുമായുള്ള വൈകാരിക അടുപ്പം വര്‍ദ്ധിക്കും. ഓഫീസ് ജോലിക്കാര്‍ അശ്രദ്ധ ഒഴിവാക്കുക. മേലുദ്യോഗസ്ഥരെ അനുസരിക്കുക. കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തിക രംഗത്ത് ദിവസം സാധാരണമായിരിക്കും. യാത്രയ്ക്ക് ദിവസം നല്ലതല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ചില പ്രശ്‌നങ്ങള്‍ നേരിടാം. പഠനത്തില്‍ തൃപ്തി അനുഭവപ്പെടില്ല.

ചിങ്ങം രാശി

ചിങ്ങം രാശി

ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥ നല്ലതായിരിക്കും. പ്രണയിതാക്കള്‍ക്ക് ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ബന്ധം തകരാറിലായേക്കാം. സാമ്പത്തികമായി ദിവസം ലാഭകരമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ കഴിയും. സാമ്പത്തിക ശ്രമങ്ങള്‍ വിജയിച്ചാല്‍ നല്ല ആനുകൂല്യങ്ങളും ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുടെ സഹായത്തോടെ പൂര്‍ത്തീകരിക്കാത്ത ബിസിനസ്സ് പൂര്‍ത്തിയാക്കാനാവും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

കന്നി രാശി

കന്നി രാശി

ജോലിയില്‍ നിരാശയുണ്ടാകാം. ചില ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. ബിസിനസ്സുകാര്‍ക്ക് പുതിയ പദ്ധതികള്‍ ആശയക്കുഴപ്പമുണ്ടാക്കും. ഈ സാഹചര്യത്തില്‍ ശരിയായ ഉപദേശം തേടുക. സാമ്പത്തിക രംഗത്ത് ഇന്ന് നല്ല ദിവസമായിരിക്കും. പണം വരാനുള്ള ശക്തമായ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. പങ്കാളിയുടെ മാനസികാവസ്ഥ നന്നായിരിക്കും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

തുലാം രാശി

തുലാം രാശി

ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പുതിയ ബിസിനസ്സ് നിര്‍ദ്ദേശം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് ഇന്ന് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കില്ല. ജോലിയിലെ അശ്രദ്ധ ഒഴിവാക്കുക. വീട്ടന്തരീക്ഷം ഇന്ന് ശരിയായിരിക്കില്ല. ഒരാളുടെ ആരോഗ്യനില മോശമായിരിക്കും. ഇന്ന് പണത്തിന്റെ കാര്യത്തില്‍ സമ്മിശ്ര ഫലങ്ങളായിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഇന്ന് ഓഫീസില്‍ ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. നിങ്ങള്‍ ജോലിയില്‍ വിജിക്കും. ദമ്പതികളുടെ ജീവിതത്തില്‍ ഇന്ന് ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള മാനസികാവസ്ഥ വീടിന്റെ അന്തരീക്ഷം വഷളാക്കും. അത്തരം വഴക്കുകള്‍ക്കിടയില്‍ നിങ്ങളുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് സാധാരണമായിരിക്കും.

ധനു രാശി

ധനു രാശി

ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. പങ്കാളിയുമായുള്ള ബന്ധം ഐക്യത്തോടെ തുടരും. പ്രണയ ജീവിതം ഇന്ന് മികച്ചതായിരിക്കും. ഓഫീസില്‍ ഇന്ന് ചില പ്രധാനപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്യുന്നതില്‍ വിജയിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസയും പ്രോത്സാഹനവും ലഭിക്കും. സാമ്പത്തികമായി ചില പ്രശ്‌നങ്ങള്‍ നേരിടാം. ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക.

മകരം രാശി

മകരം രാശി

നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്യാന്‍ നല്ല ദിവസമാണിന്ന്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങളില്‍ പരിഭ്രാന്തരാവാതെ കഠിനാധ്വാനം ചെയ്യുക. നിങ്ങളുടെ ഏതെങ്കിലും കുടുങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഇന്ന് പുനരാരംഭിക്കാന്‍ കഴിയും. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുടെ സ്വഭാവത്തില്‍ മാറ്റം കാണാന്‍ കഴിയും. പിണക്കങ്ങള്‍ അവസാനിക്കും. ഇന്ന് പണത്തിന്റെ കാര്യത്തില്‍ ജാഗ്രത കാണിക്കുക. തെറ്റായ തീരുമാനങ്ങള്‍ എടുക്കരുത്. ഇന്ന് നിങ്ങള്‍ ആരോഗ്യവാനായിരിക്കും.

കുംഭം രാശി

കുംഭം രാശി

തിരക്കുള്ള ദിവസമായിരിക്കും ഇന്ന്. ജോലിക്കാര്‍ക്ക് പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലോ മീറ്റിംഗുകളിലോ തിരക്കായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് ലാഭം നേടാനാകും. സാമ്പത്തികമായി വലിയ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ജീവിത പങ്കാളിയുമായുള്ള പരസ്പര ധാരണ വീട്ടന്തരീക്ഷം മികച്ചതാക്കും. പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയും. പ്രണയത്തിന്റെ കാര്യത്തിലും ദിവസം നല്ലതാണ്.

മീനം രാശി

മീനം രാശി

ആരോഗ്യം ഇന്ന് അല്‍പം ശ്രദ്ധിക്കുക. ഓഫീസിലെ ജോലിഭാരം നിങ്ങളുടെ മേലുദ്യോഗസ്ഥരെ അറിയിച്ച് പരിഹരിക്കുക. പാര്‍ട്‌നര്‍ഷിപ്പില്‍ എന്തെങ്കിലും ജോലി ചെയ്യുന്നതിന് മുമ്പ് ബിസിനസ്സുകാര്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക അടുപ്പം വര്‍ദ്ധിച്ചേക്കാം. സാമ്പത്തികമായി പുരോഗതിയുള്ള ദിവസമാണിന്ന്. എങ്കിലും ചിന്തിക്കാതെ ചെലവഴിക്കുന്നത് ഒഴിവാക്കുക.

English summary

Daily Horoscope For 31st January 2020

Read your daily horoscope for 31st January 2020 in Malayalam.
Story first published: Thursday, January 30, 2020, 18:10 [IST]
X
Desktop Bottom Promotion