For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടുംബ ജീവിതം സന്തുഷ്ടമാകുന്ന രാശിക്കാര്‍

|

ഇന്ന് പല രാശിക്കാര്‍ക്കും നല്ല നേട്ടങ്ങള്‍ കാണുന്നു. രാശിചക്രം പല രാശിക്കാരേയും നല്ല രീതിയില്‍ തുണയ്ക്കുന്നു. സാമ്പത്തിക നേട്ടം, ദാമ്പത്യത്തില്‍ സന്തുഷ്ടത എന്നിവ നല്‍കുന്നു. എന്നാല്‍ ഏതാനും രാശിക്കാര്‍ക്ക് ചില കഷ്ടതകളിലൂടെ ഇന്ന് കടന്നു പോകേണ്ടതുണ്ട്. എല്ലാ ദിവസവും ഒരു പോലെയല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇന്ന് പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, നാളെ നിങ്ങള്‍ക്ക് ഒരു പുതിയ പ്രത്യാശ പകരും, അതിനാല്‍ നിരാശയിലും സങ്കടത്തിലും നിങ്ങളുടെ സമയം പാഴാക്കരുത്, പക്ഷേ നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക. പോസിറ്റീവ് ചിന്താഗതിയില്‍ കഠിനാധ്വാനം ചെയ്യുക. ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

Most read: അടുത്ത 7 ദിവസം ജീവിതവിജയം ഈ രാശിക്കാര്‍ക്ക്Most read: അടുത്ത 7 ദിവസം ജീവിതവിജയം ഈ രാശിക്കാര്‍ക്ക്

മേടം

മേടം

ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ ഇണയില്‍ നിന്ന് പിന്തുണയും സ്‌നേഹവും ലഭിക്കും. പ്രണയ ജീവിതത്തില്‍ കാര്യങ്ങള്‍ അനുകൂലമാകും. പങ്കാളിയുമായുള്ള വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാതാപിതാക്കളില്‍ നിന്ന് സാമ്പത്തിക നേട്ടം സാധ്യമാണ്. ബിസിനസ്സുകാര്‍ക്ക് ലാഭം നേടാം. നിങ്ങളുടെ ചില ബിസിനസ്സ് പ്ലാനുകള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം നന്നായിരിക്കും.

ഇടവം

ഇടവം

സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇന്ന് അത്ഭുതകരമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി സ്‌നേഹം വര്‍ധിക്കും. സാമ്പത്തികം നല്ല നിലയിലായിരിക്കും. കടങ്ങള്‍ തിരിച്ചടക്കാനാകം. ബിസിനസ്സുകാര്‍ക്ക് പാര്‍ട്‌നറുമായി വൈരുദ്ധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ന് കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യകാര്യങ്ങള്‍ ഇന്ന് നല്ലതായിരിക്കും.

മിഥുനം

മിഥുനം

നിങ്ങളുടെ ആരോഗ്യത്തെ അവഗണിക്കരുത്. അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കുക. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുന്നതിലൂടെ സന്തോഷം ലഭിക്കും. ഇന്ന് നിങ്ങളുടെ ശത്രുക്കളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. ഇന്ന ജോലി ചെയ്യുന്നവര്‍ക്ക് ഒരു വലിയ വിജയം നേടാനുള്ള അവസരമുണ്ട്. നിങ്ങളുടെ സത്യസന്ധവും കഠിനാധ്വാനവും പ്രതീക്ഷിച്ചതിലും കൂടുതല്‍ ഫലം നല്‍കും. ദിവസം ബിസിനസുകാര്‍ക്ക് ലാഭകരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ ഇന്ന് വിരസത നിറയും.

Most read:പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെMost read:പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെ

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് സാമ്പത്തിക രംഗത്ത് നല്ല ദിവസമായിരിക്കും. പെട്ടെന്ന് വലിയ സാമ്പത്തിക നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്. എങ്കിലും ഇപ്പോള്‍ സാമ്പത്തിക കാര്യങ്ങളില്‍ അശ്രദ്ധ ഒഴിവാക്കണം. ഇന്ന് ചില വ്യക്തിപരമായ കാര്യങ്ങള്‍ നിങ്ങളെ അലട്ടും. ജോലി ഭാരം നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഒരു പ്ലാന്‍ അനുസരിച്ച് നിങ്ങളുടെ ജോലി തീര്‍പ്പാക്കണം. ബിസിനസ്സുകാര്‍ക്ക് വലിയതും പ്രധാനപ്പെട്ടതുമായ ഒരു തീരുമാനം എടുക്കാം. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക.

ചിങ്ങം

ചിങ്ങം

നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക, അല്ലാത്തപക്ഷം ഇന്ന് ചില തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ശാന്തത പാലിക്കുന്നതാണ് നല്ലത്. സാമ്പത്തിക നേട്ടങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ ശ്രമങ്ങള്‍ ഇന്ന് വിജയിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഓഫീസിലെ ഒരു പുതിയ ജോലിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിക്കാം. പ്രണയിതാക്കള്‍ തമ്മിലുള്ള വിള്ളല്‍ വര്‍ദ്ധിക്കും.

കന്നി

കന്നി

വളരെക്കാലമായി തുടരുന്ന നിങ്ങളുടെ കഠിനാധ്വാനം ഇന്ന് ഫലം നല്‍കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ ഇന്ന് നിറവേറ്റപ്പെടും. നിങ്ങളുടെ പ്രധാനപ്പെട്ട പ്രോജക്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാകും. ദിവസം വ്യാപാരികള്‍ക്ക് സമ്മിശ്രമായിരിക്കും. സാമ്പത്തിക രംഗത്ത്, ദിവസം സാധാരണമായിരിക്കും. ഇന്ന് ചിന്താപൂര്‍വ്വം ചെലവഴിക്കുക. വീട്ടില്‍ പിരിമുറുക്കത്തിന്റെ അന്തരീക്ഷമുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം

തുലാം

ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള എല്ലാ സാധ്യതകളും ഉണ്ട്. നിങ്ങള്‍ക്ക് ഇന്ന് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിച്ചേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ജോലിപരമായി ദിവസം ശുഭമാണ്. ജോലിഭാരം ലഘൂകരിക്കും. ഇന്ന് നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ മതിപ്പുളവാക്കും. ബന്ധുക്കളുമായുള്ള യോജിപ്പ് നല്ലതായിരിക്കും. ആരോഗ്യം മെച്ചപ്പെടും. ഇന്ന് നിങ്ങള്‍ക്ക് മാനസികമായി മെച്ചപ്പെട്ടതായി തോന്നും.

Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍Most read:ചൊവ്വാ മാറ്റം: നേട്ടം കൊയ്യുന്ന രാശിക്കാര്‍

വൃശ്ചികം

വൃശ്ചികം

നിങ്ങള്‍ ഇന്ന് മാനസികമായി അസ്വസ്ഥരാകും. പല നെഗറ്റീവ് ചിന്തകളും മനസ്സിലേക്ക് വരാം. വളരെയധികം സമ്മര്‍ദ്ദവും ബുദ്ധിമുട്ടും അനുഭവപ്പെടും. സാമ്പത്തിക രംഗത്ത് ഇന്ന് നല്ല ദിവസമല്ല. ചിന്തിക്കാതെ വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍, ഇന്ന് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. വീടിന്റെ അന്തരീക്ഷത്തെ മോശമാക്കുന്ന എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ലതല്ല.

ധനു

ധനു

ജോലിപരമായി പുതിയ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം അതിന് അനുകൂലമല്ല. നിങ്ങള്‍ അല്‍പ്പം കാത്തിരിക്കണം. ബിസിനസുകാരും ഇന്ന് പുതിയ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ ഇപ്പോള്‍ ശ്രദ്ധാലുവായിരിക്കുന്നത് നല്ലതാണ്. വായ്പ എടുക്കരുത്. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ സമ്മര്‍ദ്ദത്തെ കുറയ്ക്കും.

മകരം

മകരം

നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ അശ്രദ്ധരായിരിക്കരുത്. ഇന്ന് വിശ്രമിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. സാമ്പത്തിക രംഗത്ത് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ക്രമരഹിതമായി എടുക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ജോലിയില്‍ ഇന്ന് വളരെ ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ടിവരും. കുടുംബജീവിതം സന്തോഷകരമാകും. കുടുംബവുമായുള്ള ബന്ധം നല്ലതായിരിക്കും. ഇന്ന് ജീവിത പങ്കാളിയുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. പ്രണയ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും.

കുംഭം

കുംഭം

ഔദ്യോഗിക രംഗത്ത്, ഇന്ന് നിങ്ങളുടെ കഠിനാധ്വാനം വിജയിക്കും. ബിസിനസ്സുകാര്‍ക്ക് ലാഭം നേടാനാകും. ജോലിക്കാര്‍ക്ക് പ്രധാന ഉത്തരവാദിത്തങ്ങള്‍ കൈവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്ന്, പണവുമായി ബന്ധപ്പെട്ട ഏത് മുടങ്ങിയ ജോലിയും പൂര്‍ത്തിയാക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തിലെ ഏത് പ്രശ്‌നവും പരിഹരിക്കപ്പെടും. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് സാധാരണമായിരിക്കും.

Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍Most read:2020ല്‍ പ്രണയം പൂവിടുന്ന രാശിക്കാര്‍

മീനം

മീനം

ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളെ കാണാനാകും. മാനസിക സമാധാനം ലഭിക്കും. ബിസിനസുകാരുടെ ദിവസം സാധാരണ നിലയിലാകും. ജോലികള്‍ സുഗമമായി നടക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നവും ഉണ്ടാവില്ല.

English summary

Daily Horoscope For 30th March 2020

Read your daily horoscope for 30th March 2020 in Malayalam.
Story first published: Sunday, March 29, 2020, 20:00 [IST]
X
Desktop Bottom Promotion