Latest Updates
-
2026 ജൂൺ 28: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭയോഗം നഷ്ടപ്പെടുത്തരുത്! -
മുംബൈ മഴക്കാലം: വീടിനുള്ളിൽ തന്നെ ഫിറ്റ് ആകാം, 12 മിനിറ്റ് വർക്കൗട്ട് ഇതാ! -
ആലിയ ഭട്ടിന്റെ 'ആൽഫ' വർക്കൗട്ട്; വീട്ടിലിരുന്ന് ഈ 12 മിനിറ്റ് വ്യായാമം ചെയ്താൽ ഫലം ഉറപ്പ്! -
മഴക്കാലത്തെ ചർമ്മ രോഗങ്ങൾ പേടിപ്പെടുത്തുന്നുണ്ടോ? അണുബാധയേൽക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാൻ ഈ മുൻകരുതലുകൾ മതി -
മഴക്കാലത്ത് കൊതുകുകളെ തുരത്താം: 48 മണിക്കൂറിനുള്ളിൽ വീട് സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ! -
51 ഡിഗ്രി ചൂട്: ജിമ്മിൽ പോകുമ്പോൾ ഈ തെറ്റുകൾ വരുത്തിയാൽ ജീവൻ അപകടത്തിലായേക്കാം! -
കടുത്ത ചൂടിൽ ഗർഭിണികൾ ജാഗ്രത: കുഞ്ഞിന്റെ സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ മറക്കരുത് -
കടുത്ത ചൂടിലും വിയർക്കാതെ തടി കുറയ്ക്കാം; 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ! -
ഡൽഹിയിൽ 51 ഡിഗ്രി ചൂട്, വിയർപ്പുകുരുവും ചർമ്മപ്രശ്നങ്ങളും അകറ്റാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ആകാശത്ത് അപൂർവ്വ സരസ്വതി യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉറപ്പ്!
ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും
ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന് വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
വ്യക്തിഗത ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിമാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഇതിന് അനുയോജ്യമായ സമയമാണ്. മറുവശത്ത്, നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ തീരുമാനങ്ങള്‍ ശ്രദ്ധയോടെ എടുക്കുക. പണത്തിന്റെ കാര്യത്തില്‍ സമ്മിശ്ര ഫലമായിരിക്കും. കഠിനാധ്വാനത്തിന് ശേഷം ഇന്ന് നിങ്ങള്‍ക്ക് പണം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ഇടവം
ഇന്ന് നിങ്ങളുടെ ജീവിതത്തിലെ മിക്കവാറും എല്ലാ മേഖലകളിലും നല്ല ഫലമുണ്ടാകും. ബിസിനസ്സിന് പുതിയ ദിശാബോധം നല്കുന്ന ഒരു അവസരം ഇന്ന് ബിസിനസുകാര്‍ക്ക് ലഭിച്ചേക്കാം. ഇന്ന് സുഹൃത്തുക്കളുമായി വളരെ രസകരമായ ദിവസമായിരിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധത്തില്‍ പ്രണയം നിറയും. നിങ്ങള്‍ ഇന്ന് മാനസികമായി വളരെ ശക്തരാകും.

മിഥുനം
വ്യാപാരികള്‍ ഇന്ന് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. പെട്ടെന്ന് നിങ്ങളുടെ ചില ജോലികള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. പണത്തിന്റെ സാഹചര്യം മെച്ചപ്പെടും. സാമ്പത്തിക ശ്രമങ്ങള്‍ വിജയിക്കും. കുടുംബജീവിതത്തില്‍ നിങ്ങളുടെ ചില പ്രധാന ആശങ്കകളെ മറികടക്കാന്‍ കഴിയും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

കര്‍ക്കിടകം
സാമ്പത്തിക പരിമിതികള്‍ കാരണം മനസ്സ് അസ്വസ്ഥമായിരിക്കും. ഇന്ന് നിങ്ങള്‍ പ്രതീക്ഷിച്ച സ്ഥലത്ത് നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചേക്കില്ല. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ കലാ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല നേട്ടം ലഭിക്കും. ഇന്ന് നിങ്ങളുടെ പെരുമാറ്റം സൗമ്യതയോടെ നിലനിര്‍ത്തുക. ആരോഗ്യം കുറയുന്നത് നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും.

ചിങ്ങം
വളരെക്കാലമായി മുടങ്ങിയ ജോലി ഇന്ന് പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ വ്യാപാരം നടത്തുകയാണെങ്കില്‍ വലിയ നിക്ഷേപം നടത്തുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഏതെങ്കിലും പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുന്നത് നല്ലതാണ്. ജോലി ചെയ്യുന്നവര്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങള്‍ പോലും ഗൗരവമായി എടുക്കുക.

കന്നി
നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ബിസിനസ്സുകാര്‍ക്കും ഇന്ന് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ ബിസിനസ്സ് വളര്‍ത്താനുള്ള ശ്രമത്തില്‍ നിങ്ങള്‍ വിജയിക്കും. സാമ്പത്തിക രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. മുടങ്ങിക്കിടന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടുന്നതിലൂടെ പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകലും. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, തലവേദന സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടാം.

തുലാം
നിങ്ങളുടെ പിതാവിന്റെ ബിസിനസ്സുമായി നിങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ അനിയന്ത്രിതമായ കോപം ഇന്ന് നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന്, നിങ്ങള്‍ വളരെയധികം പരിശ്രമിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്രമായിരിക്കും. നിങ്ങള്‍ ഇതിനകം രോഗബാധിതനാണെങ്കില്‍ അശ്രദ്ധരാകാതിരിക്കുക.

വൃശ്ചികം
ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ശുഭകരമായിരിക്കും. ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ ഒരു പ്രധാന വഴിത്തിരിവിനെ സൂചിപ്പിക്കുന്നു. മത്സര പരീക്ഷകളില്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ലാഭം നേടാന്‍ കഴിയും, പ്രത്യേകിച്ചും നിങ്ങള്‍ എണ്ണ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് വളരെ ഗുണം ചെയ്യും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും ഒപ്പം നിങ്ങള്‍ക്ക് പോസിറ്റീവിറ്റിയും നിറയും.

ധനു
നിങ്ങള്‍ ഇതുപോലെ പിരിമുറുക്കത്തില്‍ തുടരുകയാണെങ്കില്‍, നിങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ ശരിയായ ശ്രദ്ധ ചെലുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളുടെ മനസ്സ് ശാന്തമാക്കി ലക്ഷ്യത്തിലേക്ക് മുന്നേറുന്നതാണ് നല്ലത്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് വളരെ ചെലവേറിയതായിരിക്കും. ഇന്ന് നിങ്ങളുടെ സഹോദരനുമായി ചെറിയ തര്‍ക്കങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ സംസാരവും കോപവും നന്നായി നിയന്ത്രിക്കുക.

മകരം
നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടും. നിങ്ങള്‍ ആരോഗ്യവാനായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ഭക്ഷണപാനീയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കുടുംബജീവിതത്തില്‍ സന്തോഷം നിലനില്ക്കും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും.

കുംഭം
ഈ സമയം പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ധൈര്യം നഷ്ടപ്പെടരുത്. നിങ്ങളുടെ ശ്രമങ്ങള്‍ തുടരുക, ഉടന്‍ തന്നെ നിങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറും. ജോലി ചെയ്യുന്നവര്‍ക്ക് ദിവസം നല്ലതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനവും ജോലിയോടുള്ള അര്‍പ്പണ മനോഭാവവും വിലമതിക്കപ്പെടും. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണമായിരിക്കും. ഇന്ന്, പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും.

മീനം
വ്യാപാരികള്‍ക്ക് ഇന്ന് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അപേക്ഷിക്കാനുള്ള നല്ല ദിവസമാണ്. ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാകും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധത്തിലെ പൊരുത്തക്കേടുകള്‍ നീങ്ങും. പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമായിരിക്കും.



Click it and Unblock the Notifications