ജീവിതം പച്ചപിടിക്കുന്നത് ഈ രാശിക്കാര്‍ക്ക്

ഒരു തണുത്ത ദിവസമാണ് ഇന്നത്തെ രാശിഫലം മിക്കവര്‍ക്കും പ്രനചിക്കുന്നത്. എന്നാല്‍ ചില രാശിക്കാരെ അളവറ്റ് സഹായിക്കുന്നു. മിഥുനം രാശിക്കാര്‍ക്ക് മിക്കവാറും ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കും. പണത്തിന്റെ ആനുകൂല്യം ബിസിനസ്സുകാര്‍ക്ക് ഉണ്ടാവും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. എന്നാല്‍ എല്ലാവരുടെയും കാര്യം ഇങ്ങനെയല്ല. പലരിലും ഇന്ന് നഷ്ടങ്ങള്‍ അധികമായി കാണുന്നു. ഇത്തരക്കാര്‍ അല്‍പം കരുതലെടുക്കേണ്ടതായുണ്ട്. ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

മേടം രാശി

മേടം രാശി

ഒരു സമ്മിശ്ര ദിവസമായിരിക്കും ഇന്ന്. ഉയര്‍ന്ന ജോലിഭാരം കാരണം സമ്മര്‍ദ്ദം അനുഭവപ്പെടും. ബിസിനസുകാര്‍ പണത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് നിങ്ങള്‍ക്ക് നല്ലതാണ്. നിങ്ങള്‍ക്ക് നല്ലൊരു പ്രവൃത്തി കൈയില്‍ വരും. സാമ്പത്തിക രംഗത്ത് ദിവസം നല്ലതല്ല. വ്യക്തിപരമായ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. കുടുംബവുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഉദര സംബന്ധമായ രോഗങ്ങള്‍ അലട്ടിയേക്കാം.

ഇടവം രാശി

ഇടവം രാശി

ജോലിസ്ഥലത്ത് ഇന്ന് നല്ലൊരു അവസരം ലഭിച്ചേക്കാം. ഇത് പൂര്‍ണമായി പ്രയോജനപ്പെടുത്തുക. ഇത് നിങ്ങളുടെ കരിയറിന് പുതിയ ദിശാബോധം നല്‍കും. പണത്തിന്റെ കാര്യത്തില്‍ സമ്മിശ്രമാണ്. വരുമാനം വര്‍ധിക്കുമെങ്കിലും ചെലവ് കൂടും. കുടുംബ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. ചില തെറ്റിദ്ധാരണകള്‍ വളരും. നിങ്ങളെ മനസിലാക്കുന്നതില്‍ പങ്കാളി പരാജയപ്പെട്ടുവെന്നു തോന്നാം. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ചില തടസ്സങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. സമ്മര്‍ദ്ദം ഒഴിവാക്കുക.

മിഥുനം രാശി

മിഥുനം രാശി

മിക്കവാറും ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കും. ഓഫീസില്‍ മേലുദ്യോഗസ്ഥര്‍ ചില വലിയ ജോലികള്‍ നിങ്ങളെ ഏല്‍പ്പിച്ചേക്കാം. പണത്തിന്റെ ആനുകൂല്യം ബിസിനസ്സുകാര്‍ക്ക് ഉണ്ടാവും. നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരുത്തുന്ന ഓഫര്‍ ലഭിക്കും. നിങ്ങളുടെ പെരുമാറ്റവും സംസാരവും വളരെയധികം വിലമതിക്കപ്പെടും. കുടുംബജീവിതം സന്തോഷകരമാകും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി ഒരു നല്ല ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കാന്‍ അല്‍പം വിശ്രമമാകാം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

നിങ്ങളുടെ കോപവും സംസാരവും നിയന്ത്രിക്കുക. ജോലിസ്ഥലത്ത് ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. മേലുദ്യോഗസ്ഥരോട് പ്രകോപിതനാകാതെ ശാന്തമായ മനസ്സോടെ പ്രവര്‍ത്തിക്കുക. സാമ്പത്തിക രംഗത്ത് ദിവസം നന്നായിരിക്കും. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാവും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായി തുടരും. കുട്ടികളില്‍ നിന്ന് സന്തോഷം ലഭിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

പ്രണയ ജീവിതത്തില്‍ ഇന്ന് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായം ഒഴിവാക്കുക. അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ജോലിയില്‍ ശ്രദ്ധിക്കുക. ഓഫീസിലെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. പണം സമ്പാദിക്കാനുള്ള ഓട്ടത്തില്‍ ചില കുഴപ്പങ്ങളില്‍ അകപ്പെടാം. സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. വീട്ടില്‍ ചില നല്ല കാര്യങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി ഇന്ന് പ്രധാനപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാം.

കന്നി രാശി

കന്നി രാശി

വളരെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. പ്ലാന്‍ അനുസരിച്ച് ജോലികള്‍ തീരില്ല. നിങ്ങളുടെ സ്വഭാവത്തില്‍ അമിതമായ കോപം ഉണ്ടാകും. സ്വയം നിയന്ത്രിക്കുന്നതാണ് നല്ലത്. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാവും. വ്യാപാരികള്‍ ഇന്ന് അല്‍പം ശ്രദ്ധിക്കുക. നഷ്ടത്തിനു സാധ്യതയുണ്ട്. സാമ്പത്തിക രംഗത്ത് ദിവസം സാധാരണമായിരിക്കും. ചെറിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ആരോഗ്യം അല്‍പം ദുര്‍ബലമായിരിക്കും. ഭക്ഷണം ശ്രദ്ധിക്കുക.

തുലാം രാശി

തുലാം രാശി

തൊഴില്‍രഹിതര്‍ക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും. വളരെക്കാലത്തെ കഷ്ടപ്പാടിനു ശേഷം ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കച്ചവടക്കാര്‍ക്ക് ദിവസം സാധാരണമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. അനാവശ്യ കാര്യങ്ങള്‍ക്കായി വളരെയധികം പണം പാഴാക്കരുത്. കുടുംബജീവിതം സന്തോഷകരമാകും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ല. നിങ്ങളുടെ പ്രണയിനിയുടെ മാനസികാവസ്ഥ ഇന്ന് ശരിയായിരിക്കില്ല. ആരോഗ്യം അല്‍പം ശ്രദ്ധിക്കുക.

വൃശ്ചികം രാശി

വൃശ്ചികം രാശി

വളരെക്കാലത്തിനുശേഷം നിങ്ങള്‍ക്ക് ഇന്ന് മാനസിക സമാധാനം അനുഭവപ്പെടും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ വിനോദയാത്രയ്ക്ക് പോകാം. നിങ്ങളുടെ പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസമുണ്ടാവാം. വീടിന്റെ അന്തരീക്ഷം കുറച്ചുകാലത്തേക്ക് വഷളായേക്കാം. ബിസിനസ്സുകാര്‍ക്ക് ഒരു പ്രധാന പ്ലാനില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ജോലിക്കാര്‍ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാകും. പണത്തിന്റെ കാര്യത്തില്‍ വലിയ വിജയങ്ങള്‍ നേടാന്‍ കഴിയും. ആരോഗ്യം നന്നായിരിക്കും.

ധനു രാശി

ധനു രാശി

ചില കാരണങ്ങളാല്‍ നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിപ്പോയേക്കാം. സാമ്പത്തിക കാര്യങ്ങള്‍ ചിന്തിക്കാതെ എടുക്കരുത്. ദാമ്പത്യജീവിതത്തോടുള്ള നിങ്ങളുടെ താത്പര്യം നിങ്ങളുടെ ഇണയെ നിങ്ങളില്‍ നിന്ന് അകറ്റിയേക്കാം. ഇന്ന് നിങ്ങള്‍ വളരെ സാവധാനത്തില്‍ പ്രവര്‍ത്തിക്കും. മിക്ക ജോലികളും അപൂര്‍ണ്ണമായിരിക്കും.

മകരം രാശി

മകരം രാശി

വളരെക്കാലത്തിനുശേഷം ഇന്ന് നിങ്ങള്‍ വിശ്രമിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പ്രശ്‌നങ്ങളില്‍ നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും നിങ്ങളെ പിന്തുണയ്ക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളി ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ഓഫീസ് ജോലികള്‍ ശ്രദ്ധയോടെ വിജയകരമായി പൂര്‍ത്തിയാക്കും. പ്രണയത്തിന് ദിവസം മികച്ചതാണ്. ഇന്ന് നിങ്ങളുടെ പങ്കാളിക്കൊപ്പം അവിസ്മരണീയമായ ദിവസമായിരിക്കും. ആരോഗ്യം മെച്ചപ്പെടും.

കുംഭം രാശി

കുംഭം രാശി

ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. സാമ്പത്തികമായി മെച്ചമുണ്ട്. പണം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കും. ഓഫീസില്‍ കഠിനമായ ജോലികള്‍ പോലും എളുപ്പത്തില്‍ പൂര്‍ത്തിയാകും. മേലുദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. പ്രണയ ജീവിതത്തില്‍ പങ്കാളിയുമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം.

മീനം രാശി

മീനം രാശി

നിങ്ങള്‍ സന്തുലിതമായി പെരുമാറാന്‍ ശ്രമിക്കുക. ജോലിസ്ഥലത്ത് ദിവസം ശുഭമായിരിക്കും. ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥര്‍ പ്രധാനപ്പെട്ട ജോലികള്‍ ഏല്‍പ്പിച്ചേക്കാം. വ്യാപാരികള്‍ക്ക് അവരുടെ നഷ്ടങ്ങള്‍ നികത്താനാകും. സാമ്പത്തികം നന്നായിരിക്കും. ചെലവുകള്‍ കുറച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യം കുറയാനിടയാകും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇണയോടൊപ്പം യാത്രയ്ക്ക് ദിവസം ശുഭമാണ്.

Story first published: Thursday, January 30, 2020, 6:00 [IST]
X
Desktop Bottom Promotion