ഭാഗ്യം കൊയ്യും രാശിക്കാര്‍ ഇവര്‍

ഇന്നത്തെ ദിവസം മിക്കവര്‍ക്കും നല്ലൊരു ദിനമായാണ് കാണുന്നത്. മിക്ക രാശിക്കാരിലും നല്ല ഫലങ്ങള്‍ ലഭിക്കുന്നു. കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബ ജീവിതം, സാമ്പത്തികം എന്നിവ മികച്ചതായി കാണുന്നു. അവരുടെ ആരോഗ്യവും നല്ലതായിരിക്കും. എന്നാല്‍ ആനുകൂല്യങ്ങള്‍ എല്ലാ രാശിക്കാരിലുമായി നില്‍ക്കുന്നില്ല. അവ മാറി മാറി വരുന്നു. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം രാശി

മേടം രാശി

ആരോഗ്യം ഇന്ന് ശ്രദ്ധിക്കണം. നിങ്ങള്‍ എന്തിനെക്കുറിച്ചും വേവലാതിപ്പെടും. ജോലിയില്‍ അലസരാവും. പ്രതിസന്ധി ഘട്ടങ്ങളില്‍ അടച്ചക്കം പാലിക്കുക. നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അടുപ്പക്കാരോട് മനസുതുറക്കാവുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇന്ന് വായ്പ നല്‍കുന്നത് ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കും. പ്രണയത്തിന്റെ കാര്യത്തിലും ദിവസം നല്ലതാണ്.

ഇടവം രാശി

ഇടവം രാശി

ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ നിങ്ങളുടെ സംസാരവും പെരുമാറ്റവും ശ്രദ്ധിക്കുക. ബിസിനസുകാര്‍ക്ക് ഇന്ന് നല്ലതല്ല. നിങ്ങള്‍ ഇന്ന് അലസരായിരിക്കും. ഓഫീസ് ജോലിയിലും അല്‍പം അശ്രദ്ധ കാണിക്കും. നിങ്ങളുടെ ജോലി നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായിരിക്കില്ല. പണത്തിന്റെ കാര്യത്തില്‍ ദിവസം ശരാശരി ആയിരിക്കും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് നടത്തുക.

മിഥുനം രാശി

മിഥുനം രാശി

ജോലിപരമായി ഇന്ന് ശുഭമാണ്. ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. പുതിയ ബിസിനസ്സ് ഓഫറും ലഭിച്ചേക്കാം. ഇണയോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ ഇന്ന് അവസരം ലഭിക്കും. ഇന്ന് നിങ്ങളുടെ പ്രണയിനിക്കൊപ്പം പുറത്തു പോകാം. സാമ്പത്തികം ശക്തമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകാം. സാമ്പത്തിക തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം എടുക്കുക. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധം സന്തുഷ്ടമായി തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉചിതമായ ഫലം ലഭിക്കും. ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

വളരെ പ്രധാനമായിരിക്കും ഇന്ന്. മാറ്റിവച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ പരമാവധി ശ്രമിക്കും. എല്ലാ ജോലികളിലും പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പ്രതീക്ഷിക്കാത്തവരില്‍ നിന്നു പോലും ഇന്ന് നിങ്ങള്‍ക്ക് സഹായം ലഭിക്കും. വളരെ തിരക്കുള്ള ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്. പിതാവിന്റെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. നിക്ഷേപം നടത്താന്‍ സമയം അനുകൂലമാണ്.

കന്നി രാശി

കന്നി രാശി

പ്രണയ ജീവിതത്തില്‍ നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ആശയക്കുഴപ്പത്തിലാകും. നിങ്ങളുടെ ബന്ധം കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്ന് തോന്നുന്നുവെങ്കില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കണം. വിവാഹിതര്‍ക്ക് പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസം വര്‍ധിക്കും. ഇന്ന് സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നത് മാനസിക സന്തോഷം നല്‍കും. ജോലിക്കാര്‍ക്ക് ഈ ദിവസം അല്‍പ്പം ബുദ്ധിമുട്ടാണ്. ഒരേ സമയം ഒന്നിലധികം ജോലികള്‍ കൈകാര്യം ചെയ്യേണ്ടിവരാം.

തുലാം രാശി

തുലാം രാശി

ഓഫീസിലെ വര്‍ദ്ധിച്ച ജോലിഭാരം തീര്‍ക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ഇത് സമ്മര്‍ദ്ദം അകറ്റും. ബിസിനസ്സുകാര്‍ ജോലിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും വലുതുമായ തീരുമാനമെടുക്കാതിരിക്കുന്നതാണ് നല്ലത്. അനാവശ്യ യാത്രകള്‍ ഇന്ന് ഒഴിവാക്കുക. സാമ്പത്തിക സാഹചര്യങ്ങള്‍ മികച്ചതായിരിക്കുമെങ്കിലും അനാവശ്യമായി ചെലവഴിക്കുന്നത് ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായി മാധുര്യം നിലനില്‍ക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തിടുക്കപ്പെടരുത്. പ്രണയ ജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പം ക്ഷമ കാണിക്കുക. ചിലപ്പോള്‍ തീരുമാനം തെറ്റായേക്കാം. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ന് പണത്തെക്കുറിച്ച് അശ്രദ്ധ കാണിക്കരുത്. ഭാവി പദ്ധതികള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബജീവിതം സാധാരണമായിരിക്കും. കുടുംബാംഗങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ല.

ധനു രാശി

ധനു രാശി

ജോലിസ്ഥലത്ത് നല്ല ഫലങ്ങള്‍ ലഭിക്കും. ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ബിസിനസ്സിലും ലാഭമുണ്ടാവും. സാമ്പത്തിക നേട്ടത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു ജോലിയും പൂര്‍ത്തീകരിക്കും. ഇന്ന് നിങ്ങളുടെ ഇണയുടെ പെരുമാറ്റം മികച്ചതായിരിക്കും. നിങ്ങളുടെ തിരക്കുള്ള ദിനചര്യയില്‍ നിന്ന് കുറച്ച് സമയം വിട്ടുനില്‍ക്കാനാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം അനുകൂലമാണ്.

മകരം രാശി

മകരം രാശി

കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ഇന്ന് അവസാനിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങളുടെ ധാര്‍ഷ്ട്യ സ്വഭാവം നിങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. പങ്കാളിയുടെ വശവും നിങ്ങള്‍ മനസ്സിലാക്കണം. വിവാഹിതര്‍ പങ്കാളിയോട് മാന്യമായി സംസാരിക്കുക. പണത്തിന്റെ കാര്യത്തില്‍ സമ്മിശ്ര ഫലമായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും.

കുംഭം രാശി

കുംഭം രാശി

ദാമ്പത്യ ജീവിതത്തിലോ പ്രണയ ജീവിതത്തിലോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇന്നത് കൈകാര്യം ചെയ്യാന്‍ ശ്രമിക്കും. വീട്ടില്‍ മത പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയും. ഇന്ന് അമിത ജോലിഭാരം സ്വയം അടിച്ചേല്‍പിക്കാതിരിക്കുക. ജോലിയോടുള്ള നിങ്ങളുടെ സമര്‍പ്പണം കണ്ട് മേലുദ്യോഗസ്ഥര്‍ നിങ്ങളെ പ്രശംസിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്. വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക.

മീനം രാശി

മീനം രാശി

ഭാവി ആസൂത്രണം ചെയ്യുന്നതിന് ദിവസം നല്ലതാണ്. ഒരു പുതിയ ജോലി ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിലും ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലിക്കാര്‍ക്ക് ഇന്ന് നല്ലൊരു ജോലി ഓഫറും ലഭിക്കും. ഇന്ന് നിങ്ങളുടെ ശത്രുക്കളിലും എതിരാളികളിലും ആധിപത്യം സ്ഥാപിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള നിരന്തരമായ പൊരുത്തക്കേട് അവസാനിപ്പിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ആരോഗ്യം നന്നായിരിക്കും.

Story first published: Monday, March 2, 2020, 5:00 [IST]
X
Desktop Bottom Promotion