വ്യക്തിജീവിതത്തില്‍ കഷ്ടത ഈ രാശിക്കാര്‍ക്ക്

ഹിന്ദു പുരാണപ്രകാരം, ആഴ്ചയിലെ ഓരോ ദിവസവും ഒരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിക്കുന്നു. അത്തരത്തില്‍, വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ഭഗവാന്‍ വിഷ്ണുവിന്റെയും അദ്ദേഹത്തിന്റ അവതാരങ്ങളുടെയും പ്രീതിക്കായി ആളുകള്‍ ഈ ദിനത്തില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു. വ്യാഴാഴ്ച വ്രതത്തിലൂടെ ഒരാള്‍ക്ക് സര്‍വ്വദേവതാ പ്രീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം

മേടം

ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ കഴിവുകള്‍ കാണിക്കാനുള്ള അവസരവും ലഭിക്കും. ഈ സമംയ നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഇന്ന് ആരുമായും കൂടിയാലോചിക്കാതെ പണവുമായി ബന്ധപ്പെട്ട വലിയ തീരുമാനങ്ങളൊന്നും നിങ്ങള്‍ എടുക്കാതിരിക്കുക. വ്യക്തിജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം തുടരും. മാതാപിതാക്കള്‍ക്കും പൂര്‍ണ്ണ പിന്തുണ ലഭിക്കും, ഒപ്പം വീടിന്റെ അന്തരീക്ഷവും മനോഹരമാകും. ആരോഗ്യം നന്നായിരിക്കും.

ഇടവം

ഇടവം

ഇന്ന് നിങ്ങളുടെ ഊര്‍ജ്ജം കുറയാനിടയുണ്ട്. ജോലിസ്ഥലത്ത് ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് വളരെ ദേഷ്യം തോന്നാം. ചിലര്‍ ഇന്ന് തെറ്റായ വിവരങ്ങള്‍ നല്‍കി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചേക്കാം. ഇത്തരത്തിലുള്ള ആളുകളെ തിരിച്ചറിയുക. പണത്തിന്റെ അവസ്ഥ സാധാരണയേക്കാള്‍ മികച്ചതായിരിക്കും. പഴയ പ്രശ്‌നങ്ങള്‍ തലപൊക്കി ഇന്ന് വീട്ടില്‍ പിരിമുറുക്കം സാധ്യമാണ്. കഴിയുന്നിടത്തോളം, നിങ്ങള്‍ കോപിക്കുന്നത് ഒഴിവാക്കുക.

മിഥുനം

മിഥുനം

ഇന്ന് മിഥുനം രാശിക്കാര്‍ക്ക് അവിസ്മരണീയമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടാം. നിങ്ങളുടെ സ്വപ്ന പങ്കാളിയെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ജോലിഭാരം ഇന്ന് കൂടുതലായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടും. മറുവശത്ത്, മുടങ്ങിയ പ്രവൃത്തികളെക്കുറിച്ച് വ്യാപാരികളുടെ ആശങ്ക ഇന്ന് വര്‍ദ്ധിച്ചേക്കാം. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ക്രിയേറ്റീവ് ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിന് സമയം അനുകൂലമാണ് ഇന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസവും ഉത്സാഹവും നിറയും, മാനസിക സമാധാനം അനുഭവപ്പെടും. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് നിങ്ങള്‍ക്ക് ഏതെങ്കിലും ചടങ്ങിന്റെ ഭാഗമാകാനാവും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. മാതാപിതാക്കള്‍ നിങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കും.

ചിങ്ങം

ചിങ്ങം

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഇന്ന് മനസ്സ് വ്യതിചലിക്കും. ചില പ്രധാനപ്പെട്ട ജോലികള്‍ ഇന്ന് അപൂര്‍ണ്ണമായിരിക്കാം. ഇന്നത്തെ ജോലികള്‍ ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. ആരോഗ്യത്തോടെയിരിക്കാന്‍, നിങ്ങള്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.

കന്നി

കന്നി

നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പോസിറ്റീവ് എനര്‍ജി ഉപയോഗിച്ച് നിങ്ങളുടെ ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും പൂര്‍ത്തിയാക്കും. വ്യാപാരികള്‍ക്കും ഇന്ന് നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നന്നായി നിര്‍വഹിക്കും. ദാമ്പത്യജീവിതത്തില്‍ സ്‌നേഹം നിറയും. പങ്കാളിയുമായുള്ള ബന്ധം വര്‍ദ്ധിക്കും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

തുലാം

തുലാം

ഇന്ന് നിങ്ങളില്‍ പുതിയ ആശയങ്ങള്‍ നിറയും. ജോലിയായാലും ബിസിനസ്സായാലും നിങ്ങളുടെ പ്രവൃത്തികള്‍ സുഗമമായി പുരോഗമിക്കും. വ്യാപാരികള്‍ക്ക് ഇന്ന് വലിയ ലാഭത്തിന് സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ വ്യവസ്ഥകള്‍ സാധാരണമായിരിക്കും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

വൃശ്ചികം

വൃശ്ചികം

ജോലി ഭാരം വര്‍ദ്ധിച്ചേക്കാം. എങ്കിലും എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാകും. വ്യാപാരികള്‍ നേട്ടത്തിനായി അല്‍പം കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ ഇന്ന് ചെറിയ കാര്യങ്ങളില്‍ പങ്കാളിയുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം ഇത് നിങ്ങള്‍ക്കിടയിലെ കയ്പ്പ് വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ഫലമായിരിക്കും. ഇന്ന് നിങ്ങള്‍ കൂടുതല്‍ ക്ഷീണിതരാകും.

ധനു

ധനു

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. മറുവശത്ത്, വ്യാപാരികള്‍ അവരുടെ എതിരാളികളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠ വര്‍ദ്ധിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

മകരം

മകരം

ഇന്ന് ജോലിയില്‍ അലസത അനുഭവപ്പെട്ടേക്കാം. അതേസമയം വ്യാപാരികള്‍ക്ക് നല്ല ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ അവരുടെ പിന്തുണയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ഇന്ന് സമ്മര്‍ദ്ദം നിറയാന്‍ സാധ്യതയുണ്ട്. ഈ സമയം നിങ്ങളുടെ ആരോഗ്യത്തോടുള്ള അശ്രദ്ധയും ഒഴിവാക്കുക.

കുംഭം

കുംഭം

നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴിവാകാം. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് അലസത ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാം. വീട്ടിലെ ഏതൊരു അംഗത്തിന്റെയും ആരോഗ്യത്തെക്കുറിച്ച് വളരെയധികം ശ്രദ്ധാലുവായിരിക്കുക. കാലാവസ്ഥയിലെ മാറ്റങ്ങള്‍ കുഭം രാശിക്കാരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

മീനം

മീനം

ബിസിനസ്സുകാര്‍ക്ക് ഇന്ന് മുടങ്ങിയ ജോലിയെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങും. ഉടന്‍ തന്നെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും നീക്കംചെയ്യപ്പെടും. ഇന്ന് ചില നെഗറ്റീവ് ചിന്തകള്‍ ഓര്‍മ്മയില്‍ വന്നേക്കാം. നിങ്ങളുടെ പ്രധാനപ്പെട്ട ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും. വ്യക്തിപരമായ ജീവിതത്തില്‍ ഇന്ന് മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുന്ന പ്രവര്‍ത്തികളൊന്നും ചെയ്യാതിരിക്കുക. ശാരീരിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ യോഗയും ധ്യാനവും പരിശീലിക്കേണ്ടതായി വരും.

X
Desktop Bottom Promotion